Bible

Psalm 138 - ASV (Malayalam)

1 I will give thee thanks with my whole heart: Before the gods will I sing praises unto thee.ഞാൻ പൂർണ്ണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാൻ നിന്നെ കീർത്തിക്കും.

2 I will worship toward thy holy temple, And give thanks unto thy name for thy lovingkindness and for thy truth: For thou hast magnified thy word above all thy name.ഞാൻ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിന്നു സ്തോത്രം ചെയ്യും. നിന്റെ നാമത്തിന്നു മീതെ ഒക്കെയും നീ നിന്റെ വാഗ്ദാനം മഹിമപ്പെടുത്തിയിരിക്കുന്നു.

3 In the day that I called thou answeredst me, Thou didst encourage me with strength in my soul.ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്കുത്തരം അരുളി; എന്റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.

4 All the kings of the earth shall give thee thanks, O Jehovah, For they have heard the words of thy mouth.യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ വായിൻ വചനങ്ങളെ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും.

5 Yea, they shall sing of the ways of Jehovah; For great is the glory of Jehovah.അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്വം വലിയതാകുന്നുവല്ലോ.

6 For though Jehovah is high, yet hath he respect unto the lowly; But the haughty he knoweth from afar.യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവ്വിയെയോ അവൻ ദൂരത്തുനിന്നു അറിയുന്നു.

7 Though I walk in the midst of trouble, thou wilt revive me; Thou wilt stretch forth thy hand against the wrath of mine enemies, And thy right hand will save me.ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിന്നു നേരെ നീ കൈ നീട്ടും; നിന്റെ വലങ്കൈ എന്നെ രക്ഷിക്കും.

8 Jehovah will perfect that which concerneth me: Thy lovingkindness, O Jehovah, `endureth' for ever; Forsake not the works of thine own hands. Psalm 139 For the Chief Musician. A Psalm of David.യഹോവ എനിക്കുവേണ്ടി സമാപ്തിവരുത്തും; യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളതു; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.

Malayalam Bible