Psalm 12 - BBE (Malayalam)
1 <For the chief music-maker on the Sheminith. A Psalm. Of David.> Send help, Lord, for mercy has come to an end; there is no more faith among the children of men.യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാർ ഇല്ലാതെപോകുന്നു; വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു;
2 Everyone says false words to his neighbour: their tongues are smooth in their talk, and their hearts are full of deceit.ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടെ അവർ സംസാരിക്കുന്നു.
3 The smooth lips and the tongue of pride will be cut off by the Lord.കപടമുള്ള അധരങ്ങളെ ഒക്കെയും വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും.
4 They have said, With our tongues will we overcome; our lips are ours: who is lord over us?ഞങ്ങളുടെ നാവുകൊണ്ടു ഞങ്ങൾ ജയിക്കും; ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ; ഞങ്ങൾക്കു യജമാനൻ ആർ എന്നു അവർ പറയുന്നു.
5 Because of the crushing of the poor and the weeping of those in need, now will I come to his help, says the Lord; I will give him the salvation which he is desiring.എളിയവരുടെ പീഡയും ദരിദ്രന്മാരുടെ ദീർഘ ശ്വാസവുംനിമിത്തം ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; രക്ഷെക്കായി കാംക്ഷിക്കുന്നവനെ ഞാൻ അതിലാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
6 The words of the Lord are true words: like silver tested by fire and burned clean seven times.യഹോവയുടെ വചനങ്ങൾ നിർമ്മല വചനങ്ങൾ ആകുന്നു; നിലത്തു ഉലയിൽ ഉരുക്കി ഏഴുപ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നേ.
7 You will keep them, O Lord, you will keep them safe from this generation for ever.യഹോവേ, നീ അവരെ കാത്തുകൊള്ളും; ഈ തലമുറയിൽനിന്നു നീ അവരെ എന്നും സൂക്ഷിക്കും.
8 The sinners are walking on every side, and evil is honoured among the children of men.മനുഷ്യപുത്രന്മാരുടെ ഇടയിൽ വഷളത്വം പ്രബലപ്പെടുമ്പോൾ ദുഷ്ടന്മാർ എല്ലാടവും സഞ്ചരിക്കുന്നു.
Malayalam Bible