Isaiah 24:3
ഭൂമി അശേഷം നിർജ്ജനമായും കവർച്ചയായും പോകും; യഹോവയല്ലോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നതു.
Isaiah 24:3 in Other Translations
King James Version (KJV)
The land shall be utterly emptied, and utterly spoiled: for the LORD hath spoken this word.
American Standard Version (ASV)
The earth shall be utterly emptied, and utterly laid waste; for Jehovah hath spoken this word.
Bible in Basic English (BBE)
The earth will be completely waste and without men; for this is the word of the Lord.
Darby English Bible (DBY)
The land shall be utterly emptied, and utterly spoiled; for Jehovah hath spoken this word.
World English Bible (WEB)
The earth shall be utterly emptied, and utterly laid waste; for Yahweh has spoken this word.
Young's Literal Translation (YLT)
Utterly emptied is the land, and utterly spoiled, For Jehovah hath spoken this word:
| The land | הִבּ֧וֹק׀ | hibbôq | HEE-boke |
| shall be utterly | תִּבּ֛וֹק | tibbôq | TEE-boke |
| emptied, | הָאָ֖רֶץ | hāʾāreṣ | ha-AH-rets |
| and utterly | וְהִבּ֣וֹז׀ | wĕhibbôz | veh-HEE-boze |
| spoiled: | תִּבּ֑וֹז | tibbôz | TEE-boze |
| for | כִּ֣י | kî | kee |
| the Lord | יְהוָ֔ה | yĕhwâ | yeh-VA |
| hath spoken | דִּבֶּ֖ר | dibber | dee-BER |
| אֶת | ʾet | et | |
| this | הַדָּבָ֥ר | haddābār | ha-da-VAHR |
| word. | הַזֶּֽה׃ | hazze | ha-ZEH |
Cross Reference
യെശയ്യാ 24:1
യഹോവ ഭൂമിയെ നിർജ്ജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കയും അതിലെ നിവാസികളെ ചിതറിക്കയും ചെയ്യും.
യെശയ്യാ 6:11
കർത്താവേ, എത്രത്തോളം? എന്നു ഞാൻ ചോദിച്ചതിന്നു അവൻ: പട്ടണങ്ങൾ നിവാസികളില്ലാതെയും വീടുകൾ ആളില്ലാതെയും ശൂന്യമായി ദേശം തീരെ പാഴായിപ്പോകയും
മീഖാ 4:4
അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു.
യേഹേസ്കേൽ 36:4
യഹോവയായ കർത്താവിന്റെ വചനം കേൾപ്പിൻ! മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പാഴായിരിക്കുന്ന ശൂന്യപ്രദേശങ്ങളോടും നിർജ്ജനവും ചുറ്റുമുള്ള ജാതികളിൽ ശേഷിച്ചവർക്കു കവർച്ചയും പരിഹാസവും ആയി ഭവിച്ചിരിക്കുന്ന പട്ടണങ്ങളോടും യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു:
യിരേമ്യാവു 13:15
നിങ്ങൾ കേൾപ്പിൻ, ചെവിതരുവിൻ; ഗർവ്വിക്കരുതു; യഹോവയല്ലോ അരുളിച്ചെയ്യുന്നതു.
യെശയ്യാ 22:25
അന്നാളിൽ ഉറപ്പുള്ള സ്ഥലത്തു തറെച്ചിരുന്ന ആണി ഇളകിപ്പോകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതു മുറിഞ്ഞുവീഴുകയും അതിന്മേലുള്ള ഭാരം തകർന്നുപോകയും ചെയ്യും; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
യെശയ്യാ 21:17
കേദാർയ്യരിൽ വീരന്മാരായ വില്ലാളികളുടെ കൂട്ടത്തിൽ ശേഷിക്കുന്നവർ ചുരുക്കമായിരിക്കും; യിസ്രായേലിന്റെ ദൈവമായ യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
ദിനവൃത്താന്തം 2 36:21
യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു ദേശം അതിന്റെ ശബ്ബത്തുകളെ അനുഭവിച്ചു കഴിയുവോളം തന്നേ; എഴുപതു സംവത്സരം തികയുവോളം അതു ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്തു അനുഭവിച്ചു.
ആവർത്തനം 29:28
മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവെക്കുള്ളവയത്രേ;
ആവർത്തനം 29:23
യഹോവ ഈ ദേശത്തോടു ഇങ്ങനെ ചെയ്തതു എന്തു? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്തു എന്നു സകലജാതികളും ചോദിക്കും.
ലേവ്യപുസ്തകം 26:30
ഞാൻ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിച്ചു നിങ്ങളുടെ സൂര്യവിഗ്രഹങ്ങളെ വെട്ടിക്കളകയും നിങ്ങളുടെ ശവം നിങ്ങളുടെ വിഗ്രഹങ്ങളുടെ ഉടലിന്മേൽ ഇട്ടുകളകയും എനിക്കു നിങ്ങളോടു വെറുപ്പുതോന്നുകയും ചെയ്യും.