Bible

Numbers 32 - WEB (Malayalam)

1 Now the children of Reuben and the children of Gad had a very great multitude of cattle: and when they saw the land of Jazer, and the land of Gilead, that behold, the place was a place for cattle;എന്നാൽ രൂബേന്യർക്കും ഗാദ്യർക്കും എത്രയും വളരെ ആടുമാടുകൾ ഉണ്ടായിരുന്നു; അവർ യസേർദേശവും ഗിലെയാദ്‌ദേശവും ആടുമാടുകൾക്കു കൊള്ളാകുന്ന സ്ഥലം എന്നു കണ്ടിട്ടു വന്നു

2 the children of Gad and the children of Reuben came and spoke to Moses, and to Eleazar the priest, and to the princes of the congregation, saying,മോശെയൊടും പുരോഹിതനായ എലെയാസാരിനോടും സഭയിലെ പ്രഭുക്കന്മാരോടും സംസാരിച്ചു:

3 Ataroth, and Dibon, and Jazer, and Nimrah, and Heshbon, and Elealeh, and Sebam, and Nebo, and Beon,അതാരോത്ത്, ദീബോൻ, യസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സെബാം, നെബോ, ബെയോൻ

4 the land which Yahweh struck before the congregation of Israel, is a land for cattle; and your servants have cattle.എന്നിങ്ങനെ യഹോവ യിസ്രായേൽ സഭയുടെ മുമ്പിൽ ജയിച്ചടക്കിയ ദേശം ആടുമാടുകൾക്കു കൊള്ളാകുന്ന പ്രദേശം; അടിയങ്ങൾക്കോ ആടുമാടുകൾ ഉണ്ടു.

5 They said, If we have found favor in your sight, let this land be given to your servants for a possession; don't bring us over the Jordan.അതുകൊണ്ടു നിനക്കു അടയങ്ങളോടു കൃപയുണ്ടെങ്കിൽ ഈ ദേശം അടിയങ്ങൾക്കു അവകാശമായി തരേണം; ഞങ്ങളെ യോർദ്ദാന്നക്കരെ കൊണ്ടു പോകരുതേ എന്നു പറഞ്ഞു.

6 Moses said to the children of Gad, and to the children of Reuben, Shall your brothers go to the war, and shall you sit here?മോശെ ഗാദ്യരോടും രൂഹേന്യരോടും പറഞ്ഞതു: നിങ്ങളുടെ സഹോദരന്മർ യുദ്ധത്തിന്നു പോകുമ്പോൾ നിങ്ങൾക്കു ഇവിടെ ഇരിക്കേണമെന്നോ?

7 Why discourage you the heart of the children of Israel from going over into the land which Yahweh has given them?യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു അവർ കടക്കാതിരിപ്പാൻ തക്കവണ്ണം നിങ്ങൾ അവരെ അധൈര്യപ്പെടുത്തുന്നതു എന്തിന്നു?

8 Thus did your fathers, when I sent them from Kadesh-barnea to see the land.ഒറ്റുനോക്കേണ്ടതിന്നു ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കാദേശ്ബർന്നേയയിൽനിന്നു അയച്ചപ്പോൾ അവർ ഇങ്ങനെ തന്നേ ചെയ്തു.

9 For when they went up to the valley of Eshcol, and saw the land, they discouraged the heart of the children of Israel, that they should not go into the land which Yahweh had given them.അവർ എസ്കോൽ താഴ്വരയൊളം ചെന്നു ദേശം കണ്ടശേഷം യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി.

10 Yahweh's anger was kindled in that day, and he swore, saying,അന്നു യഹോവയുടെ കോപം ജ്വലിച്ചു; അവൻ സത്യംചേയ്തു കല്പിച്ചതു:

11 Surely none of the men who came up out of Egypt, from twenty years old and upward, shall see the land which I swore to Abraham, to Isaac, and to Jacob; because they have not wholly followed me:കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും യഹോവയോടു പൂർണ്ണമായി പറ്റിനിന്നതുകൊണ്ടു

12 save Caleb the son of Jephunneh the Kenizzite, and Joshua the son of Nun; because they have wholly followed Yahweh.അവരല്ലാതെ മിസ്രയീമിൽനിന്നു പോന്നവരിൽ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ള ഒരുത്തനും ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തെ കാണുകയില്ല; അവർ എന്നോടു പൂർണ്ണമായി പറ്റി നിൽക്കായ്കകൊണ്ടു തന്നേ.

13 Yahweh's anger was kindled against Israel, and he made them wander back and forth in the wilderness forty years, until all the generation, who had done evil in the sight of Yahweh, was consumed.അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്ത തലമുറ എല്ലാം മുടിഞ്ഞുപോകുവോളം അവൻ നാല്പതു സംവത്സരം അവരെ മരുഭൂമിയിൽ അലയുമാറാക്കി.

14 Behold, you are risen up in your fathers' place, an increase of sinful men, to augment yet the fierce anger of Yahweh toward Israel.എന്നാൽ യിസ്രായേലിന്റെ നേരെ യഹോവയുടെ ഉഗ്രകോപം ഇനിയും വർദ്ധിപ്പാൻ തക്കവണ്ണം നിങ്ങളുടെ പിതാക്കന്മാർക്കു പകരം നിങ്ങൾ പാപികളുടെ ഒരു കൂട്ടമായി എഴുന്നേറ്റിരിക്കുന്നു.

15 For if you turn away from after him, he will yet again leave them in the wilderness; and you will destroy all this people.നിങ്ങൾ അവനെ വിട്ടു പിന്നോക്കം പോയാൽ അവൻ ഇനിയും അവരെ മരുഭൂമിയിൽ വിട്ടുകളയും; അങ്ങനെ നിങ്ങൾ ഈ ജനത്തെയെല്ലാം നശിപ്പിക്കും.

16 They came near to him, and said, We will build sheepfolds here for our cattle, and cities for our little ones:അപ്പോൾ അവർ അടുത്തു ചെന്നു പറഞ്ഞതു: ഞങ്ങൾ ഇവിടെ ഞങ്ങളുടെ ആടുമാടുകൾക്കു തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കു പട്ടണങ്ങളും പണിയട്ടെ.

17 but we ourselves will be ready armed to go before the children of Israel, until we have brought them to their place: and our little ones shall dwell in the fortified cities because of the inhabitants of the land.എങ്കിലും യിസ്രായേൽമക്കളെ അവരുടെ സ്ഥലത്തു കൊണ്ടുപോയി ആക്കുന്നതുവരെ ഞങ്ങൾ യുദ്ധസന്നദ്ധരായി അവർക്കു മുമ്പായി നടക്കും; ഞങ്ങളുടെ കുഞ്ഞുകുട്ടികളോ ദേശത്തിലെ നിവാസികൾ നിമിത്തം ഉറപ്പുള്ള പട്ടണങ്ങളിൽ പാർക്കട്ടെ.

18 We will not return to our houses, until the children of Israel have inherited every man his inheritance.യിസ്രായേൽമക്കൾ ഓരോരുത്തൻ താന്താന്റെ അവകാശം അടക്കിക്കൊള്ളുംവരെ ഞങ്ങൾ ഞങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോരികയില്ല.

19 For we will not inherit with them on the other side of the Jordan, and forward; because our inheritance is fallen to us on this side of the Jordan eastward.യോർദ്ദാന്നക്കരെയും അതിന്നപ്പുറവും ഞങ്ങൾ അവരോടുകൂടെ അവകാശം വാങ്ങുകയില്ല; കിഴക്കു യോർദ്ദാന്നിക്കരെ ഞങ്ങൾക്കു അവകാശം ഉണ്ടല്ലോ.

20 Moses said to them, If you will do this thing, if you will arm yourselves to go before Yahweh to the war,അതിന്നു മോശെ അവരോടു പറഞ്ഞതു: നിങ്ങൾ ഈ കാര്യം ചെയ്യുമെങ്കിൽ, യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു

21 and every armed man of you will pass over the Jordan before Yahweh, until he has driven out his enemies from before him,യഹോവ തന്റെ മുമ്പിൽനിന്നു ശത്രുക്കളെ നീക്കിക്കളയുവോളം നിങ്ങൾ എല്ലാവരും അവന്റെ മുമ്പാകെ യുദ്ധസന്നദ്ധരായി യോർദ്ദാന്നക്കരെ കടന്നുപോകുമെങ്കിൽ

22 and the land is subdued before Yahweh; then afterward you shall return, and be guiltless towards Yahweh, and towards Israel; and this land shall be to you for a possession before Yahweh.ദേശം യഹോവയുടെ മുമ്പാകെ കീഴമർന്നശേഷം നിങ്ങൾ മടങ്ങിപ്പോരികയും യഹോവയുടെയും യിസ്രായേലിന്റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കയും ചെയ്യും; അപ്പോൾ ഈ ദേശം യഹോവയുടെ മുമ്പാകെ നിങ്ങളുടെ അവകാശമാകും.

23 But if you will not do so, behold, you have sinned against Yahweh; and be sure your sin will find you out.എന്നാൽ നിങ്ങൾ അങ്ങനെ ചെയ്കയില്ല എങ്കിൽ നിങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങൾ അനുഭവിക്കും.

24 Build you cities for your little ones, and folds for your sheep; and do that which has proceeded out of your mouth.നിങ്ങളുടെ കുട്ടികൾക്കായി പട്ടണങ്ങളും നിങ്ങളുടെ ആടുകൾക്കായി തൊഴുത്തുകളും പണിതു നിങ്ങൾ പറഞ്ഞതുപോലെ ചെയ്തുകൊൾവിൻ.

25 The children of Gad and the children of Reuben spoke to Moses, saying, Your servants will do as my lord commands.ഗാദ്യരും രൂബേന്യരും മോശെയോടു യജമാനൻ കല്പിക്കുന്നതുപോലെ അടിയങ്ങൾ ചെയ്തുകൊള്ളാം.

26 Our little ones, our wives, our flocks, and all our cattle, shall be there in the cities of Gilead;ഞങ്ങളുടെ കുഞ്ഞുങ്ങളും ഭാര്യമാരും ഞങ്ങളുടെ കന്നുകാലികളും മൃഗങ്ങളൊക്കെയും ഗിലെയാദിലെ പട്ടണങ്ങളിൽ ഇരിക്കട്ടെ.

27 but your servants will pass over, every man who is armed for war, before Yahweh to battle, as my lord says.അടിയങ്ങളോ യജമാനൻ കല്പിക്കുന്നതുപോലെ എല്ലാവരും യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന്നു കടന്നു പോകാം എന്നു പറഞ്ഞു.

28 So Moses gave charge concerning them to Eleazar the priest, and to Joshua the son of Nun, and to the heads of the fathers' [houses] of the tribes of the children of Israel.ആകയാൽ മോശെ അവരെക്കുറിച്ചു പുരോഹിതനായ എലെയാസാരിനോടും നൂന്റെ മകനായ യോശുവയോടും യിസ്രായേൽ മക്കളുടെ ഗോത്രപ്രധാനികളോടും കല്പിച്ചതെന്തെന്നാൽ:

29 Moses said to them, If the children of Gad and the children of Reuben will pass with you over the Jordan, every man who is armed to battle, before Yahweh, and the land shall be subdued before you; then you shall give them the land of Gilead for a possession:ഗാദ്യരും രൂബേന്യരും ഓരോരുത്തൻ യുദ്ധസന്നദ്ധനായി യഹോവയുടെ മുമ്പാകെ നിങ്ങളോടുകൂടെ യോർദ്ദാന്നക്കരെ കടന്നുപോരികയും ദേശം നിങ്ങളുടെ മുമ്പാകെ കീഴടങ്ങുകയും ചെയ്താൽ നിങ്ങൾ അവർക്കു ഗിലെയാദ് ദേശം അവകാശമായി കൊടുക്കേണം.

30 but if they will not pass over with you armed, they shall have possessions among you in the land of Canaan.എന്നാൽ അവർ നിങ്ങളോടുകൂടെ യുദ്ധസന്നദ്ധരായി അക്കരെക്കു കടക്കാതിരുന്നാൽ അവരുടെ അവകാശം നിങ്ങളുടെ ഇടയിൽ കനാൻ ദേശത്തുതന്നേ ആയിരിക്കേണം.

31 The children of Gad and the children of Reuben answered, saying, As Yahweh has said to your servants, so will we do.ഗാദ്യരും രൂബേന്യരും അതിന്നു: യഹോവ അടിയങ്ങളോടു അരുളിച്ചെയ്തതുപോലെ ചെയ്തുകൊള്ളാം.

32 We will pass over armed before Yahweh into the land of Canaan, and the possession of our inheritance [shall remain] with us beyond the Jordan.ഞങ്ങളുടെ അവകാശം ലഭിക്കേണ്ടതിന്നു ഞങ്ങൾ യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി കനാൻ ദേശത്തേക്കു കടന്നുപോകാം എന്നു പറഞ്ഞു.

33 Moses gave to them, even to the children of Gad, and to the children of Reuben, and to the half-tribe of Manasseh the son of Joseph, the kingdom of Sihon king of the Amorites, and the kingdom of Og king of Bashan, the land, according to the cities of it with [their] borders, even the cities of the land round about.അപ്പോൾ മോശെ ഗാദ്യർക്കും രൂബേന്യർക്കും യോസേഫിന്റെ മകനായ മനശ്ശെയുടെ പാതിഗോത്രത്തിന്നും അമോർയ്യരാജാവായ സീഹോന്റെ രാജ്യവും ബാശാൻ രാജാവായ ഓഗിന്റെ രാജ്യവുമായ ദേശവും അതിന്റെ അതിരുകളിൽ ചുറ്റുമുള്ള ദേശത്തിലെ പട്ടണങ്ങളും കൊടുത്തു.

34 The children of Gad built Dibon, and Ataroth, and Aroer,അങ്ങനെ ഗാദ്യർ ദീബോൻ, അതാരോത്ത്,

35 and Atrothshophan, and Jazer, and Jogbehah,അരോയേർ, അത്രോത്ത്, ശോഫാൻ, യസേർ, യൊഗ്ബെഹാ,

36 and Beth Nimrah, and Beth Haran: fortified cities, and folds for sheep.ബേത്ത്-നിമ്രാ, ബേത്ത്-ഹാരാൻ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായും ആടുകൾക്കു തൊഴുത്തുകളായും പണിതു.

37 The children of Reuben built Heshbon, and Elealeh, and Kiriathaim,രൂബേന്യർ ഹെശ്ബോനും എലെയാലേയും കിർയ്യത്തയീമും പേരുമാറ്റിക്കളഞ്ഞ നെബോ,

38 and Nebo, and Baal Meon, (their names being changed), and Sibmah: and they gave other names to the cities which they built.ബാൽമെയോൻ എന്നിവയും സിബ്മയും പണിതു; അവർ പണിത പട്ടണങ്ങൾക്കു പുതിയ പേരിട്ടു.

39 The children of Machir the son of Manasseh went to Gilead, and took it, and dispossessed the Amorites who were therein.മനശ്ശെയുടെ മകനായ മാഖീരിന്റെ പുത്രന്മാർ ഗിലെയാദിൽ ചെന്നു അതിനെ അടക്കി, അവിടെ പാർത്തിരുന്ന അമോർയ്യരെ ഓടിച്ചുകളഞ്ഞു.

40 Moses gave Gilead to Machir the son of Manasseh; and he lived therein.മോശെ ഗിലെയാദ് ദേശം മനശ്ശെയുടെ മകനായ മാഖീരിന്നു കൊടുത്തു; അവൻ അവിടെ പാർത്തു.

41 Jair the son of Manasseh went and took the towns of it, and called them Havvoth Jair.മനശ്ശെയുടെ പുത്രനായ യായീർ ചെന്നു അതിലെ ഊരുകളെ അടക്കി, അവെക്കു ഹവവോത്ത്-യായീർ (യായീരിന്റെ ഊരുകൾ) എന്നു പേരിട്ടു.

42 Nobah went and took Kenath, and the villages of it, and called it Nobah, after his own name.നോബഹ് ചെന്നു കെനാത്ത് പട്ടണവും അതിന്റെ ഗ്രാമങ്ങളും അടക്കി; അതിന്നു തന്റെ പേരിൻ പ്രകാരം നോബഹ് എന്നു പേരിട്ടു.

Malayalam Bible