Isaiah 21 - NEPALI (Malayalam)
1 मरूभूमिको समुद्रको बारेमा दुखको सन्देश मरूभूमिबाट केही आइरहेछ, यो नेगेवबाट बहेको हावा जस्तै आइरहेछ, यो भयानक देशबाट आइरहेछ।സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള പ്രവാചകം: തെക്കു ചുഴലിക്കാറ്റു അടിക്കുന്നതുപോലെ, അതു മരുഭൂമിയിൽനിന്നു ഭയങ്കരദേശത്തുനിന്നു തന്നേ വരുന്നു!
2 मैले केही भयानक कुरा देखेकोछु जुन हुने वाला छ। मैले तिम्रो विरूद्धमा उठेका देशद्रोहीहरू देखेकोछु। तिम्रा सम्पत्तिहरू लुट्ने मानिसहरू देख्छु। एलाम, जाऊ अनि तिनीहरूका विरूद्ध युद्ध गर, मादी शहरका वरिपरि तिम्रा सैनिकहरू तैनात गर म त्यस शहरमा नराम्रो कार्यहरू समाप्त गर्न चाहन्छु।കഠിനമായോരു ദർശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു; ദ്രോഹി ദ്രോഹം ചെയ്യുന്നു; കവർച്ചക്കാരൻ കവർച്ച ചെയ്യുന്നു. ഏലാമേ, കയറിച്ചെല്ലുക, മേദ്യയേ, നിരോധിച്ചുകൊൾക; അതിന്റെ ഞരക്കമൊക്കെയും ഞാൻ നിർത്തിക്കളയും.
3 मैले त्यस्ता भयानक कुराहरू देखें, अनि अहिले म डराएँ। डरले गर्दा मेरो भूडी दुख्छ। त्यो पीडा स्त्री जातिलाई हुने नानी जन्माउने बेला भएकी प्रसव पीडा जस्तो छ। जुन कुरा मैले सुनें त्यसले मलाई एकदम भयभीत पार्यो। जुन कुरा मैले देखें त्यसले मलाई डरले थर-थर कमायो।അതുകൊണ്ടു എന്റെ അരയിൽ വേദന നിറഞ്ഞിരിക്കുന്നു; നോവു കിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു; എനിക്കു ചെവി കേട്ടുകൂടാതവണ്ണം ഞാൻ അതിവേദനപ്പെട്ടിരിക്കുന്നു; കണ്ണു കാണാതവണ്ണം ഞാൻ പരിഭ്രമിച്ചിരിക്കുന്നു.
4 मेरो मनोरम साँझ डरलाग्दो रातमा परिणत भयो किनभने त्रासले ममाथि विजय प्राप्त गर्यो।എന്റെ ഹൃദയം പതറുന്നു; ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; ഞാൻ കാംക്ഷിച്ച സന്ധ്യാസമയം അവൻ എനിക്കു വിറയലാക്കിത്തീർത്തു.
5 मानिसहरू सोच्दछन् कि प्रत्येक कुरो ठीक छ। मानिसहरू रात्री भोजनको लागि टेबल ठीक पार्दैछन्।” सैनिकहरू पनि भन्दैछन्, “रक्षकहरू पठाऊ। अधिकारीहरू उठ अनि आफ्नो ढाल चम्काऊ।”മേശ ഒരുക്കുവിൻ; പരവതാനി വിരിപ്പിൻ; ഭക്ഷിച്ചു പാനം ചെയ്‍വിൻ; പ്രഭുക്കന്മാരേ, എഴുന്നേല്പിൻ; പരിചെക്കു എണ്ണ പൂശുവിൻ.
6 मेरो मालिकले मलाई भन्नुभयो, “जाऊ, यस शहरलाई सुरक्षित राख्न एकजना मानिस खोज। उसले जे देख्छ विवरण प्रस्तुत गर्नौ पर्छ।കർത്താവു എന്നോടു: നീ ചെന്നു ഒരു കാവൽക്കാരനെ നിർത്തിക്കൊൾക; അവൻ കാണുന്നതു അറിയിക്കട്ടെ.
7 यदि प्रहरीले घोडचडी सिपाहीहरूका लहर, गधाहरूको र ऊटहरूको लहर देख्यो, उसले एकदम होशीयारी साथ कान थाप्नु पर्दछ।”ഈരണ്ടീരണ്ടായി വരുന്ന കുതിരപ്പടയെയും കഴുതപ്പടയെയും ഒട്ടകപ്പടയെയും കാണുമ്പോൾ അവൻ ബഹുശ്രദ്ധയോടെ ശ്രദ്ധിക്കട്ടെ എന്നു കല്പിച്ചു.
8 तब एकदिन त्यस रक्षकले यसो भन्दै बोलाउने छ, “मेरा मालिक, धरहरामाथि हुनु भएकाले म प्रत्येक दिन नै नियाली रहेकोछु। म प्रत्येक रात उभिएर पहरा दिइरहेकोछु। तर...അവൻ ഒരു സിംഹംപോലെ അലറി: കർത്താവേ, ഞാൻ പകൽ ഇടവിടാതെ കാവൽനില്ക്കുന്നു; രാത്രി മുഴുവനും ഞാൻ കാവൽ കാത്തുകൊണ്ടിരുന്നു.
9 हेर! तिनीहरू आइरहे छन्! मानिसहरूका लस्कर र घोडचडी सिपाहीहरूका लस्कर म देख्छु।”तब एउटा सन्देशवाहकले भन्यो, “बाबेल पराजित भयो। बाबेलको पतन भयो। उसका सारा झूटा देवताका मूर्तिहरू भूईंमा बजार्दै फ्याँकिए अनि ती सबै टुक्रा-टुक्रा भए।”ഇതാ, ഒരു കൂട്ടം കുതിരച്ചേവകർ; ഈരണ്ടീരണ്ടായി കുതിരപ്പട വരുന്നു എന്നു പറഞ്ഞു. വീണു, ബാബേൽ വീണു! അതിലെ ദേവന്മാരുടെ വിഗ്രഹങ്ങളൊക്കെയും നിലത്തു വീണു തകർന്നു കിടക്കുന്നു എന്നും അവൻ പറഞ്ഞു.
10 “मेरा मानिसहरू तिमीहरूलाई मैले भनिसकेको छु सेनाहरूका परमप्रभु, इस्राएलका परमेश्वरबाट मैले सुनिसकेकोछु। जाँतोले गहुँ पिंधे जस्तै तिमीहरू पनि पिधिंनेछौ।”എന്റെ മെതിയോ, എന്റെ കളത്തിലെ ധാന്യമേ, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തു ഞാൻ കേട്ടിട്ടുള്ളതു നിങ്ങളോടു അറിയിച്ചിരിക്കുന്നു.
11 दूमा बारे एक दुखको सन्देश कसैले मलाई एदोम देखि डाक्यो। उनले भने, “हे प्रहरी, रात अझ कति बाँकी छ? कहिले सम्म बस्नु पर्ने हो!”ദൂമയെക്കുറിച്ചുള്ള പ്രവാചകം: കാവൽക്കാരാ, രാത്രി എന്തായി? കാവൽക്കാരാ, രാത്രി എന്തായി? എന്നു ഒരുത്തൻ സേയീരിൽനിന്നു എന്നോടു വിളിച്ചുചോദിക്കുന്നു.
12 प्रहरीले जवाफ दिन्छ, “बिहान हुँदैछ तर फेरि रात आउने नै हो। यदि तिमीलाई केही सोध्नु छ भने फर्केर आऊ र सोध।”അതിന്നു കാവൽക്കാരൻ: പ്രഭാതവും രാത്രിയും വന്നിരിക്കുന്നു; നിങ്ങൾക്കു ചോദിക്കേണമെങ്കിൽ ചോദിച്ചു കൊൾവിൻ; പോയി വരുവിൻ എന്നു പറഞ്ഞു.
13 अरब बारे एउटा शोक सन्देश ददानका मरूभूमिका यात्री समूहले! अरब मरूभूमिको रूखहरूमाझ रात बिताए।അറബിദേശത്തെക്കുറിച്ചുള്ള പ്രവാചകം: ദേദാന്യരുടെ സാർത്ഥഗണങ്ങളായുള്ളോരേ, നിങ്ങൾ അറബിയിലെ കാട്ടിൽ രാപാർപ്പിൻ.
14 तेमाका मानिसहरू तिमीहरूले तिर्खाको केही यात्रीहरूलाई पानी अनि भोजन दियौ।തേമാദേശനിവാസികളേ, നിങ്ങൾ ദാഹിച്ചിരിക്കുന്നവന്നു വെള്ളം കൊണ്ടുചെല്ലുവിൻ; ഓടിപ്പോകുന്നവരെ അപ്പവുമായി ചെന്നു എതിരേല്പിൻ.
15 ती मानिसहरू जो मारिनलाई तयार थिए तरवारबाट भागि रहेका थिए। तिनीहरू धनुबाट भागि रहेका थिए। जो छोडिनलाई तयार थिए, तिनीहरू कठिन साथ युद्ध भूमिबाट भागिरहेका थिए।അവർ വാളിനെ ഒഴിഞ്ഞു ഓടിപ്പോകുന്നവരാകുന്നു; ഊരിയ വാളിനെയും കുലെച്ച വില്ലിനെയും യുദ്ധത്തിന്റെ കൊടുമയെയും ഒഴിഞ്ഞു ഓടുന്നവർ തന്നേ.
16 परमप्रभु, मेरो मालिक, ती हुने कुराहरू मलाई बताउनु भयो। परमप्रभुले भन्नुभयो, “एक वर्ष भित्रमा ज्यालामा काम गर्ने नोकरले समय गने जस्तै केदारको सम्पूर्ण गौरव जानेछ।കർത്താവു ഇപ്രകാരം എന്നോടു അരുളിച്ചെയ്തു: കൂലിക്കാരന്റെ ആണ്ടുപോലെയുള്ള ഒരു ആണ്ടിന്നകം കേദാരിന്റെ മഹത്വം ഒക്കെയും ക്ഷയിച്ചുപോകും;
17 त्यस समयमा केदारका केही धनुर्धारी, महान सेनाहरू मात्र त्यहाँ रहनेछन्।” परमप्रभु, इस्राएलका परमेश्वरले ती कुराहरू मलाई बताउनु भयो।കേദാർയ്യരിൽ വീരന്മാരായ വില്ലാളികളുടെ കൂട്ടത്തിൽ ശേഷിക്കുന്നവർ ചുരുക്കമായിരിക്കും; യിസ്രായേലിന്റെ ദൈവമായ യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
Malayalam Bible