Psalm 61:1
ദൈവമേ, എന്റെ നിലവിളി കേൾക്കേണമേ. എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ.
Psalm 61:1 in Other Translations
King James Version (KJV)
Hear my cry, O God; attend unto my prayer.
American Standard Version (ASV)
Hear my cry, O God; Attend unto my prayer.
Bible in Basic English (BBE)
<To the chief music-maker. On a corded instrument. Of David.> Let my cry come to you, O God; let your ears be open to my prayer.
Darby English Bible (DBY)
{To the chief Musician. On a stringed instrument. [A Psalm] of David.} Hear, O God, my cry; attend unto my prayer.
World English Bible (WEB)
> Hear my cry, God. Listen to my prayer.
Young's Literal Translation (YLT)
To the Overseer, on stringed instruments. -- By David. Hear, O God, my loud cry, attend to my prayer.
| Hear | שִׁמְעָ֣ה | šimʿâ | sheem-AH |
| my cry, | אֱ֭לֹהִים | ʾĕlōhîm | A-loh-heem |
| O God; | רִנָּתִ֑י | rinnātî | ree-na-TEE |
| attend unto | הַ֝קְשִׁ֗יבָה | haqšîbâ | HAHK-SHEE-va |
| my prayer. | תְּפִלָּתִֽי׃ | tĕpillātî | teh-fee-la-TEE |
Cross Reference
ഫിലിപ്പിയർ 4:6
ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.
സങ്കീർത്തനങ്ങൾ 55:1
ദൈവമേ, എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ; എന്റെ യാചനെക്കു മറഞ്ഞിരിക്കരുതേ.
സങ്കീർത്തനങ്ങൾ 4:1
എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ; ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപതോന്നി എന്റെ പ്രാർത്ഥന കേൾക്കേണമേ.
സങ്കീർത്തനങ്ങൾ 130:2
കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; നിന്റെ ചെവി എന്റെ യാചനകൾക്കു ശ്രദ്ധിച്ചിരിക്കേണമേ.
സങ്കീർത്തനങ്ങൾ 86:6
യഹോവേ, എന്റെ പ്രാർത്ഥനയെ ചെവിക്കൊള്ളേണമേ. എന്റെ യാചനകളെ ശ്രദ്ധിക്കേണമേ.
സങ്കീർത്തനങ്ങൾ 64:1
ദൈവമേ, എന്റെ സങ്കടത്തിൽ ഞാൻ കഴിക്കുന്ന അപേക്ഷ കേൾക്കേണമേ; ശത്രുഭയത്തിൽനിന്നു എന്റെ ജീവനെ പാലിക്കേണമേ;
സങ്കീർത്തനങ്ങൾ 54:1
ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കേണമേ; നിന്റെ ശക്തിയാൽ എനിക്കു ന്യായം പാലിച്ചുതരേണമേ.
സങ്കീർത്തനങ്ങൾ 28:2
ഞാൻ എന്റെ കൈകളെ വിശുദ്ധാന്തർമ്മന്ദിരത്തിങ്കലേക്കുയർത്തി നിന്നോടു നിലവിളിക്കുമ്പോൾ എന്റെ യാചനകളുടെ ശബ്ദം കേൾക്കേണമേ.
സങ്കീർത്തനങ്ങൾ 17:1
യഹോവേ, ന്യായത്തെ കേൾക്കേണമേ, എന്റെ നിലവിളിയെ ശ്രദ്ധിക്കേണമേ. കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള എന്റെ പ്രാർത്ഥനയെ ചെവിക്കൊള്ളേണമേ.
സങ്കീർത്തനങ്ങൾ 6:1
യഹോവേ, നിന്റെ കോപത്തിൽ എന്നെ ശിക്ഷിക്കരുതേ; നിന്റെ ക്രോധത്തിൽ എന്നെ ദണ്ഡിപ്പിക്കരുതേ.
സങ്കീർത്തനങ്ങൾ 5:1
യഹോവേ, എന്റെ വാക്കുകൾക്കു ചെവി തരേണമേ; എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ;