Psalm 119:7
നിന്റെ നീതിയുള്ള വിധികളെ പഠിച്ചിട്ടു ഞാൻ പരമാർത്ഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും.
Psalm 119:7 in Other Translations
King James Version (KJV)
I will praise thee with uprightness of heart, when I shall have learned thy righteous judgments.
American Standard Version (ASV)
I will give thanks unto thee with uprightness of heart, When I learn thy righteous judgments.
Bible in Basic English (BBE)
I will give you praise with an upright heart in learning your right decisions.
Darby English Bible (DBY)
I will give thee thanks with uprightness of heart, when I shall have learned thy righteous judgments.
World English Bible (WEB)
I will give thanks to you with uprightness of heart, When I learn your righteous judgments.
Young's Literal Translation (YLT)
I confess Thee with uprightness of heart, In my learning the judgments of Thy righteousness.
| I will praise | א֭וֹדְךָ | ʾôdĕkā | OH-deh-ha |
| uprightness with thee | בְּיֹ֣שֶׁר | bĕyōšer | beh-YOH-sher |
| of heart, | לֵבָ֑ב | lēbāb | lay-VAHV |
| learned have shall I when | בְּ֝לָמְדִ֗י | bĕlomdî | BEH-lome-DEE |
| thy righteous | מִשְׁפְּטֵ֥י | mišpĕṭê | meesh-peh-TAY |
| judgments. | צִדְקֶֽךָ׃ | ṣidqekā | tseed-KEH-ha |
Cross Reference
സങ്കീർത്തനങ്ങൾ 119:171
നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരുന്നതുകൊണ്ടു എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ.
സങ്കീർത്തനങ്ങൾ 119:33
യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാൻ അതിനെ അവസാനത്തോളം പ്രമാണിക്കും.
സങ്കീർത്തനങ്ങൾ 119:12
യഹോവേ, നീ വാഴ്ത്തപ്പെട്ടവൻ; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചു തരേണമേ.
സങ്കീർത്തനങ്ങൾ 86:12
എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ സ്തുതിക്കും; നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.
സങ്കീർത്തനങ്ങൾ 25:8
യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ടു അവൻ പാപികളെ നേർവ്വഴികാണിക്കുന്നു.
സങ്കീർത്തനങ്ങൾ 9:1
ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാൻ വർണ്ണിക്കും.
ദിനവൃത്താന്തം 1 29:13
ആകയാൽ ഞങ്ങളുടെ ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്തു നിന്റെ മഹത്വമുള്ള നാമത്തെ സ്തുതിക്കുന്നു.
യോഹന്നാൻ 6:45
എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും.
സങ്കീർത്തനങ്ങൾ 119:73
തൃക്കൈകൾ എന്നെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു; നിന്റെ കല്പനകളെ പഠിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ.
സങ്കീർത്തനങ്ങൾ 119:27
നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാൽ ഞാൻ നിന്റെ അത്ഭുതങ്ങളെ ധ്യാനിക്കും.
സങ്കീർത്തനങ്ങൾ 119:18
നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമേ.
സങ്കീർത്തനങ്ങൾ 25:4
യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!
യെശയ്യാ 48:17
യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.
സങ്കീർത്തനങ്ങൾ 143:10
നിന്റെ ഇഷ്ടം ചെയ്വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവു നേർന്നിലത്തിൽ എന്നെ നടത്തുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 119:124
നിന്റെ ദയകൂ തക്കവണ്ണം അടിയനോടു പ്രവർത്തിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
സങ്കീർത്തനങ്ങൾ 119:64
യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറെഞ്ഞിരിക്കുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.തേത്ത്. തെത്ത്