Psalm 75 - ASV (Malayalam)
1 We give thanks unto thee, O God; We give thanks, for thy name is near: Men tell of thy wondrous works.ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു. ഞങ്ങൾ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
2 When I shall find the set time, I will judge uprightly.സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.
3 The earth and all the inhabitants thereof are dissolved: I have set up the pillars of it. Selahഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ.
4 I said unto the arrogant, Deal not arrogantly; And to the wicked, Lift not up the horn:ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയർത്തരുതെന്നു ദുഷ്ടന്മാരോടും ഞാൻ പറയുന്നു.
5 Lift not up your horn on high; Speak not with a stiff neck.നിങ്ങളുടെ കൊമ്പു മേലോട്ടു ഉയർത്തരുതു; ശാഠ്യത്തോടെ സംസാരിക്കയുമരുതു.
6 For neither from the east, nor from the west, Nor yet from the south, `cometh' lifting up.കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയർച്ചവരുന്നതു.
7 But God is the judge: He putteth down one, and lifteth up another.ദൈവം ന്യായാധിപതിയാകുന്നു; അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു.
8 For in the hand of Jehovah there is a cup, and the wine foameth; It is full of mixture, and he poureth out of the same: Surely the dregs thereof, all the wicked of the earth shall drain them, and drink them.യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ടു; വീഞ്ഞു നുരെക്കുന്നു; അതു മദ്യംകൊണ്ടു നിറെഞ്ഞിരിക്കുന്നു; അവൻ അതിൽനിന്നു പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചുകുടിക്കും.
9 But I will declare for ever, I will sing praises to the God of Jacob.ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്റെ ദൈവത്തിന്നു സ്തുതിപാടും.
10 All the horns of the wicked also will I cut off; But the horns of the righteous shall be lifted up. Psalm 76 For the Chief Musician; on stringed instruments. A Psalm of Asaph, a song.ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാൻ മുറിച്ചു കളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.
Malayalam Bible