Bible

Psalm 146 - WEB (Malayalam)

1 Praise Yah! Praise Yahweh, my soul.യഹോവയെ സ്തുതിപ്പിൻ; എൻ മനമേ, യഹോവയെ സ്തുതിക്ക.

2 While I live, I will praise Yahweh. I will sing praises to my God as long as I exist.ജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീർത്തനം ചെയ്യും.

3 Don't put your trust in princes, Each a son of man in whom there is no help.നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.

4 His spirit departs, and he returns to the earth. In that very day, his thoughts perish.അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.

5 Happy is he who has the God of Jacob for his help, Whose hope is in Yahweh, his God:യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.

6 Who made heaven and earth, The sea, and all that is in them; Who keeps truth forever;അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.

7 Who executes justice for the oppressed; Who gives food to the hungry. Yahweh frees the prisoners.പീഡിതന്മാർക്കു അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്കു അവൻ ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു.

8 Yahweh opens the eyes of the blind. Yahweh raises up those who are bowed down. Yahweh loves the righteous.യഹോവ കുരുടന്മാർക്കു കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.

9 Yahweh preserves the foreigners. He upholds the fatherless and widow, But the way of the wicked he turns upside down.യഹോവ പരദേശികളെ പരിപാലിക്കുന്നു; അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു; എന്നാൽ ദുഷ്ന്മാരുടെ വഴി അവൻ മറിച്ചുകളയുന്നു.

10 Yahweh will reign forever; Your God, O Zion, to all generations. Praise Yah!യഹോവ എന്നേക്കും വാഴും; സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നേ.

Malayalam Bible