Bible

Psalm 76 - ASV (Malayalam)

1 In Judah is God known: His name is great in Israel.ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു; അവന്റെ നാമം യിസ്രായേലിൽ വലിയതാകുന്നു.

2 In Salem also is his tabernacle, And his dwelling-place in Zion.അവന്റെ കൂടാരം ശാലേമിലും അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.

3 There he brake the arrows of the bow; The shield, and the sword, and the battle. Selahഅവിടെവെച്ചു അവൻ വില്ലിന്റെ മിന്നുന്ന അമ്പുകളും പരിചയും വാളും യുദ്ധവും തകർത്തുകളഞ്ഞു. സേലാ.

4 Glorious art thou `and' excellent, From the mountains of prey.ശാശ്വതപർവ്വതങ്ങളെക്കാൾ നീ തേജസ്സും മഹിമയും ഉള്ളവനാകുന്നു.

5 The stouthearted are made a spoil, They have slept their sleep; And none of the men of might have found their hands.ധൈര്യശാലികളെ കൊള്ളയിട്ടു അവർ നിദ്രപ്രാപിച്ചു; പരാക്രമശാലികൾക്കു ആർക്കും കൈക്കരുത്തില്ലാതെപോയി.

6 At thy rebuke, O God of Jacob, Both chariot and horse are cast into a deep sleep.യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാൽ തേരും കുതിരയും ഗാഢനിദ്രയിൽ വീണു.

7 Thou, even thou, art to be feared; And who may stand in thy sight when once thou art angry?നീ ഭയങ്കരനാകുന്നു; നീ ഒന്നു കോപിച്ചാൽ തിരുമുമ്പാകെ നിൽക്കാകുന്നവൻ ആർ?

8 Thou didst cause sentence to be heard from heaven; The earth feared, and was still,സ്വർഗ്ഗത്തിൽനിന്നു നീ വിധി കേൾപ്പിച്ചു; ഭൂമിയിലെ സാധുക്കളെയൊക്കെയും രക്ഷിപ്പാൻ

9 When God arose to judgment, To save all the meek of the earth. Selahദൈവം ന്യായവിസ്താരത്തിന്നു എഴുന്നേറ്റപ്പോൾ ഭൂമി ഭയപ്പെട്ടു അമർന്നിരുന്നു. സേലാ.

10 Surely the wrath of man shall praise thee: The residue of wrath shalt thou gird upon thee.മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം; ക്രോധശിഷ്ടത്തെ നീ അരെക്കു കെട്ടിക്കൊള്ളും.

11 Vow, and pay unto Jehovah your God: Let all that are round about him bring presents unto him that ought to be feared.നിങ്ങളുടെ ദൈവമായ യഹോവെക്കു നേരുകയും നിവർത്തിക്കയും ചെയ്‍വിൻ; അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയങ്കരനായവന്നു കാഴ്ചകൊണ്ടുവരട്ടെ.

12 He will cut off the spirit of princes: He is terrible to the kings of the earth. Psalm 77 For the Chief Musician; after the manner of Jeduthan. A Psalm of Asaph.അവൻ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാർക്കു അവൻ ഭയങ്കരനാകുന്നു.

Malayalam Bible