Bible

Leviticus 19 - NEPALI (Malayalam)

1 परमप्रभुले मोशालाई भन्नुभयो,യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

2 “इस्राएलका सबै मानिसहरूलाई भनः म परमप्रभु तिमीहरूको परमेश्वर हुँ। तिमीहरू सबै पवित्र होऊ, कारण म पवित्र छु।നീ യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറയേണ്ടതു എന്തെന്നാൽ: നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ.

3 “तिमीहरू मध्ये प्रत्येकले आफ्नो आमा-बाबुलाई सम्मान गर्नुपर्छ अनि विश्रामको दिन पालन गर्नुपर्छ। म परमप्रभु तिमीहरूको परमेश्वर हुँ।നിങ്ങൾ ഓരോരുത്തൻ താന്താന്റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം; എന്റെ ശബ്ബത്തുകൾ പ്രമാണിക്കേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

4 “मूर्तिहरूको पूजा नगर अनि आफ्नो निम्ति धातु पगालेर देवताहरूको मूर्तिहरू नबनाऊ। म परमप्रभु तिमीहरूका परमेश्वर हुँ।വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുതു; ദേവന്മാരെ നിങ്ങൾക്കു വാർത്തുണ്ടാക്കരുതു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

5 “जब तिमीहरूले परमप्रभुलाई मेलबलि चढाउछौ, तिमीहरूले रीतिपूर्वक त्यो चढाउनुपर्छ जसले गर्दा तिमीहरूले चढाएको परमप्रभुले ग्रहण गरून।യഹോവെക്കു സമാധാനയാഗം അർപ്പിക്കുന്നു എങ്കിൽ നിങ്ങൾക്കു പ്രസാദം ലഭിപ്പാൻ തക്കവണ്ണം അർപ്പിക്കേണം.

6 तिमीले यसलाई त्यही दिन खान सक्छौ जुन दिन तिनीहरू यसकाई चढाउँछौ। अनि अर्को दिन पनि खान सक्छौ। तर यदि कुनै बलि तेस्रो दिनसम्म रहेको छ भने यसलाई आगोमा जलाउनुपर्छ।അർപ്പിക്കുന്ന ദിവസവും പിറ്റെന്നാളും അതു തിന്നാം; മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയേണം.

7 तेस्रो दिनसम्म रहेको बलि अशुद्ध हुन्छ, यसर्थ त्यो खानु हुँदैन।മൂന്നാം ദിവസം തിന്നു എന്നു വരികിൽ അതു അറെപ്പാകുന്നു; പ്രസാദമാകയില്ല.

8 यदि कुनै मानिसले यसलाई खान्छ त्यो मानिस पापको दोषी हुन्छ किनभने उसले परमप्रभुको पवित्र चीजहरूको सम्मान गरेको हुँदैन। त्यस मानिसलाई आफ्ना मानिसहरूबाट छुट्‌याउनु पर्छ।അതു തിന്നുന്നവൻ കുറ്റം വഹിക്കും; യഹോവെക്കു വിശുദ്ധമായതു അവൻ അശുദ്ധമാക്കിയല്ലോ; അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

9 “जब तिमीहरू बाली उठाउने समय भएपछि आफ्नो बाली काट्छौ, खेतको आखिरी कुनासम्म नकाट अनि उठाउँदा भूँईमा झरेको अन्न नटिप।നിങ്ങളുടെ നിലത്തിലെ വിള നിങ്ങൾ കൊയ്യുമ്പോൾ വയലിന്റെ അരികു തീർത്തുകൊയ്യരുതു; നിന്റെ കൊയ്ത്തിൽ കാലാ പെറുക്കയും അരുതു.

10 जब तिमीहरू अंङ्गूरको बोटबाट अंङ्गूर टिप्छौ, सबै अंङ्गूर न टिप अथवा झरेको अंङ्गूर नटिप। तिनीहरूको भूमिमा भएका गरीब अनि विदेशीहरू निम्ति छाडी देऊ। म परमप्रभु तिमीहरूको परमेश्वर हुँ।നിന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പറിക്കരുതു; നിന്റെ മുന്തിരിത്തോട്ടത്തിൽ വീണുകിടക്കുന്ന പഴം പെറുക്കയും അരുതു. അവയെ ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

11 “तिमीहरूले चोर्नु हुँदैन, मानिसहरूलाई ठग्नु हुँदैन अनि एकार्कामा झूठो नबोल्नु।മോഷ്ടിക്കരുതു, ചതിക്കരുതു, ഒരുത്തനോടു ഒരുത്തൻ ഭോഷ്കു പറയരുതു.

12 मेरो नाम लिएर झूटो कसम नखाऊ, यदि त्यसो गर्छौ तिमीहरूले परमेश्वरको नामलाई सम्मान नगरेको बुझिनेछ। म परमप्रभु हुँ।എന്റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാൻ യഹോവ ആകുന്നു.

13 “तिमीहरूले आफ्नो छिमेकीसित नराम्रो काम नगर। उसलाई नलुट। तिमीहरूले कुनै हाजिरामा काम गर्ने मानिसको हाजिरा एक रातभरिको निम्ति पनि नरोक।കൂട്ടുകാരനെ പീഡിപ്പിക്കരുതു; അവന്റെ വസ്തു കവർച്ച ചെയ്ക്കയും അരുതു; കൂലിക്കാരന്റെ കൂലി പിറ്റേന്നു രാവിലെവരെ നിന്റെ പക്കൽ ഇരിക്കരുതു.

14 “बहिरका मानिसलाई नसराप। अन्धालाई लडाउने हेतुले उसको बाटोमा केही नराख। आफ्ना परमेश्वरको सम्मान गर्नुपर्छ। म परमप्रभु हुँ।ചെകിടനെ ശപിക്കരുതു; കുരുടന്റെ മുമ്പിൽ ഇടർച്ച വെക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; ഞാൻ യഹോവ ആകുന്നു.

15 “न्याय गर्दा सच्चाइले गर्नुपर्छ। न्याय गर्दा गरीब अथवा दया र धनी भनी सम्मान नगर। आफ्नो छिमेकीसित न्याय गर्दा पनि सच्चाइले न्याय गर्नुपर्छ।ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുതു; എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരന്നു നീതിയോടെ ന്യായം വിധിക്കേണം.

16 मानिसहरूको विरूद्ध झूठा कुराहरू गरेर नहिंड्। यस्तो कुनै काम नगर् जुन तिम्रो कामले छिमेकी विपदमा पर्न सक्छ। म परमप्रभु हुँ।നിന്റെ ജനത്തിന്റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുതു; കൂട്ടുകാരന്റെ മരണത്തിന്നായി നിഷ്കർഷിക്കരുതു; ഞാൻ യഹോവ ആകുന്നു.

17 “तिमीले हृदयबाट आफ्ना इस्राएली मित्रलाई घृणा गर्नु हुँदैन। यदि तिम्रो छिमेकीले केही अनिष्ट गरेको छ भने उसलाई जानकारी देऊ, तिमीहरू उसले गर्दा पापको दोषी हुने छैनौ।സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുതു; കൂട്ടുകാരന്റെ പാപം നിന്റെ മേൽ വരാതിരിപ്പാൻ അവനെ താല്പര്യമായി ശാസിക്കേണം. പ്രതികാരം ചെയ്യരുതു.

18 मानिसहरूले तिमीप्रति गरेका अनिष्ट कामहरू बिर्सिदेऊ। तिम्रा छिमेकीहरूलाई आफूलाई झैं माया गर। म परमप्रभु हुँ।നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാൻ യഹോവ ആകുന്നു.

19 “तिमीहरूले मैले भनेको नियमहरू पालन गर्नैपर्छ। दुई प्रकारका पशुहरू मिसिन नदेऊ। आफ्नो खेतमा दुई प्रकारका बीउ नछर। दुई प्रकारका धागाले बनिएको लुगा नलगाऊ।നിങ്ങൾ എന്റെ ചട്ടങ്ങൾ പ്രമാണിക്കേണം. രണ്ടുതരം മൃഗങ്ങളെ തമ്മിൽ ഇണ ചേർക്കരുതു; നിന്റെ വയലിൽ കൂട്ടുവിത്തു വിതെക്കരുതു; രണ്ടു വക സാധനം കലർന്ന വസ്ത്രം ധരിക്കരുതു.

20 “यदि कुनै मानिसले अर्काकी कमारी जो आफ्नो मालिकबाट छुट्करा पाइसकेकी छैन त्यससँग सहवास गरे तिनीहरू दुईलाई सजाय दिनुपर्छ तर मृत्युदण्ड होइन। किनभने त्यो कमारी आइमाईले आफ्नो मालिकबाट छुटकारा पाइसकेकी थिइन्।ഒരു പുരുഷന്നു നിയമിച്ചവളും വീണ്ടെടുക്കപ്പെടുകയോ സ്വാതന്ത്ര്യം കിട്ടുകയോ ചെയ്യാത്തവളുമായ ഒരു ദാസിയോടുകൂടെ ഒരുത്തൻ ശയിച്ചാൽ അവരെ ശിക്ഷിക്കേണം. എന്നാൽ അവൾ സ്വാതന്ത്ര്യമില്ലാത്തവളായാൽ അവരെ കൊല്ലരുതു;

21 त्यस मानिसले आफ्नो दोषबलि परमप्रभुकहाँ भेट हुने पालको ढोकामा ल्याउनुपर्छ। त्यस मानिसले दोषबलिको निम्ति भेडा ल्याउनुपर्छ।അവൻ യഹൊവെക്കു അകൃത്യയാഗത്തിന്നായി സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ ഒരു ആട്ടുകൊറ്റനെകൊണ്ടുവരേണം.

22 त्यस मानिसले पाप गरे बापत उसको पाप मोचनको निम्ती पूजाहारीले परमप्रभुअघि भेडा चढाउनेछन् त्यसपछि त्यो मानिस उसले गरेको पापहरूबाट मुक्त हुनेछ।അവൻ ചെയ്ത പാപത്തിന്നായി പുരോഹിതൻ അകൃത്യയാഗത്തിന്റെ ആട്ടുകൊറ്റനെക്കൊണ്ടു അവന്നു വേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ ചെയ്തപാപം അവനോടു ക്ഷമിക്കും.

23 “भविष्यमा तिमी आफ्नो देशमा जानेछौ र त्यहाँ धेरै फलका बोटहरू खानको निम्ति रोप्नेछौ। तर तीन वर्षसम्म तिमीले ती बोटहरूबाट फल प्रयोग गर्न पाउने छैनौ।നിങ്ങൾ ദേശത്തു എത്തി ഭക്ഷണത്തിന്നു ഉതകുന്ന സകലവിധവൃക്ഷങ്ങളും നട്ടശേഷം നിങ്ങൾക്കു അവയുടെ ഫലം പരിച്ഛേദന കഴിയാത്തതുപോലെ ആയിരിക്കേണം; അതു മൂന്നു സംവത്സരത്തേക്കു പരിച്ഛേദനയില്ലാത്തതു പോലെ ഇരിക്കേണം; അതു തിന്നരുതു.

24 चौथो वर्षमा फलेका फलहरू परमप्रभुमा प्रशंसाको निम्ती हुनेछन्। यी फलहरू परमप्रभुको निम्ति पवित्र बलि हुनेछ।നാലാം സംവത്സരത്തിൽ അതിന്റെ ഫലമെല്ലാം യഹോവയുടെ സ്തോത്രത്തിന്നായിട്ടു ശുദ്ധമായിരിക്കേണം.

25 त्यसपछि पाँचौ वर्षमा फलेको फलहरू तिमीहरू खान सक्छौ। यदि तिमीहरूले यसो गर्छौ बोटहरूले धेरै फल फलाउने छन्। म परमप्रभु तिमीहरूको परमेश्वर हुँ।അഞ്ചാം സംവത്സരത്തിലോ നിങ്ങൾക്കു അതിന്റെ ഫലം തിന്നാം; അങ്ങനെ അതിന്റെ അനുഭവം നിങ്ങൾക്കു വർദ്ധിച്ചുവരും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

26 “यदि कुनै मासुमा रगत रहेको छ भने तिमीले त्यो मासु खानु हुँदैन।“भविष्यको विषयमा बताउँदा तन्त्र-मन्त्र अथवा जादू प्रयोग नगर।രക്തത്തോടുകൂടിയുള്ളതു തിന്നരുതു; ആഭിചാരം ചെയ്യരുതു; മുഹൂർത്തം നോക്കരുതു;

27 “तिम्रो अनुहारको छेउमा बढेको कपाल नकाट अनि तिम्रो दाह्रीको छेऊ नछाँट।നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുതു; താടിയുടെ അറ്റം വിരൂപമാക്കരുതു.

28 मृत मानिसको सम्झनामा शरीरको मासु नकाट। तिम्रो आफ्नो शरीरमा कुनै छाप नबनाउन्। म परमप्रभु हुँ।മരിച്ചവന്നുവേണ്ടി ശരീരത്തിൽ മുറിവുണ്ടാക്കരുതു; മെയ്മേൽ പച്ചകുത്തരുതു; ഞാൻ യഹോവ ആകുന്നു.

29 “तिम्रो छोरीलाई वेश्या बनाएर अपमान नगर। तिम्रो देशलाई यस्ता पापहरूद्वारा भरिन नदेऊ अनि देशमा मानिसहरूलाई वेश्या हुने अनुमति नदेऊ।ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കർമ്മംകൊണ്ടു നിറയാതിരിക്കേണ്ടതിന്നു നിന്റെ മകളെ വേശ്യാവൃത്തിക്കു ഏല്പിക്കരുതു.

30 “तिमीले विश्रामका दिनहरूमा काम नगर। तिमीले मेरो पवित्रस्थानको आदर गर्नुपर्छ। म परमप्रभु हुँ।നിങ്ങൾ എന്റെ ശബ്ബത്തുകൾ പ്രമാണിക്കയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കയും വേണം; ഞാൻ യഹോവ ആകുന്നു.

31 “तिमीहरू झाँक्री-जादूगर बोक्सी तथा मन्त्र गर्नेतिर नलाग अनि आफैंलाई तिनीहरूबाट अशुद्ध नपार। म तिमीहरूको परमप्रभु परमेश्वर हुँ।വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കൽ പോകരുതു. അവരാൽ അശുദ്ധരായ്തീരുവാൻ തക്കവണ്ണം അവരെ അന്വേഷിക്കയും അരുതു. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

32 “बूढा-पाका मानिसहरूलाई उभिएर सम्मान गर जब तिनीहरू तिम्रो एउटा कोठामा अथवा घरभित्र पस्छन्। आफ्ना परमेश्वरको डर अनि सम्मान गर। म परमप्रभु हुँ।നരച്ചവന്റെ മുമ്പാകെ എഴുന്നേൽക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാൻ യഹോവ ആകുന്നു.

33 “तिमीहरूको आफ्नो देशमा बसोबासो गर्ने विदेशीहरूसित दुर्व्यवहार नगर। विदेशीहरूलाई र देशवासीहरूलाई समान व्यवहार गर,പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാർത്താൽ അവനെ ഉപദ്രവിക്കരുതു.

34 तिनीहरूलाई माया गर जस्तो आफूलाई गर्छौ किनभने तिमीहरू पनि मिश्रको भूमिमा विदेशी थियौ। म परमप्रभु तिमीहरूको परमेश्वर हुँ।നിങ്ങളോടുകൂടെ പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ഇരിക്കേണം; അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

35 “तिमीले मानिसहरूलाई सच्चाइसँग न्याय गर। जब तिमी केही चीज नाप्छौ अनि तौलिन्छौ निष्पक्षतापूर्वक नाप अनि तौल।ന്യായ വിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുതു.

36 तिमीसित तौलिन ढक तराजू र नाप, र तौलहरू ठीक हुनुपर्छ। म परमप्रभु तिमीहरूको परमेश्वर हुँ। मैले तिमीहरूलाई मिश्रदेशबाट बाहिर ल्याएँ।ഒത്ത തുലാസ്സും ഒത്ത കട്ടിയും ഒത്ത പറയും ഒത്ത ഇടങ്ങഴിയും നിങ്ങൾക്കു ഉണ്ടായിരിക്കേണം; ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

37 “तिमीहरूले मेरो विधि-विधानहरू सबै जानेर पालन गर्नुपर्छ। म परमप्रभु हुँ।”നിങ്ങൾ എന്റെ എല്ലാ ചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു അനുസരിക്കേണം; ഞാൻ യഹോവ ആകുന്നു.

Malayalam Bible