Bible

Numbers 10 - NEPALI (Malayalam)

1 परमप्रभुले मोशालाई भन्नुभयोःയഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:

2 “दुइवटा तुरहीहरू बनाऊ। चाँदी पिटेर तुरहीहरू बनाउनू। यी तुरहीहरू मानिसहरूलाई एक साथ भेला गराउनु तथा कति बेला छाउनीबाट यात्रा शुरू गर्नु पर्ने शंकेतको निम्ति प्रयोग गरिनेछ।വെള്ളികൊണ്ടു രണ്ടു കാഹളം ഉണ്ടാക്കുക; അടിപ്പു പണിയായി അവയെ ഉണ്ടാക്കേണം; അവ നിനക്കു സഭയെ വിളിച്ചുകൂട്ടുവാനും പാളയത്തെ പുറപ്പെടുവിപ്പാനും ഉതകേണം.

3 यदि दुवै तुरहीहरू लामो तानेर बजाईयो भने सबै मानिसहरू भेट हुने पालको प्रवेशद्वारमा भेला हुनेछन्।അവ ഊതുമ്പോൾ സഭ മുഴുവനും സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ നിന്റെ അടുക്കൽ കൂടേണം.

4 तर जब एउटा मात्र तुरही लामो बजाइन्छ तब केवल कुलनायकहरू मात्र तिमीलाई भेट्न आउनेछन्। ती प्रमुखहरू इस्राएलका बाह्र कुल समूहका हुन्।ഒരു കാഹളം മാത്രം ഊതിയാൽ യിസ്രായേലിന്റെ സഹസ്രാധിപന്മാരായ പ്രഭുക്കന്മാർ നിന്റെ അടുക്കൽ കൂടേണം.

5 “जब तिमीहरूले तुरही बजाएर जागरन ध्वनी दिन्छौ, पूर्वमा छाउनी बनाउने मानिसहरूले यात्रा शुरू गर्ने छन्।ഗംഭീരധ്വനി ഊതുമ്പോൾ കിഴക്കെ പാളയങ്ങൾ യാത്ര പുറപ്പെടേണം.

6 जब तिमीहरूले दोस्रो पल्ट तुरहीको सूक्ष्म ध्वनी दिन्छौ दक्षिणका छाउनीमा रहेकाहरूले यात्रा शुरू गर्छन्। तिनीहरूले यात्रा शुरू गराउँदा चेतावनीको तुरही बजाउनुपर्छ।രണ്ടാം പ്രാവശ്യം ഗംഭീരധ്വനി ഊതുമ്പോൾ തെക്കെ പാളയങ്ങൾ യാത്രപുറപ്പെടേണം; ഇങ്ങനെ ഇവരുടെ പുറപ്പാടുകൾക്കായി ഗംഭീരധ്വനി ഊതേണം:

7 तर जब तिमीहरू मानिसहरूलाई भेला गराउँछौ भने तुरही दीर्घ फुक्नु पर्छ तर चेतावनी ध्वनि नदेऊ।സഭയെ കൂട്ടേണ്ടതിന്നു ഊതുമ്പോൾ ഗംഭീരധ്വനി ഊതരുതു.

8 हारूनका छोराहरू, पूजाहारीहरूले तुरही फुक्नु पर्छ। तिमीहरूको सन्तानको निम्ति यो नियम हुनेछ।അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ ആകുന്നു കാഹളം ഊതേണ്ടതു; ഇതു നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

9 “अनि जब तिमीहरू आफ्नो भूमिमा तिमीहरूलाई आक्रमण गर्ने तिमीहरूको शत्रुको विरूद्धमा युद्ध गर्न जान्छौ, तिमीहरूले चेतावनी दिने तुरही बजाऊ अनि परमप्रभु तिमीहरूका परमेश्वरले तिमीहरू प्रति ध्यान दिनुहुनेछ। अनि उहाँले तिमीहरूको रक्षा गर्नुहुनेछ।നിങ്ങളുടെ ദേശത്തു നിങ്ങളെ ഞെരുക്കുന്ന ശത്രുവിന്റെ നേരെ നിങ്ങൾ യുദ്ധത്തിന്നു പോകുമ്പോൾ ഗംഭീരധ്വനിയായി കാഹളം ഊതേണം; എന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഓർത്തു ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷിക്കും.

10 तिमीहरूको र्हषको दिन, तिमीहरूको औंसीका चाडहरूका दिन तिमीहरूले होमबलि र मेलबलि चढाउँदा तुरही बजाउनु पर्छ। परमप्रभुको स्मरण गर्नु तिमीहरूको निम्ति यो एउटा विशेष तरिका हुनेछ। म परमप्रभु तिमीहरूका परमेश्वर हुँ।”നിങ്ങളുടെ സന്തോഷദിവസങ്ങളിലും ഉത്സവങ്ങളിലും മാസാരംഭങ്ങളിലും നിങ്ങൾ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിക്കുമ്പോൾ കാഹളം ഊതേണം; അവ നിങ്ങൾക്കു ദൈവത്തിന്റെ സന്നിധിയിൽ ജ്ഞാപകമായിരിക്കും; യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു.

11 मानिसहरूले मिश्र देश छोडेको दोस्रो वर्षको दोस्रो महीनाको बिसौं दिनमा साक्षीको पवित्र पालबाट बादल सर्यो।അനന്തരം രണ്ടാം സംവത്സരം രണ്ടാം മാസം ഇരുപതാം തിയ്യതി മേഘം സാക്ഷ്യനിവാസത്തിന്മേൽനിന്നു പൊങ്ങി.

12 यसकारण इस्राएलका मानिसहरूले सीनै मरूभूमिबाट आफ्नो यात्रा शुरू गरे। यात्रीहरू पारान मरूभूमिमा आइपुग्दा त्यो बादल अडियो।അപ്പോൾ യിസ്രായേൽമക്കൾ സീനായിമരുഭൂമിയിൽനിന്നു യാത്രപുറപ്പെട്ടു; മേഘം പാറാൻ മരുഭൂമിയിൽ വന്നുനിന്നു.

13 यसर्थ मानिसहरूले यात्रा शुरू गरेको यही पहिलो पल्ट थियो। परमप्रभुले मोशालाई दिनुभएको आज्ञा अनुसार तिनीहरूले यात्रा गर्दथे।യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവർ ഇങ്ങനെ ആദ്യമായി യാത്രപുറപ്പെട്ടു.

14 यहूदाको दलको शिविरबाट आफ्नो झण्डा लिएर तीन समूह पहिले गए। अम्मीनादाबको छोरो नहशोनले दलको नेतृत्व गरेका थिए।യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്റെ മകൻ നഹശോൻ.

15 इस्साकारको कुलको अगुवाई सूआरका छोरो नतनेलले गरेका थिए।യിസ്സാഖാർമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂവാരിന്റെ മകൻ നെഥനയേൽ.

16 अनि त्यसपछि जबूलून कुलको दल आए र यस दलहरूका नायक हलोनका छोरो एलीआब थिए।സെബൂലൂൻ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഹേലോന്റെ മകൻ എലീയാബ്.

17 त्यसपछि पवित्र पाल उठाइयो अनि गेर्शोनी र मरारी कुलका मानिसहरूले त्यो पाल बोके। यसर्थ यस परिवारका मानिसहरू दोस्रो पक्तिमा आए।അപ്പോൾ തിരുനിവാസം അഴിച്ചു താഴ്ത്തി; ഗേർശോന്യരും മെരാർയ്യരും തിരുനിവാസം ചുമന്നുകൊണ്ടു പുറപ്പെട്ടു.

18 त्यसपछि रूबेन कुलका मानिसहरूले आफ्नो झण्डा लिएर यात्रा शुरू गरे। पहिलो दल रूबेनकै कुलबाट थियो। शेदेऊरको छोरो एलीसूर यस दलहरूको नायक थिए।പിന്നെ രൂബേന്റെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി ശെദേയൂരിന്റെ മകൻ എലീസൂർ.

19 त्यसपछि शिमोन कुलका मानिसहरू थिए। यस दलहरूका नायक सरीशदूदैका छोरो सलूमीएल थिए।ശിമെയോൻമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂരിശദ്ദായിയുടെ മകൻ ശെലൂമിയേൽ.

20 अनि त्यसपछि गाद कुलका मानिसहरू आए अनि यस दलहरूका नायक रूएलका छोरो एल्यासाप थिए।ഗാദ് മക്കളുടെ ഗോത്രത്തിന്റെ സേനാപതി ദെയൂവേലിന്റെ മകൻ എലീയാസാഫ്.

21 त्यसपछि कहात कुलका मानिसहरू आए। तिनीहरूले पवित्र-स्थान भित्रको समान बोकेका थिए। तिनीहरू यस्तो समयमा आइपुगे कि त्यस समयमा अन्य मानिसहरूले नयाँ शिविरमा पवित्र पाल खडा गरी सकेका थिए।അപ്പോൾ കെഹാത്യർ വിശുദ്ധസാധനങ്ങൾ ചമന്നുകൊണ്ടു പുറപ്പെട്ടു; ഇവർ എത്തുമ്പോഴേക്കു തിരുനിവാസം നിവിർത്തുകഴിയും.

22 त्यसपछि एप्रैमको शिविरका दलहरू आफ्नो झण्डा लिएर अघि बढे। अम्मीहूदको छोरो एलीशामा दलहरूको नेतृत्वमा थिए।പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്റെ മകൻ എലീശാമാ.

23 पदासूरका छोरो गमलीएल मनश्शे कुलका दल नायक थिए।മനശ്ശെമക്കളുടെ ഗോത്രത്തിന്റെ സേനാപതി പെദാസൂരിന്റെ മകൻ ഗമലീയേൽ.

24 त्यसपछि गिदोनीका छोरो अबीदान बिन्यामीन दल समूहका नायक थिए।ബെന്യാമീൻ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഗിദെയോനിയുടെ മകൻ അബീദാൻ.

25 अन्तमा दान कुल समूहका मानिसहरू तीन दलहरूमा आफ्नो झण्डा लिएर अघि बढे। यसमा पहिलो दलहरू दान कुलका मानिसहरू थिए। यस दलहरूको नायक अम्मीशद्‌दैका छोरो अहीएजेर थिए।പിന്നെ അവരുടെ എല്ലാപാളയങ്ങളിലും ഒടുവിലത്തേതായിരുന്ന ദാൻമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസേർ.

26 त्यसपछि ओक्रानको छोरो पगीएल आशेर कुल समूहका दल नायक थिए।ആശേർമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഒക്രാന്റെ മകൻ പഗീയേൽ.

27 त्यसपछि नप्ताली कुल समूहका मानिसहरू अघि आए अनि यस दलहरूको नायक एनानका छोरो अहीरा थिए।നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാന്റെ മകൻ അഹീര.

28 यसरी नै इस्राएलका मानिसहरू एक ठाँउदेखि अर्को ठाँउ बसाँई सर्दै थिए।യിസ്രായേൽമക്കൾ യാത്ര പുറപ്പെട്ടപ്പോൾ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു.

29 मोशाले आफ्नो ससुरा रूएल मिद्यानीको छोरो होबाबलाई भने, “परमेश्वरले हामीलाई दिनेछु भनी प्रतिज्ञा गर्नु भएको ठाँउमा हामी जाँदैछौ, हामीसितै आउनुहोस्, हामी तपाईंलाई राम्रो गर्नेछौं। परमप्रभुले इस्राएलका मानिसहरूको निम्ति राम्रो राम्रो चिजहरू दिन्छु भनी प्रतिज्ञा गर्नु भएको छ।”പിന്നെ മോശെ തന്റെ അമ്മായപ്പനായ രെയൂവേൽ എന്ന മിദ്യാനന്റെ മകനായ ഹോബാബിനോടു: നിങ്ങൾക്കു ഞാൻ തരുമെന്നു യഹോവ അരുളിച്ചെയ്ത ദേശത്തേക്കു ഞങ്ങൾ യാത്രചെയ്യുന്നു; യഹോവ യിസ്രായേലിന്നു നന്മ ചൊല്ലിയിരിക്കകൊണ്ടു നീ ഞങ്ങളോടുകൂടെ വരിക; ഞങ്ങൾ നിനക്കു നന്മചെയ്യും എന്നു പറഞ്ഞു.

30 तर होबाबले उत्तर दिए, “होइन म तिमीहरूसित जान्न, म आफ्नौं देश र मानिसहरूकहाँ जान्छु।”അവൻ അവനോടു: ഞാൻ വരുന്നില്ല; എന്റെ സ്വദേശത്തേക്കും ചാർച്ചക്കാരുടെ അടുക്കലേക്കും ഞാൻ പോകുന്നു എന്നു പറഞ്ഞു.

31 तब मोशाले भने, “तपाईंले हामीलाई नछाड्नु होस्। तपाईं हाम्रो पथ प्रदर्शक बन्न सक्नु हुन्छ कारण मरूभूमिको विषयमा हामीले भन्दा बेशी तपाईंले जान्नुहुन्छ।അതിന്നു അവൻ: ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയിൽ ഞങ്ങൾ പാളയമിറങ്ങേണ്ടതു എങ്ങനെ എന്നു നീ അറിയുന്നു; നീ ഞങ്ങൾക്കു കണ്ണായിരിക്കും.

32 यदि तपाईं हामीसित हिडनु भए परमप्रभुले हामीलाई दिनु भएको असल चीजहरू बाँड्नेछौं।”ഞങ്ങളോടുകൂടെ പോന്നാൽ യഹോവ ഞങ്ങൾക്കു ചെയ്യുന്ന നന്മപോലെ തന്നേ ഞങ്ങൾ നിനക്കും ചെയ്യും എന്നു പറഞ്ഞു.

33 होबाब राजी भए अनि परमप्रभुको पर्वतबाट तिनीहरूले यात्रा शुरू गरे। पूजाहारीले परमप्रभुको करारको सन्दूक लिएर मानिसहरूको अगाडी हिडे। तिनीहरूले पवित्र सन्दूक बोकेर नयाँ शिविर बनाउने ठाँउ खोज्दै तीन दिन सम्म हिडे।അനന്തരം അവർ യഹോവയുടെ പർവ്വതം വിട്ടു മൂന്നു ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവർക്കു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിന്നു മൂന്നു ദിവസത്തെ വഴി മുമ്പോട്ടു പോയി.

34 परमप्रभुको बादल प्रत्येक दिन तिनीहरू माथि नै रहन्थ्यो अनि प्रत्येक बिहान जब तिनीहरू शिविरबाट यात्रा शुरू गर्थे बादलले तिनीहरूलाई अगुवाई गर्थ्यो।പാളയം പുറപ്പെട്ടപ്പോൾ യഹോവയുടെ മേഘം പകൽ സമയം അവർക്കു മീതെ ഉണ്ടായിരുന്നു.

35 शिविर सार्नलाई जब मानिसहरूले पवित्र सन्दूक उठाँउथे, मोशाले सँधैं भन्थे,“हे परमप्रभु उठ्नुहोस्, तपाईंको शत्रुहरू छरपष्ट होउन्। तपाईं देखि तपाईंका शत्रुहरू भागून्।”പെട്ടകം പുറപ്പെടുമ്പോൾ മോശെ: യഹോവേ, എഴുന്നേൽക്കേണമേ; നിന്റെ ശത്രുക്കൾ ചിതറുകയും നിന്നെ പകെക്കുന്നവർ നിന്റെ മുമ്പിൽ നിന്നു ഓടിപ്പോകയും ചെയ്യട്ടെ എന്നു പറയും.

36 अनि जब पवित्र सन्दूकलाई त्यसको ठाँउमा राखिन्थ्यो, सधैं मोशाले भन्थे,“हे परमप्रभु इस्राएलका हजारौं हजारौं मानिसहरू भएको ठाँउमा आउनु होस्।”അതു വിശ്രമിക്കുമ്പോൾ അവൻ: യഹോവേ, അനേകായിരമായ യിസ്രായേലിന്റെ അടുക്കൽ മടങ്ങിവരേണമേ എന്നു പറയും.

Malayalam Bible