Bible

Joel 2 - NEPALI (Malayalam)

1 सियोनमा तुरही फुक, मेरो पवित्र पर्वतमा चेतावनीतको ध्वनि बजाऊ। ती सबै मानिसहरुलाई जो यो देशमा बस्छन् डरले थरथर कामुन्? परमप्रभुको विषेश दिन आउँदैछ। परमप्रभुको विशेष दिन नजिकै छ।സീയോനിൽ കാഹളം ഊതുവിൻ; എന്റെ വിശുദ്ധപർവ്വതത്തിൽ അയ്യംവിളിപ്പിൻ; യഹോവയുടെ ദിവസം വരുന്നതുകൊണ്ടും അതു അടുത്തിരിക്കുന്നതുകൊണ്ടും ദേശത്തിലെ സകലനിവാസികളും നടുങ്ങിപ്പോകട്ടെ.

2 त्यो दिन अन्धकार उदासी दिन हुनेछ। त्योदिन धेरै अँध्यारो र बादलले ढाकेको हुनेछ। तिमीहरु विशाल र शक्तिशाली मानिसहरु पर्वतमा अन्धकार झैं फैलिंदै गरेको देख्ने छौ। तिनीहरु जस्ता धेरै संख्यामा मानिसहरु पहिले त्यहाँ कहिल्यै पनि आएका थिएनन् अनि न त भबिष्यमा यस्तो हुनेछ।ഇരുട്ടും അന്ധകാരവുമുള്ളോരു ദിവസം; മേഘവും കൂരിരുട്ടുമുള്ളോരു ദിവസം തന്നേ. പർവ്വതങ്ങളിൽ പരന്നിരിക്കുന്ന പ്രഭാതംപോലെ പെരുപ്പവും ബലവുമുള്ളോരു ജാതി; അങ്ങനെയുള്ളതു പണ്ടു ഉണ്ടായിട്ടില്ല; ഇനിമേലാൽ തലമുറതലമുറയായുള്ള ആണ്ടുകളോളം ഉണ്ടാകയുമില്ല.

3 तिनीहरुकोअघाडी आगोले भष्म पार्छ। तिनीहरुको पछाडी आगोको ज्वाला दन्कन्छ। भूमी मानिसको सामुने अदनको बगैंचा झैं हुनेछ अनि मनिसको पछि उजाड मरुभूमि जस्तै हुनेछ। त्यहाँ केही पनि रहने छैन।അവരുടെ മുമ്പിൽ തീ കത്തുന്നു; അവരുടെ പിമ്പിൽ ജ്വാല ദഹിപ്പിക്കുന്നു; അവരുടെ മുമ്പിൽ ദേശം ഏദെൻ തോട്ടംപോലെയാകുന്നു; അവരുടെ പിറകിലോ ശൂന്യമായുള്ള മരുഭൂമി; അവരുടെ കയ്യിൽ നിന്നു യാതൊന്നും ഒഴിഞ്ഞുപോകയില്ല.

4 सलहहरु घोडा जस्तै देखिन्छन् अनि तिनीहरु युद्धको घोडा जस्तै दौडन्छन्।അവരുടെ രൂപം കുതിരകളുടെ രൂപംപോലെ; അവർ കുതിരച്ചേവകരെപ്പോലെ ഓടുന്നു.

5 तिनीहरुलाई सुन! तिनीहरुको ध्वनि युद्घको समयमा रथ पहाडमा चढ्दा भएको खैला-बैला जस्तै हुन्छ। त्यो आवज भुस जलेर निस्केको आगोको ज्वाला जस्तै छ। एक हुल शक्तिशाली मानिसहरु युद्घका निम्ति तत्पर हुँदाको जस्तै हुनेछ।അവർ പർവ്വതശിഖരങ്ങളിൽ രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചു ചാടുന്നു അഗ്നിജ്വാല താളടിയെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും പടെക്കു നിരന്നുനില്ക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നേ.

6 मानिसहरु तिनीहरुको अघि डरले थर-थर काम्छन्। तिनीहरु को अनुहार डरले पहेंलो हुन्छ।അവരുടെ മുമ്പിൽ ജാതികൾ നടുങ്ങുന്നു; സകലമുഖങ്ങളും വിളറിപ്പോകുന്നു;

7 तिनीहरु योद्धाहरु झैं दगुर्छन्। तिनीहरु युद्धका मानिसहरु झैं पर्खालमाथि चढ्छन। प्रत्येक मानिस सोझो अघाडी बढछन्। तिनीहरु पंक्ति नबिगारी हिंडछन्।അവർ വീരന്മാരെപ്പോലെ ഓടുന്നു; യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു; അവർ പാത വിട്ടുമാറാതെ താന്താന്റെ വഴിയിൽ നടക്കുന്നു.

8 उनीहरु एक अर्कामाथि ठेलाठेल गर्दैनन्। प्रत्येक सेना आफ्नो बाटोमा हिंड्छन्। यदि कुनै सेनालाई चोट लागेर लडे पनि अरु सेनाहरु अघि बढि रहन्छन्।അവർ തമ്മിൽ തിക്കാതെ താന്താന്റെ പാതയിൽ നേരെ നടക്കുന്നു; അവർ മുറിവേൽക്കാതെ ആയുധങ്ങളുടെ ഇടയിൽകൂടി ചാടുന്നു.

9 तिनीहरु कुदेर शहरमा पस्नेछन् अनी चाँडै पर्खाल माथि कुद्नेछन्। तिनीहरु घरमाथि चढछन् अनि झ्यालबाट चोरहरु जस्तै भित्र पस्छन्।അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു; മതിലിന്മേൽ ഓടുന്നു; വീടുകളിന്മേൽ കയറുന്നു; കള്ളനെപ്പോലെ കിളിവാതിലുകളിൽകൂടി കടക്കുന്നു.

10 तिनीहरुको अगाडी पृथ्वी हल्लिन्छ,आकाश काम्छ। सूर्य र चन्द्रमा पनि अँध्यारो हुन्छ। अनि तारा चम्कन छोड्छ।അവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു; ആകാശം നടങ്ങുന്നു; സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങൾ പ്രകാശം നല്കാതിരിക്കുന്നു.

11 परमप्रभुले आफ्नो सेनाहरुलाई ठुलो स्वरले बोलाउनु हुन्छ। उहाँको छाउनी अत्यन्त विशाल छ। ती जसले परमप्रभुको आज्ञा पालन गर्छन् तिनीहरु धेरैल संख्यामा छन्। परमप्रभुको विशेष दिन महान् अनि डर लाग्दो हुनेछ। यो कसले सहन सक्छ र?യഹോവ തന്റെ സൈന്യത്തിൻ മുമ്പിൽ മേഘനാദം കേൾപ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നേ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അതു സഹിക്കാകുന്നവൻ ആർ?

12 परमप्रभु भन्नु हुन्छ, “अहिले पनि तिमीहरु सम्पूर्ण हृदयले उपवास बसेर रूँदै र शोक गर्दै म तिर फर्क ।എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിൻ എന്നു യഹോവയുടെ അരുളപ്പാടു.

13 लुगा होइन, तिमीहरु को हृदय फटएर”परमप्रभु तिमीहरुका परमेश्वरकहाँ फर्केर आऊ। उहाँ दयालु अनि करूणामय हुनुहुन्छ। उहाँ चाँडै रिसाउनु हुन्न। उहाँ को प्रेम महान छ, दण्ड दिने बिषयमा उहाँले जो निर्णय लिनु भएको छ त्यो उहाँले परिवर्तन गर्न सकनु हुछ।വിസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ചു അനുതപിക്കും.

14 ‘कसले जान्दछ’ हुनसक्छ परमप्रभुले आफ्नो मन बद्लीन सक्नु हुन्छ। यो पनि हुनसक्छ उहाँले तिमीहरुलाई आशिष दिनुहुन्छ। अनि फेरि तिमीहरुले परमप्रभु तिमीहरुका परमेशवरलाई अन्नबलि र अर्घबलि चढाउन योग्यका हुने छौ।നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും അനുതപിച്ചു തനിക്കു ഭോജനയാഗവും പാനീയയാഗവുമായുള്ളോരു അനുഗ്രഹം വെച്ചേക്കയില്ലയോ? ആർക്കറിയാം?

15 सियोनमा तुरहि फुक, महा-पबित्र सभा बोलाऊ। उपवासको विशेष समयलाई बोलाऊ।സീയോനിൽ കാഹളം ഊതുവിൻ; ഒരു ഉപവാസം നിയമിപ്പിൻ; സഭായോഗം വിളിപ്പിൻ!

16 मानिसलाई भेला गर। त्यो विशेष सभाकोलागि उनीहरुलाई बोलाऊ। तिमीले बूढा-प्रधानहरु अनि नानीहरुलाई भेला गर। त्यो दुधे-बालकलाई पनि लिएर आऊ, नयाँ दुलहा-दुलहीलाई सिधै तिनीहरुको कोठाबाट बोलाऊ।ജനത്തെ കൂട്ടിവരുത്തുവിൻ; സഭയെ വിശുദ്ധീകരിപ്പിൻ; മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ; പൈതങ്ങളെയും മുലകുടിക്കുന്നവരെയും ഒരുമിച്ചുകൂട്ടുവിൻ; മണവാളൻ മണവറയും മണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ.

17 पूजाहारीहरु, परमप्रभुका सेवकहरु मन्दिरको दलान वेदीको बिचमा रहुन्। तिनीहरुले भनुन्, “हे परमप्रभु तपाईका मानिहरुलाई दया देखाउनुहोस्। तुपाईंका मानिसलाई लज्जित हुन नदिनु होस्। तिनीहरुलाई राष्ट्रहरुको बिचमा हाँसोको पात्र नबनाउनु होस्। तपाँईंले अन्य देशहरुलाई हाँस्दै भन्ने अवसर नदिनुहोस्, तिनीहरुका परमेश्वर कहाँ हुनुहुन्छ?”യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ പൂമുഖത്തിന്റെയും യാഗപീഠത്തിന്റെയും മദ്ധ്യേ കരഞ്ഞുംകൊണ്ടു: യഹോവേ, നിന്റെ ജനത്തോടു ക്ഷമിക്കേണമേ; ജാതികൾ അവരുടെ മേൽ വഴുവാൻ തക്കവണ്ണം നിന്റെ അവകാശത്തെ നിന്ദെക്കു ഏല്പിക്കരുതേ; അവരുടെ ദൈവം എവിടെയെന്നു ജാതികളുടെ ഇടയിൽ പറയുന്നതെന്തിന്നു? എന്നിങ്ങനെ പറയട്ടെ.

18 तब परमप्रभु आफ्नो भूमिको निम्ति अत्यन्तै जोशिलो हुनुभयो। उहाँ आफ्ना मानिसहरुमाथि करुणामय हुनुभयो।അങ്ങനെ യഹോവ തന്റെ ദേശത്തിന്നു വേണ്ടി തീക്ഷ്ണത കാണിച്ചു തന്റെ ജനത്തെ ആദരിച്ചു.

19 परमप्रभुले आफ्ना मानिसहरुलाई उत्तर दिनु भयो। उहाँले भन्नुभयो, “म तिनीहरुका निम्ति अन्नहरु, नयाँ दाखरस र तेल पठाउनेछु। तिमिहरुका निन्ति प्रशस्त हुनेछ। म तिमीहरुलाई अन्य जातिहरुको बिचमा हाँसोको पात्र बनिन दिने छैन।യഹോവ തന്റെ ജനത്തിന്നു ഉത്തരം അരുളിയതു: ഞാൻ നിങ്ങൾക്കു ധാന്യവും വീഞ്ഞും എണ്ണയും നല്കും; നിങ്ങൾ അതിനാൽ തൃപ്തി പ്രാപിക്കും; ഞാൻ ഇനി നിങ്ങളെ ജാതികളുടെ ഇടയിൽ നിന്ദയാക്കുകയുമില്ല.

20 त्यहाँ आएका उत्तरवासीहरुलाईतिमीहरुको देशबाट हटाइदिनेछु। उनिहरुलाई बाँझो र उजाड देशमा पठाइदिनेछु, त्यसमध्ये आधिलाई पूर्वको समुद्रपट्टि पठाई दिनेछु, अनि फेरि आधिलाई पश्चिमको समुद्रतर्फ पठाईदिनेछु। उनीहरुले यस्तो घृणित कर्म गरेका छन्, उनीहरुसडेको दुर्गन्धमाथि उठ्नेछन्। तिनीहरुको नराम्रो गन्ध उँभो जानेछ। तिनीहरुले धेरै घिनलाग्दा कामहरु गरेका छन्।വടക്കുനിന്നുള്ള ശത്രുവിനെ ഞാൻ നിങ്ങളുടെ ഇടയിൽനിന്നു ദൂരത്താക്കി വരണ്ടതും ശൂന്യവുമായോരു ദേശത്തേക്കു നീക്കി, അവന്റെ മുൻപടയെ കിഴക്കെ കടലിലും അവന്റെ പിൻപടയെ പടിഞ്ഞാറെ കടലിലും ഇട്ടുകളയും; അവൻ വമ്പു കാട്ടിയിരിക്കകൊണ്ടു അവന്റെ ദുർഗ്ഗന്ധം പൊങ്ങുകയും നാറ്റം കയറുകയും ചെയ്യും.

21 हे देश नडरा! तँ खुशि भएर रमाइलो गर, किनकि परमप्रभुले ठूला-ठूला काम गर्नु हुनेछ।ദേശമേ, ഭയപ്പെടേണ്ടാ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; യഹോവ വൻകാര്യങ്ങളെ ചെയ്തിരിക്കുന്നു.

22 हे जङ्गलका पशुहरु! नडराऊ, बनको उजाड खर्कमा हरियाली आउँनेछ। रूखहरुले फलदिन थाल्नेछन्। नेभाराको बोटहरु र दाखको बोटहरुले प्रशस्त फल दिनेछ।വയലിലേ മൃഗങ്ങളേ, ഭയപ്പെടേണ്ടാ; മരുഭൂമിയിലെ പുല്പുറങ്ങൾ പച്ചവെക്കുന്നു; വൃക്ഷം ഫലം കായ്ക്കുന്നു; അത്തിവൃക്ഷവും മുന്തിരിവള്ളിയും അനുഭവപുഷ്ടി നല്കുന്നു.

23 हे सियोनका मानिसहरु! खुशीहोऊ। परमप्रभु,तिमीहरुका परमेश्वरसँग रमाऊ। किनभने उहाँले तिमीहरुलाई राम्रो गर्नुहुनेछ। उहाँले तिमीहरुलाई अघिल्लो र पछिल्लो दुबै झरी पहिला झैं पठाई दिनुहुन्छ।സീയോൻ മക്കളേ, ഘോഷിച്ചുല്ലസിച്ചു നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിപ്പിൻ! അവൻ തക്ക അളവായി നിങ്ങൾക്കു മുൻമഴ തരുന്നു; അവൻ മുമ്പേപ്പോലെ നിങ്ങൾക്കു മുൻമഴയും പിൻമഴയുമായ വർഷം പെയ്യിച്ചുതരുന്നു.

24 अब खलाहरु गहुँले भरिपूर्ण हुनेछन्। अनि दाख-कुण्डहरु नयाँ दाखरस र तेलले भरिनेछन्।അങ്ങനെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും; ചക്കുകൾ വീഞ്ഞും എണ്ണയും കൊണ്ടു കവിയും.

25 “म परमप्रभुले मेरो शक्तिशाली सेना तिमीहरुको बिरुद्धमा पठाएको थिएँ। ती काट्ने सलहहरु, ती बगाले सलहहरु अनि उफ्रने सलहहरुले तिम्रा सबै अन्नहरु खाईदिए। तर म परमप्रभु ती सबै नोक्सान भएको फेरि भरपूर गरिदिनेछु। तिमीहरु फेरि भरिभराऊ हुनेछौ।ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു വേണ്ടി ഞാൻ നിങ്ങൾക്കു പകരം നല്കും.

26 फेरि तिमीहरुसँग प्रशस्त खानेकुरा हुनेछ। तिमीहरु सन्तुष्ट हुनेछौ र तिमीहरुले परमप्रभु तिमीहरुका परमेश्वरको प्रशंसाको गीत गाउनेछौ। उहाँले तिम्रा निम्ति आश्चर्यचकित काम गर्नु भएकोछ। अब मेरो मानिसहरु कहिल्यै लज्जित हुनेछैनन्।നിങ്ങൾ വേണ്ടുവോളം തിന്നു തൃപ്തരായി, നിങ്ങളോടു അത്ഭുതമായി പ്രവർത്തിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും; എന്റെ ജനം ഒരുനാളും ലജ്ജിച്ചുപോകയുമില്ല.

27 अनि तिमीले थाहापाउनेछौ म इस्राएलको बीचमा छु। अनि फेरि तिमीले जन्नेछौ म परमप्रभु तिमीहरुको परमेश्वर हुँ र म वाहेक अर्को कुनै परमेश्वर छैन। मेरा प्रजाहरु फेरि कहिल्यै लज्जित हुनेछैनन्।”ഞാൻ യിസ്രായേലിന്റെ നടുവിൽ ഉണ്ടു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും; എന്റെ ജനം ഒരു നാളും ലജ്ജിച്ചുപോകയുമില്ല.

28 “त्यसपछि म तिमीहरु सबै माथि मेरो आत्मा खन्याउँनेछु। तिमीहरुका छोरा-छोरीहरुले अगमवाणी गर्नेछन्। तिमीहरुका बूढा मानिसहरु स्वप्न-दर्शी हुनेछन्। तिनीहरुका जवानले दर्शन देख्नेछन्।അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും.

29 त्यस समय म आफ्ना आत्मा मेरा दास र दासीहरुमाथि खन्याउनेछु।ദാസന്മാരുടെ മേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും.

30 पृथ्वी अनि आकाशमा म अद्भूत चिन्ह देखाउनेछु। त्यहाँ रगत, आगो र धुवाँको खम्बाहरु हुनेछन्।ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങളെ കാണിക്കും: രക്തവും തീയും പുകത്തൂണും തന്നേ.

31 सूर्य अँध्यारोमा बद्लनेछ। चन्द्रमाको रंग रगतमा बद्लनेछ। अनि परमप्रभुको महान् र डरलाग्दो दिन आउनेछ।യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.

32 अनि हरेक मानिस जसले परमप्रभुको नाउँ पुकर्छ उसलाई बचाइनेछ। किनकि परमप्रभुले भन्नु भए अनुसार त्यहाँ बाँचेकाहरु सियोन डाँडा र यरूशलेममा हुनेछन्। यो ठिक परमप्रभुले भन्नु भए जस्तै हुनेछ। बाँचेहरुको बिचमा तिनीहरु हुनेछन् जसलाई परमेश्वरले बोलाउनु हुनेछ।എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.

Malayalam Bible