Bible

Leviticus 9 - NEPALI (Malayalam)

1 आठौं दिनमा मोशाले हारून, तिनका छोराहरू र इस्राएलका बूढा प्रधानहरूलाई बोलाए।എട്ടാം ദിവസം മോശെ അഹരോനെയും പുത്രന്മാരെയും യിസ്രായേൽമൂപ്പന്മാരെയും വിളിച്ചു,

2 हारूनलाई उनले भने, “बगालबाट निष्खोट एउटा बाछा पापबलिको निम्ति अनि होमबलिको निम्ति एउटा निष्खोट भेडा ल्याएर परमप्रभु सम्मुख बलि चढाऊ।അഹരോനോടു പറഞ്ഞതു എന്തെന്നാൽ: നീ പാപയാഗത്തിന്നായി ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഹോമയാഗത്തിന്നായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും എടുത്തു യഹോവയുടെ സന്നിധിയിൽ അർപ്പിക്കേണം.

3 इस्राएलका मानिसहरूलाई भने, ‘परमप्रभुको अघि पापबलिको निम्ति एउटा बोका, निष्खोट एक वर्ष पुगेको एउटा बाछा अनि होमबलिको निम्ति निष्खोट एउटा एक वर्षको पाठा ल्याऊ।എന്നാൽ യിസ്രായേൽമക്കളോടു നീ പറയേണ്ടതു എന്തെന്നാൽ: യഹോവയുടെ സന്നിധിയിൽ യാഗം കഴിക്കേണ്ടതിന്നു നിങ്ങൾ പാപയാഗത്തിന്നായി ഊനമില്ലാത്ത ഒരു കോലാട്ടിനെയും ഹോമയാഗത്തിന്നായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഒരു വയസ്സുപ്രായമുള്ള ഊനമില്ലാത്ത ഒരു ചെമ്മരിയാട്ടിൻ കുട്ടിയെയും

4 अनि एउटा थुमा, एउटा साँढे र एउटा भेडा मेलबलिको निम्ति अनि अन्न बलि तेल सित मिसाएका उपहार झैं किन? किनभने आज परमप्रभु तिमीहरूको अघि प्रकट हुनुहुनेछ।’”സമാധാനയാഗത്തിന്നായി ഒരു കാളയെയും ഒരു ചെമ്മരിയാട്ടുകൊറ്റനെയും എണ്ണ ചേർത്ത ഭോജനയാഗത്തെയും എടുപ്പിൻ; യഹോവ ഇന്നു നിങ്ങൾക്കു പ്രത്യക്ഷനാകും.

5 यसर्थ मोशाले आज्ञा दिए अनुसार भेट हुने पालअघि तिनीहरूले चीजहरू ल्‌याए। सम्पूर्ण मानिसहरू परमप्रभुअघि आएर उभिए।മോശെ കല്പിച്ചവയെ അവർ സമാഗമനക്കുടാരത്തിന്നു മുമ്പിൽ കൊണ്ടു വന്നു; സഭ മുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു.

6 त्यसपछि मोशाले भने, “परमप्रभुले तिमीहरूलाई यस्तो कार्य गर्नु भनी आज्ञा दिनु भएको थियो जसले गर्दा परमप्रभुको महिमा तिमीहरू प्रति झल्कियोस्।”അപ്പോൾ മോശെ: നിങ്ങൾ ചെയ്യേണമെന്നു യഹോവ കല്പിച്ച കാര്യം ഇതു ആകുന്നു; യഹോവയുടെ തേജസ്സു നിങ്ങൾക്കു പ്രത്യക്ഷമാകും എന്നു പറഞ്ഞു.

7 त्यसबेला मोशाले हारूनलाई भने, “तिमी वेदीको नजिक जाऊ, तिम्रो पापबलि अनि होमबलि चढाऊ, आफ्नो र मानिसहरूको निम्ति पाप प्रायश्चित गर। परमप्रभुले आज्ञा गर्नु भएको अनुसार मानिसहरूले ल्याएको बलिदानहरू चढाएर तिनीहरूका निम्ति प्रायश्चित गरे।”അഹരോനോടു മോശെ: നീ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു യഹോവ കല്പിച്ചതുപോലെ നിന്റെ പാപയാഗവും ഹോമയാഗവും അർപ്പിച്ചു നിനക്കും ജനത്തിന്നുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു ജനത്തിന്റെ വഴിപാടു അർപ്പിച്ചു അവർക്കായിട്ടും പ്രാശ്ചിത്തം കഴിക്ക എന്നു പറഞ്ഞു.

8 त्यसपछि हारून आफ्नो निम्ति वेदीको नजिक गएर पापबलिको निम्ति बाछो मारे।അങ്ങനെ അഹരോൻ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു തനിക്കുവേണ്ടി പാപയാഗത്തിന്നുള്ള കാളക്കുട്ടിയെ അറുത്തു;

9 पछि हारूनका छोराहरूले तिनको नजिक त्यसको रगत ल्याए, अनि तिनले आफ्नो औंलोमा रगत लिएर वेदीको कुना कुनामा लगाए अनि बाँकी रगत वेदीको आधारमा खन्याए।അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ രക്തത്തിൽ വിരൽ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു.

10 तब परमप्रभुले मोशालाई आदेश गर्ने बित्तिकै हारूनले मृगौला, गर्भजालो, कलेजो ढाक्ने मासु अनि पशुको बोसो वेदीमा जलाए।പാപയാഗത്തിന്റെ മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും അവൻ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

11 पाल बाहिर हारूनले मासु र छाला आगोमा जलाइदिए।അതിന്റെ മാംസവും തോലും അവൻ പാളയത്തിന്നു പുറത്തു തീയിൽ ഇട്ടു ചുട്ടുകളഞ്ഞു.

12 त्यसपछि तिनले होमबलि स्वरूप भेडा मारे। हारूनका छोराहरूले तिनलाई रगत दिए अनि वेदीका वरिपरि छर्के।അവൻ ഹോമയാഗത്തെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.

13 अनि हारूनका छोराहरूले पशुका टुक्राहरू अनि यसको टाउको उसलाई दिए। तब हारूनले ती सबै वेदीमा जलाए।അവർ ഖണ്ഡംഖണ്ഡമായി ഹോമയാഗവും അതിന്റെ തലയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവൻ അവയെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.

14 फेरि तिनले आन्द्रा-भुँडी र खुट्टा पखालेर होमबलिसँगै वेदीमाथि जलाए।അവൻ അതിന്റെ കുടലും കാലും കഴുകി യാഗപീഠത്തിന്മേൽ ഹോമയാഗത്തിൻ മീതെ ദഹിപ്പിച്ചു.

15 त्यसपछि तिनले मानिसहरूको निम्ति बलिदान ल्याएर तिनीहरूको पापबलिको बोका मारे अनि पहिला गरे जस्तै पापबलिको निम्ति जलाए।അവൻ ജനത്തിന്റെ വഴിപാടുകൊണ്ടുവന്നു: ജനത്തിന്നുവേണ്ടി പാപയാഗത്തിന്നുള്ള കോലാടിനെ പിടിച്ചു അറുത്തു മുമ്പിലത്തേതിനെപ്പോലെ പാപയാഗമായി അർപ്പിച്ചു.

16 त्यसपछि हारूनले होमबलि ल्याए अनि आज्ञानुसार बलि दिए।അവൻ ഹോമയാഗംകൊണ്ടു വന്നു അതും നിയമപ്രകാരം അർപ്പിച്ചു.

17 तब तिनले अन्नबलि ल्याए अनि त्यसबाट एक मुठ्ठी लिएर बिहानको होमबलिसित वेदीमा चढाए।അവൻ ഭോജനയാഗം കൊണ്ടുവന്നു അതിൽ നിന്നു കൈനിറെച്ചു എടുത്തു കാലത്തെ ഹോമയാഗത്തിന്നു പുറമെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.

18 अनि तिनले मानिसहरूको मेलबलिको निम्ति साँढे र भेडा मारे। हारूनका छोराहरूले रगत लिएर तिनलाई दिए अनि तिनले त्यो सबै तिर छर्के।പിന്നെ അവൻ ജനത്തിന്നുവേണ്ടി സമാധാനയാഗത്തിന്നുള്ള കാളയെയും ചെമ്മരിയാട്ടുകൊറ്റനെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.

19 अनि साँढे र भेडाको बोसो, आन्द्रा-भुँडी छोप्ने बोसो, मृगौला र कलेजा छोप्ने मासु तिनका छोराहरूले तिनलाई दिए।കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും കൊണ്ടുവന്നു.

20 तिनीहरूले ह्याकुलामाथि बोसो राखे अनि तिनले त्यो बोसो वेदीमाथि जलाए।അവർ മേദസ്സു നെഞ്ചുകണ്ടങ്ങളുടെമേൽ വെച്ചു; അവൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.

21 अनि मोशालाई परमप्रभुले दिएको आदेश अनुसार उनले परमप्रभुलाई ह्याकुलो र दाहिने तिघ्रो डोलाउने बलिको रूपमा चढाए।എന്നാൽ നെഞ്ചുകണ്ടങ്ങളും വലത്തെ കൈക്കുറകും മോശെ കല്പിച്ചതുപോലെ അഹരോൻ യഹോവയുടെ സന്നിധിയിൽ നീരാജാനാർപ്പണമായി നീരാജനം ചെയ്തു.

22 तब हारूनले मानिसहरू प्रति हात उठाएर तिनीहरूलाई आशीर्वाद दिए। यसरी पापबलि, होमबलि र मेलबलि चढाई सिध्याए पछि तिनी वेदीबाट तल ओर्लिए।പിന്നെ അഹരോൻ ജനത്തിന്നു നേരെ കൈ ഉയർത്തി അവരെ ആശീർവ്വദിച്ചു; പാപയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിച്ചിട്ടു അവൻ ഇറങ്ങിപ്പോന്നു.

23 त्यसपछि मोशा र तिनी भेट हुने पालमा गए। जब तिनीहरू बाहिर आए तिनीहरूले मानिसहरूलाई आशीर्वाद दिए। तब परमप्रभुको महिमा सबै मानिसहरूमा झल्कियो।മോശെയും അഹരോനും സമാഗമനക്കുടാരത്തിൽ കടന്നിട്ടു പുറത്തുവന്നു ജനത്തെ ആശീർവ്വദിച്ചു; അപ്പോൾ യഹോവയുടെ തേജസ്സു സകല ജനത്തിന്നും പ്രത്യക്ഷമായി.

24 परमप्रभुको सामुन्नेबाट आगो उत्पन्न भयो अनि वेदी माथिको होमबलि र बोसोलाई खरानी पार्यो। जब सबै मानिसहरूले यो देखे तिनीहरू कराए अनि आ-आफ्ना अनुहार भूइँतिर निहुराए।യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു യാഗപീഠത്തിന്മേൽ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അതു കണ്ടപ്പോൾ ആർത്തു സാഷ്ടാംഗം വീണു.

Malayalam Bible