Daniel 11 - MALAYALAM (Nepali)
1 ഞാനോ മേദ്യനായ ദാർയ്യാവേശിന്റെ ഒന്നാം ആണ്ടിൽ അവനെ ഉറപ്പിപ്പാനും ബലപ്പെടുത്തുവാനും എഴുന്നേറ്റുനിന്നു.मादिका राजा दाराको शासनकालको पहिलो वर्षमा उसलाई बल अनि सहायता दिन म उभिएँ।
2 ഇപ്പോഴോ, ഞാൻ നിന്നോടു സത്യം അറിയിക്കാം: പാർസിദേശത്തു ഇനി മൂന്നു രാജാക്കന്മാർ എഴുന്നേല്ക്കും; നാലാമത്തവൻ എല്ലാവരിലും അധികം ധനവാനായിരിക്കും; അവൻ ധനംകൊണ്ടു ശക്തിപ്പെട്ടുവരുമ്പോൾ എല്ലാവരെയും യവനരാജ്യത്തിന്നു നേരെ ഉദ്യോഗിപ്പിക്കും.“‘अब म तिमीलाई साँचो कुरा बताउँदैछु। तीनजना राजाहरूले फारसमा शासन गर्ने छन्। त्यसपछि चौथो राजा आउनेछन्, तिनी आफूभन्दा अघिका राजाहरू भन्दा धनी हुनेछन्। तिनी यूनान राज्यको विरोधमा प्रत्येकलाई उक्साउनका निम्ति शक्ति प्राप्त गर्नलाई आफ्नो सम्पत्ति उपयोग गर्नेछन्।
3 പിന്നെ വിക്രമനായൊരു രാജാവു എഴുന്നേല്ക്കും; അവൻ വലിയ അധികാരത്തോടെ വാണു ഇഷ്ടംപോലെ പ്രവർത്തിക്കും.यसपछि एकदमै शक्तिशाली राजा आउनेछ, त्यसले ठूलो शक्तिसँग राज्य चलाउनेछ, उसले जे चाहन्छ त्यही गर्ने छ।
4 അവൻ നില്ക്കുമ്പോൾ തന്നേ, അവന്റെ രാജ്യം തകർന്നു, ആകാശത്തിലെ നാലു കാറ്റിലേക്കും ഭേദിച്ചു പോകും; അതു അവന്റെ സന്തതിക്കല്ല അവൻ വാണിരുന്ന അധികാരംപോലയുമല്ല അവന്റെ രാജത്വം നിർമ്മൂലമായി അവർക്കല്ല അന്യർക്കും അധീനമാകും.शक्तिशाली राजा आए पछि त्यसको राज्य टुक्रा-टुक्रा हुनेछ। उसको राज्य संसारको चार भागमा बाँडिनेछ। उसको राज्य उसको नाताहरूमा बाँडिनेछैन, जुन शक्ति उसमा थियो, त्यो उसको राज्यमा हुने छैन।
5 എന്നാൽ തെക്കെ ദേശത്തിലെ രാജാവു പ്രാബല്യം പ്രാപിക്കും; അവന്റെ പ്രഭുക്കന്മാരിൽ ഒരുത്തൻ അവനെക്കാൾ പ്രബലനായി വാഴും; അവന്റെ ആധിപത്യം മഹാധിപത്യമായ്തീരും.“दक्षिणको राजा शक्तिशाली हुनेछ। तर यसपछि उसको एउटा सेनापति ऊ भन्दा पनि शक्तिशाली हुनेछ त्यो सेना नायकले शासन गर्न थाल्नेछ, अनि एकदमै शक्तिशाली हुनेछ।
6 കുറെക്കാലം കഴിഞ്ഞിട്ടു അവർ തമ്മിൽ ഏകോപിക്കും; തെക്കെ ദേശത്തിലെ രാജാവിന്റെ മകൾ വടക്കെദേശത്തിലെ രാജാവിന്റെ അടുക്കൽ ഉടമ്പടി ചെയ്‍വാൻ വരും; എങ്കിലും അതു നിൽക്കയില്ല; അവനും അവന്റെ സാഹിത്യവും നിലനിൽക്കയുമില്ല; അവളും അവളെ കൊണ്ടുചെന്നവരും അവളുടെ ജനകനും അവളെ തുണെച്ചവനും ഭീതിവിഷയങ്ങളായ്തീരും.“फेरि केही वर्षपछि एउटा संन्धि हुनेछ अनि दक्षिणका राजाकी छोरीसित उत्तरका राजाको विवाह हुन्छ। यो शान्तिका निम्ति गरिनेछ, तर तिनका सन्तान बलिया हुने छैनन्। तिनको नानी तिनलाई समर्थन गर्ने एकजनालाई सुम्पिनेछन्।
7 എന്നാൽ അവന്നു പകരം അവളുടെ വേരിൽനിന്നു മുളെച്ച തൈയായ ഒരുവൻ എഴുന്നേല്ക്കും; അവൻ ബലം പ്രാപിച്ചു വടക്കെദേശത്തിലെ രാജാവിന്റെ കോട്ടയിൽ കടന്നു അവരുടെ നേരെ പ്രവർത്തിച്ചു ജയിക്കും.“तर तिनको परिवारबाट एउटा मानिस दक्षिणी राजाको स्थान लिन आउँनेछ। उसले उत्तरी राजाको सेनामाथि आक्रमण गरेर सुदृढ किल्लामा प्रवेश गर्नेछ। अनि युद्ध जितेर विजयी हुनेछ।
8 അവരുടെ ദേവന്മാരെയും ബിംബങ്ങളെയും വെള്ളിയും പൊന്നുംകൊണ്ടുള്ള മനോഹരവസ്തുക്കളെയും അവൻ എടുത്തു മിസ്രയീമിലേക്കു കൊണ്ടുപോകും; പിന്നെ അവൻ കുറെ സംവത്സരത്തോളം വടക്കെദേശത്തിലെ രാജാവിനോടു പൊരുതാതിരിക്കും.उसले उनीहरूका देवताका मूर्तिहरू, चाँदी र सुनका बहुमूल्य वस्तुहरू लुट्नेछ। अनि केही वर्षकोलागि उत्तरको राजालाई एक्लै छोडने छन।
9 അവൻ തെക്കെ ദേശത്തിലെ രാജാവിന്റെ രാജ്യത്തേക്കു ചെന്നു സ്വദേശത്തേക്കു മടങ്ങിപ്പോരും.फेरि त्यो राजाले दक्षिणी राजामाथि आक्रमण गर्नेछ। तर पराजित भएर आफ्नो देश फर्कनेछ।
10 അവന്റെ പുത്രന്മാരോ വീണ്ടും യുദ്ധം ആരംഭിക്കയും ബഹുപുരുഷാരം അടങ്ങിയ മഹാസൈന്യങ്ങളെ ശേഖരിക്കയും ചെയ്യും; അതു വന്നു കവിഞ്ഞു കടന്നുപോകും; പിന്നെ അവൻ മടങ്ങിച്ചെന്നു അവന്റെ കോട്ടവരെ യുദ്ധം നടത്തും“फेरि उसका छोराहरूले युद्धको निम्ति विशाल सेना जुटाउने छन्। अनि तिनीहरूले रोक्न नसकिने बाढ झैं युद्ध जित्दै जानेछन्। र दक्षिणको राजाको किल्ला सम्म युद्ध गर्दै जित्नेछ।
11 അപ്പോൾ തെക്കെദേശത്തിലെ രാജാവു ദ്വേഷ്യംപൂണ്ടു പുറപ്പെട്ടു വടക്കെദേശത്തിലെ രാജാവിനോടു യുദ്ധം ചെയ്യും; അവൻ വലിയോരു സമൂഹത്തെ അണിനിരത്തും; എന്നാൽ ആ സമൂഹം മറ്റവന്റെ കയ്യിൽ ഏല്പിക്കപ്പെടും.त्यस पछि दक्षिणको राजा क्रोधित भएर उत्तरको राजासँग युद्ध गर्न निस्कने छ। उनले एउटा ठूलो सैन्यदल जुटाउनेछ तर उनको सेनाको हार हुनेछ।
12 ആ ജനസമൂഹം മുടിഞ്ഞുപോകും; അവന്റെ ഹൃദയം ഗർവ്വിച്ചു, അവൻ പതിനായിരം പതിനായിരം പേരെ വീഴുമാറാക്കും; എങ്കിലും അവൻ പ്രാബല്യം പ്രാപിക്കയില്ല.त्यो ठूलो सैन्यदलले हार्नेछ, अनि ती सेनालाई अन्तै लगिनेछ। ऊ अत्यन्तै अभिमानी हुनेछ अनि हजारौं-हजार सेनाहरूलाई मार्नेछ, तर पनि यसबाट उसलाई सफलता हासिल हुनेछैन।
13 വടക്കെദേശത്തിലെ രാജാവു മടങ്ങിവന്നു, മുമ്പിലത്തേതിനെക്കാൾ വലിയോരു ജനസമൂഹത്തെ അണിനിരത്തും; ചില സംവത്സരം കഴിഞ്ഞിട്ടു അവൻ വലിയോരു സൈന്യത്തോടും വളരെ സമ്പത്തോടുംകൂടെ പോരും.त्यसपछि उत्तरको राजाले फेरि पहिला भन्दा पनि ज्यादा सख्यामा सैनिक भेला पार्नेछ। अनि केही वर्ष पछि उनले आक्रमण गर्नेछन्, त्यो सैन्यदल एकदमै ठूलो हुनेछ अनि तिनीहरूसँग धेरै हात-हतियार हुनेछ अनि युद्धको तयारीमा हुनेछ।
14 ആ കാലത്തു പലരും തെക്കെദേശത്തിലെ രാജാവിന്റെ നേരെ എഴുന്നേല്ക്കും; നിന്റെ ജനത്തിലുള്ള അക്രമികൾ ദർശനത്തെ നിവർത്തിപ്പാൻ തക്കവണ്ണം മത്സരിക്കും; എങ്കിലും അവർ ഇടറിവീഴും.“‘त्यो समयमा, धेरै मानिसहरूले दक्षिणका राजाको विरोध गर्नेछन्। केही तिम्रा आफ्नै मानिसहरू युद्ध गर्ने मन पराउँथे दक्षिणको राजाको विरूद्धमा बागी हुनेछ। तिनीहरूले विजय प्राप्त गर्ने छैनन, तर तिनीहरूले दर्शनलाई सत्य गराउँछन्, जब तिनीहरूले यसो गर्छन्।
15 എന്നാൽ വടക്കെദേശത്തിലെ രാജാവു വന്നു വാടകോരി ഉറപ്പുള്ള പട്ടണങ്ങളെ പിടിക്കും; തെക്കെപടക്കൂട്ടങ്ങളും അവന്റെ ശ്രേഷ്ഠജനവും ഉറെച്ചുനിൽക്കയില്ല; ഉറെച്ചുനില്പാൻ അവർക്കു ശക്തിയുണ്ടാകയുമില്ല.तब उत्तरको राजा आएर घेरा-मचान उठाउनेछन् र पर्खाल भएको शहरलाई लिनेछन् अनि दक्षिणको सेनाले तिनको सामना गर्न सक्नेछैन, यहाँ सम्म कि सेनाका वीर जवानहरू पनि तिनको सामुन्ने अडिन सक्ने छैनन्।
16 അവന്റെ നേരെ വരുന്നവൻ ഇഷ്ടംപോലെ പ്രവർത്തിക്കും. ആരും അവന്റെ മുമ്പാകെ നിൽക്കയില്ല; അവൻ മനോഹരദേശത്തു നില്ക്കും; അവന്റെ കയ്യിൽ സംഹാരം ഉണ്ടായിരിക്കും.“‘शत्रुहरूले यसरी तिनीहरूलाई जे मनपर्छ त्यही गर्नेछन्। तिनको विरोधमा कोही पनि उठ्न सक्नेछैन। तिनले मनोरम जग्गामा नियन्त्रण गर्ने शक्ति प्राप्त गर्नेछन्।
17 അവൻ തന്റെ സർവ്വരാജ്യത്തിന്റെയും ശക്തിയോടുകൂടെ വരുവാൻ താല്പര്യം വെക്കും; എന്നാൽ അവൻ അവനോടു ഒരു ഉടമ്പടി ചെയ്തു, അവന്നു നാശത്തിന്നായി തന്റെ മകളെ ഭാര്യയായി കൊടുക്കും; എങ്കിലും അവൾ നിൽക്കയില്ല; അവന്നു ഇരിക്കയുമില്ല.फेरि उनले दक्षिणका सबै राज्यहरू आफ्नो अधीनमा ल्याउने निश्चन गर्नेछन् र उचित शर्तहरू राख्नेछन्, अनि त्यस राज्यलाई नाश गर्नका निम्ति एउटी स्त्रीलाई विवाह गर्नेछन्। तर न ता त्यो स्त्री उसँग बस्छे न त उसको अभिप्राय सिद्ध हुन्छ।
18 പിന്നെ അവൻ തീരപ്രദേശങ്ങളിലേക്കു മുഖം തിരിച്ചു പലതും പിടിക്കും; എന്നാൽ അവൻ കാണിച്ച നിന്ദ ഒരു അധിപതി നിർത്തലാക്കും; അത്രയുമല്ല, അവന്റെ നിന്ദ അവന്റെമേൽ തന്നേ വരുത്തും.“यसपछि उत्तरका राजाले भूमध्य सागरको किनार हुँदै देशहरू र टापूहरूका धेरैलाई कैदी बनाउनेछन्। तर एउटा सेनापतिले तिनलाई थर्काएर तिनको धाकलाई अन्त गरिदिनेछन् अनि उसले उत्तरका राजालाई लज्जित पार्नेछ।
19 പിന്നെ അവൻ സ്വദേശത്തിലെ കോട്ടകളുടെ നേരെ മുഖം തിരിക്കും; എങ്കിലും അവൻ ഇടറിവീണു, ഇല്ലാതെയാകും;“यसरी उत्तरको राजा स्वंय आफ्नो देशको सुदृढ किल्लामा फर्केर जानेछन् र उनको पतन हुनेछ, फेरि कहिल्यै पनि त्यहाँ देखिने छैनन्।
20 അവന്നു പകരം എഴുന്നേല്ക്കുന്നവൻ തന്റെ രാജ്യത്തിന്റെ മനോഹരഭാഗത്തുകൂടി ഒരു അപഹാരിയെ അയ്യക്കും; എങ്കിലും കുറെ ദിവസത്തിന്നകം അവൻ സംഹരിക്കപ്പെടും. കോപത്താലല്ല, യുദ്ധത്താലുമല്ല.“उनी पछि फेरि एकजना यस्तो आउनेछन् जसले सरकारी रक्षकको साथ एउटा अधिकारीलाई कर उठाउन पठाउनेछ। उसको पनि चाँडैनै अन्त हुनेछ। तिनको अन्त न त खुल्ला रूपमा न त युद्धमा हुनेछ।
21 അവന്നു പകരം നിന്ദ്യനായ ഒരുത്തൻ എഴുന്നേല്ക്കും; അവന്നു അവർ രാജത്വത്തിന്റെ പദവി കൊടുപ്പാൻ വിചാരിച്ചിരുന്നില്ല; എങ്കിലും അവൻ സമാധാനകാലത്തു വന്നു ഉപായത്തോടെ രാജത്വം കൈവശമാക്കും.“यसपछि एकजना एकदमै निष्ठुर अनि घिनलाग्दो मानिस आउनेछ। उसले राज परिवारको एकजना उत्तराधिकारी हुने सम्मान पाउनेछैन। आफ्नो चलाकीद्वारा ऊ अप्रत्याशित ढंगले राजा हुनेछ।
22 പ്രാളയതുല്യമായ സൈന്യങ്ങളും നിയമത്തിന്റെ പ്രഭുവും കൂടെ അവന്റെ മുമ്പിൽ പ്രവഹിക്കപ്പെട്ടു തകർന്നുപോകും.उसले शक्तिशाली विशाल सेनाहरूलाई हराइदिन्छ अनि सम्झौता अनुसार संन्धि गरेका मुखियाहरू पनि परास्त हुनेछन्।
23 ആരെങ്കിലും അവനോടു സഖ്യത ചെയ്താൽ അവൻ വഞ്ചന പ്രവർത്തിക്കും; അവൻ പുറപ്പെട്ടു അല്പം പടജ്ജനവുമായി വന്നു ജയം പ്രാപിക്കും.त्यसपछि धेरै देशहरूले त्यो क्रुर राजासँग सन्धि गर्नेछन् तर उसले उनीहरूसँग झूटो र चलाक पूर्ण व्यवहार गर्नेछ। ऊ अत्यन्तै शक्तिशाली बिनिनेछ। तर धेरै मानिसहरूले मात्र उसलाई समर्थन गर्नेछन्।
24 അവൻ സമാധാനകാലത്തു തന്നേ സംസ്ഥാനത്തിലെ പുഷ്ടിയേറിയ സ്ഥലങ്ങളിൽ വന്നു, തന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ഒരുനാളും ചെയ്യാത്തതു ചെയ്യും; അവൻ കവർച്ചയും കൊള്ളയും സമ്പത്തും അവർക്കു വിതറിക്കൊടുക്കും; അവൻ കോട്ടകളുടെ നേരെ ഉപായം പ്രയോഗിക്കും; എന്നാൽ കുറെക്കാലത്തേക്കേയുള്ളു.“‘जब त्यस प्रदेशको सर्वाधिक धनी क्षेत्रले आफूलाई शान्ति र सुरक्षित अनुभव गर्छ, त्यति नै बेला उसले धनहरू लुट्नेछ र आफू पछि लाग्नेहरूलाई लूटको धन दिनेछ। त्यसका पिता-पुर्खाहरूले गर्न नसकेको काम त्यसले गर्नेछ।
25 അവൻ ഒരു മഹാസൈന്യത്തോടു കൂടെ തെക്കെദേശത്തിലെ രാജാവിന്റെ നേരെ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കെദേശത്തിലെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടെ യുദ്ധത്തിന്നു പുറപ്പെടും; എങ്കിലും അവർ അവന്റെ നേരെ ഉപായം പ്രയോഗിക്കകൊണ്ടു അവൻ ഉറെച്ചു നിൽക്കയില്ല.“‘त्यस पछि उसले आफ्नो पुरै शक्ति अनि सबै सेना र साहस दक्षिणको राजाको विरूद्धमा लगाउनेछ। दक्षिणी राजाले पनि एउटा ठूलो अनि शक्तिशाली सैन्यदल जुटाउनेछन, तर विश्वासघातीहरूको षड्यन्त्रले दक्षिणी राजाको हार हुनेछ।
26 അവന്റെ അന്നംകൊണ്ടു ഉപജീവനം കഴിക്കുന്നവൻ അവനെ നശിപ്പിക്കും; അവന്റെ സൈന്യം ഒഴുകിപ്പേകും; പലരും നിഹതന്മാരായി വീഴും.तिनै राजाहरू जुन दक्षिणी राजाले मित्र सम्झिन्थे, जसले उनको नुन खाएका थिए तिनीहरूले उनलाई हराउँनेछन् र तिनका सेनालाई परास्त पार्नेछन् र धेरैजना नै युद्धभूमिमा मर्नेछन्।
27 ഈ രാജാക്കന്മാർ ഇരുവരും ദുഷ്ടത പ്രവർത്തിപ്പാൻ ഭാവിച്ചുംകൊണ്ടു ഒരേ മേശയിങ്കൽവെച്ചു ഭോഷ്കു സംസാരിക്കും; എങ്കിലും അതു സാധിക്കയില്ല; നിയമിക്കപ്പെട്ട സമയത്തു മാത്രമേ അവസാനം വരികയുള്ളു.ती दुवै राजाहरूले दुष्ट योजनाहरू बनाउँने छन् र एउटै टेबलमा बसे पनि एउटाले अर्कोलाई ढाँट्ने छन् र त्यो योजना सफल हुनेछैन। किनकि उनीहरूको अन्त हुने समय परमेश्वरले निर्धारित गरिसक्नु भएकोछ।
28 പിന്നെ അവൻ വളരെ സമ്പത്തോടുംകൂടെ സ്വദേശത്തേക്കു മടങ്ങിപ്പോകും; അവൻ വിശുദ്ധ നിയമത്തിന്നു വിരോധമായി മനോഗതം വെച്ചു, അതു അനുഷ്ഠിച്ചു സ്വദേശത്തേക്കു മടങ്ങിപ്പോകും.“‘ऊ धेरै धन सम्पत्ति लिएर आफ्नो देश फर्कने छ। फेरि त्यो पवित्र वाचा प्रति नराम्रो कर्म गर्ने निर्णय लिनेछ। उसले आफ्नो योजना अनुसार काम गर्नेछ अनि आफ्नो देश फर्कनेछ।
29 നിയമിക്കപ്പെട്ട കാലത്തു അവൻ വീണ്ടും തെക്കോട്ടു വരും; എങ്കിലും ഈ പ്രാവശ്യം മുമ്പിലത്തെപ്പോലെ സാദ്ധ്യമാകയില്ല.“‘फेरि उत्तरको राजाले ठीक समयमा दक्षिणका राजामाथि आक्रमण गर्नेछ तर यसपल्ट ऊ पहिलो पल्ट जस्तो सफल हुँदैन।
30 കിത്തീംകപ്പലുകൾ അവന്റെ നേരെ വരും; അതുകൊണ്ടു അവൻ വ്യസനിച്ചു മടങ്ങിച്ചെന്നു, വിശുദ്ധനിയമത്തിന്നു നേരെ ക്രുദ്ധിച്ചു പ്രവർത്തിക്കും; അവൻ മടങ്ങിച്ചെന്നു വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചുകൊള്ളും.पश्चिमबाट जहाजहरू तिनको विरूद्धमा आउनेछन् अनि ऊ पराजित हुनेछ र फर्किनेछ। पवित्र करारमाथि उसले आफ्नो रीस देखाउनेछ। ऊ फर्किनेछ अनि तिनीहरूलाई सधाउनेछ जसले पवित्र करार अनुसरण गर्न रोके।
31 അവൻ അയച്ച സൈന്യങ്ങൾ അണിനിരന്നു, വിശുദ്ധമന്ദിരമായ കോട്ടയെ അശുദ്ധമാക്കി നിരന്തരഹോമം നിർത്തൽചെയ്തു ശൂന്യമാക്കുന്ന മ്ളേച്ഛ ബിംബത്തെ പ്രതിഷ്ഠിക്കും.तिनले पठाएका सैन्य-दलहरूले पवित्र स्थानहरू, मन्दिरहरू अशुद्ध पार्ने छन् र नित्य गरिने बलिदान रोक्नेछन्। अनि त्यहाँ तिनीहरूले नाश गर्ने घृणित बस्तुलाई स्थापना गर्नेछन्।
32 നിയമത്തിന്നു വിരോധമായി ദുഷ്ടത പ്രവർത്തിക്കുന്നവരെ അവൻ ഉപായംകൊണ്ടു വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറെച്ചുനിന്നു വീര്യം പ്രവർത്തിക്കും.“‘तिनले वाचा इन्कार गर्न तयार भएकाहरूलाई झूटो प्रतिज्ञाहरूद्वारा आफ्नो तर्फमा लानेछन्, तर आफ्ना परमेश्वरमा विश्वासी मानिसहरू दृढ भएर बस्नेछन।
33 ജനത്തിൽ ബുദ്ധിമാന്മാരായവർ പലർക്കും ബോധം വരുത്തും; എങ്കിലും കുറെക്കാലത്തേക്കു അവർ വാൾ കൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവർച്ചകൊണ്ടും വീണുകൊണ്ടിരിക്കും;“‘ज्ञानी-शिक्षकहरूले साधारण मानिसहरूलाई परिस्थिति बुझ्नु सहायता गर्नेछन्। तर जो विवेक पूर्ण छन् उनीहरूलाई तरवारले काटेर आगोमा हालेर अथवा बन्दी भएर मारिए।
34 വീഴുമ്പോൾ അവർ അല്പസഹായത്താൽ രക്ഷപ്രാപിക്കും; പലരും കപടഭാവത്തോടെ അവരോടു ചേർന്നുകൊള്ളും.जब तिनीहरू लडनेछन्, तिनीहरूले अलिकति सहायता पाउँनेछन् अनि झूटा मानिसहरू तिनीहरूसँग सामेल हुनेछन्।
35 എന്നാൽ അന്ത്യകാലംവരെ അവരിൽ പരിശോധനയും ശുദ്ധീകരണവും നിർമ്മലീകരണവും സാധിക്കേണ്ടതിന്നു ബുദ്ധിമാന്മാരിൽ ചിലർ വീഴും; നിശ്ചയിക്കപ്പെട്ടകാലത്തു മാത്രം അന്തം വരും.ही ज्ञानी शिक्षकहरू मारिने छन्। यस्तो गरिनेछ, जसले गर्दा तिनीहरूलाई अन्तिम दिनहरूमा बलियो शुद्ध अनि निर्दोष बनाइनु सकियोस्। किनभने तोकिएको समयमा आउनेछ।”‘
36 രാജാവേ, ഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവന്നും മേലായി മഹത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരെ അപൂർവ്വകാര്യങ്ങളെ സംസാരിക്കയും, കോപം നിവൃത്തിയാകുവോളം അവന്നു സാധിക്കയും ചെയ്യും; നിർണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ.“‘फेरि राजाले जे इच्छा लाग्यो त्यही गर्नेछन। उसले आफ्नो विषयमा बढि-बढाईं गर्नेछ, अनि आफ्नो प्रशंसा गर्ने छ। उसले सोच्ने छ ऊ कुनै देवता भन्दा ज्यादा राम्रो छ। उसले यस्तो कुरा गर्नेछ जुन कहिल्ये कसैले पनि सुनेको छैन। उसले देवताहरूको परमेश्वरको विरोधमा यस्तो कुरा गर्नेछ। ऊ त्यति बेला सम्म सफल हुन्छ जतिबेला सम्म यो सबै नराम्रो घट्नाहरू घट्दैन, तर नराम्रो घट्ना अवश्य घट्नेछ।
37 അവൻ എല്ലാറ്റിന്നും മേലായി തന്നെത്താൽ മഹത്വീകരിക്കയാൽ തന്റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും യാതൊരു ദേവനെയും കൂട്ടാക്കുകയില്ല.“‘आफ्नो पिता-पुर्खाहरूका देवताहरू र स्त्रीहरूका प्रिय देवताको उसले अवहेलना गर्नेछ। तिनले कुनै देवताको वास्ता गर्ने छैन्। तिनले आफैलाई उनीहरू सबै भन्दा उच्च पार्नेछन्।
38 അതിന്നു പകരം അവൻ കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്റെ പിതാക്കന്മാർ അറിയാത്ത ഒരു ദേവനെ അവൻ പൊന്നു കൊണ്ടും വെള്ളികൊണ്ടും രത്നങ്ങൾകൊണ്ടും മനോഹരവസ്തുക്കൾകൊണ്ടും ബഹുമാനിക്കും.त्यसको सट्टामा तिनले आफ्नो पिता-पुर्खाहरूले नजानेको किल्लाको सुन र चाँदी, रत्न र बहुमूल्य उपाहार चढाएर मान गर्नेछ।
39 അവൻ ഒരു അന്യദേവന്റെ ജനത്തെ കോട്ടകളുടെ കൊത്തളങ്ങളിന്മേൽ ആക്കിവെക്കും; അവനെ സ്വീകരിക്കുന്നവന്നു അവൻ മഹത്വം വർദ്ധിപ്പിക്കും; അവൻ അവരെ പലർക്കും അധിപതികളാക്കി ദേശത്തെ പ്രതിഫലമായി വിഭാഗിച്ചുകൊടുക്കും.“‘ऊ अनि उसका विदेशी देवताहरूले आफ्नो किल्लाहरू बलियो पार्नेछ। तिनको निगाहमा भएकाहरूलाई तिनले सम्मान दिएर र साधारण मानिसहरूलाई जागिर दिएर तिनीहरूलाई मानले परिपूर्ण पार्नेछ।
40 പിന്നെ അന്ത്യകാലത്തു തെക്കെദേശത്തിലെ രാജാവു അവനോടു എതിർത്തുമുട്ടും; വടക്കെ ദേശത്തിലെ രാജാവു രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടെ ചുഴലിക്കാറ്റുപോലെ അവന്റെ നേരെ വരും; അവൻ ദേശങ്ങളിലേക്കു വന്നു കവിഞ്ഞു കടന്നുപോകും;“‘आखिरमा दक्षिणका राजाले उत्तरका राजाको विरूद्ध युद्ध चलाउनेछन्। उत्तरका राजा रथहरू पैदल फौजहरू अनि धैरे जहाजहरू लिएर आक्रमण गर्न आउँनेछ। ऊ भूमिबाट बाढी जस्तै आउनेछ।
41 അവൻ മനോഹരദേശത്തിലേക്കും കടക്കും; പതിനായിരം പതിനായിരം പേർ ഇടറിവീഴും; എങ്കിലും എദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കയ്യിൽ നിന്നു വഴുതിപ്പോകും.फेरि उनले सुन्दर भूमिमा आक्रमण गर्ने छन् अनि धेरै पराजित हुने छन्। तिनीहरू मध्ये एदोम, मोआब अनि अम्मोनियाहरू उसको शक्तिद्वारा बाँच्नेछन्।
42 അവൻ ദേശങ്ങളുടെ നേരെ കൈ നീട്ടും; മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല.फेरि उसले धेरै देशहरूलाई आफ्नो शक्ति देखाउने छ र मिश्रले पनि यसको शक्ति थाहा पाउनेछ, यो अलग हुन सक्तैन।
43 അവൻ പൊന്നും വെള്ളിയുമായ നിക്ഷേപങ്ങളെയും മിസ്രയീമിലെ മനോഹര വസ്തുക്കളെയും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്റെ അനുചാരികൾ ആയിരിക്കും.“‘उसले मिश्रको सुन, चाँदिको भण्डार अनि त्यसको सबै सम्पत्ति खोस्ने छ। लिब्नी अनि कूशी पनि यसको अधीनमा हुनेछन्।
44 എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വർത്തമാനങ്ങളാൽ അവൻ പരവശനാകും; അങ്ങനെ അവൻ പലരെയും നശിപ്പിച്ചു നിർമ്മൂലനാശം വരുത്തേണ്ടതിന്നു മഹാ ക്രോധത്തോടെ പുറപ്പെടും.तर पछि उसले पूर्व र उत्तरबाट एउटा समाचार प्राप्त गर्नेछ, अनि ऊ भयभीत अनि क्रोधित हुनेछ। धेरै देशहरूलाई वर्वाद बनाउनको निम्ति अघि बढने छ।
45 പിന്നെ അവൻ സമുദ്രത്തിന്നും മഹത്വമുള്ള വിശുദ്ധപർവ്വതത്തിന്നും മദ്ധ്യേ മണിപ്പന്തൽ ഇടും; അവിടെ അവൻ അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.उसले आफ्नो राजकीय तम्बु समुद्र अनि सुन्दर पवित्र पर्वतको बीचमा बनाउनेछ। तर आखिरमा त्यो अपवित्र राजा मर्ने छ। जब उसको अन्तिम समय आउँछ, त्यति बेला उसलाई सहायता दिने कोही पनि हुनेछैन।”‘
Nepali Bible