Bible

2 Samuel 16 - MALAYALAM (Nepali)

1 ദാവീദ് മലമുകൾ കടന്നു കുറെ അപ്പുറം ചെന്നപ്പോൾ മെഫീബോശെത്തിന്റെ ഭൃത്യനായ സീബാ കോപ്പിട്ട രണ്ടുകഴുതയുമായി എതിരെ വരുന്നതു കണ്ടു; അവയുടെ പുറത്തു ഇരുനൂറു അപ്പവും നൂറു ഉണക്കമുന്തിരിക്കുലയും നൂറു അത്തിയടയും ഒരു തുരുത്തി വീഞ്ഞും കയറ്റിയിരുന്നു.दाऊद जैतुन डाँडाको टापुमा अलिक पर मात्र पुगेका थिए, मपीबोशेतको नोकर सीबाले दाऊदलाई भेटे। सीबासँग जीन लगाम कस्सिएका दुइवटा गधा थिए। गधामा 200 रोटी, 100 झुप्पा किसमिस, 100 ग्रीष्मफल र दाखरस लादिएको एउटा मसक थियो।

2 രാജാവു സീബയോടു: ഇതു എന്തിന്നു എന്നു ചോദിച്ചു. അതിന്നു സീബാ: കഴുതകൾ രാജാവിന്റെ കുടുംബക്കാർക്കു കയറുവാനും അപ്പവും പഴവും ബാല്യക്കാർക്കു തിന്മാനും വീഞ്ഞു മരുഭൂമിയിൽ ക്ഷീണിച്ചവർക്കു കുടിപ്പാനും തന്നേ എന്നു പറഞ്ഞു.राजा दाऊदले सीबालाई सोधे, “यी चीज किन ल्यायौ?”सीबाले जवाफ दिए, “गधाहरू राजाको परिवारलाई चढनको निम्ति ल्याएको हो। रोटी र ग्रीष्मफलहरू अधिकारीहरूलाई खाना भनेर अनि मरूभूमिमा हिंडदा जो कमजोरी भएर हिंडन सक्दैनन् तिनीहरूका निम्ति दाखरस ल्याएको।”

3 നിന്റെ യജമാനന്റെ മകൻ എവിടെ എന്നു രാജാവു ചോദിച്ചതിന്നു സീബാ രാജാവിനോടു: അവൻ യെരൂശലേമിൽ പാർക്കുന്നു; യിസ്രായേൽഗൃഹം എന്റെ അപ്പന്റെ രാജത്വം ഇന്നു എനിക്കു തിരികെ തരുമെന്നു അവൻ പറയുന്നു എന്നു പറഞ്ഞു.राजाले सोधे, “मपीबोशेत खै कहाँ छन्।?”सीबाले जवाफ दिए, “मपीबोशेत यरूशलेममा नै बसे। तिनले सोचे, ‘ अब इस्राएलीहरूले मेरा पिताका राज्य मलाई दिन्छन्।”‘

4 രാജാവു സീബയോടു: ഇതാ, മെഫീബോശെത്തിന്നുള്ളതൊക്കെയും നിനക്കുള്ളതാകുന്നു എന്നു പറഞ്ഞു. അതിന്നു സീബാ: യജമാനനായ രാജാവേ, ഞാൻ നമസ്കരിക്കുന്നു; തിരുമുമ്പിൽ എനിക്കു ദയ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു.तब राजाले सीबालाई भने, “यही कारणले मेपीबोशेथका जाय जेथा अब म तिमीलाई दिन्छु।”सीबाले भने, “म तपाईंसँग नतमस्तक छु। मलाई विश्वास छ म तपाईंलाई सधैं रिझाउनसक्छु।”

5 ദാവീദ്‌രാജാവു ബഹൂരീമിൽ എത്തിയപ്പോൾ ശൌലിന്റെ കുലത്തിൽ ഗേരയുടെ മകൻ ശീമെയി എന്നു പേരുള്ള ഒരുത്തൻ അവിടെനിന്നു പുറപ്പെട്ടു ശപിച്ചുംകൊണ്ടു വരുന്നതു കണ്ടു.दाऊद बहूरीममा आए। बहूरीमबाट शाऊलका परिवारका एकजना मानिस निस्किए। त्यसको नाउँ शिमी थियो, जो गेराका छोरा थिए। शिमीले दाऊदलाई धेरै सराप्दै आए। लगातार नराम्रो नामले सराप्दै थिए।

6 അവൻ ദാവീദിനെയും രാജഭൃത്യന്മാരെ ഒക്കെയും കല്ലുവാരി എറിഞ്ഞു; ജനവും വീരന്മാരുമെല്ലാം ഇടത്തും വലത്തുമായി നടക്കുകയായിരുന്നു.शिमीले दाऊद र तिनका अधिकारीहरूलाई ढुङ्गाले हान्न शुरू गरे। तर मानिसहरू र सिपाहीहरूले दाऊदलाई घेरे।

7 ശിമെയി ശപിച്ചുംകൊണ്ടു ഇവ്വണം പറഞ്ഞു: രക്തപാതകാ, നീചാ, പോ, പോ.शिमीले दाऊदलाई सराप दिए। उनले भने, “ए हत्यारा, भाग यहाँबाट छिटो भाग।

8 ശൌൽ ഗൃഹത്തിന്റെ രക്തം യഹോവ നിന്റെമേൽ വരുത്തിയിരിക്കുന്നു; അവന്നു പകരമല്ലോ നീ രാജാവയതു; യഹോവ രാജത്വം നിന്റെ മകനായ അബ്ശാലോമിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ രക്തപാതകനായിരിക്കയാൽ ഇപ്പോൾ ഇതാ, നിന്റെ ദോഷത്തിന്റെ ഫലം നിനക്കു വന്നുഭവിച്ചിരിക്കുന്നു.परमप्रभुले तलाईं सजाय दिदैछन्। किन थाहा छ? कारण तैले शाऊलका परिवारलाई मारिस्। तैंले शाऊलको राजसिंहासन चोरिस्। तर अहिले ठीक यस्तो गति हुँदैछ तेरो। परमप्रभुले तेरो राज्य तेरो छोरा अब्शालोमलाई दिनुभयो। किन थाहा छ? कारण तँ हत्यारा होस्।”

9 അപ്പോൾ സെരൂയയുടെ മകനായ അബീശായി രാജാവിനോടു: ഈ ചത്ത നായി എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നതു എന്തു? ഞാൻ ചെന്നു അവന്റെ തല വെട്ടിക്കളയട്ടെ എന്നു പറഞ്ഞു.सरूयाहका छोरा अबीशैले राजालाई भने, “हे मेरो मालिक राजा यो मरेको कुकुरले किन तपाईंलाई सराप्दैछ? दया गरी मलाई उसको टाउको छिनाउन दिनुहोस्।”

10 അതിന്നു രാജാവു: സെരൂയയുടെ പുത്രന്മാരേ, എനിക്കും നിങ്ങൾക്കും തമ്മിൽ എന്തു? അവൻ ശപിക്കട്ടെ; ദാവീദിനെ ശപിക്ക എന്നു യഹോവ അവനോടു കല്പിച്ചിരിക്കുന്നു; പിന്നെ നീ ഇങ്ങനെ ചെയ്യുന്നതു എന്തു എന്നു ആർ ചോദിക്കും എന്നു പറഞ്ഞു.तर राजाले जवाफ दिए, “सरूयाहका छोराहरू किन तिमीहरू मेरो मामलाहरूमा हात हाल्छौ? साँच्चो हो, शिमीले मलाई सराप्दै छ। तर सायद परमप्रभुले मलाई सराप्नु उसलाई भन्नु भएको होला।” कसले परमप्रभुलाई उहाँले गर्नु भएको विषयमा प्रश्न गर्न सक्छ र?”

11 പിന്നെ ദാവീദ് അബീശായിയോടും തന്റെ സകല ഭൃത്യന്മാരോടും പറഞ്ഞതു: എന്റെ ഉദരത്തിൽ നിന്നു പറപ്പെട്ട മകൻ എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു എങ്കിൽ ഈ ബെന്യാമീന്യൻ ചെയ്യുന്നതു ആശ്ചര്യമോ? അവനെ വിടുവിൻ; അവൻ ശപിക്കട്ടെ; യഹോവ അവനോടു കല്പിച്ചിരിക്കുന്നു.दाऊदले अबीशै र सारा नोकरहरूलाई भने, “हेर, मेरो आफ्नै छोरा (अब्शालोम) ले मलाई मार्न खोज्दैछ। यो मानिस (शिमी) बिन्यामीन कुल समूहले मलाई मार्ने अधिकार ज्यादा प्राप्त गर्छ। उसलाई एक्लै रहन देऊ। मलाई मनपरि भन्न देऊ। परमप्रभुले नै त्यसो गर्नु भन्नु भएको हो।

12 പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിന്നു പകരം എനിക്കു അനുഗ്രഹം നല്കും.यो हुनसक्छ, परमप्रभुले मैले शिमीद्वारा गालि खाएको देखेर म प्रति दया गर्दै राम्रो गर्नुहुन्छ।”

13 ഇങ്ങനെ ദാവീദും അവന്റെ ആളുകളും വഴിനടന്നു പോകുമ്പോൾ ശിമെയിയും മലഞ്ചരിവിൽ കൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കയും കല്ലും പൂഴിയും വാരി അവനെ എറികയും ചെയ്തു.यसकारण दाऊद र तिनका मानिसहरू आफ्नो बाटो लागे। तर शिमीले दाऊदलाई पछ्याए। पहाडको बाटोको अर्कोतिर भएर शिमी हिंड्न थाल्यो। यात्राभरि दाऊदलाई गाली गर्दै शिमी हिडयो। शिमीले दाऊदलाई ढुङ्गा र धूलोले पनि हान्यो।

14 രാജാവും കൂടെയുള്ള സകല ജനവും ക്ഷീണിച്ചവരായി എത്തി അവിടെ ആശ്വസിച്ചു.राजा दाऊद र तिनका अनुयायीहरू यर्दन नदी पुगे। राजा र अनुयायीहरू थकित थिए। त्यहाँ तिनीहरूले आराम गरे र आफूलाई थकावट मुक्त पारे।

15 എന്നാൽ അബ്ശാലോമും യിസ്രായേല്യരായ ജനമൊക്കെയും അഹീഥോഫെലുമായി യെരൂശലേമിൽ എത്തി.अब्शालोम, अहीतोपेले र अन्य मानिसहरू जो इस्राएलवासी थिए यरूशलेम आए।

16 ദാവീദിന്റെ സ്നേഹിതൻ അർഖ്യനായ ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നിട്ടു അബ്ശാലോമിനോടു: രാജാവേ, ജയ ജയ എന്നു പറഞ്ഞു.दाऊदका एरेकी हूशै नामक साथी अब्शालोमलाई भेटून आए। उसले अब्शालोमलाई भने, “राजाको चिरायु होस्। राजाको चिरायु होस्।”

17 അപ്പോൾ അബ്ശാലോം ഹൂശായിയോടു: ഇതാകുന്നുവോ നിന്റെ സ്നേഹിതനോടു നിനക്കുള്ള സ്നേഹം? സ്നേഹിതനോടുകൂടെ പോകാതിരുന്നതു എന്തു എന്നു ചോദിച്ചു.अब्शालोमले सोधे, “तिमी तिम्रा मित्र दाऊदको विश्वासपात्र किन बनेनौ? यरूशलेम छोडेर किन दाऊदसंग गएनौ?”

18 അതിന്നു ഹൂശായി അബ്ശാലോമിനോടു: അങ്ങനെയല്ല, യഹോവയും ഈ ജനവും യിസ്രായേല്യരൊക്കെയും ആരെ തിരഞ്ഞെടുക്കുന്നുവോ അവന്നുള്ളവൻ ആകന്നു ഞാൻ; അവന്റെ പക്ഷത്തിൽ ഞാൻ ഇരിക്കും.हूशैले भने, “म परमप्रभुले छान्नु भएको मानिसका अधीनमा बस्छु। यी मानिसहरू अनि इस्राएलका मानिसहरूले तपाईंलाई छाने। म तपाईंसँगै बस्छु।

19 ഞാൻ ആരെ ആകുന്നു സേവിക്കേണ്ടതു? അവന്റെ മകനെ അല്ലയോ? ഞാൻ നിന്റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും എന്നു പറഞ്ഞു.पहिले मैले तपाईंका पिताको सेवा गरें। अब म तपाईंको सेवा गर्नेछु तपाईं दाऊदका छोरा हुनहुन्छ।”

20 അനന്തരം അബ്ശാലോം അഹിഥോഫെലിനോടു: നാം ചെയ്യേണ്ടതു എന്തു എന്നു നിങ്ങൾ ആലോചിച്ചു പറവിൻ എന്നു പറഞ്ഞു.अब्शालोमले अहीतोपेललाई भन्छन्, “कृपया अब हामीले के गर्नु पर्छ भन।”

21 അഹീഥോഫെൽ അബ്ശാലോമിനോടു: രാജധാനി സൂക്ഷിപ്പാൻ നിന്റെ അപ്പൻ പാർപ്പിച്ചിട്ടുള്ള അവന്റെ വെപ്പാട്ടികളുടെ അടുക്കൽ നീ ചെല്ലുക; എന്നാൽ നീ നിന്റെ അപ്പന്നു നിന്നെത്തന്നെ വെറുപ്പാക്കി എന്നു എല്ലായിസ്രായേലും കേൾക്കും; നിന്നോടുകൂടെയുള്ളവർ ഒക്കെയും ധൈര്യപ്പെടും എന്നു പറഞ്ഞു.अहीतोपेलेले अब्शालोमलाई भने, “तिम्रा पिताजीले उहाँका केही पत्नीहरूलाई आफ्नो घर रेखदेख गर्न छोडनु भएको छ। जाऊ र तिनीहरूसित शारीरिक सम्बन्ध राख। त्यसपछि प्रत्येक इस्राएलीलाई यो थाहा हुनेछ कि तिमीलाई तिम्रा पिताले घृणा गर्छन् भनेर। अनि ती सबै मानिसहरूले तिमीलाई सहयोग पुर्याउन उत्साहित हुनेछन्।”

22 അങ്ങനെ അവർ അബ്ശാലോമിന്നു വെൺമാടിത്തിന്മേൽ ഒരു കൂടാരം അടിച്ചു; അവിടെ അബ്ശാലോം എല്ലായിസ്രായേലും കാൺകെ തന്റെ അപ്പന്റെ വെപ്പാട്ടികളുടെ അടുക്കൽ ചെന്നു.तब अब्शालोमको निम्ति तिनीहरूले महलको छानामा एउटा पाल हाले। अनि अब्शालोमले आफ्ना पिताका रखौटी पत्नीहरूसित शारीरिक सम्बन्ध राखे। सबै इस्राएलीहरूले यो देखे।

23 അക്കാലത്തു അഹീഥോഫെൽ പറയുന്ന ആലോചന ദൈവത്തിന്റെ അരുളപ്പാടുപോലെ ആയിരുന്നു; ദാവീദിന്നും അബ്ശാലോമിന്നും അഹീഥോഫെലിന്റെ ആലോചനയെല്ലാം അങ്ങനെ തന്നേ ആയിരുന്നു.त्यस समय अहीतोपेलको सल्लाह दाऊद र अब्शालोम दुवैका निम्ति साह्रै महत्वपूर्ण थियो। तिनीहरूले सोचे कि यो त्यति महत्वपूर्णको हो जति परमेश्वरको वचन एउटा मानिसको निम्ति हुन्छ।

Nepali Bible