Psalm 122 - WEB (Malayalam)
1 > I was glad when they said to me, "Let's go to Yahweh's house!"യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.
2 Our feet are standing within your gates, Jerusalem;യെരൂശലേമേ, ഞങ്ങളുടെ കാലുകൾ നിന്റെ വാതിലുകൾക്കകത്തു നില്ക്കുന്നു.
3 Jerusalem, that is built as a city that is compact together;തമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ!
4 Where the tribes go up, even Yah's tribes, According to an ordinance for Israel, To give thanks to the name of Yahweh.അവിടേക്കു ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നേ, യിസ്രായേലിന്നു സാക്ഷ്യത്തിന്നായി യഹോവയുടെ നാമത്തിന്നു സ്തോത്രം ചെയ്‍വാൻ കയറിച്ചെല്ലുന്നു.
5 For there are set thrones for judgment, The thrones of David's house.അവിടെ ന്യായാസനങ്ങൾ, ദാവീദ്ഗൃഹത്തിന്റെ ന്യായാസനങ്ങൾ തന്നേ ഇരിക്കുന്നു.
6 Pray for the peace of Jerusalem. Those who love you will prosper.യെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാർത്ഥിപ്പിൻ; നിന്നെ സ്നേഹിക്കുന്നവർ സ്വൈരമായിരിക്കട്ടെ.
7 Peace be within your walls, And prosperity within your palaces.നിന്റെ കൊത്തളങ്ങളിൽ സമാധാനവും നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ.
8 For my brothers' and companions' sakes, I will now say, "Peace be within you."എന്റെ സഹോദരന്മാരും കൂട്ടാളികളും നിമിത്തം നിന്നിൽ സമാധാനം ഉണ്ടാകട്ടെ എന്നു ഞാൻ പറയും.
9 For the sake of the house of Yahweh our God, I will seek your good.നമ്മുടെ ദൈവമായ യഹോവയുടെ ആലയം നിമിത്തം ഞാൻ നിന്റെ നന്മ അന്വേഷിക്കും.
Malayalam Bible