Bible

Proverbs 28 - MALAYALAM (Telugu)

1 ആരും ഓടിക്കാതെ ദുഷ്ടന്മാർ ഓടിപ്പോകുന്നു; നീതിമാന്മാരോ ബാലസിംഹംപോലെ നിർഭയമായിരിക്കുന്നു.ఎవడును తరుమకుండనే దుష్టుడు పారిపోవును నీతిమంతులు సింహమువలె ధైర్యముగా నుందురు.

2 ദേശത്തെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാർ പലരായിരിക്കുന്നു; ബുദ്ധിയും പരിജ്ഞാനവും ഉള്ളവർ മുഖാന്തരമോ അതിന്റെ വ്യവസ്ഥ ദീർഘമായി നില്ക്കുന്നു.దేశస్థుల దోషమువలన దాని అధికారులు అనేకు లగుదురు బుద్ధిజ్ఞానములు గలవారిచేత దాని అధికారము స్థిర పరచబడును.

3 അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രൻ വിളവിനെ വെച്ചേക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു.బీదలను బాధించు దరిద్రుడు ఆహారవస్తువులను ఉండనియ్యక కొట్టుకొనిపోవు వానతో సమానుడు.

4 ന്യായപ്രമാണത്തെ ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണത്തെ കാക്കുന്നവരോ അവരോടു എതിർക്കുന്നു.ధర్మశాస్త్రమును త్రోసివేయువారు దుష్టులను పొగడు చుందురు ధర్మశాస్త్రము ననుసరించువారు వారితో పోరాడు దురు.

5 ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല; യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.దుష్టులు న్యాయమెట్టిదైనది గ్రహింపరు యెహోవాను ఆశ్రయించువారు సమస్తమును గ్రహిం చుదురు.

6 തന്റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.వంచకుడై ధనము సంపాదించినవానికంటె యథార్థముగా ప్రవర్తించు దరిద్రుడు వాసి.

7 ന്യായപ്രമാണത്തെ പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ; അതിഭക്ഷകന്മാർക്കു സഖിയായവനോ അപ്പനെ അപമാനിക്കുന്നു.ఉపదేశము నంగీకరించు కుమారుడు బుద్ధిగలవాడు తుంటరుల సహవాసము చేయువాడు తన తండ్రికి అపకీర్తి తెచ్చును.

8 പലിശയും ലാഭവും വാങ്ങി സമ്പത്തു വർദ്ധിപ്പിക്കുന്നവൻ അഗതികളോടു കൃപാലുവായവന്നു വേണ്ടി അതു ശേഖരിക്കുന്നു.వడ్డిచేతను దుర్లాభముచేతను ఆస్తి పెంచుకొనువాడు దరిద్రులను కరుణించువానికొరకు దాని కూడబెట్టును.

9 ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളഞ്ഞാൽ അവന്റെ പ്രാർത്ഥനതന്നെയും വെറുപ്പാകുന്നു.ధర్మశాస్త్రమువినబడకుండ చెవిని తొలగించుకొనువాని ప్రార్థన హేయము.

10 നേരുള്ളവരെ ദുർമ്മാർഗ്ഗത്തിലേക്കു തെറ്റിക്കുന്നവൻ താൻ കുഴിച്ച കുഴിയിൽ തന്നേ വീഴും; നിഷ്കളങ്കന്മാരോ നന്മ അവകാശമാക്കും.యథార్థవంతులను దుర్మార్గమందు చొప్పించువాడు తాను త్రవ్విన గోతిలో తానే పడును యథార్థవంతులు మేలైనదానిని స్వతంత్రించుకొం దురు.

11 ധനവാൻ തനിക്കുതന്നേ ജ്ഞാനിയായി തോന്നുന്നു; ബുദ്ധിയുള്ള അഗതിയോ അവനെ ശോധന ചെയ്യുന്നു.ఐశ్వర్యవంతుడు తన దృష్టికి తానే జ్ఞాని వివేకముగల దరిద్రుడు వానిని పరిశోధించును.

12 നീതിമാന്മാർ ജയഘോഷം കഴിക്കുമ്പോൾ മഹോത്സവം; ദുഷ്ടന്മാർ ഉയർന്നുവരുമ്പോഴോ ആളുകൾ ഒളിച്ചുകൊള്ളുന്നു.నీతిమంతులకు జయము కలుగుట మహాఘనతకు కార ణము దుష్టులు గొప్పవారగునప్పుడు జనులు దాగియుం దురు.

13 തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും.అతిక్రమములను దాచిపెట్టువాడు వర్ధిల్లడు వాటిని ఒప్పుకొని విడిచిపెట్టువాడు కనికరము పొందును.

14 എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഹൃദയത്തെ കഠിനമാക്കുന്നവനോ അനർത്ഥത്തിൽ അകപ്പെടും.నిత్యము భయముగలిగి ప్రవర్తించువాడు ధన్యుడు హృదయమును కఠినపరచుకొనువాడు కీడులో పడును.

15 അഗതികളിൽ കർത്തൃത്വം നടത്തുന്ന ദുഷ്ടൻ ഗർജ്ജിക്കുന്ന സിംഹത്തിന്നും ഇരതേടി നടക്കുന്ന കരടിക്കും തുല്യൻ.బొబ్బరించు సింహమును తిరుగులాడు ఎలుగుబంటియు దరిద్రులైన జనుల నేలు దుష్టుడును సమానములు.

16 ബുദ്ധിഹീനനായ പ്രഭു മഹാ പീഡകനും ആകുന്നു; ദ്രവ്യാഗ്രഹം വെറുക്കുന്നവനോ ദീർഘായുസ്സോടെ ഇരിക്കും.వివేకములేనివాడవై జనులను అధికముగా బాధపెట్టు అధికారీ, దుర్లాభమును ద్వేషించువాడు దీర్ఘాయుష్మంతుడగును.

17 രക്തപാതകഭാരം ചുമക്കുന്നവൻ കുഴിയിലേക്കു ബദ്ധപ്പെടും; അവനെ ആരും തടുക്കരുതു.ప్రాణము తీసి దోషము కట్టుకొనినవాడు గోతికి పరుగెత్తుచున్నాడు ఎవరును అట్టివానిని ఆపకూడదు.

18 നിഷ്കളങ്കനായി നടക്കുന്നവൻ രക്ഷിക്കപ്പെടും; നടപ്പിൽ വക്രതയുള്ളവനോ പെട്ടെന്നു വീഴും.యథార్థముగా ప్రవర్తించువాడు రక్షింపబడును మూర్ఖప్రవర్తన గలవాడు హఠాత్తుగా పడిపోవును.

19 നിലം കൃഷിചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും.తన పొలము సేద్యము చేసికొనువానికి కడుపునిండ న్నము దొరకును వ్యర్థమైనవాటిని అనుసరించువారికి కలుగు పేదరికము ఇంతంతకాదు.

20 വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണ്ണൻ; ധനവാനാകേണ്ടതിന്നു ബദ്ധപ്പെടുന്നവന്നോ ശിക്ഷ വരാതിരിക്കയില്ല.నమ్మకమైనవానికి దీవెనలు మెండుగా కలుగును. ధనవంతుడగుటకు ఆతురపడువాడు శిక్షనొందక పోడు.

21 മുഖദാക്ഷിണ്യം കാണിക്കുന്നതു നന്നല്ല; ഒരു കഷണം അപ്പത്തിന്നായും മനുഷ്യൻ അന്യായം ചെയ്യും.పక్షపాతము చూపుట మంచిది కాదు రొట్టెముక్కకొరకు ఒకడు దోషముచేయును.

22 കണ്ണുകടിയുള്ളവൻ ധനവാനാകുവാൻ ബദ്ധപ്പെടുന്നു; ബുദ്ധിമുട്ടു വരുമെന്നു അവൻ അറിയുന്നതുമില്ല.చెడు దృష్టిగలవాడు ఆస్తి సంపాదింప ఆతురపడును తనకు దరిద్రత వచ్చునని వానికి తెలియదు.

23 ചക്കരവാക്കു പറയുന്നവനെക്കാൾ ശാസിക്കുന്നവന്നു പിന്നീടു പ്രീതി ലഭിക്കും.నాలుకతో ఇచ్చకములాడు వానికంటె నరులను గద్దించువాడు తుదకు ఎక్కువ దయపొం దును.

24 അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ടു അതു അക്രമമല്ല എന്നു പറയുന്നവൻ നാശകന്റെ സഖി.తన తలిదండ్రుల సొమ్ము దోచుకొని అది ద్రోహముకాదనుకొనువాడు నశింపజేయువానికి జతకాడు.

25 അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ പുഷ്ടി പ്രാപിക്കും.పేరాసగలవాడు కలహమును రేపును యెహోవాయందు నమ్మకముంచువాడు వర్ధిల్లును.

26 സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും.తన మనస్సును నమ్ముకొనువాడు బుద్ధిహీనుడు జ్ఞానముగా ప్రవర్తించువాడు తప్పించుకొనును.

27 ദരിദ്രന്നു കൊടുക്കുന്നവന്നു കുറെച്ചൽ ഉണ്ടാകയില്ല; കണ്ണു അടെച്ചുകളയുന്നവന്നോ ഏറിയൊരു ശാപം ഉണ്ടാകും.బీదలకిచ్చువానికి లేమి కలుగదు కన్నులు మూసికొనువానికి బహు శాపములు కలు గును.

28 ദുഷ്ടന്മാർ ഉയർന്നുവരുമ്പോൾ ആളുകൾ ഒളിച്ചുകൊള്ളുന്നു; അവർ നശിക്കുമ്പോഴോ നീതിമാന്മാർ വർദ്ധിക്കുന്നു.దుష్టులు గొప్పవారగునప్పుడు జనులు దాగుకొందురు వారు నశించునప్పుడు నీతిమంతులు ఎక్కువగుదురు.

Telugu Bible