Joshua 21 - NEPALI (Malayalam)
1 लेवी कुल समूहका शासकहरू पूजाहारी एलाजार, नूनका छोरा यहोशू अनि इस्राएलका अन्य कुल समूहका शासकहरूसित बात गर्न गए।അനന്തരം ലേവ്യരുടെ കുടുംബത്തലവന്മാർ പുരോഹിതനായ എലെയാസാരിന്റെയും നൂന്റെ മകനായ യോശുവയുടെയും യിസ്രായേൽഗോത്രങ്ങളിലെ കുടുംബത്തലവന്മാരുടെയും അടുക്കൽ വന്നു.
2 यो कुरा कनानको भूमिको शीलो शहरमा भयो। लेवी अगुवाहरूले तिनीहरूलाई भने, “हामीहरूलाई बस्नका निम्ति शहरहरू दिनु भनी मोशाद्वारा परमप्रभुले तिमीहरूलाई आदेश दिएका थिए। अनि उहाँले हामीलाई खेतहरू पनि दिनु जहाँ हाम्रा पशुहरू चर्छन्, भनी तपाईंलाई आदेश दिनु भएको थियो।”കനാൻ ദേശത്തു ശീലോവിൽവെച്ചു അവരോടു: യഹോവ ഞങ്ങൾക്കു പാർപ്പാൻ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികൾക്കു പുല്പുറങ്ങളും തരുവാൻ മോശെമുഖാന്തരം കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.
3 यसर्थ इस्राएलका मानिसहरूले परमप्रभुको यो आदेशको पालन गरे। तिनीहरूले लेवी मानिसहरूलाई यी शहरहरू अनि तिनीहरूका पशुहरूका निम्ति ती वरिपरिका भूमि दिए।എന്നാറെ യിസ്രായേൽമക്കൾ തങ്ങളുടെ അവകാശത്തിൽനിന്നു യഹോവയുടെ കല്പനപ്രകാരം ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലേവ്യർക്കു കൊടുത്തു.
4 कहातीको कुल, लेवीको वंश समूहका पूजाहारी हारूनका वंशजहरू थिए। कहाती वंशका अंशलाई तेह्र शहरहरू दिइए जो यहूदा, शिमोन अनि बिन्यामीनका इलाका भित्र थिए।കെഹാത്യരുടെ കുടുംബങ്ങൾക്കു വന്ന നറുക്കുപ്രകാരം ലേവ്യരിൽ പുരോഹിതനായ അഹരോന്റെ മക്കൾക്കു യെഹൂദാഗോത്രത്തിലും ശിമെയോൻ ഗോത്രത്തിലും ബെന്യാമീൻ ഗോത്രത്തിലും കൂടെ പതിമ്മൂന്നു പട്ടണം കിട്ടി.
5 अन्य कहाती कुलहरूलाई दश शहरहरू दिइए जो एप्रैम, दान अनि आधा मनश्शेका इलाका भित्र थिए।കെഹാത്തിന്റെ ശേഷംമക്കൾക്കു എഫ്രയീംഗോത്രത്തിലും ദാൻഗോത്രത്തിലും മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പത്തുപട്ടണം കിട്ടി.
6 गेर्शोन कुलका मानिसहरूलाई तेह्र शहरहरू प्रदान गरिए। यी शहरहरू ती इलाकामा थिए जो इस्साकार, आशेर, नप्ताली अनि बाशानमा भएको आधा मनश्शेका थिए।ഗേർശോന്റെ മക്കൾക്കു യിസ്സാഖാർ ഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പതിമ്മൂന്നു പട്ടണംകിട്ടി.
7 मरारी कुलका मानिसहरूलाई बाह्र शहरहरू दिइए। यी बाह्र शहरहरू रूबेन, गाद अनि जबूलूनका इलाकाबाट आएका थिए।മെരാരിയുടെ മക്കൾക്കു കുടുംബംകുടുംബമായി രൂബേൻ ഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻ ഗോത്രത്തിലും കൂടെ പന്ത്രണ്ടു പട്ടണം കിട്ടി.
8 यसरी इस्राएलका मानिसहरूले लेवी मानिसहरूलाई यी शहरहरू अनि ती वरिपरिका खेतहरू दिए जसरी परमप्रभुले मोशालाई भन्नु भएको थियो।യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ലേവ്യർക്കു ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും നറുക്കു പ്രകാരം കൊടുത്തു.
9 यी नाउँहरू ती शहरहरूका हुन् जो यहूदा अनि शिमोनको इलाकामा थिए।അവർ യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോൻമക്കളുടെ ഗോത്രത്തിലും താഴെ പേർ പറയുന്ന പട്ടണങ്ങളെ കൊടുത്തു.
10 कहात कुलबाट शहरहरू पहिला लेवीहरूलाई प्रदान गरियो।അവ ലേവിമക്കളിൽ കെഹാത്യരുടെ കുടുംബങ്ങളിൽ അഹരോന്റെ മക്കൾക്കു കിട്ടി. അവർക്കായിരുന്നു ഒന്നാമത്തെ നറുക്കു വന്നതു.
11 लेवीहरूलाई तिनीहरूले दिए किर्यत-अर्बा (यो हेब्रोन हो। यसको नाउँ अर्बानामको मानिसको नाउँबाट राखिएको थियो। अर्बा अनाकका पिता थिए।) तिनीहरूका पशुहरूका निम्ति पनि कहातीहरूले शहर छेऊका केही भूमि तिनीहरूलाई दिए।യെഹൂദാമലനാട്ടിൽ അവർ അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോനും അതിന്നുചുറ്റുമുള്ള പുല്പുറങ്ങളും അവർക്കു കൊടുത്തു.
12 तर किर्यतर्बा शहर वरिपरिका खेत अनि समाना शहरहरू यपुन्नेका छोरा कालेबका थिए।എന്നാൽ പട്ടണത്തോടു ചേർന്ന നിലങ്ങളും ഗ്രാമങ്ങളും അവർ യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.
13 यसर्थ तिनीहरूले हेब्रोन शहर हारूनका वंशलाई दिए (हेब्रोन शरणस्थान-शहर थियो।) हारूनका सन्तानहरूलाई तिनीहरूले लिब्ना,ഇങ്ങനെ അവർ പുരോഹിതനായ അഹരോന്റെ മക്കൾക്കു, കുലചെയ്തവന്നു സങ്കേതനഗരമായ ഹെബ്രോനും അതിന്റെ പുല്പുറങ്ങളും ലിബ്നയും അതിന്റെ പുല്പുറങ്ങളും
14 यत्तीर, एश्तमो,യത്ഥീരും അതിന്റെ പുല്പുറങ്ങളും
15 होलोन, दबीर,എസ്തെമോവയും അതിന്റെ പുല്പുറങ്ങളും ഹോലോനും അതിന്റെ പുല്പുറങ്ങളും ദെബീരും അതിന്റെ പുല്പുറങ്ങളും
16 ऐन, युत्ता अनि बेतशेमेश पनि दिए। तिनीहरूलाई पशुहरूको निम्ति पनि ती शहरहरू नजिकका केही भूमि तिनीहरूले दिए। तिनीहरूले ती दुइ समूहहरूलाई नै शहरहरू दिए।അയീനും അതിന്റെ പുല്പുറങ്ങളും യുത്തയും അതിന്റെ പുല്പുറങ്ങളും ബേത്ത്-ശേമെശും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ ആ രണ്ടു ഗോത്രങ്ങളിൽ ഒമ്പതു പട്ടണവും,
17 तिनीहरूले हारूनका सन्तानलाई शहरहरू दिए जो बिन्यामीनका कुल समूहका थिए। यी शहरहरू गिबोन, गेबा,ബെന്യാമീൻ ഗോത്രത്തിൽ ഗിബെയോനും അതിന്റെ പുല്പുറങ്ങളും
18 अनातोत अनि अल्मोन थिए। तिनीहरूले यी चार शहरहरू अनि तिनीहरूका पशुहरूका निम्ति यी शहरहरू नजिकैका केही भूमि तिनीहरूलाई दिएका थिए।ഗേബയും അതിന്റെ പുല്പുറങ്ങളും അനാഥോത്തും അതിന്റെ പുല്പുറങ്ങളും അൽമോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും കൊടുത്തു.
19 त्यहाँ जम्मा तिनीहरूले पूजाहारीहरूलाई तेह्र शहरहरू प्रदान गरे। (सबै पूजाहारीहरू हारूनका सन्तानहरू थिए।) तिनीहरूले तिनीहरूका पशुहरूका निम्ति पनि प्रत्येक शहर नजिकैका केही भूमि तिनीहरूलाई दिए।അഹരോന്റെ മക്കളായ പുരോഹിതന്മാർക്കു എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
20 कहात वंशका अन्य मानिसहरूलाई ती शहरहरू प्रदान गरिए जो एप्रैम कुल समूहका क्षेत्रमा थिए। तिनीहरूले यी शहरहरू पाए।കെഹാത്തിന്റെ ശേഷം മക്കളായ ലേവ്യർക്കു, കെഹാത്യ കുടുംബങ്ങൾക്കു തന്നേ, നറുക്കു പ്രകാരം കിട്ടിയ പട്ടണങ്ങൾ എഫ്രയീംഗോത്രത്തിൽ ആയിരുന്നു.
21 एप्रैमको पहाडी देशका शकेम शहर। (शकेम एक शरण स्थान शहर थियो।) तिनीहरूले गेजेर,എഫ്രയീംനാട്ടിൽ, കുലചെയ്തവന്നു സങ്കേതനഗരമായ ശെഖേമും അതിന്റെ പുല്പുറങ്ങളും ഗേസെരും അതിന്റെ പുല്പുറങ്ങളും
22 किब्सैम अनि बेथहोरोन पनि प्राप्त गरे। एप्रैमले तिनीहरूलाई चार शहरहरू अनि प्रत्येक शहर वरिपरिका केही भूमि तिनीहरूका पशुहरूका निम्ति दिए।കിബ്സയീം അതിന്റെ പുല്പുറങ്ങളും ബേത്ത്-ഹോരോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
23 दानको कुल समूहले तिनीहरूलाई एल्तके, गिब्बतौन,ദാൻ ഗോത്രത്തിൽ എൽതെക്കേയും അതിന്റെ പുല്പുറങ്ങളും ഗിബ്ബെഥോനും അതിന്റെ പുല്പുറങ്ങളും
24 अय्यालोन अनि गात-रिम्मोन दिए। दानले तिनीहरूलाई चार शहरहरू अनि तिनीहरूका पशुहरूका निम्ति प्रत्येक शहर वरिपरिका केही भूमि दिए।അയ്യാലോനും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
25 मनश्शेको आधा कुल समूहले तिनीहरूलाई तानाक र गत्रिम्मोन दिए। यो मनश्शेको आधा कुल समूहले तिनीहरूलाई दुइ शहर अनि तिनीहरूका पशुहरूका निम्ति प्रत्येक शहर वरिपरिका केही भूमि दिए।മനശ്ശെയുടെ പാതിഗോത്രത്തിൽ താനാക്കും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ രണ്ടു പട്ടണവും അവർക്കു കൊടുത്തു.
26 कहात कुलका बाँकी मानिसहरूले जम्मा दश शहरहरू अनि तिनीहरूका पशुहरूका निम्ति प्रत्येक शहर वरिपरिका केही भूमि पाए।ഇങ്ങനെ കെഹാത്തിന്റെ ശേഷം മക്കളുടെ കുടുംബങ്ങൾക്കു എല്ലാംകൂടി പത്തു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
27 गेर्शोन कुल पनि लेवी कुल समूहमा थिए। तिनीहरूले यी शहरहरू पाएःमनश्शेका आधा कुल समूहले तिनीहरूलाई बाशानको गोलन दिए। (गोलन शरणस्थान-शहर थियो।) मनश्शेले तिनीहरूलाई बेश्तरा पनि दिए। यो मनश्शेको आधा कुल समूहले जम्मा दुइ शहरहरू अनि तिनीहरूका पशुहरूका निम्ति प्रत्येक शहर वरिपरिका केही भूमि दिए।ലേവ്യരുടെ കുടുംബങ്ങളിൽ ഗേർശോന്റെ മക്കൾക്കു മനശ്ശെയുടെ പാതിഗോത്രത്തിൽ, കുലചെയ്തവന്നു സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്റെ പുല്പുറങ്ങളും
28 इस्साकार कुलसमूहले तिनीहरूलाई किश्योन, दाबरत,ഇങ്ങനെ രണ്ടു പട്ടണവും യിസ്സാഖാർഗോത്രത്തിൽ കിശ്യോനും അതിന്റെ പുല്പുറങ്ങളും
29 यर्मत अनि एन्गन्नीम दिए। इस्साकारले जम्मा चार शहरहरू र तिनीहरूका पशुहरूका निम्ति प्रत्येक शहर वरिपरिका केही भूमि तिनीहरूलाई दिए।ദാബെരത്തും അതിന്റെ പുല്പുറങ്ങളും യർമ്മൂത്തും അതിന്റെ പുല്പുറങ്ങളും ഏൻ-ഗന്നീമും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
30 आशेरका कुल समूहले तिनीहरूलाई मिशाल, अब्दोन,ആശേർഗോത്രത്തിൽ മിശാലും അതിന്റെ പുല്പുറങ്ങളും അബ്ദോനും അതിന്റെ പുല്പുറങ്ങളും
31 हेल्कात, अनि रहोब दिए। जम्मा आशेरले तिनीहरूलाई चार शहरहरू र तिनीहरूका पशुहरूका निम्ति प्रत्येक शहर वरिपरिका केही भूमि दिए।ഹെൽക്കത്തും അതിന്റെ പുല്പുറങ്ങളും രെഹോബും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
32 नप्ताली कुल समूहले तिनीहरूलाई गालीलको केदेश दिए। (केदेश शरणस्थान-शहर थियो।) नप्तालीले तिनीहरूलाई हम्मोत्दर अनि कर्तान पनि दिए। नप्तालीले जम्मा तीन शहरहरू अनि तिनीहरूका पशुहरूका निम्ति प्रत्येक शहर वरिपरिका केही भूमि दिए।നഫ്താലിഗോത്രത്തിൽ, കുലചെയ്തവന്നു സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ പുല്പുറങ്ങളും കർത്ഥാനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ മൂന്നു പട്ടണവും കൊടുത്തു.
33 गेर्शोन कुलले जम्मा तेह्र शहरहरू अनि तिनीहरूका पशुहरूका निम्ति प्रत्येक शहर वरिपरिका केही भूमि पाए।ഗേർശോന്യർക്കു കുടുംബംകുടുംബമായി എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
34 अन्य लेवीसमूह मरारी कुलका थिए। मरारी कुलले यी शहरहरू पाएःजबूलूनका कुल समूहले तिनीहरूलाई योक्नाम, कर्ता,ശേഷം ലേവ്യരിൽ മെരാർയ്യകുടുംബങ്ങൾക്കു സെബൂലൂൻ ഗോത്രത്തിൽ യൊക്നെയാമും അതിന്റെ പുല്പുറങ്ങളും കർത്ഥയും അതിന്റെ പുല്പുറങ്ങളും
35 दिम्ना, अनि नहलाल दिए। जबूलूनले जम्मा चार शहरहरू अनि तिनीहरूका पशुहरूका निम्ति प्रत्येक शहर वरिपरिका केही भूमि दिए।ദിമ്നിയും അതിന്റെ പുല്പുറങ്ങളും നഹലാലും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും
36 रूबेन कुल समूहले तिनीहरूलाई बेसेर, यहसा,രൂബേൻ ഗോത്രത്തിൽ ബേസെരും അതിന്റെ പുല്പുറങ്ങളും
37 कदेमोत, अनि मेपात दिए। रूबेनले जम्मा चार शहरहरू अनि तिनीहरूका पशुहरूका निम्ति प्रत्येक शहर वरिपरिका भूमि तिनीहरूलाई दिए।യഹ്സയും അതിന്റെ പുല്പുറങ്ങളും കെദേമോത്തും അതിന്റെ പുല്പുറങ്ങളും മേഫാത്തും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
38 गाद कुल समूहले तिनीहरूलाई गिलादको रामोत दिए। (रामोत शरणस्थन-शहर थियो।) तिनीहरूले महनैम,ഗാദ്ഗോത്രത്തിൽ, കുലചെയ്തവന്നു സങ്കേതനഗരമായ ഗിലെയാദിലെ രാമോത്തും അതിന്റെ പുല്പുറങ്ങളും മഹനയീമും അതിന്റെ പുല്പുറങ്ങളും
39 हेस्बोन अनि याजेर पनि तिनीहरूलाई दिए। तिनीहरूलाई गादले जम्मा चार शहरहरू अनि तिनीहरूका पशुहरूका निम्ति प्रत्येक शहर वरिपरिका भूमि तिनीहरूलाई दिए।ഹെശ്ബോനും അതിന്റെ പുല്പുറങ്ങളും യസേരും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ എല്ലാംകൂടി നാലു പട്ടണവും കൊടുത്തു.
40 यसरी, अन्तिम लेवी कुलले जम्मा बाह्र शहरहरू प्राप्त गरे।അങ്ങനെ ശേഷം ലേവ്യ കുടുംബങ്ങളായ മെരാർയ്യർക്കു നറുക്കു പ്രകാരം കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങൾ എല്ലാംകൂടി പന്ത്രണ്ടു ആയിരുന്നു.
41 यसरी लेवीहरूले जम्मा अठचालीस शहरहरू अनि आफ्ना पशुहरूका निम्ति हरेक शहर वरिपरिका केही भूमि प्राप्त गरे। यी सबै शहरहरू ती इलाकामा थिए जो अन्य कुल समूहहरूका थिए।യിസ്രായേൽമക്കളുടെ അവകാശത്തിൽ ലേവ്യർക്കു എല്ലാംകൂടി നാല്പത്തെട്ടു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
42 यी प्रत्येक शहरमा आफ्ना पशुहरूका निम्ति केही भूमि थियो।प्रत्येक शहरका निम्ति त्यो प्रकृत थियो।ഈ പട്ടണങ്ങളിൽ ഓരോന്നിന്നു ചുറ്റും പുല്പുറങ്ങൾ ഉണ്ടായിരുന്നു; ഈ പട്ടണങ്ങൾക്കൊക്കെയും അങ്ങനെ തന്നേ ഉണ്ടായിരുന്നു.
43 यसरी परमप्रभुले प्रतिज्ञा गर्नु भयो जो उहाँले इस्राएलका मानिसहरूलाई दिनु भन्नुभएको थियो। उहाँले मानिसहरूलाई सबै भूमि दिनुभयो जो उहाँले प्रतिज्ञा गर्नु भएको थियो। मानिसहरूले भूमि लिए अनि त्यहाँ बसे।യഹോവ യിസ്രായേലിന്നു താൻ അവരുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശമെല്ലാം കൊടുത്തു; അവർ അതു കൈവശമാക്കി അവിടെ കുടിപാർത്തു.
44 अनि परमप्रभुले तिनीहरूलाई, उहाँले तिनीहरूका अगुवाहरूसित प्रतिज्ञा गर्नु भए जस्तै, आफ्नो भूमिका चारैतिर शान्ति प्रदान गर्नदिनु भयो। तिनीहरूका कुनै पनि शत्रुहरूले तिनीहरूलाई परास्त गरेनन्। परमप्रभुले इस्राएलका मानिसहरूलाई हरेक शत्रुलाई परास्त गर्न दिनुभयो।യഹോവ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ ഒക്കെയും ചുറ്റും അവർക്കു സ്വസ്ഥത നല്കി ശത്രുക്കളിൽ ഒരുത്തനും അവരുടെ മുമ്പിൽ നിന്നിട്ടില്ല; യഹോവ സകല ശത്രുക്കളെയും അവരുടെ കയ്യിൽ ഏല്പിച്ചു.
45 परमप्रभुले हरेक प्रतिज्ञा पूर्ण गर्नुभयो जो उहाँले इस्राएलका मानिसहरू प्रति गर्नु भएको थियो। त्यहाँ कुनै पनि प्रतिज्ञाहरू बाँकी रहेनन् जसलाई पूर्ण गर्न चुक्नु भयो। प्रत्येक प्रतिज्ञा सत्य हुन आयो।യഹോവ യിസ്രായേൽഗൃഹത്തോടു അരുളിച്ചെയ്ത വാഗ്ദാനങ്ങളിൽ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.
Malayalam Bible