2 Chronicles 13 - MALAYALAM (Nepali)
1 യൊരോബെയാംരാജാവിന്റെ പതിനെട്ടാം ആണ്ടിൽ അബീയാവു യെഹൂദയിൽ രാജാവായി.जब राजा यारोबाम अठाह्रौं वर्षमा इस्राएलका राजा भए अबियाह यहूदाका नयाँ राजा भए।
2 അവൻ മൂന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു മീഖായാ എന്നു പേർ; അവൾ ഗിബെയക്കാരനായ ഊരീയേലിന്റെ മകൾ. അബീയാവിന്നും യൊരോബെയാമിന്നും തമ്മിൽ യുദ്ധം ഉണ്ടായി.अबियाह तीन वर्ष सम्म यरूशलेममा राजा थिए। अबियाहकी आमा माका थिइन्। माका उरीएलकी छोरी थिइन्। उरीएल गिबा शहरका थिए। अनि अबियाह र यारोबामका माझ युद्ध चलिरहेथ्यो।
3 അബീയാവു നാലു ലക്ഷം ശ്രേഷ്ഠയുദ്ധവീരന്മാരുള്ളോരു സൈന്യത്തെ അണിനിരത്തി; യൊരോബെയാം അവന്റെ നേരെ എട്ടുലക്ഷം ശ്രേഷ്ഠയുദ്ധവീരന്മാരെ അണിനിരത്തി.अबियाहका सेनामा 4,00,000 साहसी सैनिकहरू थिए। अबियाहले त्यस सेनालाई युद्धमा अगुवाइ गरे। यारोबामका सेनामा 8,00,000 साहसी सैनिकहरू थिए। यारोबाम अबियाहसित युद्ध गर्न तयार भए।
4 എന്നാൽ അബീയാവു എഫ്രയീംമലനാട്ടിലെ സെമരായീം മലമുകളിൽ നിന്നുംകൊണ്ടു പറഞ്ഞതു: യെരോബെയാമും എല്ലായിസ്രായേലും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ.तब अबियाह एप्रैमको पहाडी देशको समारैम डाँडामा उभिए। अबियाहले भने, “यारोबाम अनि समस्त इस्राएलीहरू, मेरो कुरा सुन।
5 യിസ്രായേലിന്റെ ദൈവമായ യഹോവ യിസ്രായേലിലെ രാജത്വം ഒരു ലവണനിയമത്താൽ ദാവീദിന്നു, അവന്നും അവന്റെ പുത്രന്മാർക്കും തന്നേ, സദാകാലത്തേക്കു നല്കിയിരിക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതല്ലയോ?तिमीहरूले यो जान्नु पर्छ कि इस्राएलका परमप्रभु परमेश्वरले दाऊद अनि तिनका छोराहरूलाई सदा सर्बदा इस्राएलका राजा हुने अधिकार दिनु भएको छ। परमेश्वरले दाऊदसित नूनको करार द्वारा यो दिनु भएको हो।
6 എന്നാൽ ദാവീദിന്റെ മകനായ ശലോമോന്റെ ദാസനും നെബാത്തിന്റെ മകനുമായ യൊരോബെയാം എഴുന്നേറ്റു തന്റെ യജമാനനോടു മത്സരിച്ചു.तर यारोबाम आफ्ना स्वामीका विरूद्ध भए। यारोबाम नबातको नाति, दाऊदका छोरा सुलेमानका एक सेवक थिए।
7 നീചന്മാരായ നിസ്സാരന്മാർ അവന്റെ അടുക്കൽ വന്നുകൂടി, ശലോമോന്റെ മകനായ രെഹബെയാമിനോടു ദാർഷ്ട്യം കാണിച്ചു; രെഹബെയാമോ യൌവനക്കാരനും മനോബലമില്ലാത്തവനുമായിരുന്നതിനാൽ അവരോടു എതിർത്തുനില്പാൻ അവന്നു കഴിഞ്ഞില്ല.तब, अयोग्य दुष्ट मानिसहरू यारोबामका मित्रहरू थिए अनि तिनीहरूले एकै साथ रहबाम सुलेमानका छोराको विरोध गरे। रहबाम सानै र अनुभवहीन थिए। यसर्थ उसले यारोबाम अनि तिनका दुष्ट साथीहरूलाई रोक्न सकेनन्।
8 നിങ്ങൾ ഇപ്പോൾ ദാവീദിന്റെ പുത്രന്മാരുടെ കൈവശമുള്ള യഹോവയുടെ രാജത്വത്തോടു എതിർത്തുനില്പാൻ വിചാരിക്കുന്നു; നിങ്ങൾ വലിയോരു സമൂഹം തന്നേ; യൊരോബെയാം നിങ്ങൾക്കു ദൈവമായിട്ടു ഉണ്ടാക്കിയ പൊൻകാളക്കുട്ടികളും നിങ്ങളോടുകൂടെ ഉണ്ടല്ലോ.“अब, तिमी मानिसहरूले परमप्रभुको राज्यलाई त्यो राज्य जसलाई दाऊदका छोराहरूले शासन गरेका छन् परास्त गर्ने निश्चय गरेका छौ। तिनीहरू सित धैरे मानिसहरू छन् अनि तिमीहरूका ती सुनौला बाछाहरू ती ‘देवताहरू’ छन् जो यारोबामले तिम्रा निम्ति बनाए।
9 നിങ്ങൾ അഹരോന്റെ പുത്രന്മാരായ യഹോവയുടെ പുരോഹിതന്മാരെയും ലേവ്യരെയും തള്ളിക്കളഞ്ഞു അന്യദേശങ്ങളിലെ ജാതികളുടെ മര്യാദപ്രകാരം നിങ്ങൾക്കു പുരോഹിതന്മാരെ ആക്കീട്ടില്ലയോ? ഒരു കാളക്കുട്ടിയോടും ഏഴു ആട്ടുകൊറ്റന്മാരോടും കൂടെ കരപൂരണത്തിന്നു വന്ന ഏവനും ദൈവമല്ലാത്തവെക്കു പുരോഹിതനായ്തീരുന്നു.तिमीले परमप्रभुका पूजाहारीहरूलाई निकाली बाहिर गर्यौ, जो हारूनका सन्तानहरू थिए। अनि तिमीले लेवीहरूलाई निकाली बाहिर गर्यौ। त्यस पछि तिमीले, पृथ्वीका हरेक राष्ट्रले जस्तै आफ्नै पूजाहारीहरू छान्यौ। अनि अहिले कुनै पनि व्यक्ति जसले एउटा बाछा अनि सातवटा भेंडा ल्याउने छ, त्यो पूजाहारी हुन सक्छ-’ती झुट्टा देवताहरूको सेवा गर्ने पूजाहारी।’
10 ഞങ്ങളുടെ ദൈവമോ യഹോവയാകുന്നു; അവനെ ഞങ്ങൾ ഉപേക്ഷിച്ചിട്ടില്ല: യഹോവെക്കു ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരായിട്ടു അഹരോന്റെ പുത്രന്മാർ ഞങ്ങൾക്കുണ്ടു; ലേവ്യരും തങ്ങളുടെ വേല നോക്കിവരുന്നു.“तर हाम्रो निम्ति, परमप्रभु हाम्रा परमेश्वर हुनु हुन्छ। हामी यहूदाका मानिसले परमेश्वरको आज्ञा पालन गर्न अस्वीकार गरेका छैनौं। हामीले उहाँलाई छाडेका छैनौं। पूजाहारीहरू जसले परमप्रभुको सेवा गर्छन् हारूनका छोराहरू हुन्। अनि लेवीहरू परमप्रभुको सेवा गर्नमा पूजाहारीहरूलाई सहयोग गर्छन्।
11 അവർ ദിനംപ്രതി രാവിലെയും വൈകുന്നേരവും യഹോവെക്കു ഹോമയാഗങ്ങളും പരിമളധൂപവും അർപ്പിക്കുന്നു; കാഴ്ചയപ്പം വിശുദ്ധമേശമേൽ അടുക്കന്നു; പൊൻ നിലവിളക്കും അതിന്റെ ദീപങ്ങളും വൈകുന്നേരംതോറും കത്തിക്കുന്നു; ഇങ്ങനെ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞ പ്രമാണിക്കുന്നു; നിങ്ങളോ അവനെ ഉപേക്ഷിച്ചിരിക്കുന്നു.तिनीहरू हरेक साँझ विहान परमप्रभुलाई होमबलि अर्पण गर्छन् र सुगन्धीत धूप बाल्छन्। तिनीहरूले मन्दिरको विशेष मेजमा लहरमा रोटी राख्छन्। अनि तिनीहरू सुनौला सामदानमा बत्तीहरूको हेरचाह गर्छन् जसद्वारा उच्यालो रूपले प्रत्येक साँझ चम्कन्छन्। हामी अत्यन्त सावधानीपूर्वक परमप्रभु हाम्रा परमेश्वरको सेवा गर्छौ तर तिमी मानिसहरूले उहाँलाई त्याग गरेका छौ।
12 ഇതാ, ഞങ്ങളോടുകൂടെ ഞങ്ങളുടെ തലവനായി ദൈവവും നിങ്ങളുടെ നേരെ ധ്വനിപ്പിക്കേണ്ടതിന്നു മഹാധ്വനികാഹളങ്ങളോടുകൂടെ അവന്റെ പുരോഹിതന്മാരും ഉണ്ടു; യിസ്രായേല്യരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിങ്ങൾ യുദ്ധം ചെയ്യരുതു; നിങ്ങൾ കൃതാർത്ഥരാകയില്ല;परमेश्वर स्वयं हाम्रो साथ हुनु हुन्छ। उहाँ हाम्रा शासक हुनु हुन्छ अनि उहाँका पूजाहारीहरू हामीसित छन्। परमेश्वरका पूजाहारीहरूले तिमीहरूलाई व्यूँझाउन् अनि तिमीहरूलाई उहाँको आगमनमा उत्तेजित तुल्याउनका निम्ति आफ्ना तुरही बजाउँछन्। इस्राएलका मानिसहरू हो, तिम्रा पुर्खाहरूका परमप्रभु परमेश्वरको विरूद्ध नलड। तिमीहरू सफल हुने छैनौं।”
13 എന്നാൽ യൊരോബെയാം അവരുടെ പുറകിൽ വളഞ്ഞുചെല്ലുവാൻ പതിയിരിപ്പുകാരെ അയച്ചു; അങ്ങനെ അവർ യെഹൂദ്യരുടെ മുമ്പിലും പതിയിരിപ്പുകാർ പുറകിലും ആയി.तर यारोबामले सैनिकको एक दललाई अबियाहको सेनाको पछिल्तिर सुटुक्क पठाए। यारोबामका सेना अबियाहको सेना समक्ष थिए। यारोबामका सेनाका गुप्त सैनिकहरू अबियाहका सेनाका पछि थिए।
14 യെഹൂദ്യർ തിരിഞ്ഞുനോക്കിയപ്പോൾ പട മുമ്പിലും പുറകിലും കണ്ടു, യഹോവയോടു നിലവിളിച്ചു പുരോഹിതന്മാർ കാഹളം ഊതി, യെഹൂദാപുരുഷന്മാർ ആർത്തുവിളിച്ചു.जब अबियाहका सेनामा भएका यहूदी सैनिकहरूले वरिपरि हेरे तब तिनीहरूले यारोबामका सेनाले अघि पछि दुवै तिरबाट आक्रमण गरेका देखे। यहूदाका मानिसहरूले परमप्रभुलाई जोडले पुकारे अनि पूजाहारीहरूले तुरही बजाए।
15 യെഹൂദാപുരുഷന്മാർ ആർത്തുവിളിച്ചപ്പോൾ ദൈവം യൊരോബെയാമിനെയും എല്ലായിസ്രായേലിനെയും അബീയാവിനോടും യെഹൂദ്യരോടും തോല്ക്കുമാറാക്കി.त्यसपछि अबियाहका सेनाका मानिसहरू जोडले कराए। जब यहूदाका मानिसहरू कराए परमेश्वरले यारोबामका सेनालाई परास्त गरिदिनु भयो। यारोबामका सबै इस्राएलका सेनाहरू अबियाहका यहूदाका सेनाहरू द्वारा परास्त भए।
16 യിസ്രായേല്യർ യെഹൂദ്യരുടെ മുമ്പിൽനിന്നു ഓടി, ദൈവം അവരെ അവരുടെ കയ്യിൽ ഏല്പിച്ചു;इस्राएलका मानिसहरू यहूदाका मानिसहरूदेखि भागे। परमेश्वरले इस्राएलका सेनाहरूलाई परास्त गर्न यहूदाका सेनाहरूलाई अनुमति दिनु भयो।
17 അബീയാവും അവന്റെ ജനവും അവരെ കഠിനമായി തോല്പിച്ചു; യിസ്രായേലിൽ അഞ്ചുലക്ഷം ശ്രേഷ്ഠയോദ്ധാക്കൾ ഹതന്മാരായി വീണു.अनि इस्राएलका 5,00,000 सर्वोत्तम मानिसहरू मारिए।
18 ഇങ്ങനെ യിസ്രായേല്യർക്കു ആ കാലത്തു താഴ്ച വന്നു; യെഹൂദ്യരോ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതു കൊണ്ടു ജയംപ്രാപിച്ചു.यसरी त्यस बेला इस्राएलका मानिसहरू परास्त भए। यहूदाका मानिसहरूले विजय प्राप्त गरे। यहूदाका सेनाले विजय प्राप्त गरे किनभने तिनीहरूले आफ्ना पिता-पुर्खाहरूका परमप्रभु परमेश्वर माथि भरोसा राखे।
19 അബീയാവു യൊരോബെയാമിനെ പിന്തുടർന്നുചെന്നു അവന്റെ പട്ടണങ്ങളെ പിടിച്ചു; ബേഥേലും അതിനോടു ചേർന്ന ഗ്രാമങ്ങളും യെശാനയും അതിനോടു ചേർന്ന ഗ്രാമങ്ങളും എഫ്രോനും അതിനോടു ചേർന്ന ഗ്രാമങ്ങളും തന്നേ.अबियाहका सेनाले यारोबामका सेनालाई खेदे। अबियाहका सेनाले यारोबामबाट बेतेल, येशना अनि एप्रोन शहरहरू कब्जा गरे। तिनीहरूले ती शहरहरू अनि ती शहरहरू नजिकका सा-साना गाउँहरू अधिकारमा ल्याए।
20 യൊരോബെയാം അബീയാവിന്റെ കാലത്തു ബലം പ്രാപിച്ചില്ല; യഹോവ അവനെ ബാധിച്ചു,जबसम्म अबियाह जीवित रहे यारोबाम फेरि कहिल्यै शक्तिशाली भएनन्। परमप्रभुले यारोबामलाई मारिदिनु भयो।
21 അവൻ മരിച്ചുപോയി. എന്നാൽ അബീയാവു ബലവാനായ്തീർന്നു; അവൻ പതിന്നാലു ഭാര്യമാരെ വിവാഹം കഴിച്ചു ഇരുപത്തിരണ്ടു പുത്രന്മാരെയും പതിനാറു പുത്രിമാരെയും ജനിപ്പിച്ചു.अनि अबियाह शक्तिशाली बने। तिनले चौध जना स्त्रीहरू विवाह गरे अनि बाईस जना छोरा र सोह्रजना छोरीहरूका पिता थिए।
22 അബീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ നടപ്പും വാക്കുകളും ഇദ്ദോപ്രവാചകന്റെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നു.अन्य सबै कुरा जो अबियाहले गरे सो अगमवक्ता इद्दोका पुस्तकहरूमा लेखिएका छन्।
Nepali Bible