Numbers 18 - ORIYA (Malayalam)
1 ଅନନ୍ତର ସଦାପ୍ରଭୁ ହାରୋଣଙ୍କୁ କହିଲେ, ତୁମ୍ଭେ ତୁମ୍ଭର ପୁତ୍ରଗଣ ଓ ତୁମ୍ଭର ପରିବାର ପବିତ୍ରସ୍ଥାନ ପାଇଁ ଦାଯୀ ରହିବ। ପୁଣି ଯାଜକତ୍ବର କର୍ତ୍ତବ୍ଯ ପାଇଁ ତୁମ୍ଭେ ଓ ତୁମ୍ଭର ପୁତ୍ରଗଣ ଦାଯୀ ରହିବେ।പിന്നെ യഹോവ അഹരോനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീയും നിന്റെ പുത്രന്മാരും നിന്റെ പിതൃഭവനവും വിശുദ്ധമന്ദിരം സംബന്ധിച്ചുണ്ടാകുന്ന അകൃത്യം വഹിക്കേണം; നീയും നിന്റെ പുത്രന്മാരും നിങ്ങളുടെ പൌരോഹിത്യം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും വഹിക്കേണം.
2 ତୁମ୍ଭେ ଲବେୀୟମାନଙ୍କଠାରୁ ତୁମ୍ଭର ଅନ୍ୟ ଭ୍ରାତୃଗଣଙ୍କୁ ତୁମ୍ଭ ନିକଟକୁ ଆଣ। ସମାନେେ ତୁମ୍ଭ ସହିତ ୟୋଗ ଦବେେ ଓ ତୁମ୍ଭର ସାହାୟ୍ଯ କରିବେ। ଯେତବେେଳେ ତୁମ୍ଭେ ଓ ତୁମ୍ଭ ପୁତ୍ରଗଣ ସାକ୍ଷ୍ଯ ତମ୍ବୁ ସମ୍ମୁଖ ରେ ରହିବ।നിന്റെ പിതൃഗോത്രമായ ലേവിഗോത്രത്തിലുള്ള നിന്റെ സഹോദരന്മാരെയും നിന്നോടുകൂടെ അടുത്തുവരുമാറാക്കേണം. അവർ നിന്നോടു ചേർന്നു നിനക്കു ശുശ്രൂഷ ചെയ്യേണം; നീയും നിന്റെ പുത്രന്മാരുമോ സാക്ഷ്യകൂടാരത്തിങ്കൽ ശുശ്രൂഷ ചെയ്യേണം.
3 ସମାନେେ ତୁମ୍ଭକୁ ବିବରଣୀ ଦବେେ ଓ ପବିତ୍ର ତମ୍ବୁର ରକ୍ଷାର ଦାଯିତ୍ବ ନବେେ। କିନ୍ତୁ ସମାନେେ ପବିତ୍ର ପାତ୍ର ନିକଟକୁ କିମ୍ବା ୟଜ୍ଞବଦେୀ ନିକଟକୁ ଯିବେ ନାହିଁ। ତେଣୁ ସମାନେେ ମରନ୍ତି ନାହିଁ, ତୁମ୍ଭେ ମଧ୍ଯ ନୁହଁ।അവർ നിനക്കും കൂടാരത്തിന്നൊക്കെയും ആവശ്യമുള്ള കാര്യം നോക്കേണം; എന്നാൽ അവരും നിങ്ങളും കൂടെ മരിക്കാതിരിക്കേണ്ടതിന്നു അവർ വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളോടും യാഗപീഠത്തോടും അടുക്കരുതു.
4 ସମାନେେ ତୁମ୍ଭ ସହିତ ୟୋଗ ଦଇେ ତୁମ୍ଭର ସମସ୍ତ ସବୋକର୍ମ ସହିତ ସମାଗମ ତମ୍ବୁର ରକ୍ଷଣୀଯ ଦାଯିତ୍ବ ନବେେ। ଆଉ କୌଣସି ଅନ୍ୟ ବଂଶୀଯ ଲୋକ ସମାନଙ୍କେ ନିକଟକୁ ୟିବ ନାହିଁ।അവർ നിന്നോടു ചേർന്നു സമാഗമനക്കുടാരം സംബന്ധിച്ചുള്ള സകലവേലെക്കുമായി കൂടാരത്തിന്റെ കാര്യം നോക്കേണം; ഒരു അന്യനും നിങ്ങളോടു അടുക്കരുതു.
5 ପୁଣି ଇଶ୍ରାୟେଲ ଲୋକମାନଙ୍କ ପ୍ରତି ଆମ୍ଭର କୋରଧ ଯେପରି ଆଉ ନ ଉପୁଜେ, ସେଥିପାଇଁ ତୁମ୍ଭମାନେେ ପବିତ୍ରସ୍ଥାନର ଓ ୟଜ୍ଞବଦେୀର ସୁରକ୍ଷାର ଦାଯିତ୍ବ ନବେ।യിസ്രായേൽമക്കളുടെ മേൽ ഇനി ക്രോധം വരാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തിന്റെയും യാഗപീഠത്തിന്റെയും കാര്യം നിങ്ങൾ നോക്കേണം.
6 ଆଉ ଆମ୍ଭେ ଇଶ୍ରାୟେଲର ଲୋକମାନଙ୍କ ମଧ୍ଯରୁ ତୁମ୍ଭ ଭ୍ରାତୃଗଣ ଲବେୀମାନଙ୍କୁ ଗ୍ରହଣ କରିଅଛୁ। ସମାନେେ ଯେପରି ସଦାପ୍ରଭୁଙ୍କର ଓ ସମାଗମ ତମ୍ବୁର ସବୋ କରିପାରିବେ, ସମାନେେ ତୁମ୍ଭଙ୍କୁ ଉପହାର ସ୍ବରୂପ ଦେଲେ।ലേവ്യരായ നിങ്ങളുടെ സഹോദരന്മാരെയോ ഞാൻ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു എടുത്തിരിക്കുന്നു; യഹോവെക്കു ദാനമായിരിക്കുന്ന അവരെ സമാഗമനക്കുടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദാനം ചെയ്തിരിക്കുന്നു.
7 କିନ୍ତୁ ତୁମ୍ଭେ ଓ ତୁମ୍ଭର ପୁତ୍ରଗଣ ୟଜ୍ଞବଦେୀ ସମ୍ବନ୍ଧୀଯ ସକଳ ବିଷଯ ରେ ଓ ବିଚ୍ଛଦବେସ୍ତ୍ର ଭିତ ରେ ପବିତ୍ର ସ୍ଥାନ ରେ ଯାଜକତ୍ବ ପାଳନ କରିବ ଓ ସବୋ କରିବ, ଆମ୍ଭେ ଆମ୍ଭର ଦାନଜନିତ ସବୋରୂପେ ତୁମ୍ଭମାନଙ୍କୁ ଯାଜକତ୍ବ ପଦ ଦଲେୁ। ଯଦି କହେି ଅଜଣା ବ୍ଯକ୍ତି ମାରେ ପବିତ୍ରସ୍ଥାନ ନିକଟକୁ ଆ ସେ, ତାକୁ ହତ୍ଯା କରାୟିବ।ആകയാൽ നീയും നിന്റെ പുത്രന്മാരും യാഗപീഠത്തിങ്കലും തിരശ്ശീലെക്കകത്തും ഉള്ള സകലകാര്യത്തിലും നിങ്ങളുടെ പൌരോഹിത്യം അനുഷ്ഠിച്ചു ശുശ്രൂഷ ചെയ്യേണം; പൌരോഹിത്യം ഞാൻ നിങ്ങൾക്കു ദാനം ചെയ്തിരിക്കുന്നു; അന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം.
8 ତା'ପରେ ସଦାପ୍ରଭୁ ହାରୋଣଙ୍କୁ କହିଲେ, ମାେତେ ଦିଆୟାଇଥିବା ଉପହାରର ଦାଯୀତ୍ବ ମୁଁ ତୁମ୍ଭକୁ ଦଲେି। ତୁମ୍ଭକୁ ଓ ତୁମ୍ଭର ବଂଶଧରମାନଙ୍କୁ ମୁଁ ଦେଉଥିବା ପବିତ୍ର ଦ୍ରବ୍ଯ ସମାନଙ୍କେର ଚିରସ୍ଥାଯୀ ଅଂଶ ହବେ।യഹോവ പിന്നെയും അഹരോനോടു അരുളിച്ചെയ്തതു: ഇതാ, എന്റെ ഉദർച്ചാർപ്പണങ്ങളുടെ കാര്യം ഞാൻ നിന്നെ ഭരമേല്പിച്ചിരിക്കുന്നു; യിസ്രായേൽമക്കളുടെ സകലവസ്തുക്കളിലും അവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും ഓഹരിയായും ശാശ്വതവാകാശമായും തന്നിരിക്കുന്നു.
9 ମହାପବିତ୍ର ବସ୍ତ୍ରର ଏହିସବୁ ଅଂଶଗୁଡିକ ତୁମ୍ଭର ହବେ। ଏହି ଅଂଶଗୁଡିକ ଦଗ୍ଧ ହବୋ ଉଚିତ୍ ନୁହଁ ଯଥା: ସମାନଙ୍କେର ଶସ୍ଯ ନବୈେଦ୍ଯ ପାପାର୍ଥକ ବଳି ଓ ଦୋଷାର୍ଥକ ବଳି। ଏଗୁଡିକ ମହାପବିତ୍ର ଓ ତାହା ତୁମ୍ଭ ପାଇଁ ଏବଂ ତୁମ୍ଭର ଭବିଷ୍ଯତ ବଂଶଧରଙ୍କ ପାଇଁ।തീയിൽ ദഹിപ്പിക്കാത്തതായി അതിവിശുദ്ധവസ്തുക്കളിൽവെച്ചു ഇതു നിനക്കുള്ളതായിരിക്കേണം; അവർ എനിക്കു അർപ്പിക്കുന്ന അവരുടെ എല്ലാവഴിപാടും സകലഭോജനയാഗവും സകലപാപയാഗവും സകലഅകൃത്യയാഗവും അതിവിശുദ്ധമായി നിനക്കും നിന്റെ പുത്രന്മാർക്കും ഇരിക്കേണം.
10 ତୁମ୍ଭେ ତାହାକୁ ମହାପବିତ୍ର ଭାବି ଭୋଜନ କରିବ। ପ୍ରେତ୍ୟକକ ପୁରୁଷ ପବିତ୍ରସ୍ଥାନ ରେ ତାହାକୁ ଭୋଜନ କରିବେ, ତାହା ତୁମ୍ଭ ପ୍ରତି ପବିତ୍ର ହବେ।അതി വിശുദ്ധവസ്തുവായിട്ടു അതു ഭക്ഷിക്കേണം; ആണുങ്ങളെല്ലാം അതു ഭക്ഷിക്കേണം. അതു നിനക്കുവേണ്ടി വിശുദ്ധമായിരിക്കേണം.
11 ଇଶ୍ରାୟେଲର ଲୋକମାନେ ସମସ୍ତ ଦୋଳନୀଯ ନବୈେଦ୍ଯର ଦାନ ମଧ୍ଯରୁ ଉତ୍ତୋଳନୀଯ ଉପହାର ଆମ୍ଭେ ତୁମ୍ଭକୁ, ତୁମ୍ଭର ପୁତ୍ରଗଣଙ୍କୁ ଓ ତୁମ୍ଭର କନ୍ଯାମାନଙ୍କୁ ଅନନ୍ତକାଳୀନ ଅଧିକା ରେର୍ଥେ ଦଲେୁ। ତୁମ୍ଭ ପରିବାରର ପ୍ରେତ୍ୟକକ ବିଧିସମ୍ମତ ଶୁଚି ଲୋକ ତାହା ଭୋଜନ କରିପାରିବେ।യിസ്രായേൽമക്കളുടെ ദാനമായുള്ള ഉദർച്ചാർപ്പണമായ ഇതു അവരുടെ സകലനീരാജനയാഗങ്ങളോടുംകൂടെ നിനക്കുള്ളതാകുന്നു; ഇവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവന്നെല്ലാം അതു ഭക്ഷിക്കാം.
12 ଇଶ୍ରାୟେଲ ଲୋକମାନେ ମାେ ଉବ୍ଦେଶ୍ଯ ରେ ଯେଉଁ ପ୍ରଥମଜାତ ଉତ୍ତମ ତୈଳ, ଉତ୍ତମ ଦ୍ରାକ୍ଷାଫଳ ଓ ଶସ୍ଯ ଉତ୍ସର୍ଗ କରିବେ, ତାହା ସବୁ ଆମ୍ଭେ ତୁମ୍ଭକୁ ଦଲେୁ।എണ്ണയിൽ വിശേഷമായതൊക്കെയും പുതുവീഞ്ഞിലും ധാന്യത്തിലും വിശേഷമായതൊക്കെയും ഇങ്ങനെ അവർ യഹോവെക്കു അർപ്പിക്കുന്ന ആദ്യഫലമൊക്കെയും ഞാൻ നിനക്കു തന്നിരിക്കുന്നു.
13 ସମାନେେ ନିଜ ନିଜ ଭୂମିରୁ ଉତ୍ପନ୍ନ ଯେଉଁସବୁ ପ୍ରଥମ ପକ୍ବଫଳ ସଦାପ୍ରଭୁଙ୍କ ଉତ୍ସର୍ଗ କରନ୍ତି, ସେସବୁ ତୁମ୍ଭର ହବେ, ତୁମ୍ଭ ଗୃହସ୍ଥିତ ପ୍ରେତ୍ୟକକ ବିଧିସମ୍ମତ ଶୁଚି ବ୍ଯକ୍ତି ତାହା ଭୋଜନ କରିବ।അവർ തങ്ങളുടെ ദേശത്തുള്ള എല്ലാറ്റിലും യഹോവെക്കു കൊണ്ടുവരുന്ന ആദ്യഫലങ്ങൾ നിനക്കു ആയിരിക്കേണം; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവന്നെല്ലാം അതു ഭക്ഷിക്കാം.
14 ଇଶ୍ରାୟେଲ ରେ ସଦାପ୍ରଭୁଙ୍କୁ ସମସ୍ତ ଉତ୍ସର୍ଗୀକୃତ ଦ୍ରବ୍ଯ ତୁମ୍ଭର ହବେ।യിസ്രായേലിൽ ശപഥാർപ്പിതമായതു ഒക്കെയും നിനക്കു ഇരിക്കേണം.
15 ସମାନେେ ମନୁଷ୍ଯ ଓ ପଶୁମାନଙ୍କର ପ୍ରଥମଜାତ ସଦାପ୍ରଭୁଙ୍କୁ ଉତ୍ସର୍ଗ କରନ୍ତି। ସମାନେେ ସମସ୍ତ ତୁମ୍ଭର, ତୁମ୍ଭେ ମନୁଷ୍ଯର ପ୍ରଥମଜାତକୁ ଓ ଅଶୁଚି ପଶୁକୁ ମୁକ୍ତ କରିବା ଉଚିତ୍।മനുഷ്യരിൽ ആകട്ടെ മൃഗങ്ങളിൽ ആകട്ടെ സകല ജഡത്തിലും അവർ യഹോവെക്കു കൊണ്ടുവരുന്ന കടിഞ്ഞൂൽ ഒക്കെയും നിനക്കു ഇരിക്കേണം; മനുഷ്യന്റെ കടിഞ്ഞൂലിനെയോ വീണ്ടെടുക്കേണം; അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലിനെയും വീണ്ടെടുക്കേണം.
16 ଯେ ତବେଳେ ତୁମ୍ଭେ ଏକ ମାସର ଶିଶୁକୁ ମୁକ୍ତ କର, ତା'ର ନିରୂପିତ ମୂଲ୍ଯ ରେ ପବିତ୍ରସ୍ଥାନର କୋଡିଏ ଗରୋ ପରିମିତ ଶକେଲ ଅନୁସାରେ ପାଞ୍ଚ ଶକେଲ ରୂପା ରେ ମୁକ୍ତ କରିବ।വീണ്ടെടുപ്പു വിലയോ: ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ളതിനെ നിന്റെ മതിപ്പുപ്രകാരം അഞ്ചു ശേക്കെൽ ദ്രവ്യംകൊടുത്തു വീണ്ടെടുക്കേണം. ശേക്കെൽ ഒന്നിന്നു ഇരുപതു ഗേരപ്രകാരം വിശുദ്ധമന്ദിരത്തിലെ തൂക്കം തന്നേ.
17 ମାତ୍ର ତୁମ୍ଭେ ଗୋରୁ କିମ୍ବା ମଷେ କିମ୍ବା ଛାଗର ପ୍ରଥମଜାତକୁ ମୁକ୍ତ କରିବ ନାହିଁ। ସମାନେେ ପବିତ୍ର, ତୁମ୍ଭେ ୟଜ୍ଞବଦେୀ ଉପରେ ସମାନଙ୍କେର ରକ୍ତ ଛିଞ୍ଚିବେ ଏବଂ ସମାନଙ୍କେର ମଦକେୁ ଦଗ୍ଧ କରିବ। ଏହା ସଦାପ୍ରଭୁଙ୍କ ନିମନ୍ତେ ସୁବାସିତ ନବୈେଦ୍ଯ ହବେ।എന്നാൽ പശു, ആടു, കോലാടു എന്നിവയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുതു; അവ വിശുദ്ധമാകുന്നു; അവയുടെ രക്തം യാഗപീഠത്തിന്മേൽ തളിച്ചു മേദസ്സു യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം.
18 ଆଉ ସମାନଙ୍କେର ମାଂସ, ଦୋଳନୀଯ ନବୈେଦ୍ଯାର୍ଥକ ବକ୍ଷ ଓ ଦକ୍ଷିଣ ଚଟୁଆ, ଏ ସମସ୍ତ ତୁମ୍ଭର ହବେ।നീരാജനം ചെയ്ത നെഞ്ചും വലത്തെ കൈക്കുറകും നിനക്കുള്ളതായിരിക്കുന്നതുപോലെ തന്നേ അവയുടെ മാംസവും നിനക്കു ഇരിക്കേണം.
19 ଇଶ୍ରାୟେଲ ଲୋକମାନେ ଯେଉଁସବୁ ଦ୍ରବ୍ଯ ପବିତ୍ର କରି ଉତ୍ତୋଳନୀଯ ଉପହାରରୂପେ ସଦାପ୍ରଭୁଙ୍କୁ ଉତ୍ସର୍ଗ କରନ୍ତି, ସେ ସମସ୍ତ ଆମ୍ଭେ ଅନନ୍ତକାଳୀନ ଅଧିକାରାର୍ଥେ ତୁମ୍ଭକୁ, ତୁମ୍ଭର ପୁତ୍ରଗଣକୁ ଓ ତୁମ୍ଭର କନ୍ଯାଗଣକୁ ଦଲେୁ। ତୁମ୍ଭ ପାଇଁ ଓ ତୁମ୍ଭ ବଂଶପାଇଁ ଏହା ସଦାପ୍ରଭୁଙ୍କ ସାକ୍ଷାତ ରେ ଅନନ୍ତକାଳୀନ ନିଯମ।യിസ്രായേൽമക്കൾ യഹോവെക്കു അർപ്പിക്കുന്ന വിശുദ്ധവസ്തുക്കളിൽ ഉദർച്ചാർപ്പണങ്ങളെല്ലാം ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയിൽ നിനക്കും നിന്റെ സന്തതിക്കും ഇതു എന്നേക്കും ഒരു ലവണനിയമം ആകുന്നു.
20 ସଦାପ୍ରଭୁ ହାରୋଣଙ୍କୁ କହିଲେ, ସମାନଙ୍କେ ଭୂମିରେ ତୁମର କୈଣସି ଅଧିକାର ରହିବ ନାହିଁ, ସମାନଙ୍କେ ମଧିଅରେ ତୁମ୍ଭର କୌଣସି ଭାଗ ରହିବ ନାହିଁ। ମାତ୍ର ଇଶ୍ରାୟେଲର ଲୋକମାନଙ୍କ ମଧିଅରେ ମୁଁ ହିଁ ତୁମ୍ଭର ଭାଗ ଓ ତୁମ୍ଭର ଅଧିକାର।യഹോവ പിന്നെയും അഹരോനോടു: നിനക്കു അവരുടെ ഭൂമിയിൽ ഒരു അവകാശവും ഉണ്ടാകരുതു; അവരുടെ ഇടയിൽ നിനക്കു ഒരു ഓഹരിയും അരുതു; യിസ്രായേൽമക്കളുടെ ഇടയിൽ ഞാൻ തന്നേ നിന്റെ ഓഹരിയും അവകാശവും ആകുന്നു എന്നു അരുളിച്ചെയ്തു.
21 ପୁଣି ଇଶ୍ରାୟେଲର ଲୋକମାନେ ଯେଉଁ ଏକ ଦଶମାଂଶ ଦବେେ, ଲବେୀ ଗୋଷ୍ଠୀର ଏହା ଉପ ଭୋଗ କରିବେ, ସମାଗମ ତମ୍ବୁ ସମ୍ବନ୍ଧୀଯ ସବୋକାର୍ୟ୍ଯ ପାଇଁ ପରିଶାଧେ ରେ ମୁଁ ଏହା ଲବେୀୟମାନଙ୍କୁ ଦଲେି।ലേവ്യർക്കോ ഞാൻ സാമഗമനക്കുടാരം സംബന്ധിച്ചു അവർ ചെയ്യുന്ന വേലെക്കു യിസ്രായേലിൽ ഉള്ള ദശാംശം എല്ലാം അവകാശമായി കൊടുത്തിരിക്കുന്നു.
22 ମାତ୍ର ଇଶ୍ରାୟେଲର ଅନ୍ୟମାନେ ସମାଗମ ତମ୍ବୁ ନିକଟକୁ ଆସିବେ ନାହିଁ। ସମାନେେ ଆସିଲେ ମରିବେ।യിസ്രായേൽമക്കൾ പാപം വഹിച്ചു മരിക്കാതിരിക്കേണ്ടതിന്നു മേലാൽ സമാഗമനക്കുടാരത്തോടു അടുക്കരുതു.
23 ମାତ୍ର ଲବେୀମାନେ ସମାଗମ ତମ୍ବୁର ସବୋ କରିବେ ଓ ସମାନେେ ଏଥିପାଇଁ ଦାଯୀ ରହିବେ। ଏହା ପୁରୁଷାନୁକ୍ରମେ ଏକ ଅନନ୍ତକାଳୀନ ବିଧି ହବେ। କିନ୍ତୁ ସମାନେେ ଇଶ୍ରାୟେଲର ଲୋକମାନଙ୍କ ମଧିଅରେ କୌଣସି ଦେଶ ଅଧିକାର ପାଇବେ ନାହିଁ।ലേവ്യർ സമാഗമനക്കുടാരം സംബന്ധിച്ചുള്ള വേല ചെയ്കയും അവരുടെ അകൃത്യം വഹിക്കയും വേണം; അതു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം; അവർക്കു യിസ്രായേൽമക്കളുടെ ഇടയിൽ അവകാശം ഉണ്ടാകരുതു.
24 କାରଣ ଇଶ୍ରାୟେଲର ଲୋକମାନେ ସଦାପ୍ରଭୁଙ୍କୁ ଉତ୍ତୋଳନୀଯ ଉପହାରରୂପେ ଯେଉଁ ଏକ ଦଶମାଂସ ଉତ୍ସର୍ଗ କରନ୍ତି, ତାହା ମୁଁ ଲବେୀୟମାନଙ୍କୁ ଅଧିକାରାର୍ଥେ ଦଲେି। ଏଣୁ ମୁଁ କହିଲି, ସମାନେେ ଇଶ୍ରାୟେଲର ଲୋକମାନଙ୍କ ମଧିଅରେ କୌଣସି ଅଧିକାର ପାଇବେ ନାହିଁ।യിസ്രായേൽമക്കൾ യഹോവെക്കു ഉദർച്ചാർപ്പണമായി അർപ്പിക്കുന്ന ദശാംശം ഞാൻ ലേവ്യർക്കു അവകാശമായി കൊടുത്തിരിക്കുന്നു; അതുകൊണ്ടു അവർക്കു യിസ്രായേൽമക്കളുടെ ഇടയിൽ അവകാശം അരുതു എന്നു ഞാൻ അവരോടു കല്പിച്ചിരിക്കുന്നു.
25 ଅନନ୍ତର ସଦାପ୍ରଭୁ ମାଶାଙ୍କେୁ କହିଲେ,യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
26 ଲବେୀୟମାନଙ୍କୁ କହିବ, ଆମ୍ଭେ ତୁମ୍ଭମାନଙ୍କ ଅଧିକାରାର୍ଥେ ଇଶ୍ରାୟେଲର ଲୋକମାନଙ୍କଠାରୁ ଯେଉଁ ଏକ ଦଶମାଂଶ ତୁମ୍ଭମାନଙ୍କୁ ଦଲେୁ, ତାହା ଯେତବେେଳେ ତୁମ୍ଭେ ସମାନଙ୍କେଠାରୁ ଗ୍ରହଣ କରିବ ସେତବେେଳେ ତୁମ୍ଭମାନେେ ସଦାପ୍ରଭୁଙ୍କୁ ମାଟେ ପାଇଥିବାର ଏକ ଦଶମାଂଶ ଉତ୍ସର୍ଗ କରିବ।നീ ലേവ്യരോടു പറയേണ്ടതു എന്തെന്നാൽ: യിസ്രായേൽമക്കളുടെ പക്കൽനിന്നു ഞാൻ നിങ്ങളുടെ അവകാശമായി നിങ്ങൾക്കു തന്നിരിക്കുന്ന ദശാംശം അവരോടു വാങ്ങുമ്പോൾ ദശാംശത്തിന്റെ പത്തിലൊന്നു നിങ്ങൾ യഹോവെക്കു ഉദർച്ചാർപ്പണമായി അർപ്പിക്കേണം.
27 ଠିକ୍ ଶସ୍ଯ ଓ ନୂତନ ଦ୍ରାକ୍ଷାରସ ପରି ଏହା ତୁମ୍ଭର ଉପହାର ହବେ।നിങ്ങളുടെ ഈ ഉദർച്ചാർപ്പണം കളത്തിലെ ധാന്യംപോലെയും മുന്തിരിച്ചക്കിലെ നിറവുപോലെയും നിങ്ങളുടെ പേർക്കു എണ്ണും.
28 ଏହିରୂପେ ତୁମ୍ଭମାନେେ ଇଶ୍ରାୟେଲ ଲୋକମାନଙ୍କଠାରୁ ଯେଉଁ ଏକ ଦଶମାଂଶ ଗ୍ରହଣ କରିବ, ତହିଁରୁ ତୁମ୍ଭମାନେେ ସଦାପ୍ରଭୁଙ୍କ ଉବ୍ଦେଶ୍ଯ ରେ ଉତ୍ତୋଳନୀଯ ଉପହାର ଉତ୍ସର୍ଗ କରିବ। ସଦାପ୍ରଭୁଙ୍କୁ ଦେଉଥିବା ଉପହାର ଯାଜକ ହାରୋଣକୁ ଦବେ।ഇങ്ങനെ യിസ്രായേൽ മക്കളോടു നിങ്ങൾ വാങ്ങുന്ന സകലദശാംശത്തിൽനിന്നും യഹോവെക്കു ഒരു ഉദർച്ചാർപ്പണം അർപ്പിക്കേണം; യഹോവെക്കുള്ള ആ ഉദർച്ചാർപ്പണം നിങ്ങൾ പുരോഹിതനായ അഹരോന്നു കൊടുക്കേണം.
29 ଇଶ୍ରାୟେଲର ଲୋକମାନେ ଯେଉଁ ଦଶମାଂଶ ତୁମ୍ଭମାନଙ୍କୁ ଦବେେ, ତୁମ୍ଭମାନେେ ତହିଁରୁ ସର୍ବୋତ୍ତମ ଓ ପବିତ୍ରତମ ଅଂଶ ମନୋନୀତ କରି ଦଶମାଂଶ ସଦାପ୍ରଭୁଙ୍କୁ ଉତ୍ସର୍ଗ କରିବ।നിങ്ങൾക്കുള്ള സകലദാനങ്ങളിലും ഉത്തമമായ എല്ലാറ്റിന്റെയും വിശുദ്ധഭാഗം നിങ്ങൾ യഹോവെക്കു ഉദർച്ചാർപ്പണമായി അർപ്പിക്കേണം.
30 ମାଶାେ ଲବେୀୟମାନଙ୍କୁ କହିଲେ, ଯେତବେେଳେ ତୁମ୍ଭେ ସର୍ବୋତ୍ତମ ଅଂଶ ଉତ୍ସର୍ଗ କର, ଏହା ଇଶ୍ରାୟେଲ ଲୋକମାନେ ଉତ୍ସର୍ଗ କରୁଥିବା ଶସ୍ଯ ଓ ଦ୍ରାକ୍ଷାରସ ତୁଲ୍ଯ ଗ୍ରହଣ କରାୟିବା ଉଚିତ୍।ആകയാൽ നീ അവരോടു പറയേണ്ടതെന്തെന്നാൽ: നിങ്ങൾ അതിന്റെ ഉത്തമഭാഗം ഉദർച്ചാർപ്പണമായി അർപ്പിക്കുമ്പോൾ അതു കളത്തിലെ അനുഭവം പോലെയും മുന്തിരിച്ചക്കിലെ അനുഭവംപോലെയും ലേവ്യർക്കു എണ്ണും.
31 ପୁଣି ତୁମ୍ଭମାନେେ ଓ ତୁମ୍ଭ ପରିବାର ଲୋକମାନେ ସବୁ ସ୍ଥାନ ରେ ତାହା ଭୋଜନ କରିବ। କାରଣ ତାହା ସମାଗମ ତମ୍ବୁ ରେ କରିଥିବା ସବୋକାର୍ୟ୍ଯର ପୁରସ୍କାର ଅଟେ।അതു നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും എല്ലാടത്തുവെച്ചും ഭക്ഷിക്കാം; അതു സമാഗമനക്കുടാരത്തിങ്കൽ നിങ്ങൾ ചെയ്യുന്ന വേലെക്കുള്ള ശമ്പളം ആകുന്നു.
32 ଆଉ ସହେି ଉତ୍ତମ ଦ୍ରବ୍ଯ ନବୈେଦ୍ଯ ରୂପେ ଉତ୍ସର୍ଗ କଲେ। ତୁମ୍ଭମାନେେ କୌଣସି ପାପ ବହନ କରିବ ନାହିଁ। ପୁଣି ତୁମ୍ଭମାନେେ ଯେପରି ନ ମରିବ ସେଥିପାଇଁ ଇଶ୍ରାୟେଲ ଲୋକମାନଙ୍କର ପବିତ୍ର ଦ୍ରବ୍ଯ ଅପବିତ୍ର କରିବ ନାହିଁ।അതിന്റെ ഉത്തമഭാഗം ഉദർച്ചചെയ്താൽ പിന്നെ നിങ്ങൾ അതു നിമിത്തം പാപം വഹിക്കയില്ല; നിങ്ങൾ യിസ്രായേൽമക്കളുടെ വിശുദ്ധവസ്തുക്കൾ അശുദ്ധമാക്കുകയും അതിനാൽ മരിച്ചു പോവാൻ ഇടവരികയുമില്ല.
Malayalam Bible