John 7 - NEPALI (Malayalam)
1 यो घटना पछि, येशूले गालील देशको चारैतिर यात्रा गर्नुभयो। येशूले यहूदियामा भ्रमण गर्न चाहनु भएन किनभने यहूदीहरूले उहाँलाई मार्ने मौका खोजी रहेका थिए।അതിന്റെ ശേഷം യേശു ഗലീലയിൽ സഞ്ചരിച്ചു; യെഹൂദന്മാർ അവനെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ടു യെഹൂദ്യയിൽ സഞ്ചരിപ്പാൻ അവന്നു മനസ്സില്ലായിരുന്നു.
2 त्यसबेला यहूदीहरूको छाप्रो वासको चाड थियो।എന്നാൽ യെഹൂദന്മാരുടെ കൂടാരപ്പെരുനാൾ അടുത്തിരുന്നു.
3 तब येशूका भाइहरूले उहाँलाई भने,“तपाईंले यता छोडेर यहूदाको पर्वमा जानुपर्छ। तब तपाईंका चेलाहरूले त्यहाँ तपाईंले गर्नु भएको महान कार्य देख्न सक्नेछन्।അവന്റെ സഹോദരന്മാർ അവനോടു: നീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന്നു ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക.
4 यदि कसैले आफूलाई जनसमूह माझ प्रकाश गर्न चाहन्छ भने, उसले आफ्नो काम गुप्तीरूपले गर्नु हुँदैन। संसारलाई आफू स्वयंले देखाऊ। तिमीले गरेका चमत्कारहरू तिनीहरूले देखुन्।”പ്രസിദ്ധൻ ആകുവാൻ ആഗ്രഹിക്കുന്നവൻ ആരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കിൽ ലോകത്തിന്നു നിന്നെത്തന്നേ വെളിപ്പെടുത്തുക എന്നു പറഞ്ഞു.
5 (येशूका भाइहरूले सम्म उहाँमाथि विश्वास गर्दैनथिए।)അവന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല.
6 येशूले उहाँका भाइहरूलाई भन्नुभयो, “मेरो निम्ति ठीक समय अझै आइपुगेको छैन। तर कुनै समय पनि तिमीहरूको लागि जाने बेला आउँछ।യേശു അവരോടു: “എന്റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങൾക്കോ എല്ലയ്പോഴും സമയം തന്നേ.
7 संसारले तिमीहरूलाई घृणा गर्न सक्तैनन्। तर यो संसारले मलाई घृणा गर्छ। किनभने मैले तिनीहरूलाई तिनीहरूका कामहरू दुष्ट छन् भनी देखाएँ।നിങ്ങളെ പകെപ്പാൻ ലോകത്തിന്നു കഴിയുന്നതല്ല; എന്നാൽ അതിന്റെ പ്രവൃത്തികൾ ദോഷമുള്ളവ എന്നു ഞാൻ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതുകൊണ്ടു അതു എന്നെ പകെക്കുന്നു.
8 यसर्थ तिमीहरू चाडमा जाऊ। म चाडमा यस पल्ट जाँदिन। मेरा निम्ति ठीक समय अझै आएको छैन।”നിങ്ങൾ പെരുനാളിന്നു പോകുവിൻ; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാൻ ഈ പെരുനാളിന്നു ഇപ്പോൾ പോകുന്നില്ല.
9 त्यति भनिसके पछि, उहाँ गालीलमा नै बस्नु भयो।ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയിൽ തന്നേ പാർത്തു.
10 तब येशूका भाईहरू चाडतिर गए। तब उहाँ पनि चाडमा जानुभयो। तर येशू खुल्लम खुल्ला त्यहाँ जानु भएन, तर गुप्तीरूपले जानुभयो।അവന്റെ സഹോദരന്മാർ പെരുനാളിന്നു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തിൽ എന്നപോലെ പോയി.
11 त्यो चाडमा यहूदीहरूले येशूलाई खोजे। तिनीहरूले भने, “त्यो मानिस कहाँ छ?”എന്നാൽ യെഹൂദന്മാർ പെരുനാളിൽ: അവൻ എവിടെ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു.
12 त्यहाँ धेरै मात्रामा मानिसहरूको घुइँचो थियो। तिनीहरू मध्ये कसै कसैले येशूको विषयमा गुप्त प्रकारले कुरा गरिरहेको थिए। कतिपय मानिसहरुले भने, “उहाँ एक असल मानिस हुनु हुन्छ।” तर कतिपयले भने, “होइन, मानिसहरूलाई मूर्ख बानउँदछ।”പുരുഷാരത്തിൽ അവനെക്കുറിച്ചു വളരെ കുശുകുശുപ്പു ഉണ്ടായി; അവൻ നല്ലവൻ എന്നു ചിലരും അല്ല, അവൻ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു.
13 तर कसैको पनि येशूको विषयमा खुल्लमखुल्ला प्रकारले कुरा गर्ने आँट थिएन। मानिसहरू यहूदी अगुवाहरूसंग डराउँदथे।എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ടു ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല.
14 त्यो पर्व आधा जस्तो सिद्धिन थालेको थियो। तब येशू मन्दिरको प्राङ्गाणमा जानुभयो अनि मानिसहरूलाई सिकाउन शुरू गर्नुभयोപെരുനാൾ പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചു.
15 यहूदीहरू छक्क परे। तिनीहरूले भने, “यो मानिस कहिल्यै स्कूलमा पढेन उसले कसरी यति विघ्न कुराहरू जान्यो?”വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ശാസ്ത്രം അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാർ പറഞ്ഞു ആശ്ചര്യപ്പെട്ടു.
16 येशूले जवाफमा भन्नुभयो, “जुन कुराहरू म पढाइरहेछु त्यो मेरो आफ्नै होइन। मेरो शिक्षा उहाँबाट आउँदछ जसले मलाई पठाउनु भयो।യേശു അവരോടു ഉത്തരം പറഞ്ഞതു: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.
17 यदि कुनै मानिसले परमेश्वरको इच्छा अनुसार काम गर्न चाहन्छ भने तब उसले मेरो शिक्षण परमेश्वरबाटै आँउछ भनी बुझ्नेछ। यो मेरो आफ्नै शिक्षण होइन भनेर उसले जान्दछ।അവന്റെ ഇഷ്ടം ചെയ്വാൻ ഇച്ഛിക്കുന്നവൻ ഈ ഉപദേശം ദൈവത്തിൽ നിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും.
18 कुनै मानिस जसले आफ्नो विचार मात्र बताउँदछ उसले आफै मात्र सम्मान पाउनलाई प्रयास गर्दछ। तर जुन मानिस जसले आफूलाई पठाउनेको सम्मान ल्याउने प्रयास गर्दछ उसले सत्य बोल्दछ। अनि उसकोमा केही असत्य रहनेछैन।സ്വയമായി പ്രസ്താവിക്കുന്നവൻ സ്വന്തമഹത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവൻ സത്യവാൻ ആകുന്നു; നീതികേടു അവനിൽ ഇല്ല.
19 के मोशाले तिमीहरूलाई व्यवस्था प्रदान गर्नु भएन? तर तिमीहरू कसैले ती व्यवस्था पालन गरेनौ। किन तिमीहरू मलाई मार्न चाहन्छौ?”മോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നതു എന്തു?
20 मानिसहरूले जवाफ दिए, “एक भूतात्मा तिमीभित्र छ र त्यसले तिमीलाई बौलाहा बनाएको छ। कसले तिमीलाई मार्न चाहन्छ?”അതിന്നു പുരുഷാരം: നിനക്കു ഒരു ഭൂതം ഉണ്ടു; ആർ നിന്നെ കൊല്ലുവാൻ അന്വേഷിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
21 येशूले तिनीहरूलाई भन्नुभयो, “मैले एउटा चमत्कार गरें र तिमीहरू सबै छक्क पर्यौ।യേശു അവരോടു ഉത്തരം പറഞ്ഞതു: “ഞാൻ ഒരു പ്രവൃത്തി ചെയ്തു; അതിങ്കൽ നിങ്ങൾ എല്ലാവരും ആശ്ചര്യപ്പെടുന്നു.
22 मोशाले तिमीहरूलाई खतनाको बारेमा नियम प्रदान गर्नुभयो। तर खासमा खतनाको नियम मोशाबाट आएको होइन। खतना हाम्रो पिता-पुर्खाबाट आएको हो जो मोशा भन्दा अगाडि थिए कहीले काँही विश्रामको दिनामा तिमीहरू शिशु को खतना गर्छौ।മോശെ നിങ്ങൾക്കു പരിച്ഛേദന നിയമിച്ചിരിക്കയാൽ--അതു മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രെ തുടങ്ങിയതു--നിങ്ങൾ ശബ്ബത്തിൽ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു.
23 यसले के देखाउँछ भने एकजना मानिसले मोशाको व्यवस्था उलङ्घन नहोस् भनी विश्रामको दिनमा खतना लिन सक्छ। तब मैले विश्रामकै दिनमा एकजना मानिसको सम्पूर्ण शरीर निको पार्दा तिमीहरू मसित किन रिसाउँछौ?മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാൻ ശബ്ബത്തിലും മനുഷ്യൻ പരിച്ഛേദന ഏല്ക്കുന്നു എങ്കിൽ ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ മുഴുവനും സൌഖ്യമാക്കിയതിനാൽ എന്നോടു ഈർഷ്യപ്പെടുന്നുവോ?
24 बाहिरी रूपलाई जाँच गर्न छाडी देऊ। निष्पक्ष बन र सत्य अनुसार जाँच गर।”കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിൻ.
25 यरूशलेमका कोही बासिन्दाहरूले भने, “यो त्यही मानिस होइन जसलाई मानिसहरूले मार्ने चेष्टा गरिरहेकाछन्?”യെരൂശലേമ്യരിൽ ചിലർ: അവർ കൊല്ലുവാൻ അന്വേഷിക്കുന്നവൻ ഇവൻ അല്ലയോ?
26 हेर, तिनी खुल्लम खुल्ला शिक्षा दिइरहेका छन्। यद्यपि कसैले उहाँलाई शिक्षा दिन रोक्ने चेष्टा गरिरहेका छैनन्। के अग्रजहरूले उनी नै ख्रीष्ट हुन भन्ने निर्णय गरे?അവൻ ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവർ അവനോടു ഒന്നും പറയുന്നില്ല; ഇവൻ ക്രിസ്തു ആകുന്നു എന്നു പ്രമാണികൾ യഥാർത്ഥമായി ഗ്രഹിച്ചുവോ?
27 तर हामी जान्दछौ उहाँ कहाँ बाट आएका हुन्। जब ख्रीष्ट आउनु हुनेछ, उहाँ कहाँबाट आउनु हुन्छ कसैलाई थाहा हुँदैन।”എങ്കിലും ഇവൻ എവിടെനിന്നു എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവൻ എവിടെനിന്നു എന്നു ആരും അറികയില്ല എന്നു പറഞ്ഞു.
28 येशूले मन्दिरको प्राङ्गाणमा शिक्षा दिइरहनु भएको थियो। येशूले ठूलो स्वरमा भन्नुभयो, “हो, तिमीहरू म को हुँ र कहाँबाट आएको हो भनेर जान्दछौ। तर म आफ्नै अधिकारबाट आएको भने होइन। मलाई कसैले पठाएका हो जो सत्य हुनुहुन्छ। तिमीहरू उहाँलाई जान्दैनौ।ആകയാൽ യേശു ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ: “നിങ്ങൾ എന്നെ അറിയുന്നു; ഞാൻ എവിടെനിന്നെന്നും അറിയുന്നു. ഞാൻ സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനെ നിങ്ങൾ അറിയുന്നില്ല.
29 तर म मात्र उहाँलाई जान्दछु अनि म उहाँबाटै आएको हुँ। उहाँले नै मलाई पठाउनु भएको हो।”ഞാൻ അവന്റെ അടുക്കൽ നിന്നു വന്നതുകൊണ്ടും അവൻ എന്നെ അയച്ചതുകൊണ്ടും ഞാൻ അവനെ അറിയുന്നു” എന്നു വിളിച്ചുപറഞ്ഞു.
30 जब येशूले त्यसो भन्नुभयो, मानिसहरूले उहाँलाई पक्रन चाहन्थे तर कसैले पनि उहाँलाई छुन सम्म सकेनन्। येशूलाई अहिले नै मारि हाल्नु पर्ने ठीक समय भएको थिएन।ആകയാൽ അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു എങ്കിലും അവന്റെ നാഴിക വന്നിട്ടില്ലായ്കയാൽ ആരും അവന്റെ മേൽ കൈ വെച്ചില്ല.
31 तर धेरै जनाले येशूमा विश्वास गरे। मानिसहरूले भने, “हामी ख्रीष्ट आउनु हुन्छ भनेर र्पखिरहेकाछौं। जब ख्रीष्ट आउनु हुनेछ तब उहाँले यो मानिसले भन्दा अझ बेशी चमत्कारहरू गर्न सक्नछन्? होइन, अतः यही मान्छे ख्रीष्ट हुनुपर्छ।”പുരുഷാരത്തിൽ പലരും: ക്രിസ്തു വരുമ്പോൾ ഇവൻ ചെയ്തതിൽ അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞു അവനിൽ വിശ്വസിച്ചു.
32 फरिसीहरूले येशूको विषयमा मानिसहरूले गुप्तीरूपमा कुराहरू गरेको सुने। यसैले मुख्या पूजाहारीहरू र फरिसीरूले येशूलाई पक्रन मन्दिरको कोही पहरेदारहरूलाई पठाए।പുരുഷാരം അവനെക്കുറിച്ചു ഇങ്ങനെ കുശുകുശുക്കുന്നു എന്നു പരീശന്മാർ കേട്ടാറെ അവനെ പിടിക്കേണ്ടതിന്നു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു.
33 तब येशूले भन्नुभयो, “अब केही क्षण म तिमीहरूसंग बस्नेछु। तब म उहाँकहाँ जानेछु जसले मलाई पठाउनु भयो।യേശുവോ: “ഞാൻ ഇനി കുറെനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു.
34 तिमीहरूले मलाई खोज्नेछौ, तर तिमीहरूले मलाई भेट्ने छैनौ। अनि जहाँ म हुन्छु त्यस ठाउँमा तिमीहरू आउन सक्नेछैनौ।”നിങ്ങൾ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല ” എന്നു പറഞ്ഞു.
35 यहूदीहरूले आपसमा भने, “उनी कहाँ जानेछन, के हामीले उनलाई भेट्न सक्ने छैनौं? के उनी यूनानीहरूमा जानेछन् जहाँ हाम्रा मानिसहरू वस्दछन्?के तिनी यूनानी मानिसहरूलाई शिक्षा दिन जानेछन्?അതു കേട്ടിട്ടു യെഹൂദന്മാർ: നാം കണ്ടെത്താതവണ്ണം ഇവൻ എവിടേക്കു പോകുവാൻ ഭാവിക്കുന്നു? യവനന്മാരുടെ ഇടയിൽ ചിതറിപ്പാർക്കുന്നവരുടെ അടുക്കൽ പോയി യവനരെ ഉപദേശിപ്പാൻ ഭാവമോ?
36 उनले भन्छन, ‘तिमीहरूले खोज्यौ भने पनि मलाई भेटने छैनौ।’ उसले यसो पनि भन्दछ, ‘म जहाँ छु तिमीहरू त्यहाँ आउन सक्तैनौ।’ यसको अर्थ के हो?”നിങ്ങൾ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്നു ഈ പറഞ്ഞ വാക്കു എന്തു എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
37 पर्वको अन्तिम दिन थियो। यो एकदमै मुख्य दिन थियो। त्यसदिन येशू उभिनु भयो र ठूलो स्वरमा भन्नुभयो, “यदि कुनै मानिसहरूलाई तीर्खा लागेको छ भने मकहाँ आऊ र पिऊ।ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.
38 यदि कुनै मानिसले मलाई विश्वास गर्छ भने, उसको हृदयबाट जिउँदो पानी बग्नेछ। धर्मशास्त्रमा यही लेखिएकोछ।”എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു.
39 येशूले वास्तवमा पवित्र आत्माको विषयमा बताइरहनु भएको थियो। पवित्र आत्मा मानिसहरूलाई अझ सम्म दिइएको थिएन किनभने येशू अझ सम्म मर्नु भएको थियन, अनि महिमातर्फ नै उठेको थिएन। तर पछि, ती जसले येशूमा विश्वास गर्छन् पवित्र आत्मा पाउने छन्।അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു.
40 मानिसहरूले येशूले भन्नु भएका ती कुराहरू सुने। कोही मानिसहरूले भने, “यो मानिस साँच्ची नै अगमवक्ता हो।”പുരുഷാരത്തിൽ പലരും ആ വാക്കു കേട്ടിട്ടു: ഇവൻ സാക്ഷാൽ ആ പ്രവാചകൻ ആകുന്നു എന്നു പറഞ്ഞു.
41 अन्य मानिसहरूले भने, “उनी ख्रीष्ट हुन्।”अन्यहरूले भने, “उनी ख्रीष्ट गालीलबाट आएको होइन।വേറെ ചിലർ: ഇവൻ ക്രിസ്തു തന്നേ എന്നും മറ്റു ചിലർ: ഗലീലയിൽ നിന്നോ ക്രിസ്തു വരുന്നതു?
42 धर्मशास्त्र अनुसार ख्रीष्ट दाऊदको परिवारबाट आउनेछन्। अनि अझ धर्मशास्त्रले भन्दछ कि ख्रीष्ट बेतलेहेमबाट आउनेछन्, त्यो शहर जहाँ दाऊद बस्थे।”ദാവീദിന്റെ സന്തതിയിൽ നിന്നും ദാവീദ് പാർത്ത ഗ്രാമമായ ബേത്ത്ളേഹെമിൽനിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു.
43 तब येशूको विषय लिएर परस्परमा तिनीहरू सहमती भएनन्।അങ്ങനെ പുരുഷാരത്തിൽ അവനെച്ചൊല്ലി ഭിന്നത ഉണ്ടായി.
44 कोही मानिसहरूले येशूलाई पक्रन चाहन्थे। तर कसैले पनि तिनीमाथि आफ्नो हात हालेनन्।അവരിൽ ചിലർ അവനെ പിടിപ്പാൻ ഭാവിച്ചു എങ്കിലും ആരും അവന്റെ മേൽ കൈവെച്ചില്ല.
45 तब मन्दिरका पहरेदाहरू, मुख्या पूजाहारीहरू र फरिसीहरूभए कहाँ फर्के। तिनीहरूले मन्दिरका पहरेदाहरू सोधे, “तिमीले किन येशूलाई ल्याएनौ?”ചേവകർ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കൽ മടങ്ങിവന്നപ്പോൾ അവർ അവരോടു: നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞതു എന്തു എന്നു ചോദിച്ചതിന്നു:
46 मन्दिरका पहरेदारहरूले उत्तर दियो, “कुनै मानिसले पनि अझ सम्म यस प्रकारले शिक्षा दिएको छैन!”ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്നു ചേവകർ ഉത്തരം പറഞ്ഞു.
47 फरिसीहरूले उत्तर दिए, “तब तिमीहरू पनि मूर्ख बनियौ।പരീശന്മാർ അവരോടു: നിങ്ങളും തെറ്റിപ്പോയോ?
48 अगुवाहरू कसैले येशूमा विश्वास गरेकोछ, यही होइन? कुनै फरिसीहरूले उसमाथि विश्वास गरेकोछ? छैन!പ്രമാണികളിൽ ആകട്ടെ പരീശന്മാരിൽ ആകട്ടെ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ?
49 तर ती मानिसहरू जौ बाहिर छन् जसले व्यवस्थाको विषयमा केही पनि जान्दैनन् तिनीहरूले मात्र उहाँलाई विश्वास गरेकाछन्। परमेश्वरले तिनीहरूलाई श्राप दिनु भएकोछ।”ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്നു ഉത്തരം പറഞ്ഞു.
50 तर निकोदिमस् ती अगुवाहरूमध्ये एकजना थिए। निकोदेमस त्यो मानिस थियो जो येशूलाई हेर्न पहिल्यै गएको थियो। उनले भने,അവരിൽ ഒരുത്തനായി, മുമ്പെ അവന്റെ അടുക്കൽ വന്നിരുന്ന നിക്കൊദേമൊസ് അവരോടു:
51 “हाम्र व्यवस्थाले ऊबाट पहिले नसुनी तथा उसले के गरेकोछ नजानी एक मानिसलाई दण्ड दिनु हामीलाई अनुमति दिंदैन।”ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ടു, അവൻ ചെയ്യുന്നതു ഇന്നതു എന്നു അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞു.
52 यहूदी अगुवाहरूले उत्तर दिए, “तिमी पनि गालीलबाटै आएको हौ? धर्मशास्त्र अध्ययन गर अनि तिमीले जान्नेछौ कि कुनै पनि आगमवक्ता गालीलबाट आउँदैन्।”(यूहन्नाको यी पदहरू 7:53-8:11 सम्म सबैभन्दा पुरानो र असल यूनानी लिपीहरूमा पाइदैंन।)അവർ അവനോടു: നീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയിൽ നിന്നു പ്രവാചകൻ എഴുന്നേല്ക്കുന്നില്ലല്ലോ എന്നു ഉത്തരം പറഞ്ഞു.
53 सबै यहूदी अगुवाहरू आ-आफ्ना घर गए।അങ്ങനെ ഓരോരുത്തൻ താന്താന്റെ വീട്ടിൽ പോയി.
Malayalam Bible