Bible

Psalm 113 - YLT (Malayalam)

1 Praise ye Jah! Praise, ye servants of Jehovah. Praise the name of Jehovah.യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ ദാസന്മാരെ സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ.

2 The name of Jehovah is blessed, From henceforth, and unto the age.യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതൽ എന്നെന്നേക്കും തന്നേ.

3 From the rising of the sun unto its going in, Praised `is' the name of Jehovah.സൂര്യന്റെ ഉദയംമുതൽ അസ്തമാനംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.

4 High above all nations `is' Jehovah, Above the heavens `is' his honour.യഹോവ സകലജാതികൾക്കും മീതെയും അവന്റെ മഹത്വം ആകാശത്തിന്നു മീതെയും ഉയർന്നിരിക്കുന്നു.

5 Who `is' as Jehovah our God, He is exalting `Himself' to sit?ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു?

6 He is humbling `Himself' to look On the heavens and on the earth.ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു.

7 He is raising up from the dust the poor, From a dunghill He exalteth the needy.അവൻ എളിയവനെ പൊടിയിൽനിന്നു എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയിൽനിന്നു ഉയർത്തുകയും ചെയ്തു;

8 To cause to sit with princes, With the princes of His people.പ്രഭുക്കന്മാരോടുകൂടെ, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടെ തന്നേ ഇരുത്തുന്നു.

9 Causing the barren one of the house to sit, A joyful mother of sons; praise ye Jah!അവൻ വീട്ടിൽ മച്ചിയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു.

Malayalam Bible