Exodus 3:11
മോശെ ദൈവത്തോടു: ഫറവോന്റെ അടുക്കൽ പോകുവാനും യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാനും ഞാൻ എന്തു മാത്രമുള്ളു എന്നു പറഞ്ഞു.
Exodus 3:11 in Other Translations
King James Version (KJV)
And Moses said unto God, Who am I, that I should go unto Pharaoh, and that I should bring forth the children of Israel out of Egypt?
American Standard Version (ASV)
And Moses said unto God, Who am I, that I should go unto Pharaoh, and that I should bring forth the children of Israel out of Egypt?
Bible in Basic English (BBE)
And Moses said to God, Who am I to go to Pharaoh and take the children of Israel out of Egypt?
Darby English Bible (DBY)
And Moses said to God, Who am I, that I should go unto Pharaoh, and that I should bring forth the children of Israel out of Egypt?
Webster's Bible (WBT)
And Moses said to God, Who am I, that I should go to Pharaoh, and that I should bring forth the children of Israel out of Egypt?
World English Bible (WEB)
Moses said to God, "Who am I, that I should go to Pharaoh, and that I should bring forth the children of Israel out of Egypt?"
Young's Literal Translation (YLT)
And Moses saith unto God, `Who `am' I, that I go unto Pharaoh, and that I bring out the sons of Israel from Egypt?'
| And Moses | וַיֹּ֤אמֶר | wayyōʾmer | va-YOH-mer |
| said | מֹשֶׁה֙ | mōšeh | moh-SHEH |
| unto | אֶל | ʾel | el |
| God, | הָ֣אֱלֹהִ֔ים | hāʾĕlōhîm | HA-ay-loh-HEEM |
| Who | מִ֣י | mî | mee |
| I, am | אָנֹ֔כִי | ʾānōkî | ah-NOH-hee |
| that | כִּ֥י | kî | kee |
| I should go | אֵלֵ֖ךְ | ʾēlēk | ay-LAKE |
| unto | אֶל | ʾel | el |
| Pharaoh, | פַּרְעֹ֑ה | parʿō | pahr-OH |
| that and | וְכִ֥י | wĕkî | veh-HEE |
| I should bring forth | אוֹצִ֛יא | ʾôṣîʾ | oh-TSEE |
| אֶת | ʾet | et | |
| children the | בְּנֵ֥י | bĕnê | beh-NAY |
| of Israel | יִשְׂרָאֵ֖ל | yiśrāʾēl | yees-ra-ALE |
| out of Egypt? | מִמִּצְרָֽיִם׃ | mimmiṣrāyim | mee-meets-RA-yeem |
Cross Reference
ശമൂവേൽ-1 18:18
ദാവീദ്, ശൌലിനോടു: രാജാവിന്റെ മരുമകനായിരിപ്പാൻ ഞാൻ ആർ? യിസ്രായേലിൽ എന്റെ അസ്മാദികളും എന്റെ പിതൃഭവനവും എന്തുള്ളു എന്നു പറഞ്ഞു.
പുറപ്പാടു് 6:12
അതിന്നു മോശെ: യിസ്രായേൽ മക്കൾ എന്റെ വാക്കു കേട്ടില്ല; പിന്നെ ഫറവോൻ എങ്ങനെ കേൾക്കും? ഞാൻ വാഗ്വൈഭവമുള്ളവനല്ലല്ലോ എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു.
കൊരിന്ത്യർ 2 3:5
ഞങ്ങളിൽനിന്നു തന്നേ വരുമ്പോലെ സ്വയമായി വല്ലതും സങ്കല്പിപ്പാൻ ഞങ്ങൾ പ്രാപ്തർ എന്നല്ല; ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രേ.
യിരേമ്യാവു 1:6
എന്നാൽ ഞാൻ: അയ്യോ, യഹോവയായ കർത്താവേ, എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ എന്നു പറഞ്ഞു.
യെശയ്യാ 6:5
അപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു.
കൊരിന്ത്യർ 2 2:16
ഇവർക്കു മരണത്തിൽനിന്നു മരണത്തിലേക്കുള്ള വാസന, അവർക്കോ ജീവനിൽനിന്നു ജീവങ്കലേക്കുള്ള വാസന തന്നേ. എന്നാൽ ഇതിന്നു ആർ പ്രാപ്തൻ?
പ്രവൃത്തികൾ 7:23
അവന്നു നാല്പതു വയസ്സു തികയാറായപ്പോൾ യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്നു മനസ്സിൽ തോന്നി.
രാജാക്കന്മാർ 1 3:9
ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്‍വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‍വാൻ ആർക്കു കഴിയും.
രാജാക്കന്മാർ 1 3:7
എന്റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിന്നു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാര്യാദികൾ നടത്തുവാൻ എനിക്കു അറിവില്ല.
ശമൂവേൽ -2 7:18
അപ്പോൾ ദാവീദ്‍രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: കർത്താവായ യഹോവേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ? എന്റെ ഗൃഹവും എന്തുള്ളു?
പുറപ്പാടു് 4:10
മോശെ യഹോവയോടു: കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ചനാവുള്ളവനും ആകുന്നു എന്നു പറഞ്ഞു.