Bible

Nehemiah 13 - ORIYA (Malayalam)

1 ସହେିଦିନ ସମାନେେ ଲୋକମାନଙ୍କୁ ଜଣାଇବାକୁ ମାଶାଙ୍କେ ପୁସ୍ତକରୁ ପାଠ କଲେ। ପୁଣି ତହିଁ ମଧିଅରେ ଲିଖିତ ଏହି କଥା ମିଳିଲା, ଯେ ଅେମ୍ମାନୀୟ ଓ ମାୟୋବୀଯ ଲୋକ କବେେ ପରମେଶ୍ବରଙ୍କ ସଭା ରେ ପ୍ରବେଶ କରିବେ ନାହିଁ।അന്നു ജനം കേൾക്കെ മോശെയുടെ പുസ്തകം വായിച്ചതിൽ അമ്മോന്യരും മോവാബ്യരും ദൈവത്തിന്റെ സഭയിൽ ഒരു നാളും പ്രവേശിക്കരുതു;

2 କାରଣ ସମାନେେ ଅନ୍ନଜଳ ନଇେ ଇଶ୍ରାୟେଲ ସନ୍ତାନଗଣଙ୍କୁ ଭଟେିଲେ ନାହିଁ। କିନ୍ତୁ ଇଶ୍ରାୟେଲୀୟମାନଙ୍କୁ ଅଭିଶାପ ଦବୋ ପାଇଁ ସମାନେେ ବିଲିଯମକୁ ପାଉଣା ଦେଲେ। ତଥାପି ଆମ୍ଭମାନଙ୍କ ପରମେଶ୍ବର ସହେି ଅଭିଶାପକୁ ଆଶୀର୍ବାଦ ରେ ପରିଣତ କଲେ।അവർ അപ്പവും വെള്ളവുംകൊണ്ടു യിസ്രായേൽമക്കളെ എതിരേറ്റുവരാതെ അവരെ ശപിക്കേണ്ടതിന്നു അവർക്കു വിരോധമായി ബിലെയാമിനെ കൂലിക്കു വിളിച്ചു; എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി എന്നു എഴുതിയിരിക്കുന്നതു കണ്ടു.

3 ସେତବେେଳେ ସମାନେେ ଏହି ବ୍ଯବସ୍ଥା ଶୁଣି ଇଶ୍ରାୟେଲ ମଧ୍ଯରୁ ସମଗ୍ର ମିଶ୍ରିତ ଜନତାକୁ ପୃଥକ କଲେ।ആ ന്യായപ്രമാണം കേട്ടപ്പോൾ അവർ സമ്മിശ്രജാതികളെ ഒക്കെയും യിസ്രായേലിൽനിന്നു വേറുപിരിച്ചു.

4 ଏଥି ପୂର୍ବରୁ ଆମ୍ଭମାନଙ୍କ ପରମେଶ୍ବରଙ୍କ ମନ୍ଦିରସ୍ଥିତ କଠାେରୀ ସବୁର ଦାଯିତ୍ବ, ଇଲିଯାଶୀବ୍କୁ ଦିଆଗଲା। ଇଲିଯାଶୀବ୍ ଯାଜକ ଟୋବିୟର କୁଟୁମ୍ବ ଥିଲା।അതിന്നു മുമ്പെ തന്നേ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ അറകൾക്കു മേൽവിചാരകനായി നിയമിക്കപ്പെട്ടിരുന്ന എല്യാശീബ് പുരോഹിതൻ തോബീയാവിന്റെ ബന്ധുവായിരുന്നതിനാൽ അവന്നു ഒരു വലിയ അറ ഒരുക്കിക്കൊടുത്തിരുന്നു.

5 ତେଣୁ ସେ ତାକୁ ଏକ ବଡ କଠାେରୀ ଦଲୋ। ସହେି କଠାେରୀକୁ ପୂର୍ବେ ଲୋକମାନେ ସହେି ସ୍ଥାନ ରେ ଶସ୍ଯ ନବୈେଦ୍ଯ, ସୁଗନ୍ଧ ଏବଂ ଅନ୍ଯାନ୍ଯ ସାମଗ୍ରୀ, ଲବେୀୟ ଓ ଗାଯକ ଓ ଦ୍ବାରପାଳମାନଙ୍କ ନିମନ୍ତେ ଶସ୍ଯ, ଦ୍ରାକ୍ଷାରସ ଓ ତୈଲର ଦଶମାଂଶ, ଆଉ ଯାଜକମାନଙ୍କ ନିମନ୍ତେ ଉପହାର ରଖିବା ରେ ବ୍ଯବହୃତ ହେଉଥିଲା।മുമ്പെ അവിടെ ഭോജനയാഗം, കുന്തുരുക്കം, ഉപകരണങ്ങൾ എന്നിവയും ലേവ്യർക്കും സംഗീതക്കാർക്കും വാതിൽകാവൽക്കാർക്കും വേണ്ടി നിയമിച്ച ധാന്യം, വീഞ്ഞു, എണ്ണ, എന്നിവയുടെ ദശാംശവും പുരോഹിതന്മാർക്കുള്ള ഉദർച്ചാർപ്പണങ്ങളും വെച്ചിരുന്നു.

6 ମୁଁ ଏସବୁ ସମୟରେ ୟିରୁଶାଲମ ରେ ନଥିଲି, କାରଣ ବାବିଲର ଅର୍ତ୍ତକ୍ଷସ୍ତ ରାଜାର ଅଧିକାରର ବତିଶ ବର୍ଷ ରେ ମୁଁ ରାଜାଙ୍କ ନିକଟକୁ ଗଲି ଓ କେତକେ ଦିନ ପରେ ରାଜାଙ୍କୁ ବିଦାଯ ମାଗିଲି।ഈ കാലത്തൊക്കെയും ഞാൻ യെരൂശലേമിൽ ഉണ്ടായിരുന്നില്ല: ബാബേൽ രാജാവായ അർത്ഥഹ് ശഷ്ടാവിന്റെ മുപ്പത്തിരണ്ടാം ആണ്ടിൽ ഞാൻ രാജാവിന്റെ അടുക്കൽ പോയിരുന്നു; കുറെനാൾ കഴിഞ്ഞിട്ടു

7 ଏହାପରେ ମୁଁ ୟିରୁଶାଲମକୁ ଫରେି ଆସିଲି ଏବଂ ଇଲିଯାଶୀବ୍, ଟୋବିୟ ନିମନ୍ତେ ପରମେଶ୍ବରଙ୍କ ମନ୍ଦିରର ପ୍ରାଙ୍ଗଣ ରେ ଏକ କଠାେରୀ ପ୍ରସ୍ତୁତ କରି ଯେଉଁ ମନ୍ଦକର୍ମ କରିଥିଲା ତାହା ବିଷଯ ରେ ଶୁଣିଲି।ഞാൻ രാജാവിനോടു അനുവാദം വാങ്ങി യെരൂശലേമിലേക്കു വന്നാറെ എല്യാശീബ് തോബീയാവിന്നു ദൈവാലയത്തിന്റെ പ്രാകാരങ്ങളിൽ ഒരു അറ ഒരുക്കിക്കൊടുത്തതിനാൽ ചെയ്തദോഷം ഞാൻ അറിഞ്ഞു.

8 ଏହା ମାେତେ ବ୍ଯତିବ୍ଯସ୍ତ କଲା, ଏଣୁ ମୁଁ ସହେି କଠାେରୀରୁ ଟୋବିୟର ସମସ୍ତ ଗୃହ ସାମଗ୍ରୀ ବାହାର କରି ପକାଇ ଦଲେି।അതു എനിക്കു അത്യന്തം വ്യസനമായതുകൊണ്ടു ഞാൻ തോബീയാവിന്റെ വീട്ടുസാമാനമൊക്കെയും അറയിൽനിന്നു പുറത്തു എറിഞ്ഞുകളഞ്ഞു.

9 ଏହାପରେ ମୁଁ ଆଜ୍ଞା କରିବାରୁ, ସମାନେେ କଠାେରୀସବୁକୁ ଶୁଚିକଲେ। ତବେେ ମୁଁ ସଠାେକୁ ପୁନର୍ବାର ପରମେଶ୍ବରଙ୍କ ଗୃହର ପାତ୍ରାଦି ଓ ଶସ୍ଯ ନବୈେଦ୍ଯ ଓ କୁନ୍ଦୁରୁ ଆଣିଲି।പിന്നെ ഞാൻ കല്പിച്ചിട്ടു അവർ ആ അറകളെ ശുദ്ധീകരിച്ചു; ദൈവാലയത്തിലെ ഉപകരണങ്ങളും ഭോജനയാഗവും കുന്തുരുക്കവും ഞാൻ വീണ്ടും അവിടെ വരുത്തി.

10 ମୁଁ ଜାଣିବାକୁ ପାଇଲି ଯେ, ଲବେୀୟମାନଙ୍କ ଅଂଶ ତାଙ୍କୁ ଦିଆୟାଇ ନଥିଲା। ତେଣୁ ଲବେୀୟମାନେ ଓ ଗାଯକମାନେ ଯେଉଁମାନେ ମନ୍ଦିର ରେ କାର୍ୟ୍ଯ କରୁଥିଲେ ପ୍ରେତ୍ୟକକ ନିଜ ନିଜ ଭୂମିକୁ ଫରେି ୟାଇଥିଲେ।ലേവ്യർക്കു ഉപജീവനം കൊടുക്കായ്കയാൽ വേല ചെയ്യുന്ന ലേവ്യരും സംഗീതക്കാരും ഓരോരുത്തൻ താന്താന്റെ നിലത്തിലേക്കു പൊയ്ക്കളഞ്ഞു എന്നു ഞാൻ അറിഞ്ഞു

11 ତେଣୁ ମୁଁ ଅଧିକାରୀମାନଙ୍କୁ ପଗ୍ଭରିଲି, କାହିଁକି ତୁମ୍ଭେ ପରମେଶ୍ବରଙ୍କ ମନ୍ଦିରର ଅବ ହଳୋ କଲ? ଏ ବିଷଯ ରେ ମୁଁ ସମାନଙ୍କେ ସହିତ ୟୁକ୍ତିତର୍କ କଲି। ତାପରେ ମୁଁ ଲବେୀୟମାନଙ୍କୁ ଏକତ୍ର କଲି ଏବଂ ସମାନଙ୍କେୁ ସମାନଙ୍କେର ନିଜ କ୍ଷେତ୍ର ରେ ନିୟୁକ୍ତି କଲି।പ്രമാണികളെ ശാസിച്ചു: ദൈവാലയത്തെ ഉപേക്ഷിച്ചുകളഞ്ഞതു എന്തു എന്നു ചോദിച്ചു അവരെ കൂട്ടി വരുത്തി അവരുടെ സ്ഥാനത്തു നിർത്തി.

12 ତେଣୁ ସମଗ୍ର ଯିହୁଦା ଶସ୍ଯର ଓ ନୂତନ ଦ୍ରାକ୍ଷାରସର ଓ ତୈଳର ଏକ ଦଶମାଂଶ ଭଣ୍ତାରକୁ ଆଣିଲେ।പിന്നെ എല്ലായെഹൂദന്മാരും ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ദശാംശം ഭണ്ഡാരഗൃഹങ്ങളിലേക്കു കൊണ്ടുവന്നു.

13 ତହିଁରେ ମୁଁ ଶଲେିମିଯ ଯାଜକକୁ ଓ ଲେଖକ ସାଦୋକ ଓ ଲବେୀୟମାନଙ୍କ ମଧ୍ଯରୁ ପଦାଯକୁ ଭଣ୍ତାର ସମୂହର ଅଧ୍ଯକ୍ଷ କଲି। ଏବଂ ସକ୍କୂରର ପୁତ୍ର ହନାନ୍, ମତ୍ତନିଯର ପୁତ୍ର ସକ୍କୂର ସମାନଙ୍କେର ଅଧିନ ରେ କାର୍ୟ୍ଯ କଲେ। କାରଣ ସମାନେେ ବିଶ୍ବସ୍ତ ଥିଲେ। ଏଣୁ ଆପଣା ଭାତୃଗଣକୁ ବିତରଣ କରିବାର କାର୍ୟ୍ଯ ସମାନଙ୍କେର ହେଲା।ഞാൻ ശേലെമ്യാപുരോഹിതനെയും സാദോക്ക് ശാസ്ത്രിയെയും ലേവ്യരിൽ പെദായാവെയും ഇവർക്കു സഹായിയായിട്ടു മത്ഥന്യാവിന്റെ മകനായ സക്കൂരിന്റെ മകൻ ഹാനാനെയും ഭണ്ഡാരഗൃഹങ്ങളുടെ മേൽവിചാരകന്മാരായി നിയമിച്ചു; അവരെ വിശ്വസ്തരെന്നു എണ്ണിയിരുന്നു; തങ്ങളുടെ സഹോദരന്മാർക്കു പങ്കിട്ടുകൊടുക്കുന്നതായിരുന്നു അവരുടെ ഉദ്യോഗം.

14 ହେ ମାରେ ପରମେଶ୍ବର, ଏ ବିଷଯ ରେ ମାେତେ ସ୍ମରଣ କର। ଆଉ ମୁଁ ମାହେର ପରମଶ୍ବରଙ୍କ ଗୃହ ଓ ତହିଁର ବିଷଯ ପାଳନୀଯ ବିଷଯ ନିମନ୍ତେ ଯାହା କରିଅଛି ମାରେ କୃତ ସହେି ସୁକର୍ମ ସବୁ ଲିଭାଇ ଦିଅ।എന്റെ ദൈവമേ, ഇതു എനിക്കായി ഓർക്കേണമേ; ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിന്നും അതിലെ ശുശ്രൂഷെക്കും വേണ്ടി ചെയ്ത എന്റെ സൽപ്രവൃത്തികളെ മായിച്ചുകളയരുതേ.

15 ସହେି ସମୟରେ ମୁଁ ଯିହୁଦା ମଧିଅରେ କେତକେ ଲୋକଙ୍କୁ ବିଶ୍ରାମ ଦିନ ରେ ଦ୍ରାକ୍ଷାୟନ୍ତ୍ର ଦଳିବାର ଓ ବିଡା ଭିତରକୁ ଆଣିବାର ଓ ଗଧର୍ଭ ଉପରେ ବୋଝଇେ କରିବାର ମଧ୍ଯ ବିଶ୍ରାମ ଦିନ ରେ ଦ୍ରାକ୍ଷାରସ, ଦ୍ରାକ୍ଷାଫଳ ଓ ଡିମ୍ବିରିଫଳ ଓ ସର୍ବପ୍ରକାର ବୋଝ ୟିରୁଶାଲମକୁ ଆଣିବାର ଦେଖିଲି। ତେଣୁ ବିଶ୍ରାମ ଦିନ ରେ କୌଣସି ଖାଦ୍ୟ ବିକ୍ରଯ ନ କରିବାକୁ ମୁଁ ସମାନଙ୍କେୁ ସତର୍କ କଲି।ആ കാലത്തു യെഹൂദയിൽ ചിലർ ശബ്ബത്തിൽ മുന്തിരിച്ചകൂ ചവിട്ടുന്നതും കറ്റ കൊണ്ടുവരുന്നതും കഴുതപ്പുറത്തു ചുമടുകയറ്റുന്നതും ശബ്ബത്തിൽ വീഞ്ഞു, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായ ചുമടെല്ലാം യെരൂശലേമിലേക്കു ചുമന്നുകൊണ്ടു വരുന്നതും കണ്ടു; അവർ ഭക്ഷണസാധനം വില്ക്കുന്ന ദിവസത്തിൽ ഞാൻ അവരെ പ്രബോധിപ്പിച്ചു.

16 ସହେି ନଗର ରେ ସୋରୀଯ ଲୋକେ ବାସ କରୁଥିଲେ। ସମାନେେ ମତ୍ସ୍ଯ ଓ ଅନ୍ୟ ବହୁତ ଦ୍ରବ୍ଯ ବିଶ୍ରାମ ଦିନ ରେ ୟିହୁଦୀଯମାନଙ୍କୁ ଓ ୟିରୁଶାଲମ ରେ ବିକ୍ରଯ କଲେ।സോർയ്യരും അവിടെ പാർത്തു മത്സ്യവും പല ചരക്കും കൊണ്ടുവന്നു ശബ്ബത്തിൽ യെഹൂദ്യർക്കും യെരൂശലേമിലും വിറ്റുപോന്നു.

17 ଏଥିପାଇଁ ମୁଁ ଯିହୁଦାର କୁଳୀନ ନାଗରିକମାନଙ୍କ ସଙ୍ଗେ ୟୁକ୍ତି କରି କରି ସମାନଙ୍କେୁ କହିଲି, ତୁମ୍ଭମାନେେ ବିଶ୍ରାମ ଦିନ ଅପବିତ୍ର କରିବା ପାଇଁ ବହୁତ କୁକର୍ମ କରୁଅଛ?അതുകൊണ്ടു ഞാൻ യെഹൂദാശ്രേഷ്ഠന്മാരെ ശാസിച്ചു; നിങ്ങൾ ശബ്ബത്തുനാൾ അശുദ്ധമാക്കി ഇങ്ങനെ ദോഷം ചെയ്യുന്നതെന്തു?

18 ତୁମ୍ଭମାନଙ୍କ ପିତୃପୁରୁଷମାନେ କ'ଣ ଏପରି ବ୍ଯବହାର କରି ନଥିଲେ। ଆଉ ତହିଁ ସକାଶୁ ଆମ୍ଭମାନଙ୍କ ପରମେଶ୍ବର କି ଆମ୍ଭମାନଙ୍କ ଉପରେ ଓ ଏହି ନଗର ଉପରେ ଏହି ସବୁ ଅମଙ୍ଗଳ ଘଟାଇ ନାହାଁନ୍ତି? ତଥାପି ତୁମ୍ଭମାନେେ ବିଶ୍ରାମଦିନ ଅପବିତ୍ର କରି ଇଶ୍ରାୟେଲ ଉପରକୁ କୋପ ଆଣୁଅଛ।നിങ്ങളുടെ പിതാക്കന്മാർ ഇങ്ങനെ ചെയ്തതിനാലല്ലയോ നമ്മുടെ ദൈവം നമ്മുടെ മേലും ഈ നഗരത്തിന്മേലും ഈ അനർത്ഥം ഒക്കെയും വരുത്തിയിരിക്കുന്നതു? എന്നാൽ നിങ്ങൾ ശബ്ബത്തിനെ അശുദ്ധമാക്കുന്നതിനാൽ യിസ്രായേലിന്മേൽ ഉള്ള ക്രോധം വർദ്ധിപ്പിക്കുന്നു എന്നു അവരോടു പറഞ്ഞു.

19 ଏହାପରେ ବିଶ୍ରାମବାର ପୂର୍ବରୁ ୟିରୁଶାଲମ ରେ ଯେତବେେଳେ ଅନ୍ଧାର ହବୋକୁ ଲାଗିଲା। ମୁଁ କବାଟସବୁ ବନ୍ଦ କରିବାକୁ ପ୍ରହରୀକୁ ଆଜ୍ଞା ଦଲେି ଆହୁରି ବିଶ୍ରାମବାର ଶଷେ ହବୋ ପର୍ୟ୍ଯନ୍ତ ନଖାଲିବୋକୁ ଆଜ୍ଞା ଦଲେି। ପୁଣି ବିଶ୍ରାମଦିନ ଲୋକମାନଙ୍କୁ ବୋଝ ବୋହିବାରୁ ବିରତ କରିବା ପାଇଁ ମୁଁ ଆପଣା ଦାସମାନଙ୍କ ମଧ୍ଯରୁ କେତକଙ୍କେୁ ଦ୍ବାରମାନଙ୍କ ରେ ନିୟୁକ୍ତି କଲି।പിന്നെ ശബ്ബത്തിന്നു മുമ്പെ യെരൂശലേം നഗരവാതിലുകളിൽ ഇരുട്ടായിത്തുടങ്ങുമ്പോൾ വാതിലുകൾ അടെപ്പാനും ശബ്ബത്ത് കഴിയുംവരെ അവ തുറക്കാതിരിപ്പാനും ഞാൻ കല്പിച്ചു; ശബ്ബത്തുനാളിൽ ഒരു ചുമടും അകത്തു കടത്താതിരിക്കേണ്ടതിന്നു വാതിലുകൾക്കരികെ എന്റെ ആളുകളിൽ ചിലരെ നിർത്തി.

20 ତହିଁରେ ବଣିକମାନେ ଓ ସର୍ବପ୍ରକାର ଦ୍ରବ୍ଯ ବିକ୍ରଯକାରୀମାନେ ଥରେ ବା ଦୁଇଥର ୟିରୁଶାଲମ ବାହା ରେ ରାତ୍ରି କ୍ଷପେଣ କଲେ।അതുകൊണ്ടു കച്ചവടക്കാരും പലചരകൂ വില്ക്കുന്നവരും ഒന്നു രണ്ടു പ്രാവശ്യം യെരൂശലേമിന്നു പുറത്തു രാപാർത്തു.

21 ତାପରେ ମୁଁ ସମାନଙ୍କେୁ ସତର୍କ କଲି ଏବଂ କହିଲି, ତୁମ୍ଭମାନେେ କାହିଁକି ପ୍ରାଚୀର ନିକଟରେ ରାତ୍ରି ୟାପନ କରୁଅଛ? ତୁମ୍ଭମାନେେ ଆଉ ଥରେ ଏପରି କଲେ ମୁଁ ତୁମ୍ଭମାନଙ୍କୁ ଧରିବି। ସହେି ସମଯାବଧି ସମାନେେ ଆଉ ବିଶ୍ରାମବାର ରେ ଆସିଲେ ନାହିଁ।ആകയാൽ ഞാൻ അവരെ പ്രബോധിപ്പിച്ചു: നിങ്ങൾ മതിലിന്നരികെ രാപാർക്കുന്നതെന്തു? നിങ്ങൾ ഇനിയും അങ്ങനെ ചെയ്താൽ ഞാൻ നിങ്ങളെ പിടിക്കും എന്നു അവരോടു പറഞ്ഞു. ആ കാലംമുതൽ അവർ ശബ്ബത്തിൽ വരാതെയിരുന്നു.

22 ଏହାପରେ ମୁଁ ଲବେୀୟମାନଙ୍କୁ ବିଶ୍ରାମଦିନ ପବିତ୍ର କରିବା ନିମନ୍ତେ ନିଜ ନିଜକୁ ଶୁଚି କରିବାକୁ ଓ ଆସି ଦ୍ବାରସବୁ ଜଗିବାକୁ ଆଜ୍ଞା କଲି।ലേവ്യരോടു ഞാൻ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കേണ്ടതിന്നു തങ്ങളെത്തന്നേ വിശുദ്ധീകരിക്കയും വന്നു വാതിലുകളെ കാക്കുകയും ചെയ്‍വാൻ കല്പിച്ചു. എന്റെ ദൈവമേ, ഇതുവും എനിക്കായി ഓർത്തു നിന്റെ മഹാദയപ്രകാരം എന്നോടു കനിവു തോന്നേണമേ.

23 ସହେି ସମୟରେ ଯେଉଁ ୟିହୁଦୀଯମାନେ ଅସଦୋଦ୍, ଅମ୍ମାନେ ଓ ମାୟୋବ ଦେଶୀଯ ସ୍ତ୍ରୀମାନଙ୍କୁ ବିବାହ କରିଥିଲେ, ସମାନଙ୍କେୁ ମୁଁ ଦେଖିଲି।ആ കാലത്തു ഞാൻ അസ്തോദ്യരും അമ്മോന്യരും മോവാബ്യരും ആയ സ്ത്രീകളെ വിവാഹം കഴിച്ച യെഹൂദന്മാരെ കണ്ടു.

24 ସମାନଙ୍କେ ବାଳକମାନେ ଅଧେ ଅସ୍ଦୋଦୀଯ ଭାଷା ରେ କଥାବାର୍ତ୍ତା କଲେ। ସମାନେେ ୟିହୁଦୀଯ ଭାଷା ରେ କଥାବାର୍ତ୍ତା କରିପାରିଲେ ନାହିଁ। ମାତ୍ର ପ୍ରେତ୍ୟକକ ଗୋଷ୍ଠୀର ଭାଷା ଅନୁସାରେ କଥା କହିଲେ।അവരുടെ മക്കൾ പാതി അസ്തോദ്യഭാഷ സംസാരിച്ചു; അവർ അതതു ജാതിയുടെ ഭാഷയല്ലാതെ യെഹൂദ്യഭാഷ സംസാരിപ്പാൻ അറിഞ്ഞില്ല.

25 ତେଣୁ ମୁଁ ସମାନଙ୍କେ ସହିତ ବାଦାନୁବାଦ କଲି ଓ ସମାନଙ୍କେୁ ଅଭିଶାପ ଦଲେି। ସମାନଙ୍କେ ମଧ୍ଯରୁ କେତକଙ୍କେୁ ପ୍ରହାର କଲି। ମୁଁ ସମାନଙ୍କେ ଦାଢି ମଧ୍ଯ ଉତ୍ପାଟନ କଲି ଏବଂ ପରମେଶ୍ବରଙ୍କ ନାମ ରେ ସମାନଙ୍କେୁ ପ୍ରତିଜ୍ଞା କରାଇଲି, ତୁମ୍ଭମାନେେ ସମାନଙ୍କେ ପୁତ୍ରମାନଙ୍କୁ ଆପଣାର କନ୍ଯା ଦିଅନାହିଁ ଏବଂ କିମ୍ବା ଆପଣା ପୁତ୍ର ନିମନ୍ତେ ସମାନଙ୍କେ କନ୍ଯା ଗ୍ରହଣ କର ନାହିଁ।അവരെ ഞാൻ ശാസിച്ചു ശപിച്ചു അവരിൽ ചിലരെ അടിച്ചു അവരുടെ തലമുടി പറിച്ചു; നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കരുതു; അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാർക്കോ നിങ്ങൾക്കോ എടുക്കയുമരുതു എന്നു ആജ്ഞാപിച്ചു അവരെക്കൊണ്ടു ദൈവനാമത്തിൽ സത്യം ചെയ്യിച്ചു.

26 ଇଶ୍ରାୟେଲର ରାଜା ଶଲୋମନ କ'ଣ ଏପରି କାର୍ୟ୍ଯ କରି ପାପ କରି ନ ଥିଲେ? ଅନକେ ରାଷ୍ଟ୍ର ବା ଜାତି ମଧିଅରେ ତାଙ୍କପରି ରାଜା କହେି ନ ଥିଲେ ଓ ସେ ଆପଣା ପରମେଶ୍ବରଙ୍କ ପ୍ରିଯପାତ୍ର ଥିଲେ। ପରମେଶ୍ବର ତାହାଙ୍କୁ ସମଗ୍ର ଇଶ୍ରାୟେଲ ଉପରେ ରାଜା କଲେ। ତଥାପି ବିଦେଶୀଯ ସ୍ତ୍ରୀମାନେ ତାହାଙ୍କୁ ହିଁ ପାପ କରାଇଲେ।യിസ്രായേൽരാജാവായ ശലോമോൻ ഇതിനാൽ പാപം ചെയ്തില്ലയോ? അവനെപ്പോലെ ഒരു രാജാവു അനേകംജാതികളുടെ ഇടയിൽ ഉണ്ടായിരുന്നില്ല; അവൻ തന്റെ ദൈവത്തിന്നു പ്രിയനായിരുന്നതിനാൽ ദൈവം അവനെ എല്ലായിസ്രായേലിന്നും രാജാവാക്കി; എങ്കിലും അവനെയും അന്യജാതിക്കാരത്തികളായ ഭാര്യമാർ വശീകരിച്ചു പാപം ചെയ്യിച്ചുവല്ലോ.

27 ତେଣୁ କଣ ଆମ୍ଭେ କଥା ଶୁଣି ପରମେଶ୍ବରଙ୍କ ବିରୁଦ୍ଧ ରେ ୟିବୁ? ବିଦେଶୀଯା ସ୍ତ୍ରୀମାନଙ୍କୁ ବିବାହ କରି ମହାପାପ କରିବୁ?നിങ്ങൾ അന്യജാതിക്കാരത്തികളെ വിവാഹം കഴിക്കുന്നതിനാൽ നമ്മുടെ ദൈവത്തോടു ദ്രോഹിക്കേണ്ടതിന്നു ഈ വലിയ ദോഷം ഒക്കെയും ചെയ്‍വാൻ തക്കവണ്ണം ഞങ്ങൾ നിങ്ങളെ സമ്മതിക്കുമോ എന്നു പറഞ്ഞു.

28 ମହାୟାଜକ ଇଲିଯାଶୀବ୍ର ପୁତ୍ର ଯିହାୟୋଦାରଦାର ପୁତ୍ରମାନଙ୍କ ମଧ୍ଯରୁ ଜଣେ ପୁତ୍ର ହାରୋଣୀଯ ସନ୍ବଲ୍ଲଟର ଜ୍ବାଇଁ ଥିଲା। ମୁଁ ସହେି ଲୋକଙ୍କୁ ମାଠାରୁେ ଗ୍ଭଲିୟିବା ପାଇଁ ବାଧ୍ଯ କରିଥିଲି।യോയാദയുടെ പുത്രന്മാരിൽ മഹാപുരോഹിതനായ എല്യാശീബിന്റെ മകൻ ഹോരോന്യനായ സൻ ബല്ലത്തിന്റെ മരുമകൻ ആയിരുന്നു; അതുകൊണ്ടു ഞാൻ അവനെ എന്റെ അടുക്കൽനിന്നു ഓടിച്ചുകളഞ്ഞു.

29 ହେ ମାରେ ପରମେଶ୍ବର, ସମାନଙ୍କେୁ ସ୍ମରଣ କର। ଯେ ହତେୁ ସମାନେେ ଯାଜକପଦକୁ ଆଉ ଯାଜକ ପଦ ରେ ଓ ଲବେୀୟମାନଙ୍କର ନିଯମକୁ କଳଙ୍କିତ କରିଛନ୍ତି।എന്റെ ദൈവമേ, അവർ പൌരോഹിത്യത്തെയും പൌരോഹിത്യത്തിന്റെയും ലേവ്യരുടെയും നിയമത്തെയും മലിനമാക്കിയിരിക്കുന്നതു അവർക്കു കണക്കിടേണമേ.

30 ଏହିରୂପେ ମୁଁ ସମାନଙ୍କେୁ ବିଦେଶୀଯ ସମସ୍ତଙ୍କଠାରୁ ପରିସ୍କାର କଲି ଓ ପ୍ରେତ୍ୟକକର କାର୍ୟ୍ଯ ଅନୁସାରେ ଯାଜକମାନଙ୍କର ଓ ଲବେୀୟମାନଙ୍କର କାର୍ୟ୍ଯ ନିରୂପଣ କଲି।ഇങ്ങനെ ഞാൻ അന്യമായതൊക്കെയും നീക്കി അവരെ ശുദ്ധീകരിക്കയും പുരോഹിതന്മാർക്കും ലേവ്യർക്കും ഓരോരുത്തന്നു താന്താന്റെ വേലയിൽ ശുശ്രൂഷക്രമവും നിശ്ചിതസമയങ്ങൾക്കു വിറകുവഴിപാടും

31 ନିରୂପିତ ସମୟରେ କାଠ ଓ ପ୍ରଥମଜାତ ଫଳର ଉପହାର ନିମନ୍ତେ ଲୋକ ନିୟୁକ୍ତ କଲି।ആദ്യഫലവും നിയമിക്കയും ചെയ്തു. എന്റെ ദൈവമേ, ഇതു എനിക്കു നന്മെക്കായിട്ടു ഓർക്കേണമേ.

Malayalam Bible