Bible

Psalm 75 - DBY (Malayalam)

1 {To the chief Musician. 'Destroy not.' A Psalm of Asaph: a Song.} Unto thee we give thanks, O God, we give thanks; and thy name is near: thy marvellous works declare it.ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു. ഞങ്ങൾ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.

2 When I shall receive the assembly, I will judge with equity.സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.

3 The earth and all the inhabitants thereof are dissolved: I have established its pillars. Selah.ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ.

4 I said unto the boastful, Boast not; and to the wicked, Lift not up the horn:ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയർത്തരുതെന്നു ദുഷ്ടന്മാരോടും ഞാൻ പറയുന്നു.

5 Lift not up your horn on high; speak not arrogantly with a [stiff] neck.നിങ്ങളുടെ കൊമ്പു മേലോട്ടു ഉയർത്തരുതു; ശാഠ്യത്തോടെ സംസാരിക്കയുമരുതു.

6 For not from the east nor from the west, nor yet from the south doth exaltation [come]:കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയർച്ചവരുന്നതു.

7 For God is the judge; he putteth down one and exalteth another.ദൈവം ന്യായാധിപതിയാകുന്നു; അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു.

8 For in the hand of Jehovah there is a cup, and it foameth with wine, it is full of mixture; and he poureth out of the same; yea, the dregs thereof shall all the wicked of the earth drain off, [and] drink.യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ടു; വീഞ്ഞു നുരെക്കുന്നു; അതു മദ്യംകൊണ്ടു നിറെഞ്ഞിരിക്കുന്നു; അവൻ അതിൽനിന്നു പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചുകുടിക്കും.

9 But as for me, I will declare for ever; I will sing psalms to the God of Jacob.ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്റെ ദൈവത്തിന്നു സ്തുതിപാടും.

10 And all the horns of the wicked will I cut off; [but] the horns of the righteous shall be exalted.ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാൻ മുറിച്ചു കളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.

Malayalam Bible