Nehemiah 7 - WEB (Malayalam)
1 Now it happened, when the wall was built, and I had set up the doors, and the porters and the singers and the Levites were appointed,എന്നാൽ മതിൽ പണിതു തീർത്തു കതകുകൾ വെക്കുകയും വാതിൽകാവൽക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കയും ചെയ്തശേഷം
2 that I gave my brother Hanani, and Hananiah the governor of the castle, charge over Jerusalem; for he was a faithful man, and feared God above many.ഞാൻ എന്റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപനായ ഹനന്യാവെയും യെരൂശലേമിന്നു അധിപതികളായി നിയമിച്ചു; ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.
3 I said to them, Don't let the gates of Jerusalem be opened until the sun be hot; and while they stand [on guard], let them shut the doors, and bar you them: and appoint watches of the inhabitants of Jerusalem, everyone in his watch, and everyone [to be] over against his house.ഞാൻ അവരോടു: വെയിൽ ഉറെക്കുന്നതുവരെ യെരൂശലേമിന്റെ വാതിൽ തുറക്കരുതു; നിങ്ങൾ അരികെ നില്ക്കുമ്പോൾ തന്നേ കതകു അടെച്ചു അന്താഴം ഇടുവിക്കേണം; യെരൂശലേംനിവാസികളിൽനിന്നു കാവൽക്കാരെ നിയമിച്ചു ഓരോരുത്തനെ താന്താന്റെ കാവൽസ്ഥലത്തും താന്താന്റെ വീട്ടിന്നു നേരെയുമായി നിർത്തിക്കൊള്ളേണം എന്നു പറഞ്ഞു.
4 Now the city was wide and large; but the people were few therein, and the houses were not built.എന്നാൽ പട്ടണം വിശാലമായതും വലിയതും അകത്തു ജനം കുറവും ആയിരുന്നു; വീടുകൾ പണിതിരുന്നതുമില്ല.
5 My God put into my heart to gather together the nobles, and the rulers, and the people, that they might be reckoned by genealogy. I found the book of the genealogy of those who came up at the first, and I found written therein:വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിന്നു പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചു. എന്നാറെ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്കു കണ്ടു കിട്ടി; അതിൽ എഴുതിക്കണ്ടതു എന്തെന്നാൽ:
6 These are the children of the province, who went up out of the captivity of those who had been carried away, whom Nebuchadnezzar the king of Babylon had carried away, and who returned to Jerusalem and to Judah, everyone to his city;ബാബേൽരാജാവായ നെബൂഖദ് നേസർ പിടിച്ചുകൊണ്ടുപോയ ബദ്ധന്മാരുടെ പ്രവാസത്തിൽനിന്നു പുറപ്പെട്ടു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താന്റെ പട്ടണത്തിലേക്കു മടങ്ങിവന്നവരായ ദേശനിവാസികൾ:
7 who came with Zerubbabel, Jeshua, Nehemiah, Azariah, Raamiah, Nahamani, Mordecai, Bilshan, Mispereth, Bigvai, Nehum, Baanah. The number of the men of the people of Israel:ഇവർ സെരുബ്ബാബേൽ, യേശുവ, നെഹെമ്യാവു; അസർയ്യാവു, രയമ്യാവു, നഹമാനി, മൊർദ്ദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരോടുകൂടെ മടങ്ങിവന്നു; യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യയാവിതു:
8 The children of Parosh, two thousand one hundred seventy-two.പരോശിന്റെ മക്കൾ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.
9 The children of Shephatiah, three hundred seventy-two.ശെഫത്യാവിന്റെ മക്കൾ മൂന്നൂറ്റെഴുപത്തിരണ്ടു.
10 The children of Arah, six hundred fifty-two.ആരഹിന്റെ മക്കൾ അറുനൂറ്റമ്പത്തിരണ്ടു.
11 The children of Pahath-moab, of the children of Jeshua and Joab, two thousand eight hundred [and] eighteen.യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്ത്--മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ടു.
12 The children of Elam, one thousand two hundred fifty-four.ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.
13 The children of Zattu, eight hundred forty-five.സത്ഥൂവിന്റെ മക്കൾ എണ്ണൂറ്റിനാല്പത്തഞ്ചു.
14 The children of Zaccai, seven hundred sixty.സക്കായിയുടെ മക്കൾ എഴുനൂറ്ററുപതു.
15 The children of Binnui, six hundred forty-eight.ബിന്നൂവിയുടെ മക്കൾ അറുനൂറ്റിനാല്പത്തെട്ടു.
16 The children of Bebai, six hundred twenty-eight.ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തെട്ടു.
17 The children of Azgad, two thousand three hundred twenty-two.അസ്ഗാദിന്റെ മക്കൾ രണ്ടായിരത്തി മുന്നൂറ്റിരുപത്തിരണ്ടു.
18 The children of Adonikam, six hundred sixty-seven.അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്തേഴു.
19 The children of Bigvai, two thousand sixty-seven.ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തറുപത്തേഴു.
20 The children of Adin, six hundred fifty-five.ആദീന്റെ മക്കൾ അറുനൂറ്റമ്പത്തഞ്ചു.
21 The children of Ater, of Hezekiah, ninety-eight.ഹിസ്ക്കീയാവിന്റെ സന്തതിയായി ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ടു.
22 The children of Hashum, three hundred Twenty-eight.ഹാശൂമിന്റെ മക്കൾ മുന്നൂറ്റിരുപത്തെട്ടു.
23 The children of Bezai, three hundred twenty-four.ബേസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിനാലു.
24 The children of Hariph, one hundred twelve.ഹാരീഫിന്റെ മക്കൾ നൂറ്റിപന്ത്രണ്ടു.
25 The children of Gibeon, ninety-five.ഗിബെയോന്യർ തൊണ്ണൂറ്റഞ്ചു.
26 The men of Bethlehem and Netophah, one hundred eighty-eight.ബേത്ത്ളേഹെമ്യരും നെതോഫാത്യരും കൂടെ നൂറ്റെണ്പത്തെട്ടു.
27 The men of Anathoth, one hundred twenty-eight.അനാഥോത്യർ നൂറ്റിരുപത്തെട്ടു.
28 The men of Beth Azmaveth, forty-two.ബേത്ത്-അസ്മാവേത്യർ നാല്പത്തിരണ്ടു.
29 The men of Kiriath Jearim, Chephirah, and Beeroth, seven hundred forty-three.കിർയ്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തി മൂന്നു.
30 The men of Ramah and Geba, six hundred twenty-one.രാമക്കാരും ഗേബക്കാരും അറുനൂറ്റിരുപത്തൊന്നു.
31 The men of Michmas, one hundred and twenty-two.മിക്മാസ് നിവാസികൾ നൂറ്റിരുപത്തിരണ്ടു.
32 The men of Bethel and Ai, a hundred twenty-three.ബേഥേൽകാരും ഹായീക്കാരും നൂറ്റിരുപത്തിമൂന്നു.
33 The men of the other Nebo, fifty-two.മറ്റെ നെബോവിലെ നിവാസികൾ അമ്പത്തിരണ്ടു.
34 The children of the other Elam, one thousand two hundred fifty-four.മറ്റെ ഏലാമിലെ നിവാസികൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.
35 The children of Harim, three hundred twenty.ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപതു.
36 The children of Jericho, three hundred forty-five.യെരീഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ചു.
37 The children of Lod, Hadid, and Ono, seven hundred twenty-one.ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികൾ എഴുനൂറ്റിരുപത്തൊന്നു.
38 The children of Senaah, three thousand nine hundred thirty.സേനായാനിവാസികൾ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പതു.
39 The priests: The children of Jedaiah, of the house of Jeshua, nine hundred seventy-three.പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദായാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്നു.
40 The children of Immer, one thousand fifty-two.ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ടു.
41 The children of Pashhur, one thousand two hundred forty-seven.പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റിനാല്പത്തേഴു.
42 The children of Harim, one thousand [and] seventeen.ഹാരീമിന്റെ മക്കൾ ആയിരത്തിപ്പതിനേഴു.
43 The Levites: the children of Jeshua, of Kadmiel, of the children of Hodevah, seventy-four.ലേവ്യർ: ഹോദെവയുടെ മക്കളിൽ കദ്മീയേലിന്റെ മകനായ യേശുവയുടെ മക്കൾ എഴുപത്തിനാലു.
44 The singers: the children of Asaph, one hundred forty-eight.സംഗീതക്കാർ: ആസാഫ്യർ നൂറ്റിനാല്പത്തെട്ടു.
45 The porters: the children of Shallum, the children of Ater, the children of Talmon, the children of Akkub, the children of Hatita, the children of Shobai, one hundred thirty-eight.വാതിൽ കാവൽക്കാർ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തൽമോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ആകെ നൂറ്റിമുപ്പത്തെട്ടു.
46 The Nethinim: the children of Ziha, the children of Hasupha, the children of Tabbaoth,ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ, കേരോസിന്റെ മക്കൾ,
47 the children of Keros, the children of Sia, the children of Padon,സീയായുടെ മക്കൾ, പാദോന്റെ മക്കൾ,
48 the children of Lebana, the children of Hagaba, the children of Salmai,ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, സൽമായിയുടെ മക്കൾ,
49 the children of Hanan, the children of Giddel, the children of Gahar,ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗാഹരിന്റെ മക്കൾ, രെയായ്യാവിന്റെ മക്കൾ,
50 the children of Reaiah, the children of Rezin, the children of Nekoda,രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ
51 the children of Gazzam, the children of Uzza, the children of Paseah.ഗസ്സാമിന്റെ മക്കൾ, ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ,
52 The children of Besai, the children of Meunim, the children of Nephushesim,ബേസായിയുടെ മക്കൾ, മെയൂന്യരുടെ മക്കൾ, നെഫീത്യരുടെ മക്കൾ,
53 the children of Bakbuk, the children of Hakupha, the children of Harhur,ബക്ക്ബൂക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ, ബസ്ളീത്തിന്റെമക്കൾ,
54 the children of Bazlith, the children of Mehida, the children of Harsha,മെഹിദയുടെ മക്കൾ, ഹർശയുടെ മക്കൾ,
55 the children of Barkos, the children of Sisera, the children of Temah,ബർക്കോസിന്റെ മക്കൾ, സീസെരയുടെ മക്കൾ,
56 the children of Neziah, the children of Hatipha.തേമഹിന്റെ മക്കൾ, നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ.
57 The children of Solomon's servants: the children of Sotai, the children of Sophereth, the children of Perida,ശലോമോന്റെ ദാസന്മാരുടെ മക്കൾ; സോതായിയുടെ മക്കൾ, സോഫേരെത്തിന്റെ മക്കൾ,
58 the children of Jaala, the children of Darkon, the children of Giddel,പെരീദയുടെ മക്കൾ, യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ,
59 the children of Shephatiah, the children of Hattil, the children of Pochereth-hazzebaim, the children of Amon.ശെഫത്യാവിന്റെ മക്കൾ, ഹത്തീലിന്റെ മക്കൾ, പോഖെരെത്ത്-സെബായീമിന്റെ മക്കൾ, ആമോന്റെ മക്കൾ.
60 All the Nethinim, and the children of Solomon's servants, were three hundred ninety-two.ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റി രണ്ടു.
61 These were those who went up from Tel-melah, Tel Harsha, Cherub, Addon, and Immer; but they could not show their fathers' houses, nor their seed, whether they were of Israel:തേൽ-മേലെഹ്, തേൽ-ഹർശാ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽ നിന്നു മടങ്ങിവന്നവർ ഇവർ തന്നേ. എങ്കിലും അവർ യിസ്രായേല്യർ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാൻ അവർക്കു കഴിഞ്ഞില്ല.
62 The children of Delaiah, the children of Tobiah, the children of Nekoda, six hundred forty-two.ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ; ആകെ അറുനൂറ്റി നാല്പത്തിരണ്ടു പേർ.
63 Of the priests: the children of Hobaiah, the children of Hakkoz, the children of Barzillai, who took a wife of the daughters of Barzillai the Gileadite, and was called after their name.പുരോഹിതന്മാരിൽ: ഹോബയുടെ മക്കൾ, ഹക്കോസ്സിന്റെ മക്കൾ, ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ചു അവരുടെ പേരിൻ പ്രകാരം വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.
64 These sought their register [among] those who were reckoned by genealogy, but it was not found: therefore were they deemed polluted and put from the priesthood.ഇവർ വംശാവലിരേഖ അന്വേഷിച്ചു, കണ്ടില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നെണ്ണി പൌരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
65 The governor said to them, that they should not eat of the most holy things, until there stood up a priest with Urim and Thummim.ഊരീമും തുമ്മീമും ഉള്ളോരു പുരോഹിതൻ എഴുന്നേല്ക്കുംവരെ അവർ അതിപരിശുദ്ധമായതു തിന്നരുതെന്നു ദേശാധിപതി അവരോടു കല്പിച്ചു.
66 The whole assembly together was forty-two thousand three hundred sixty,സഭയാകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതു പേരായിരുന്നു.
67 besides their men-servants and their maid-servants, of whom there were seven thousand three hundred thirty-seven: and they had two hundred forty-five singing men and singing women.അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റിമുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവർക്കു ഇരുനൂറ്റിനാല്പത്തഞ്ചു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
68 Their horses were seven hundred thirty-six; their mules, two hundred forty-five;എഴുനൂറ്റിമുപ്പത്താറു കുതിരയും ഇരുനൂറ്റിനാല്പത്തഞ്ചു കോവർകഴുതയും
69 [their] camels, four hundred thirty-five; [their] donkeys, six thousand seven hundred twenty.നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവർക്കുണ്ടായിരുന്നു.
70 Some from among the heads of fathers' [houses] gave to the work. The governor gave to the treasury one thousand darics of gold, fifty basins, and five hundred thirty priests' garments.പിതൃഭവനത്തലവന്മാരിൽ ചിലർ വേലെക്കായിട്ടു ദാനങ്ങൾ കൊടുത്തു; ദേശാധിപതി ആയിരം തങ്കക്കാശും അമ്പതു കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പതു പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്കു കൊടുത്തു.
71 Some of the heads of fathers' [houses] gave into the treasury of the work twenty thousand darics of gold, and two thousand two hundred minas of silver.പിതൃഭവനത്തലവന്മാരിൽ ചിലർ പണിവക ഭണ്ഡാരത്തിലേക്കു ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തിരുനൂറു മാനേ വെള്ളിയും കൊടുത്തു.
72 That which the rest of the people gave was twenty thousand darics of gold, and two thousand minas of silver, and sixty-seven priests' garments.ശേഷമുള്ള ജനം ഇരുപതിനായിരം തങ്കക്കാശും രണ്ടായിരം മാനേ വെള്ളിയും അറുപത്തേഴു പുരോഹിതവസ്ത്രവും കൊടുത്തു.
73 So the priests, and the Levites, and the porters, and the singers, and some of the people, and the Nethinim, and all Israel, lived in their cities. When the seventh month was come, the children of Israel were in their cities.അങ്ങനെ പുരോഹിതന്മാരും ലേവ്യരും വാതിൽകാവൽക്കാരും സംഗീതക്കാരും ജനത്തിൽ ചിലരും ദൈവാലയദാസന്മാരും എല്ലായിസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.
Malayalam Bible