Numbers 7:1-88 in Malayalam
Numbers 7:1
മോശെ തിരുനിവാസം നിവിർത്തുകഴിഞ്ഞിട്ടു അതും അതിന്റെ ഉപകരണങ്ങളൊക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിക്കയും യാഗപീഠത്തെയും അതിന്റെ സകലപാത്രങ്ങളെയും അഭിഷേകം കഴിച്ചു ശുദ്ധീകരിക്കയും ചെയ്ത ദിവസം
Numbers 7:2
തങ്ങളുടെ പിതൃഭവനങ്ങളിൽ പ്രധാനികളും ഗോത്രപ്രഭുക്കന്മാരും എണ്ണപ്പെട്ടവരുടെ മേൽവിചാരകന്മാരും ആയ യിസ്രായേൽപ്രഭുക്കന്മാർ വഴിപാടു കഴിച്ചു.
Numbers 7:3
അവർ വഴിപാടായിട്ടു ഈരണ്ടു പ്രഭുക്കന്മാർ ഓരോ വണ്ടിയും ഓരോരുത്തൻ ഓരോ കാളയും ഇങ്ങനെ കൂടുള്ള ആറു വണ്ടിയും പന്ത്രണ്ടു കാളയും യഹോവയുടെ സന്നിധിയിൽ തിരുനിവാസത്തിന്റെ മുമ്പിൽ കൊണ്ടുവന്നു.
Numbers 7:4
അപ്പോൾ യഹോവ മോശെയോടു:
Numbers 7:5
അവരുടെ പക്കൽനിന്നു അവയെ വാങ്ങുക. അവ സമാഗമനക്കുടാരത്തിന്റെ ഉപയോഗത്തിന്നു ഇരിക്കട്ടെ; അവയെ ലേവ്യരിൽ ഓരോരുത്തന്നു അവനവന്റെ വേലക്കു തക്കവണ്ണം കൊടുക്കേണം എന്നു കല്പിച്ചു.
Numbers 7:6
മോശെ വണ്ടികളെയും കാളകളെയും വാങ്ങി ലേവ്യർക്കു കൊടുത്തു.
Numbers 7:7
രണ്ടു വണ്ടിയും നാലു കാളയെയും അവൻ ഗേർശോന്യർക്കു അവരുടെ വേലെക്കു തക്കവണ്ണം കൊടുത്തു.
Numbers 7:8
നാലുവണ്ടിയും എട്ടുകാളയെയും അവൻ മെരാർയ്യർക്കു പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ കൈക്കീഴ് അവർക്കുള്ള വേലെക്കു തക്കവണ്ണം കൊടുത്തു.
Numbers 7:9
കെഹാത്യർക്കു അവൻ ഒന്നും കൊടുത്തില്ല; അവരുടെ വേല വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും തോളിൽ ചുമക്കുന്നതും ആയിരുന്നു.
Numbers 7:10
യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാർ പ്രതിഷ്ഠെക്കുള്ള വഴിപാടു കൊണ്ടുവന്നു; യാഗപീഠത്തിന്റെ മുമ്പാകെ പ്രഭുക്കന്മാർ തങ്ങളുടെ വഴിപാടു കൊണ്ടുവന്നു.
Numbers 7:11
അപ്പോൾ യഹോവ മോശെയോടു: യാഗപീഠത്തിന്റെ പ്രതിഷ്ഠെക്കായി ഓരോ പ്രഭു ഓരോ ദിവസം താന്താന്റെ വഴിപാടു കൊണ്ടുവരേണം എന്നു കല്പിച്ചു.
Numbers 7:12
ഒന്നാം ദിവസം വഴിപാടു കഴിച്ചവൻ യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകനായ നഹശോൻ.
Numbers 7:13
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - അവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
Numbers 7:14
ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം,
Numbers 7:15
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാടു,
Numbers 7:16
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ, സമാധാനയാഗത്തിന്നായി രണ്ടു കാള,
Numbers 7:17
അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു ചെമ്മരിയാട്ടിൻ കുട്ടി; ഇതു അമ്മീനാദാബിന്റെ മകനായ നഹശോന്റെ വഴിപാടു.
Numbers 7:18
രണ്ടാം ദിവസം യിസ്സാഖാരിന്റെ മക്കളുടെ പ്രഭുവായ സൂവാരിന്റെ മകൻ നെഥനയേൽ വഴിപാടു കഴിച്ചു.
Numbers 7:19
അവൻ വഴിപാടു കഴിച്ചതു: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
Numbers 7:20
ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
Numbers 7:21
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
Numbers 7:22
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,
Numbers 7:23
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു സൂവാരിന്റെ മകനായ നെഥനയേലിന്റെ വഴിപാടു.
Numbers 7:24
മൂന്നാം ദിവസം സെബൂലൂന്റെ മക്കളുടെ പ്രഭുവായ ഹേലോന്റെ മകൻ എലീയാബ് വഴിപാടു കഴിച്ചു.
Numbers 7:25
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
Numbers 7:26
ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം,
Numbers 7:27
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ; ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
Numbers 7:28
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,
Numbers 7:29
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു ഹേലോന്റെ മകൻ എലീയാബിന്റെ വഴിപാടു.
Numbers 7:30
നാലാം ദിവസം രൂബേന്റെ മക്കളുടെ പ്രഭുവായ ശെദേയൂരിന്റെ മകൻ എലീസൂർ വഴിപാടു കഴിച്ചു.
Numbers 7:31
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റി മുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
Numbers 7:32
ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
Numbers 7:33
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
Numbers 7:34
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,
Numbers 7:35
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു ശെദേയൂരിന്റെ മകൻ എലീസൂരിന്റെ വഴിപാടു.
Numbers 7:36
അഞ്ചാം ദിവസം ശിമെയോന്റെ മക്കളുടെ പ്രഭുവായ സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ വഴിപാടു കഴിച്ചു.
Numbers 7:37
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രാകരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു -
Numbers 7:38
ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
Numbers 7:39
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
Numbers 7:40
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ, സമാധാനയാഗത്തിന്നായി രണ്ടു കാള,
Numbers 7:41
അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു സൂരീശദ്ദായിയുടെ മകൻ ശെലൂമീയേലിന്റെ വഴിപാടു.
Numbers 7:42
ആറാം ദിവസം ഗാദിന്റെ മക്കളുടെ പ്രഭുവായ ദെയൂവേലിന്റെ മകൻ എലീയാസാഫ് വഴിപാടു കഴിച്ചു.
Numbers 7:43
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജന യാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു -
Numbers 7:44
ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
Numbers 7:45
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
Numbers 7:46
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,
Numbers 7:47
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ദെയൂവേലിന്റെ മകൻ എലീയാസാഫിന്റെ വഴിപാടു.
Numbers 7:48
ഏഴാം ദിവസം എഫ്രയീമിന്റെ മക്കളുടെ പ്രഭുവായ അമ്മീഹൂദിന്റെ മകൻ എലീശാമാ വഴിപാടു കഴിച്ചു.
Numbers 7:49
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രാകരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
Numbers 7:50
ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം,
Numbers 7:51
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സുപ്രായമുള്ള ഒരു കുഞ്ഞാടു,
Numbers 7:52
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,
Numbers 7:53
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു അമ്മീഹൂദിന്റെ മകൻ എലീശാമായുടെ വഴിപാടു.
Numbers 7:54
എട്ടാം ദിവസം മനശ്ശെയുടെ മക്കളുടെ പ്രഭുവായ പെദാസൂരിന്റെ മകൻ ഗമലീയേൽ വഴിപാടു കഴിച്ചു.
Numbers 7:55
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവരണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
Numbers 7:56
ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
Numbers 7:57
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
Numbers 7:58
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,
Numbers 7:59
സമാധാന യാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു പെദാസൂരിന്റെ മകൻ ഗമലീയേലിന്റെ വഴിപാടു.
Numbers 7:60
ഒമ്പതാം ദിവസം ബെന്യാമീന്റെ മക്കളുടെ പ്രഭുവായ ഗിദെയോനിയുടെ മകൻ അബീദാൻ വഴിപാടു കഴിച്ചു.
Numbers 7:61
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രാകരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
Numbers 7:62
ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻ കലശം,
Numbers 7:63
ഹോമയാഗത്തിന്നായി, ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
Numbers 7:64
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,
Numbers 7:65
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഗിദെയോനിയുടെ മകൻ അബീദാന്റെ വഴിപാടു.
Numbers 7:66
പത്താം ദിവസം ദാന്റെ മക്കളുടെ പ്രഭുവായ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ വഴിപാടു കഴിച്ചു.
Numbers 7:67
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജന യാഗത്തിന്നായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
Numbers 7:68
ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻ കലശം,
Numbers 7:69
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
Numbers 7:70
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,
Numbers 7:71
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു അമ്മീശദ്ദായിയുടെ മകൻ അഹീയേസെരിന്റെ വഴിപാടു.
Numbers 7:72
പതിനൊന്നാം ദിവസം ആശേരിന്റെ മക്കളുടെ പ്രഭുവായ ഒക്രാന്റെ മകൻ പഗീയേൽ വഴിപാടു കഴിച്ചു.
Numbers 7:73
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജന യാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു -
Numbers 7:74
ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻ കലശം,
Numbers 7:75
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
Numbers 7:76
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,
Numbers 7:77
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഒക്രാന്റെ മകനായ പഗീയേലിന്റെ വഴിപാടു.
Numbers 7:78
പന്ത്രണ്ടാം ദിവസം നഫ്താലിയുടെ മക്കളുടെ പ്രഭുവായ ഏനാന്റെ മകൻ അഹീര വഴിപാടു കഴിച്ചു.
Numbers 7:79
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവരണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
Numbers 7:80
ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
Numbers 7:81
ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സുപ്രായമുള്ള ഒരു കുഞ്ഞാടു,
Numbers 7:82
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,
Numbers 7:83
സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഏനാന്റെ മകൻ അഹീരയുടെ വഴിപാടു.
Numbers 7:84
യാഗപീഠം അഭിഷേകം ചെയ്ത ദിവസം യിസ്രായേൽ പ്രഭുക്കന്മാരുടെ പ്രതിഷ്ഠവഴിപാടു ഇതു ആയിരുന്നു; വെള്ളിത്തളിക പന്ത്രണ്ടു, വെള്ളിക്കിണ്ണം പന്ത്രണ്ടു,
Numbers 7:85
പൊൻകലശം പന്ത്രണ്ടു, വെള്ളിത്തളിക ഒന്നിന്നു തൂക്കം നൂറ്റിമുപ്പതു ശേക്കെൽ; കിണ്ണം ഒന്നിന്നു എഴുപതു ശേക്കെൽ; ഇങ്ങനെ വെള്ളിപ്പാത്രങ്ങൾ ആകെ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം രണ്ടായിരത്തി നാനൂറു ശേക്കെൽ.
Numbers 7:86
ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശം പന്ത്രണ്ടു; ഓരോന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം പത്തു ശേക്കെൽ വീതം കലശങ്ങളുടെ പൊന്നു ആകെ നൂറ്റിരുപതു ശേക്കെൽ.
Numbers 7:87
ഹോമയാഗത്തിന്നുള്ള നാൽക്കാലികൾ എല്ലാംകൂടി കാളക്കിടാവു പന്ത്രണ്ടു, ആട്ടുകൊറ്റൻ പന്ത്രണ്ടു, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാടു പന്ത്രണ്ടു, അവയുടെ ഭോജനയാഗം, പാപയാഗത്തിന്നായി കോലാട്ടുകൊറ്റൻ പന്ത്രണ്ടു;
Numbers 7:88
സമാധാനയാഗത്തിന്നായി നാൽക്കാലികൾ എല്ലാംകൂടി കാള ഇരുപത്തിനാലു, ആട്ടുകൊറ്റൻ അറുപതു, കോലാട്ടുകൊറ്റൻ അറുപതു, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാടു അറുപതു; യാഗപീഠത്തെ അഭിഷേകം ചെയ്തശേഷം അതിന്റെ പ്രതിഷ്ഠെക്കുള്ള വഴിപാടു ഇതു തന്നേ.
Malayalam Bible