സങ്കീർത്തനങ്ങൾ 8:3 in Malayalam

മലയാളം മലയാളം ബൈബിള്‍ സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 8 സങ്കീർത്തനങ്ങൾ 8:3

Psalm 8:3
നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,

Psalm 8:2Psalm 8Psalm 8:4

Psalm 8:3 in Other Translations

King James Version (KJV)
When I consider thy heavens, the work of thy fingers, the moon and the stars, which thou hast ordained;

American Standard Version (ASV)
When I consider thy heavens, the work of thy fingers, The moon and the stars, which thou hast ordained;

Bible in Basic English (BBE)
When I see your heavens, the work of your fingers, the moon and the stars, which you have put in their places;

Darby English Bible (DBY)
When I see thy heavens, the work of thy fingers, the moon and stars, which thou hast established;

Webster's Bible (WBT)
Out of the mouth of babes and sucklings hast thou ordained strength because of thy enemies, that thou mightest still the enemy and the avenger.

World English Bible (WEB)
When I consider your heavens, the work of your fingers, The moon and the stars, which you have ordained;

Young's Literal Translation (YLT)
For I see Thy heavens, a work of Thy fingers, Moon and stars that Thou didst establish.

When
כִּֽיkee
I
consider
אֶרְאֶ֣הʾerʾeer-EH
thy
heavens,
שָׁ֭מֶיךָšāmêkāSHA-may-ha
the
work
מַעֲשֵׂ֣יmaʿăśêma-uh-SAY
fingers,
thy
of
אֶצְבְּעֹתֶ֑יךָʾeṣbĕʿōtêkāets-beh-oh-TAY-ha
the
moon
יָרֵ֥חַyārēaḥya-RAY-ak
stars,
the
and
וְ֝כוֹכָבִ֗יםwĕkôkābîmVEH-hoh-ha-VEEM
which
אֲשֶׁ֣רʾăšeruh-SHER
thou
hast
ordained;
כּוֹנָֽנְתָּה׃kônānĕttâkoh-NA-neh-ta

Cross Reference

സങ്കീർത്തനങ്ങൾ 111:2
യഹോവയുടെ പ്രവൃത്തികൾ വലിയവയും അവയിൽ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആകുന്നു.

റോമർ 1:20
ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.

സങ്കീർത്തനങ്ങൾ 148:3
സൂര്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിൻ; പ്രകാശമുള്ള സകലനക്ഷത്രങ്ങളുമായുള്ളോവേ, അവനെ സ്തുതിപ്പിൻ.

സങ്കീർത്തനങ്ങൾ 104:19
അവൻ കാലനിർണ്ണയത്തിന്നായി ചന്ദ്രനെ നിയമിച്ചു; സൂര്യൻ തന്റെ അസ്തമാനത്തെ അറിയുന്നു.

ഇയ്യോബ് 25:3
അവന്റെ സൈന്യങ്ങൾക്കു സംഖ്യയുണ്ടോ? അവന്റെ പ്രകാശം ആർക്കു ഉദിക്കാതെയിരിക്കുന്നു?

പുറപ്പാടു് 31:18
അവൻ സീനായി പർവ്വതത്തിൽ വെച്ചു മോശെയോടു അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.

ഉല്പത്തി 1:1
ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.

ലൂക്കോസ് 11:20
എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം.

സങ്കീർത്തനങ്ങൾ 136:7
വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.

സങ്കീർത്തനങ്ങൾ 89:11
ആകാശം നിനക്കുള്ളതു, ഭൂമിയും നിനക്കുള്ളതു; ഭൂതലവും അതിന്റെ പൂർണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 33:6
യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;

സങ്കീർത്തനങ്ങൾ 19:1
ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.

ഇയ്യോബ് 36:24
അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊൾക; അതിനെക്കുറിച്ചല്ലോ മനുഷ്യർ പാടിയിരിക്കുന്നതു.

ഇയ്യോബ് 25:5
ചന്ദ്രന്നുപോലും ശോഭയില്ലല്ലോ; നക്ഷത്രങ്ങളും തൃക്കണ്ണിന്നു ശുദ്ധിയുള്ളവയല്ല.

ഇയ്യോബ് 22:12
ദൈവം സ്വര്ഗ്ഗോന്നതത്തിൽ ഇല്ലയോ? നക്ഷത്രങ്ങൾ എത്ര ഉയർന്നിരിക്കുന്നു എന്നു നോക്കുക.

ആവർത്തനം 4:19
നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോൾ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുതു; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിൻ കീഴെങ്ങുമുള്ള സർവ്വജാതികൾക്കും പങ്കിട്ടു കൊടുത്തിരിക്കുന്നു.

പുറപ്പാടു് 8:19
ഇതു ദൈവത്തിന്റെ വിരൽ ആകുന്നു എന്നു പറഞ്ഞു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു അവൻ അവരെ ശ്രദ്ധിച്ചതുമില്ല.

ഉല്പത്തി 1:16
പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.