Romans 11 - MALAYALAM (Nepali)
1 എന്നാൽ ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും ഇല്ല; ഞാനും യിസ്രായേല്യനല്ലോ; അബ്രാഹാമിന്റെ സന്തതിയിൽ ബെന്യാമീൻ ഗോത്രത്തിൽ ജനിച്ചവൻ തന്നേ.तब मैले सोधें, “के परमेश्वरले आफ्ना मानिसहरूलाई फालिदिनु भयो त?” त्यसो होइन! म स्वयं एक इस्राएली हुँ। म अब्राहामको परिवारको हुँ। म बिन्यामीनको कुलको हुँ।
2 ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്റെ ചരിത്രത്തിൽ തിരുവെഴുത്തു പറയുന്നതു അറിയുന്നില്ലയോ?तिनीहरू जन्मनु भन्दा पहिलेनै परमेश्वरले इस्राएलहरूलाई आफ्नो मानिसको रूपमा चुन्नु भएको थियो। अनि परमेश्वरले ती मानिसहरूलाई निकालेर फ्याँकनु भएन। निःसन्देह, तिमीहरू जान्दछौ धर्मशास्त्रले एलियाको बारेमा कथा भन्छ। धर्मशास्त्रले भन्छ, एलियाले परमेश्वरलाई इस्राएलका मानिसहरूको विरुद्धमा यसप्रकारले प्रार्थना गरिरहेका थिए,
3 അവൻ യിസ്രായേലിന്നു വിരോധമായി: “കർത്താവേ, അവർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു”“परमप्रभु, मानिसहरूले तपाईंका अगमवक्ताहरूलाई मारे। अनि तपाईंका वेदीहरू सबै भत्काई दिए। म मात्र एकजना अगमवक्ता अझ बाँचिरहेछु। अनि मानिसहरू मलाई मार्न खोजिरहेछन्।”
4 എന്നു ദൈവത്തോടു വാദിക്കുമ്പോൾ അവന്നു അരുളപ്പാടു ഉണ്ടായതു എന്തു? “ബാലിന്നു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നേ.तर परमेश्वरले एलियालाई कस्तो उत्तर दिनुभयो? उहाँले भनन्नुभयो, “मैले अझ सम्म मलाई पुज्न सात हजार मानिसहरू राखेकोछु। ती सात हजार मानिसहरूले बाललाई पुजेनन्।”
5 അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ടു.यस्तै प्रकारले, परमेश्वरको अनुग्रहले चुनिएका अहिले पनि इस्राएलमा कतिपय मानिसहरू छन्।
6 കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.अनि यो परमेश्वरको अनुग्रहकै फल हो भने, त्यो मानिसहरूको कामको फल होइन। नत्र भने परमेश्वरको अनुग्रह नै रहने थिएन।
7 ആകയാൽ എന്തു? യിസ്രായേൽ താൻ തിരഞ്ഞതു പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവർ അതു പ്രാപിച്ചു: ശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു.यसैले त्यो यस्तो हुन गयोः इस्राएलका मानिसहरूले धर्मी बन्ने कोशिश गरे। तर ती सफल बनिन सकेनन्। तर परमेश्वरले चुन्नु भएका मानिसहरू भने धर्मी बनिए। अरू मानिसहरू कठोर थिए र परमेश्वरको कुरा सुन्न चाहेनन्।
8 “ദൈവം അവർക്കു ഇന്നുവരെ ഗാഢ നിദ്രയും കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും കൊടുത്തു” എന്നു എഴുതിയിരിക്കുന്നുവല്ലോ.जस्तो धर्मशास्त्रमा लेखिएको छः“परमेश्वरले मानिसहरूका इन्द्रियलाई चेतनाहीन बनाइदिनु भयो।”
9 “അവരുടെ മേശ അവർക്കു കെണിക്കയും കുടുക്കും ഇടർച്ചയും പ്രതികാരവുമായിത്തീരട്ടെ;.अनि दाउद भन्छन्“तिनीहरूका भोजहरूमा, तिनीहरू पासोमा परून् र पक्राउ खाऊन्। तिनीहरूले ठोक्कर खाउन् र ती लडून्, तिनीहरू दण्डित होऊन्।
10 അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു.तिनीहरूका आखा बन्द रहुन्, तब ती देख्न सक्दैनन्। अनि ती सदा कष्टमा परिरहुन्।”
11 എന്നാൽ അവർ വീഴേണ്ടതിന്നോ ഇടറിയതു എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും അല്ല; അവർക്കു എരിവു വരുത്തുവാൻ അവരുടെ ലംഘനം ഹേതുവായി ജാതികൾക്കു രക്ഷ വന്നു എന്നേയുള്ളു.त्यसैले म सोध्छु जब यहूदीहरूले ठोक्कर खाए, त्यस ठोक्करले के ती ध्वंश भए? भएनन्। तिनीहरूको गल्तीले गैर-यहूदीहरूलाई मुक्ति प्रदान गर्यो र यहूदीहरूलाई इर्ष्यालु बनायो।
12 എന്നാൽ അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികൾക്കു സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ യഥാസ്ഥാനം എത്ര അധികം?यहूदीहरूको ठोक्करले संसारलाई ठूलो आशिष ल्याएको छ, अनि तिनीहरूले जे गुमाए त्यसले गैर-यहूदीहरूलाई ठूलो आशिष ल्याएको छ। यसकारण कल्पना गर परमेश्वरले तिनीहरूलाई जस्तो हुनु चाहनुहुन्छ तो त्यस्तै भइदिए संसारले कति महान् आशिष पाउने थियो!
13 എന്നാൽ ജാതികളായ നിങ്ങളോടു ഞാൻ പറയുന്നതു: ജാതികളുടെ അപ്പൊസ്തലനായിരിക്കയാൽ ഞാൻ എന്റെअब म तिमीहरूसँग बोलिरहेछु जो यहूदीहरू होइनौ। म गैर-यहूदीहरूको प्रेरित हुँ। यसैले जति बेला मसँग त्यो कर्म हुन्छ, म यथासक्य असल गर्छु।
14 സ്വജാതിക്കാർക്കു വല്ലവിധേനയും സ്പർദ്ധ ജനിപ്പിച്ചു, അവരിൽ ചിലരെ രക്ഷിക്കാമെങ്കിലോ എന്നു വെച്ചു തന്നേ ഞാൻ എന്റെ ശുശ്രൂഷയെ പുകഴ്ത്തുന്നു.म आशा गर्छु कि म आफ्नै मानिसहरूलाई इर्ष्यालु बनाउन सक्छु। त्यस्तै प्रकारले म आशा गर्छु म तिनीहरूमा कतिपयलाई उद्धार गर्न सक्छु।
15 അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിന്നു ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ എന്താകും?परमेश्वर यहूदीहरूसंग रिसाउनु भनेको उहाँ संसारका अन्य मानिसहरूको मित्र बन्नुभयो भनेको हो। त्यसैले कल्पना गर, परमेश्वरले यहूदीहरूलाई पुनः स्वीकार गर्नु भयो भने के होला? त्यसले मृत्युपछि जीवन ल्याउँनेछ।
16 ആദ്യഭാഗം വിശുദ്ധം എങ്കിൽ പിണ്ഡം മുഴുവനും അങ്ങനെ തന്നേ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെ തന്നേ.यदि रोटीको पहिलो टुक्रा परमेश्वरलाई अर्पण गरे, जम्मै रोटी पवित्र हुन्छ। यदि एउटा रूखका जराहरू पवित्र छन् भने त्यसका हाँगाहरू पनि पवित्र हुनेछन्।
17 കൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീർന്നു എങ്കിലോ,भद्रक्षको रूखको केही हाँगाहरू भाँचिएका थिए। अनि जंङ्गली भद्राक्षको हाँगा (जस्तो गैर-यहूदी) तिमीहरू त्यस भद्राक्षको हाँगाहरूमा कलमी बाँधिएकाहरू थियौ। अब त्यसै भद्राक्ष रूखको शक्ति र जीवनको साझेदारी तिमीहरूले गर्नेछौ।
18 കൊമ്പുകളുടെ നേരെ പ്രശംസിക്കരുതു; പ്രശംസിക്കുന്നുവെങ്കിൽ നീ വേരിനെ അല്ല വേർ നിന്നെയത്രേ ചുമക്കുന്നു എന്നു ഓർക്ക.यसैले भाँचिएका हाँगाहरू भन्दा ठूला बन्ने घमण्ड नगर। तिमीहरूले घमण्ड गर्ने कुनै कारण छैन। किन? तिमीहरूले त्यो जरामा प्राण भर्दैनौं। त्यो जराले पो तिमीहरूलाई प्राण दिन्छ।
19 എന്നാൽ എന്നെ ഒട്ടിക്കേണ്ടതിന്നു കൊമ്പുകളെ ഒടിച്ചു കളഞ്ഞു എന്നു നീ പറയും.तिमीहरूले भन्नेछौ, “हागाँहरू भाँचिएर गए जसमा कि म रूखमा कलमी बनाउन सकूँ।”
20 ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; വിശ്വാസത്താൽ നീ നില്ക്കുന്നു; ഞെളിയാതെ ഭയപ്പെടുക.त्यो सत्य हो। ती हाँगाहरू भाँचिएका थिए किनभने तिनीहरूले विश्वास गरेनन्। अनि तिमीहरू आफ्नो विश्वासको कारणले त्यस रूखमा ठाउँ पाउँछौ। घमण्डी नबन तर नम्र बन।
21 സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും.परमेश्वरले प्राकृतिक हाँगाहरूलाई नजोगाए जस्तै यदि तिमीहरूले विश्वास गरिरहेनौ भने उहाँले तिमीहरूलाई जोगाउनु हुने छैन।
22 ആകയാൽ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാൺക; വീണവരിൽ ദൈവത്തിന്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയിൽ നിലനിന്നാൽ ദയയും തന്നേ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും.यसकारण बुझ, परमेश्वर कति दयालु हुनुसक्नु हुन्छ, तर साथै बुझ, परमेश्वर कठोर पनि हुन सक्नुहुन्छ, जसले परमेश्वरको बाटो पछ्याउन छाड्छ उसित उहाँ कठोर हुनुहुन्छ। तर तिमी उहाँका दयाभित्र रहिरह्यौ भने परमेश्वर दयालु हुनुहुन्छ। तर तिमीले त्यसो गरेनौ भने तिमी रूखका हाँगाहरू काटिए झौं, काटिने छौ।
23 അവിശ്വാസത്തിൽ നിലനിൽക്കാഞ്ഞാൽ അവരെയും കൂടെ ഒട്ടിക്കും; അവരെ വീണ്ടും ഒട്ടിപ്പാൻ ദൈവം ശക്തനല്ലോ.अनि यदि यहूदीहरूले परमेश्वरमा फेरि विश्वास राख्न थाले, परमेश्वरले तिनीहरूलाई फेरि ग्रहण गर्नुहुनेछ। परमेश्वरमा तिनीहरूलाई फेरि फर्काई ल्याउने क्षमता छ जहाँ तिनीहरू पहिले थिए
24 സ്വഭാവത്താൽ കാട്ടുമരമായതിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി ഒട്ടിക്കും.एउट असल भद्राक्षको रूखमा जंगली भद्राक्ष का हाँगाहरू कलम सार्नु प्राकृति कुरो होइन। तर तिमी गैर-यहूदीहरू जगंली भद्राक्ष रूखका हाँगाहरू जस्ता हून्। यसकारण निःसन्देह तिनीहरू मूल रूखमा कलमी सार्न सकिन्छ।
25 സഹോദരന്മാരേ, നിങ്ങൾ ബുദ്ധിമാന്മാരെന്നു നിങ്ങൾക്കു തന്നേ തോന്നാതിരിപ്പാൻ ഈ രഹസ്യം അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു; ജാതികളുടെ പൂർണ്ണസംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു.दाज्यु-भाइहरू र दिदी-बहिनीहरू, म तिमीहरूलाई यो गुप्त कुरा बताउन चाहन्छु। यसले तिमीहरूलाई नबुझेका सबै कुराहरू बुझ्नमा सहयोग गर्नेछ। सत्य यो होः इस्राएलको एउटा भाग हठी भयो। तर त्यो परिवर्तन हुन सक्नेछ जब प्रशस्त अयहूदीहरू परमेश्वरकहाँ आउँदछन्।
26 ഇങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും.अनि त्यसै गरी सारा इस्राएलीहरूलाई बचाइनेछ। यो धर्मशास्त्रमा लेखिएको छः“उद्धारक सियोनबाट आउनु हुनेछ, उहाँले याकूबका परिवारबाट दुष्ट्याइँ हटाउनुहुनेछ
27 “വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും; അവൻ യാക്കോബിൽ നിന്നു അഭക്തിയെ മാറ്റും. ഞാൻ അവരുടെ പാപങ്ങളെ നീക്കുമ്പോൾ ഇതു ഞാൻ അവരോടു ചെയ്യുന്ന നിയമം” എന്നു എഴുതിയിരിക്കുന്നുവല്ലോ.अनि म तिनीहरूसँग यो वाचा गर्नेछु, जब तिनीहरूका पापहरू म हरण गर्नेछु।”
28 സുവിശേഷം സംബന്ധിച്ചു അവർ നിങ്ങൾ നിമിത്തം ശത്രുക്കൾ; തിരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാർനിമിത്തം പ്രിയന്മാർ.यहूदीहरू सुसमाचार ग्रहण गर्न अस्वीकार गर्छन्, यसकारण तिनीहरू परमेश्वरका शत्रुहरू हुन्। यो तिमी गैर-यहूदीहरूलाई सहायता गर्नको लागि भएको हो। तर तिनीहरू चुनिएका मानिसहरू हुनाको कारण परमेश्वरले अझ पनि प्रेम गर्नुहुन्छ। किनभने तिनीहरूका पिताहरूलाई वचन दिनुभएको थियो।
29 ദൈവം തന്റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ചു അനുതപിക്കുന്നില്ലല്ലോ.परमेश्वरले मानिसहरूलाई आफूले दिनुहुने उपहारको बारेमा अनि आफ्नो बोलावटको बारेमा आफ्नो मन परिवर्तन गर्नुहुने छैन।
30 നിങ്ങൾ മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ടു അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതുപോലെ,एक समयमा तिमीहरूले परमेश्वरलाई मान्न अस्वीकार गरेका थियौ। तर अहिले तिमीहरूले परमेश्वरको कृपा पायौ कारण तिनीहरूले आज्ञा पालन गर्न मानेनन्।
31 നിങ്ങൾക്കു ലഭിച്ച കരുണയാൽ അവർക്കു കരുണ ലഭിക്കേണ്ടതിന്നു അവരും ഇപ്പോൾ അനുസരിക്കാതിരിക്കുന്നു.अनि अहिले तिनीहरूले परमेश्वरको आज्ञा पालन गर्न अस्वीकार गर्छन् किनभने परमेश्वरले तिनीहरू प्रति कृपा दर्शाउनुभयो। तिनीहरूले पनि परमेश्वरबाट कृपा प्राप्त गरून् भनि त्यसो भएको थियो।
32 ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന്നു എല്ലാവരെയും അനുസരണക്കേടിൽ അടെച്ചുകളഞ്ഞു.सबै मानिसहरू अवज्ञाको कारागारमा यसकारण थुनिएका छन् कि परमेश्वरको कृपा सबैमा पुग्न सकोस्।
33 ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.हो, परमेश्वरको एश्वर्यको सीमा छैन! उहाँको ज्ञान र बुद्धिको कुनै अन्त छैन! कसैले पनि परमेश्वरले गर्नुभएको निर्णयको व्याख्या गर्न सक्तैन। कसैले पनि परमेश्वरको बाटोहरू बुझ्दैन।
34 കർത്താവിന്റെ മനസ്സു അറിഞ്ഞവൻ ആർ?जस्तो धर्मशास्त्रमा लेखिएको छः“परमप्रभुको मन कसले जान्दछ? उहाँलाई सल्लाह कसले दिनेछ?”
35 അവന്നു മന്ത്രിയായിരുന്നവൻ ആർ? അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ?“कसैले कहिल्यै परमेश्वरलाई केही उपहार दिएको छ? जसमा कि बदलीमा परमेश्वरले पनि उसलाई उपहार दिनु परोस्।”
36 സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.हो, परमेश्वरले सबै थोक सृजना गर्नुभयो। सबै कूरा उहाँकै कारणले र उनैका निम्ति चलिरहेछ। परमेश्वरको महीमा रहिरहोस्! आमिन।
Nepali Bible