Bible

Ruth 2 - NEPALI (Malayalam)

1 बेतलेहेममा एकजना धनी मानिस थिए। तिनको नाउँ बोअज थियो। बोआज नाओमीका एलीमेकका परिवारका नजिकका आफन्तहरू मध्ये एक थिए।നൊവൊമിക്കു തന്റെ ഭർത്താവായ എലീമേലെക്കിന്റെ കുടുംബത്തിൽ മഹാധനവാനായ ഒരു ചാർച്ചക്കാരൻ ഉണ്ടായിരുന്നു; അവന്നു ബോവസ് എന്നു പേർ.

2 एकदिन रूथले (मोआबी स्त्री) नाओमीलाई भनिन्, “म खेतहरूतिर जानलाई सोच्दैछु। हुन सक्छ म कसैलाई भेट्ने छु जो म प्रति दयालु हुने छन् अनि उनले आफ्नो खेतमा अन्न मलाई सिला गर्न दिनेछन्।”എന്നാൽ മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോടു: ഞാൻ വയലിൽ ചെന്നു എന്നോടു ദയ കാണിക്കുന്നവനെ ആശ്രയിച്ചു കതിർ പെറുക്കട്ടെ എന്നു ചോദിച്ചു. പൊയ്ക്കൊൾക മകളേ എന്നു അവൾ അവളോടു പറഞ്ഞു.

3 नाओमीले भनिन, “राम्रो छोरी, जान सक्छौ।”यसर्थ रूथ खेतमा गइन्। तिनी काम गर्नेहरूको पछि-पछि लागिन् अनि तिनले त्यहाँ छाडिएका अन्नहरू जम्मा गरिन्। यस्तो भयो कि तिनी खेतको त्यस भागमा पुगिन् जो एलीमेलेकका परिवारको बोअजको खेत थियो।അങ്ങനെ അവൾ പോയി; വയലിൽ കൊയ്ത്തുകാരുടെ പിന്നാലെ ചെന്നു പെറുക്കി; ഭാഗ്യവശാൽ അവൾ എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിന്നുള്ള വയലിൽ ആയിരുന്നു ചെന്നതു.

4 पछि, बोअज बेतलेहेमबाट खेतमा आए। तिनले काम गर्नेहरूलाई अभिवादन गरे। तिनले भने, “परमप्रभु तिमीहरूका साथ रहून्।”अनि कामदारहरूले उत्तर दिए, “परमप्रभुले तपाईलाई आशिष दिऊन्।”അപ്പോൾ ഇതാ, ബോവസ് ബേത്ത്ളെഹെമിൽനിന്നു വരുന്നു; അവൻ കൊയ്ത്തുകാരോടു: യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്നു അവർ അവനോടും പറഞ്ഞു.

5 तब बोअजले तिनका सेवक जो कामदारको नाईकेसँग कुरा गरे र सोधे, “त्यो कसकी छोरी हो?”കൊയ്ത്തുകാരുടെ മേലാളായിരുന്ന ഭൃത്യനോടു: ഈ യുവതി ഏതു എന്നു ബോവസ് ചോദിച്ചു.

6 ती नोकरले उत्तरदिए, “यी मोआबी स्त्री हुन जो मोआबको खेतहरूबाट नाओमीसित आएकी छिन्।കൊയ്ത്തുകാരുടെ മേലാളായ ഭൃത്യൻ: ഇവൾ മോവാബ്ദേശത്തുനിന്നു നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു;

7 ती आज बिहानै आईन अनि तिनले मलाई कर्मीहरूको पछिलागेर भूइँमा छाडिएका अन्नहरू जम्मा गर्न सक्छु भनी सोधीन अनि त्यतिबेला देखि तिनीले काम गर्दै छिन्। ऊपरको घर उसको हो।”ഞാൻ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ പെറുക്കിക്കൊള്ളട്ടെ എന്നു അവൾ ചോദിച്ചു; അങ്ങനെ അവൾ കാലത്തു വന്നു ഇതുവരെ പെറുക്കിക്കൊണ്ടിരിക്കുന്നു; വീട്ടിൽ അല്പനേരമേ താമസിച്ചുള്ളു എന്നുത്തരം പറഞ്ഞു.

8 तब बोअजले रूथलाई भने, “सुन नानी। आफ्नो निम्ति अन्न संग्रह गर्न यहाँ मेरो खेतमा बस। तिमीलाई अरू मानिसको खेतमा जान खाँचो छैन। मेरा स्त्री खेतालाहरूको पिछा गर।ബോവസ് രൂത്തിനോടു: കേട്ടോ മകളേ, പെറുക്കുവാൻ വേറൊരു വയലിൽ പോകേണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേർന്നുകൊൾക.

9 कुन खेतमा तिनीहरू जान्छन् हेर अनि तिनीहरूलाई पछ्याऊ। तिमीलाई दिक्दारी नदिनु भनी मैले जवान मानिसहरूलाई चेतावनी दिएको छु। जब तिमीलाई तिर्खा लाग्छ, मेरा मानिसहरूले पानी पिउने घैलाबाट नै पिउनु।”അവർ കൊയ്യുന്ന നിലത്തിന്മേൽ ദൃഷ്ടിവെച്ചു അവരുടെ പിന്നാലെ പൊയ്ക്കൊൾക; ബാല്യക്കാർ നിന്നെ തൊടരുതെന്നു ഞാൻ അവരോടു കല്പിച്ചിട്ടുണ്ടു. നിനക്കു ദാഹിക്കുമ്പോൾ പാത്രങ്ങൾക്കരികെ ചെന്നു ബാല്യക്കാർ കോരിവെച്ചതിൽനിന്നു കുടിച്ചുകൊൾക എന്നു പറഞ്ഞു.

10 तब रूथले भूइँ तिर निहुरिएर शिर झुकाइन्। तिनले बोअजलाई भनिन्, “मलाई आश्चर्यलाग्यो तपाईंले मलाई ध्यानदिनु भयो। म एक नौली महिला हुँ। तर तपाईंले मलाई खूबै दया गर्नु भयो।”എന്നാറെ അവൾ സാഷ്ടാംഗം വീണു അവനോടു: ഞാൻ അന്യദേശക്കാരത്തി ആയിരിക്കെ നീ എന്നെ വിചാരിപ്പാൻ തക്കവണ്ണം നിനക്കു എന്നോടു ദയതോന്നിയതു എങ്ങനെ എന്നു പറഞ്ഞു.

11 बोअजले तिनलाई उत्तर दिए, “तिमीले नाओमी, तिम्री आमालाई सहायता गरेको विषयमा मलाई सबै थाहा छ। म जान्दछु तिम्रा पतिको मृत्यु भएपछि पनि तिमीले उनलाई सहायता गर्यौ। अनि म जान्दछु कि तिमीले आफ्ना पिता-माता एवं आफ्नै देश पनि त्याग गर्यौ र यस देशमा आयौ। तिमीले यस देशका कुनै व्यक्तिलाई चिन्दैन थियौ, तर तिमी नाओमी सित यहाँ आयौ।ബോവസ് അവളോടു: നിന്റെ ഭർത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്തിരിക്കുന്നതും നിന്റെ അപ്പനെയും അമ്മയെയും സ്വദേശത്തെയും വിട്ടു, മുമ്പെ അറിയാത്ത ജനത്തിന്റെ അടുക്കൽ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു.

12 तिमीले गरेका सबै असल कुराको निम्ति परमप्रभुले तिमीलाई पुरष्कृत तुल्याउनु हुनेछ। इस्राएलका परमप्रभु परमेश्वरले तिमीलाई प्रशस्त दिनुहुनेछ। तिमी उहाँ कहाँ सुरक्षाको निम्ति आयौ अनि उहाँले तिम्रो सुरक्षा गर्नु हुनेछ।”നിന്റെ പ്രവൃത്തിക്കു യഹോവ പകരം നല്കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്കു അവൻ പൂർണ്ണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു.

13 तब रूथले भनिन्, “महाशय, तपाईं मेरो निम्ति अत्यन्त दयावन्त हुनु भयो। म केवल एक सेविका हुँ। म तपाईंका यी स्त्री कामदार जतिको पनि छुईनँ। तर तपाईंले मलाई दयापूर्ण वचन भनेर मलाई सान्त्वना दिनुभयो।”അതിന്നു അവൾ: യജമാനനേ, ഞാൻ നിന്റെ ദാസിമാരിൽ ഒരുത്തിയെപ്പോലെയല്ല എന്നുവരികിലും നീ എന്നെ ആശ്വസിപ്പിക്കയും അടിയനോടു ദയയായി സംസാരിക്കയും ചെയ്‍വാൻ തക്കവണ്ണം എന്നോടു നിനക്കു കൃപതോന്നിയല്ലോ എന്നു പറഞ്ഞു.

14 दिनको खानको समयमा बोअजले रूथलाई भने, “यहाँ आऊ, हामीसित केही रोटी खाऊ। रोटी सिर्कामा भिजाएर खाऊ।”यसर्थ रूथ ती कामदारहरूसँग बसिन्। बोअजले तिनलाई केही भूटेका अन्न दिए। रूथले नअघाएसम्म खाइन् अनि त्यहाँ केही भोजन उब्रिए।ഭക്ഷണസമയത്തു ബോവസ് അവളോടു: ഇവിടെ വന്നു ഭക്ഷണം കഴിക്ക; കഷണം ചാറ്റിൽ മുക്കിക്കൊൾക എന്നു പറഞ്ഞു. അങ്ങനെ അവൾ കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവൻ അവൾക്കു മലർ കൊടുത്തു; അവൾ തിന്നു തൃപ്തയായി ശേഷിപ്പിക്കയും ചെയ്തു.

15 तब रूथ उठिन् अनि काममा फर्कि गइन्।तब बोअजले आफ्ना सेवकहरूलाई भने, “रूथलाई अन्नका बिटा वरिपरि पनि अन्न संग्रह गर्न देऊ। उसलाई नरोक्नु।അവൾ പെറുക്കുവാൻ എഴുന്നേറ്റപ്പോൾ ബോവസ് തന്റെ ബാല്യക്കാരോടു: അവൾ കറ്റകളുടെ ഇടയിൽതന്നേ പെറുക്കിക്കൊള്ളട്ടെ; അവളെ ഉപദ്രവിക്കരുതു.

16 अनि उसलाई केही दानाले भरिएका बाली काटेर उसको काम हलुका गरिदेऊ। उसलाई त्यो अन्न जम्मा गर्न देऊ। उसलाई नरोक।”പെറുക്കേണ്ടതിന്നു അവൾക്കായിട്ടു കറ്റകളിൽനിന്നു വലിച്ചിട്ടേക്കേണം; അവളെ ശകാരിക്കരുതു എന്നു കല്പിച്ചു.

17 साँझ नपरेसम्म रूथले खेतमा काम गरि रहिन्। त्यसपछि तिनले भूसबाट अन्न अलग गरिन्। त्यहाँ लगभग एक एपा जति जौं थियो।ഇങ്ങനെ അവൾ വൈകുന്നേരംവരെ പെറുക്കി; പെറുക്കിയതു മെതിച്ചപ്പോൾ ഏകദേശം ഒരുപറ യവം ഉണ്ടായിരുന്നു.

18 रूथले सासूलाई दिईन अनि त्यो अन्न बोकेर शहर तिर लागिन्। तिनले उनलाई त्यो भोजन पनि दिइन् जो दिनको खाजाबाट उब्रिएको थियो।അവൾ അതു എടുത്തുംകൊണ്ടു പട്ടണത്തിലേക്കു പോയി; അവൾ പെറുക്കിക്കൊണ്ടുവന്നതു അമ്മാവിയമ്മ കണ്ടു; താൻ തിന്നു ശേഷിപ്പിച്ചിരുന്നതും അവൾ എടുത്തു അവൾക്കു കൊടുത്തു.

19 तिनकी सासुले तिनलाई सोधिन्, “तिमीले कहाँबाट यी सबै अन्न जम्मा गर्यौ? तिमीले कहाँ काम गर्यौ? त्यस मानिसलाई धन्य होस् जसले तिमीलाई ध्यान दिए।”तब रूथले तिनले को सित काम गरेकी थिइन् सो बताइन्। तिनीले भनिन्, “आज मैले जुन मानिससित काम गरें त्यो मानिसको नाउँ बोअज हो।”അമ്മാവിയമ്മ അവളോടു: നീ ഇന്നു എവിടെയായിരുന്നു പെറുക്കിയതു? എവിടെയായിരുന്നു വേല ചെയ്തതു? നിന്നോടു ആദരവു കാണിച്ചവൻ ആനുഗ്രഹിക്കപ്പെട്ടവൻ എന്നു പറഞ്ഞു. താൻ ഇന്ന ആളുടെ അടുക്കലായിരുന്നു വേല ചെയ്തതു എന്നു അവൾ അമ്മാവിയമ്മയോടു അറിയിച്ചു: ബോവസ് എന്നൊരു ആളുടെ അടുക്കലായിരുന്നു ഞാൻ ഇന്നു വേല ചെയ്തതു എന്നു പറഞ്ഞു.

20 तब नाओमीले आफ्नी बुहारीलाई भनिन्, “परमप्रभुले उलाई आशीर्वाद दिऊन्। उनले जीवित र मृतहरू प्रति आफ्नो दया देखाउने काम जारी राखेका छन्!” तब नाओमीले आफ्नी बुहारीलाई भनिन्, “बोअज हाम्रा एक आफन्त हुन्। बोअज हाम्रा एक रक्षक हुन्।”നൊവൊമി മരുമകളോടു: ജീവനുള്ളവരോടും മരിച്ചവരോടും ദയവിടാതിരിക്കുന്ന യഹോവയാൽ അവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു പറഞ്ഞു. അയാൾ നമുക്കു അടുത്ത ചാർച്ചക്കാരനും നമ്മുടെ വീണ്ടെടുപ്പുകാരിൽ ഒരുത്തനും ആകുന്നു എന്നും നൊവൊമി അവളോടു പറഞ്ഞു.

21 तब मोआबी रूथले भनिन्, “बोअजले मलाई फर्कि आउनु अनि काम गर्दै गर्नु पनि भनेकाछन्। फसल कटाई खतम नभएसम्म बोअजले मलाई उनका कामदारहरूसितै काम गर्नु भनेकाछन्।”എന്റെ ബാല്യക്കാർ കൊയ്ത്തെല്ലാം തീർക്കുവോളം അവരോടു ചേന്നിരിക്ക എന്നുകൂടെ അവൻ എന്നോടു പറഞ്ഞു എന്നു മോവാബ്യസ്ത്രീയായ രൂത്ത് പറഞ്ഞു.

22 तब नाओमीले आफ्नी बुहारी रूथलाई भनिन्, “मेरी छोरी, उसकी नोकर्नीहरूसंग निरन्तर कामगर्नु तिम्रो निम्ति असल हुन्छ। यदि तिमीले अर्काको खेतहरूमा काम गर्यौ भने कोही मानिसहरूले तिम्रो हानी गर्न सक्लान।”നൊവൊമി തന്റെ മരുമകളായ രൂത്തിനോടു: മകളേ, വെറൊരു വയലിൽവെച്ചു ആരും നിന്നെ ഉപദ്രവിക്കാതിരിക്കേണ്ടതിന്നു നീ അവന്റെ ബാല്യക്കാരത്തികളോടുകൂടെ തന്നേ പോകുന്നതു നന്നു എന്നു പറഞ്ഞു.

23 यसर्थ रूथले बोअजका स्त्री कामदारहरू नजिक रहेर काम गरिरहिन्। तिनले गहुँको बाली कटाइ नसिद्धएसम्म अन्न जम्मा गरिन्। तिनले त्यहाँ गहुँको बाली कटाइको अन्तसम्म पनि काम गरिन्। रूथ आफ्नी सासू नाओमीको साथ बसिन्।അങ്ങനെ അവൾ യവക്കൊയ്ത്തും കോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാൻ ബോവസിന്റെ ബാല്യക്കാരത്തികളോടു ചേർന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാർക്കയും ചെയ്തു.

Malayalam Bible