Luke 4 - NEPALI (Malayalam)
1 येशू यर्दन नदीदेखि र्फकिनुभयो। उहाँ पवित्र आत्माले भरिपूर्ण हुनुहुन्थो। त्यो आत्माले उहाँलाई उजाडस्थान तिर डोर्यायो।യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.
2 त्यहाँ चालीस दिनसम्म उहाँलाई शैतानले परिक्षा लियो। उहाँले त्यसबेला केही पनि खानु भएन। जब ती दिनहरू बिते, उहाँ खुबै भोकाउनु भयो।ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോൾ അവന്നു വിശന്നു.
3 शैतानले उहाँलाई भन्यो, “यदि तिमी परमेश्वरको पुत्र हौ भने, यो ढुङ्गालाई रोटी बनिने आज्ञा देऊ।”അപ്പോൾ പിശാചു അവനോടു: നീ ദൈവ പുത്രൻ എങ്കിൽ ഈ കല്ലിനോടു അപ്പമായി ത്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.
4 उहाँले उत्तर दिनुभयो, “धर्माशास्त्रमा यो लेखिएको छःरोटी खाएर मात्र मानिसहरू जीउँदो रहँदैन।”യേശു അവനോടു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.
5 तब शैतानले येशूलाई एउटा अग्लो ठाँउमा लग्यो अनि एकै क्षण्मा पृथ्वीभरी रहेका सवै राज्यहरू देखायो।പിന്നെ പിശാചു അവനെ മേലോട്ടു കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ക്ഷണനേരത്തിൽ അവന്നു കാണിച്ചു:
6 तब शैतानले येशूलाई भन्यो, “म तपाँईलाई यी सबै राज्यहरूको अधिकार, शक्तिहरू र तिनीहरूमा भएको गौरवसंगै दिनेछु। यी सबै मलाई दिइएको छ। म यी सब कसैलाई पनि दिनसक्छु।ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം; അതു എങ്കൽ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാൻ കൊടുക്കുന്നു.
7 यदि तपाँईले मलाई उपासना गरे म यी सब तपाईंलाई दिनेछु।”നീ എന്നെ നമസ്കരിച്ചാൽ അതെല്ലാം നിന്റെതാകും എന്നു അവനോടു പറഞ്ഞു.
8 उहाँले उत्तर दिनुभयो, “धर्मशास्त्रमा यो लेखिएको छ ‘तिमीले परमप्रभु तिम्रो परमेश्वरको उपासना गर्नु पर्छ। अनि उहाँको मात्र सेवा गर्नुपर्छ!”‘യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.
9 तब त्यो शैतानले येशूलाई यरूशलेममा पुर्यायो अनि उहाँलाई मन्दिरको टुप्पामा उभ्यायो। त्यसले येशूलाई भन्यो, “यदि तपाँई परमेश्वरको पुत्र हुनुहुनछ भने यहाँबाट फाल हान्नु होस्!പിന്നെ അവൻ അവനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു പോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു: നീ ദൈവപുത്രൻ എങ്കിൽ ഇവിടെ നിന്നു താഴോട്ടു ചാടുക.
10 किनभने धर्मशास्त्रमा यो लेखिएको छः‘उहाँले तिम्रो रक्षाको लगि आफ्नो स्वर्गदूतहरूलाई आज्ञा गर्नुहुनेछ।’“നിന്നെ കാപ്പാൻ അവൻ തന്റെ ദൂതന്മാരോടു നിന്നെക്കുറിച്ചു കല്പിക്കയും
11 यो पनि लेखिएको छतिनीहरूले तिमीलाई हातहातै थाम्मनेछन्, जसद्वारा तिम्रो पाउ ढुङ्गामा बजारिने छैन।”‘നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം അവർ നിന്നെ കയ്യിൽ താങ്ങിക്കൊള്ളുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
12 येशूले उत्तर दिनु भयोः “यो पनि धर्मशास्त्रमा भनिएको छःपरमप्रभु तिम्रो परमेश्वरको परीक्षा लिनु हुँदैन।”‘യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നു അരുച്ചെയ്തിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.
13 शैतानले येशूलाई प्रत्येक पक्षबाट सताई सके पछि उसको अनुकूल समय नआउन्जेल सम्मका निम्ति छोडेर गयो।അങ്ങനെ പിശാചു സകല പരീക്ഷയും തികെച്ചശേഷം കുറെ കാലത്തേക്കു അവനെ വിട്ടുമാറി.
14 येशू पवित्र आत्माको शक्ति लिएर गालीलमा फर्कूनु भयो। गालीलभरि उहाँको बारेमा समचारहरू फैलियो।യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു.
15 उहाँले तिनीहरूको सभा घरहरूमा सिकाउन शुरू गर्नुभयो। सबै मानिसहरूले उहाँको प्रशंसा गरे।അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.
16 येशूले आफु हुर्केको शहर नासरतको पनि यात्रा गर्नु भयो। विश्रामको दिनमा अघि झैं उहाँ सभाघरमा जानु भयो। उहाँ त्यहाँ (धर्मग्रन्थबाट) केही पढनलाई उभिनु भयो।അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.
17 यशैया अगमवक्ताद्वारा लेखिएको ग्रन्थ उहाँलाई दिईएको थियो। उहाँले ग्रन्थ पल्टाउनु भयो अनि एक ठाउँ जहाँ निम्नलिखित कुरा लेखिएको भेट्टाउनु भयोःയെശയ്യാപ്രവാചകന്റെ പുസ്തകം അവന്നു കൊടുത്തു; അവൻ പുസ്തകം വിടർത്തി:
18 परमप्रभुको आत्मा ममथि छ। परमेश्वरले मलाई अभिषेक गर्नुभएकोछ, केही पनि नभएका मानिसहरूमा सुसमाचारहरू सुनाउनलाई परमेश्वरले मलाई घोषणा गर्नु पठाउनु भएकोछ, कैदीहरूलाई मुक्त पार्न अनि अन्धो मानिसहरूलाई देख्न सक्ने पार्न अनेकौं यातनामा पिल्सिएका मानिसहरूलाई मुक्त पार्न परमेश्वरले मलाई पठाउनु भएकोछ।“ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും
19 अनि घोषणा गर्न कि आफ्नो मानिसहरूलाई बचाउन परमप्रभुको उचित समय आएको छ।”കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു.
20 उहाँले ग्रन्थ बन्द गर्नुभयो। उहाँले त्यो ग्रन्थ सहयोगीलाई दिएर त्यहीं बस्नुभयो। सभा घरमा भएका प्रत्येक मानिसले उहाँ लाई हेरिरहेका थिए।പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരന്നു തിരികെ കൊടുത്തിട്ടു ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണു അവങ്കൽ പതിഞ്ഞിരുന്നു.
21 येशू तिनीहरूसंग बोल्न थाल्नु भयो उहाँले भन्नु भयो,“मैले तिमीहरू अघि जो धर्मग्रन्थको अंश पढे त्यो आज पढदै गर्दा नै पूर्ण भयो।”അവൻ അവരോടു: “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു” എന്നു പറഞ്ഞുതുടങ്ങി.
22 सबै मानिसहरूले येशूको प्रसंशा गरे। उहाँको मिठासपूर्ण शब्दहरूमा तिनीहरू छक्क परे। तिनीहरूले भने, “कसरी उहाँले यसरी बोल्नु सक्नु भएको? के उहाँ यूसुफका पुत्र हुनुहुन्न?’എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു.
23 येशूले तिनीहरूलाई भन्नु भयो, “म जान्दछु कि तिमीहरूले मलाई यो उखान भन्नेछौ, ए वैध! आफैंलाई निको पार।’ तिमीले आफ्नै शहरमा पनि त्यही गर।”‘അവൻ അവരോടു: “വൈദ്യാ, നിന്നെത്തന്നേ സൌഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ലും കഫർന്നഹൂമിൽ ഉണ്ടായി കേട്ടതുഎല്ലാം ഈ നിന്റെ പിതൃനഗരത്തിലും ചെയ്കഎന്നും നിങ്ങൾ എന്നോടു പറയും നിശ്ചയം.
24 त्यसपछि उहाँले भन्नु भयो, “म तिमीहरूलाई साँचो भन्दछु। अगमवक्तालाई आफ्नै गाँउ शहरमा कहिल्यै स्वीकार गरिदैन।ഒരു പ്രവാചകനും തന്റെ പിതൃനഗരത്തിൽ സമ്മതനല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
25 म जे भन्दैछु त्यो साँचो हो। एलियाको समयमा साढे तीन र्वषसम्म इस्राएलको जमीनमा ठूलो अनिकाल पर्यो। सारा देशमा कतै पनि खाने कुरा थिएन। त्यसबेला इस्राएलमा विधवाहरू थुप्रै थिए।“ഏലീയാവിന്റെ കാലത്തു ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ടു ദേശത്തു എങ്ങും മഹാ ക്ഷാമം ഉണ്ടായപ്പോൾ യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു എന്നു ഞാൻ യഥാർത്ഥമായി നിങ്ങളോടു പറയുന്നു.
26 तर एलियालाइ ती कुनै विधवाकोमा पठाइएन। सीदोन प्रदेशको सारपत भन्ने ठाउँमा चाँहि एलियालाई एउटी विधवाकोमा पठाइयो।എന്നാൽ സിദോനിലെ സരെപ്തയിൽ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്കു ഏലീയാവിനെ അയച്ചില്ല.
27 अनि अगमवक्ता एलिशाको समयमा इस्राएलमा धेरै कोडका रोगीहरू थिए। तर नामान बाहेक कसैलाई पनि निको पारिएन। अनि नामान इस्राएलवासी नभई सिरियावासी थिए।”അവ്വണ്ണം എലീശാപ്രവാചകന്റെ കാലത്തു യിസ്രായേലിൽ പല കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. സുറിയക്കാരനായ നയമാൻ അല്ലാതെ അവരാരും ശുദ്ധമായില്ല.” എന്നും അവൻ പറഞ്ഞു.
28 सबै मानिसहरू जो सभा घरमा थिए यो कुराहरू सुने अनि साह्रै रिसाए।പള്ളിയിലുള്ളവർ ഇതു കേട്ടിട്ടു എല്ലാവരും കോപം നിറഞ്ഞവരായി എഴുന്നേറ്റു
29 मानिसहरू उठे अनि येशूलाई शहर छाडनु वाध्य गराए। तिनीहरूको शहर एउटा टाकूरामा अवस्थित थियो। तिनीहरूले येशूलाई टाकुराको किनारामा पुरयाए अनि तिनीहरू उहाँलाई तल खसाल्न चाहन्थे।അവനെ പട്ടണത്തിന്നു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാൻ ഭാവിച്ചു.
30 तर उहाँ तिनीहरूको माझबाट निस्केर जानु भयो।:21-28)അവനോ അവരുടെ നടുവിൽ കൂടി കടന്നുപോയി.
31 गालीलको कफर्नुहम भन्ने शहरमा येशू जानु भयष्ठ्वो। उहाँले विश्रामको दिन मानिसहरूलाई शिक्षा दिनु भयो।അനന്തരം അവൻ ഗലീലയിലെ ഒരു പട്ടണമായ കഫർന്നഹൂമിൽ ചെന്നു ശബ്ബത്തിൽ അവരെ ഉപദേശിച്ചുപോന്നു.
32 तिनीहरू येशूको शिक्षामा छक्क पर्थे कारण उहाँ अधिकारसित सिकाउँनुहुन्थ्यो।അവന്റെ വചനം അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.
33 सभाघरमा एकजाना दुष्टआत्मा लागेको मानिस थियो। त्यो मानिस ठूलो स्वरमा चिच्यायो।അവിടെ പള്ളിയിൽ അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
34 हे नासरतको येशू! हामीबाट तपाईं के चाहनुहुन्छ? के हामीलाई नाश गर्नु तपाईं यहाँ आउनष्ठ्वु भएको हो? म तपाईंलाई जान्दछु परमेश्वरका एक पवित्र जन्।”അവൻ നസറായനായ യേശുവേ, വിടു; ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നിരിക്കുന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ എന്നു ഉറക്കെ നിലവിളിച്ചു.
35 तर येशूले त्यो दुष्टात्मालाई हकार्नु भयो, “चूप लाग्। यो मानिसदेखि निस्कि हाल्।” त्यो दुष्टआत्माले मानिसहरूकै अघिपट्टि त्यो मानिसलाई भूँइमा पछारिदियो। त्यसपछि दुष्ट आत्माले त्यो मानिसलाई केही नोक्सान नगरी छाडी दियो।“മിണ്ടരുതു; അവനെ വിട്ടുപോക” എന്നു യേശു അതിനെ ശാസിച്ചപ്പോൾ ഭൂതം അവനെ നടുവിൽ തള്ളിയിട്ടു കേടു ഒന്നും വരുത്താതെ അവനെ വിട്ടുപോയി.
36 सबै मानिसहरू छक्क परे अनि आपसमा कुरा गरे, “यसको अर्थ के हो? येशूले त अधिकार अनि शक्तिसित दुष्ट आत्माहरूलाई निस्कन आज्ञा गर्नु हुन्छ औ तिनीहरू पनि निस्की हाल्छन्।”എല്ലാവർക്കും വിസ്മയം ഉണ്ടായി: ഈ വചനം എന്തു? അധികാരത്തോടും ശക്തിയോടുംകൂടെ അവൻ അശുദ്ധാത്മാക്കളോടു കല്പിക്കുന്നു; അവ പുറപ്പെട്ടു പോകുന്നു എന്നു തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു.
37 त्यसपछि त्यस इलाकाको प्रत्येक ठाऊँमा येशूको कीर्ति फैलियो।അവന്റെ ശ്രുതി ചുറ്റുമുള്ള നാടെങ്ങും പരന്നു.
38 येशूले सभा घर छाडनु भयो। उहाँ शिमोनको घरमा जानु भयो। शिमोनको सासू कडा ज्वरोले सिकिस्त बिमारी थिईन्। तिनीहरूले उहाँलाई तिनका निम्ति केही गरिदिनुहोस् भनी विन्ती गरे।അവൻ പള്ളിയിൽനിന്നു ഇറങ്ങി ശിമോന്റെ വീട്ടിൽ ചെന്നു. ശിമോന്റെ അമ്മാവിയമ്മ കഠിനജ്വരംകൊണ്ടു വലഞ്ഞിരിക്കയാൽ അവർ അവൾക്കുവേണ്ടി അവനോടു അപേക്ഷിച്ചു.
39 येशू तिनको नजिक जानु भयो अनि जरोलाई हट्ने आज्ञा दिनु भयो। जरो झट्टै हरायो। तब तिनी उठिन अनि तिनीहरूको सेवामा लागिन्।അവൻ അവളെ കുനിഞ്ഞു നോക്കി, ജ്വരത്തെ ശാസിച്ചു; അതു അവളെ വിട്ടുമാറി; അവൾ ഉടനെ എഴുന്നേറ്റു അവനെ ശുശ്രൂഷിച്ചു.
40 घाम अस्ताउन लागदा सबै मानिसहरू ज-जसका आफ्ना मानिसहरू बिरामीहरू थिए तिनीहरूलाई येशूकहाँ ल्याए। तिनीहरू बेग्ला बेग्लै रोगले पीडीत थिए। उहाँले प्रत्येक बिरामीलाई छुनु भयो अनि तिनीहरूलाई जाती पार्नु भयो।സൂര്യൻ അസ്തമിക്കുമ്പോൾ നാനാവ്യാധികൾ പിടിച്ച ദീനക്കാർ ഉള്ളവർ ഒക്കെയും അവരെ അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ ഓരോരുത്തന്റെയും മേൽ കൈവെച്ചു അവരെ സൌഖ്യമാക്കി.
41 धेरै मानिसहरूदेखि भूतहरू बाहिर निस्के। तिनीहरू चिच्याउँदै थिए, “तपाईं परमेश्वरका पुत्र हुनुहुन्छ।” तर उहाँले ती भूतहरूलाई चूप बस्ने आज्ञा दिनु भयो। येशू नै ख्रीष्ट हुनुहुन्थ्यो भनेर भूतहरूले जानेका थिए।പലരിൽ നിന്നും ഭൂതങ്ങൾ; നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞുകൊണ്ടു പുറപ്പെട്ടുപോയി; താൻ ക്രിസ്തു എന്നു അവ അറികകൊണ്ടു മിണ്ടുവാൻ അവൻ സമ്മതിക്കാതെ അവയെ ശാസിച്ചു.
42 अर्को दिन येशू एकान्त ठाउँमा जानुभयो। तर भीडले उहाँलाई खोजिरहेको थियो औ उहाँ भएको जग्गामा तिनीहरू आए। जब तिनीहरूले येशूलाई देखे, तिनीहरूले उहाँलाई तिनीहरूलाई नछाडनु भनि विन्ती गर्दैं थिए।നേരം വെളുത്തപ്പോൾ അവൻ പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തേക്കു പോയി. പുരുഷാരം അവനെ തിരഞ്ഞു അവന്റെ അരികത്തു വന്നു തങ്ങളെ വിട്ടു പോകാതിരിപ്പാൻ അവനെ തടുത്തു.
43 तर येशूले तिनीहरूलाई भन्नु भयो, “मैले अरू शहरहरूमा पनि परमेश्वरको राज्य को बारे सुसमाचारहरु भन्नु पर्छ। यसैकारण मलाई फठाइएको छ।”അവൻ അവരോടു: “ഞാൻ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു” എന്നു പറഞ്ഞു.
44 तब येशूले यहूदियाका सभा घरहरूमा प्रचार गर्नु भयो।അങ്ങനെ അവൻ ഗലീലയിലെ പള്ളികളിൽ പ്രസംഗിച്ചുപോന്നു.
Malayalam Bible