Genesis 24 - NEPALI (Malayalam)
1 अब्राहाम दीर्घ जीवन बाँचे अनि अत्यन्तै वृद्धा भएका थिए र त्यो समय भरि तिनले गरेका प्रत्येक कुरालाई परमप्रभुले आशीर्वाद दिनु भयो।അബ്രാഹാം വയസ്സുചെന്നു വൃദ്ധനായി; യഹോവ അബ്രാഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു.
2 अब्राहामको सबभन्दा पुरानो अनि प्रमुख सेवक तिनको प्रत्येक चीजको जिम्मेवार थियो। अब्राहामले उसलाई आफू भएको ठाउँमा बोलाए अनि भने, “तेरो हात मेरो तिघ्रामुनि राख।തന്റെ വീട്ടിൽ മൂപ്പനും തനിക്കുള്ളതിന്നൊക്കെയും വിചാരകനുമായ ദാസനോടു അബ്രാഹാം പറഞ്ഞതു: നിന്റെ കൈ എന്റെ തുടയിൻ കീഴിൽ വെക്കുക;
3 अब म चाहन्छु तैंसे मलाई एउटा वचन दे। पृथ्वी अनि स्वर्गका परमप्रभु परमेश्वरको अघि तैंले मलाई वचन दे कनान देशकी कुनै पनि कन्यासित मेरो छोरोको विवाह हुन दिने छैनस्। हामी तिनीहरूको वीचमा बस्छौं तर तैंले कनानी कन्यासित उसलाई विवाह गर्न दिने छैनस्।ചുറ്റും പാർക്കുന്ന കനാന്യരുടെ കന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ,
4 तँ तेरो आफ्नै देशमा गएर मेरो छोरो इसहाकको निम्ति एउटी कन्या लिएर आइज।”എന്റെ ദേശത്തും എന്റെ ചാർച്ചക്കാരുടെ അടുക്കലും ചെന്നു എന്റെ മകനായ യിസ്ഹാക്കിന്നു ഭാര്യയെ എടുക്കുമെന്നു സ്വർഗ്ഗത്തിന്നും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തിൽ ഞാൻ നിന്നെക്കൊണ്ടു സത്യം ചെയ്യിക്കും.
5 त्यस नोकरले अब्राहामलाई भने, “हुन सक्छ कन्याले मसँग यहाँ आउने इच्छा गरिनन् भने के म तपाईंको छोरोलाई मेरो देशमा लैजाउँ?”ദാസൻ അവനോടു: പക്ഷേ സ്ത്രീക്കു എന്നോടുകൂടെ ഈ ദേശത്തേക്കു വരുവാൻ മനസ്സില്ലെങ്കിലോ? നീ വിട്ടുപോന്ന ദേശത്തേക്കു ഞാൻ നിന്റെ മകനെ മടക്കിക്കൊണ്ടുപോകേണമോ എന്നു ചോദിച്ചു.
6 अब्राहामले उसलाई भने, “होइन, तैंसे मेरो छोरोलाई त्यस देशमा नलैजा।അബ്രാഹാം അവനോടു പറഞ്ഞതു: എന്റെ മകനെ അവിടെക്കു മടക്കിക്കൊണ്ടു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
7 परमप्रभु, स्वर्गका परमेश्वरले मलाई मेरो जन्म थलोबाट यस भूमिमा ल्याउनुभयो। त्यो देश मेरो पिता अनि उनको परिवारको निम्ति थियो। तर परमप्रभुले म र मेरो परिवारलाई यो नयाँ भूमि दिने प्रतिज्ञा गर्नु भयो। परमप्रभु आफैले तिमीलाई लिएर जानका लागि एकजना स्वर्गदूत पठाउन् ताकि मेरो छोरोले बेहुली रोज्न सक्छ अनि यहाँ ल्याउँछ।എന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോടു അരുളിച്ചെയ്തവനും നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു എന്നോടു സത്യം ചെയ്തവനുമായി സ്വർഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകന്നു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും.
8 तर यदि केटीले तिमीसंग आउन अस्वीकार गर्छे भने तिमी आफ्नो वचन पूरा गर्नका लागि बाध्य हुनु पर्ने छैन। “त्यहाँ मेरो छोरालाई न लैजाऊ।”എന്നാൽ സ്ത്രീക്കു നിന്നോടുകൂടെ വരുവാൻ മനസ്സില്ലെങ്കിൽ നീ ഈ സത്യത്തിൽ നിന്നു ഒഴിഞ്ഞിരിക്കും; എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടുപോക മാത്രം അരുതു.
9 यसर्थ त्यो नोकरले आफ्नो हात आफ्ना मालिक अब्राहामको तिघ्रा मुनि राखेर कसम खाए।അപ്പോൾ ദാസൻ തന്റെ യജമാനനായ അബ്രാഹാമിന്റെ തുടയിൻ കീഴിൽ കൈവെച്ചു അങ്ങനെ അവനോടു സത്യം ചെയ്തു.
10 त्यो नोकरले अब्राहामबाट दशवटा ऊँट लियो अनि ऊ त्यस ठाउँबाट हिंड्यो। नोकरले धेरै प्रकारको राम्रा-राम्रा उपहारहरू लिएर गयो। ऊ नाहोरको शहर मेसोपोटामिया गयो।അനന്തരം ആ ദാസൻ തന്റെ യജമാനന്റെ ഒട്ടകങ്ങളിൽ പത്തു ഒട്ടകങ്ങളെയും യജമാനന്നുള്ള വിവിധമായ വിശേഷവസ്തുക്കളെയും കൊണ്ടു പുറപ്പെട്ടു മെസൊപ്പൊത്താമ്യയിൽ നാഹോരിന്റെ പട്ടണത്തിൽ ചെന്നു.
11 त्यो नोकर शहर बाहिरको कूवामा गयो जहाँ साँझमा स्त्रीहरू पानी लिन घरबाट बाहिर आउँथे। त्यस नोकरले त्यहाँ ऊँटहरूलाई घुँडा टेकाएर बसायो।വൈകുന്നേരം സ്ത്രീകൾ വെള്ളം കോരുവാൻ വരുന്ന സമയത്തു അവൻ ഒട്ടകങ്ങളെ പട്ടണത്തിന്നു പുറത്തു ഒരു കിണറ്റിന്നരികെ നിറുത്തി പറഞ്ഞതെന്തെന്നാൽ:
12 त्यस नोकरले भने, “हे परमप्रभु! तपाईं मेरा मालिक अब्राहामको परमेश्वर हुनुहुन्छ। आज उनको छोरोको निम्ति मलाई एउटी दुलही हासिल गराई दिनु होस्। कृपा गरी मेरा मालिक अब्राहामको निम्ति यति गरिदिनु होस्।എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കൃപചെയ്തു ഇന്നുതന്നെ കാര്യം സാധിപ്പിച്ചുതരേണമേ.
13 म यहाँ पानीको कूवाको छेउमा बस्छु अनि पानी लिनको निम्ति कन्याहरू शहरबाट आइरहेका छन्।ഇതാ, ഞാൻ കിണറ്റിന്നരികെ നില്ക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാർ വെള്ളം കോരുവാൻ വരുന്നു.
14 म विशेष एउटा चिन्हको निम्ति हेरिरहनेछु जसद्वारा म जान्न सकूँ कुन चाँहि केटी इसहाकको निम्ति असल हुन सक्छे। यो एउटा विशेष चिन्ह होः म कन्यालाई भन्नेछु ‘दया गरी पानीको गाग्री तल राख म पानी पिउन सकूँ।’ जब त्यस कन्याले भन्छिन्, ‘लौ पानी खाऊ, म तपाईंको ऊँटलाई पनि पानी दिन्छु,’ तब मलाई यो पक्का हुन्छ त्यो कन्या इसहाकको निम्ति योग्य छे। यदि यस्तो भयो तपाईंले प्रमाणित गराई दिनु हुन्छ त्यो कन्या इसहाकको निम्ति योग्य हुन्छे अनि म पनि यो सम्झनेछु तपाईंले मेरा मालिक अब्राहामको निम्ति दया गर्नु भयो।”നിന്റെ പാത്രം ഇറക്കി എനിക്കു കുടിപ്പാൻ തരേണം എന്നു ഞാൻ പറയുമ്പോൾ: കുടിക്ക; നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാമെന്നു പറയുന്ന സ്ത്രീ തന്നേ നീ നിന്റെ ദാസനായ യിസ്ഹാക്കിന്നു നിയമിച്ചവളായിരിക്കട്ടെ; നീ എന്റെ യജമാനനോടു കൃപ ചെയ്തു എന്നു ഞാൻ അതിനാൽ ഗ്രഹിക്കും.
15 तब नोकरको प्रार्थना शेष हुनअघि नै रिबेका नाउँ भएकी एउटी कन्या त्यहाँ आई। रिबेका बतूएलकी छोरी थिइ। बतूएल अब्राहामको भाइ नाहोर अनि मिल्काको छोरो थियो। रिबेका आफ्नो काँधमा पानीको गाग्रो लिएर कूवामा आएकी थिइन।അവൻ പറഞ്ഞു തീരുംമുമ്പെ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മിൽക്കയുടെ മകൻ ബെഥൂവേലിന്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു.
16 तिनी अत्यन्तै सुन्दरी तरूणी थिइन जो सँग कुनै मानिस सुतेका थिएनन्। तिनी आफ्नो गाग्रीमा पानी भर्न कूवाको नजिक आइन्।ബാല അതിസുന്ദരിയും പുരുഷൻ തൊടാത്ത കന്യകയും ആയിരുന്നു; അവൾ കിണറ്റിൽ ഇറങ്ങി പാത്രം നിറച്ചു കയറിവന്നു.
17 तब त्यो नोकर त्यस केटी भएकोमा दगुरेर पुग्यो अनि भने, “दया गरी तिम्रो गाग्रीबाट मलाई पानी पिउन देऊ।”ദാസൻ വേഗത്തിൽ അവളെ എതിരേറ്റു ചെന്നു: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു.
18 रिबेकाले तुरन्तै काँधबाट गाग्री तल राखेर उसलाई पानी पिउन दिइ। उनले भनी, “महाशय, पानी पिउनुहोस्।” उनले त्यस नोकरलाई केही पानी पिउन दिइ शेष मात्र गरेकी थिइ।യജമാനനേ, കുടിക്ക എന്നു അവൾ പറഞ്ഞു വേഗം പാത്രം കയ്യിൽ ഇറക്കി അവന്നു കുടിപ്പാൻ കൊടുത്തു.
19 उनले भनी हालीन, “म तपाईंको ऊँटहरूको निम्ति पनि केही पानी दिन्छु।”അവന്നു കുടിപ്പാൻ കൊടുത്ത ശേഷം: നിന്റെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം എന്നു പറഞ്ഞു,
20 त्यसपछि रिबेकाले गाग्रीमा रहेको पानी सबै ऊँटहरूको निम्ति पिउन राखिएको द्रोणिकामा खन्याई। तब ऊ पानी ल्याउन कूवामा गई अनि सबै ऊँटहरूलाई पानी खुवाई।പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്കു ഓടി ഇറങ്ങി അവന്റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു.
21 त्यस नोकरले रिबेकालाई राम्ररी हेर्यो। त्यो निश्चित हुन चाहन्थयो परमप्रभुले उसको प्रार्थना सुन्नुभयो र उसलाई उत्तर दिनु भयो अनि उसको यात्रा सफल पारिदिनु भयो।ആ പുരുഷൻ അവളെ ഉറ്റുനോക്കി, യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്നു അറിയേണ്ടതിന്നു മിണ്ടാതിരുന്നു.
22 ऊँटहरूले पानी खाईसके पछि उनले रिबेकालाई आधा शेकेल तौलको सुनको एउटा नत्थी र दश शेकेल तौलको सुनको दुइवटा बालाहरू पनि दियो।ഒട്ടകങ്ങൾ കുടിച്ചു തീർന്നപ്പോൾ അവൻ അര ശേക്കെൽ തൂക്കമുള്ള ഒരു പൊന്മൂക്കുത്തിയും അവളുടെ കൈക്കിടുവാൻ പത്തു ശേക്കെൽ തൂക്കമുള്ള രണ്ടു പൊൻവളയും എടുത്തു അവളോടു:
23 त्यस नोकरले उसलाई सोध्यो, “तिम्रा पिता को हुनुहुन्छ? अनि के उहाँको घरमा मेरो दललाई बास बस्ने ठाउँ छ?”നീ ആരുടെ മകൾ? പറക; നിന്റെ അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു രാപാർപ്പാൻ സ്ഥലമുണ്ടോ എന്നു ചോദിച്ചു.
24 रिबेकाले उत्तर दिइ, “मेरा बुबा बतूएल हुनुहुन्छ। उहाँ मिल्का र नाहोरका छोरा हुनुहुन्छ। तपाईंका ऊँटहरूको निम्ति पराल र तपाईंको निम्ति बास बस्ने ठाउँ छ।”അവൾ അവനോടു: നാഹോരിന്നു മിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ ആകുന്നു ഞാൻ എന്നു പറഞ്ഞു.
25 उनले फेरि भनिन्, “हजुर हामीसंग पराल र चारो दुवै अनि तपाईंहरूको लागि सुत्न एउटा कोठा पनि छ।”ഞങ്ങളുടെയവിടെ വയ്ക്കോലും തീനും വേണ്ടുവോളം ഉണ്ടു; രാപാർപ്പാൻ സ്ഥലവും ഉണ്ടു എന്നും അവൾ പറഞ്ഞു.
26 त्यो नोकर निहुरियो अनि परमप्रभुको उपासना गर्यो।അപ്പോൾ ആ പുരുഷൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു:
27 त्यसले भने, परमप्रभु मेरा मालिकका परमेशवर, तपाईं धन्य हुनुहुन्छ। परमप्रभु मेरा मालिकको निम्ति दयालु तथा विश्वस्त हुनु भएको छ। मेरा मालिकको छोरोको निम्ति योग्य केटी भएकोले मलाई परमप्रभुले डोर्याएर ल्याउनु भयो।”എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ എന്റെ യജമാനനോടുള്ള ദയയും വിശ്വസ്തതയും ഉപേക്ഷിച്ചിട്ടില്ല. ഈ യാത്രയിൽ യഹോവ എന്നെ എന്റെ യജമാനന്റെ സഹോദരന്മാരുടെ വീട്ടിലേക്കു നടത്തിക്കൊണ്ടുവന്നുവല്ലോ എന്നു പറഞ്ഞു.
28 तब रिबेका दगुरेर गई अनि आफ्नो परिवारलाई यो विषय वृतान्त बताई।ബാല ഓടിച്ചെന്നു അമ്മയുടെ വീട്ടുകാരെ ഈ വസ്തുത അറിയിച്ചു.
29 रिबेकाको दाज्यू थियो। उसको नाउँ लाबान थियो। रिबेकाले त्यस मानिसले भनेको सबै कुरा सुनाई।റിബെക്കെക്കു ഒരു സഹോദരൻ ഉണ്ടായിരുന്നു; അവന്നു ലാബാൻ എന്നു പേർ. ലാബാൻ പുറത്തു കിണറ്റിങ്കൽ ആ പുരുഷന്റെ അടുക്കൽ ഓടിച്ചെന്നു.
30 लाबानले उनले भनेको सुनिरहेको थियो अनि जब उनले रिबेकाको नाकमा सुनको नत्थ र हातमा बालाहरू देख्यो ऊ कूवामा दगुर्दै गए। अनि त्यहाँ कूवामा त्यो मानिस आफ्नो ऊँटहरूको नजिक उभिरहेको थियो।അവൻ മൂക്കുത്തിയും സഹോദരിയുടെ കൈമേൽ വളയും കാണുകയും ആ പുരുഷൻ ഇന്നപ്രകാരം എന്നോടു പറഞ്ഞു എന്നു തന്റെ സഹോദരിയായ റിബെക്കയുടെ വാക്കു കേൾക്കയും ചെയ്തപ്പോൾ ആ പുരുഷന്റെ അടുക്കൽ ചെന്നു; അവൻ കിണറ്റിങ്കൽ ഒട്ടകങ്ങളുടെ അരികെ നിൽക്കയായിരുന്നു.
31 लाबानले भने, “महाशय, तपाईं यहाँ बाहिर नउभिनुहोस, तपाईंलाई हाम्रो घरमा स्वागत छ। विश्राम गर्न मैले तपाईंको निम्ति एउटा कोठा र ऊँटहरूलाई बस्ने ठाउँ ठीक पारेकोछु।”അപ്പോൾ അവൻ: യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനേ, അകത്തു വരിക; എന്തിന്നു പുറത്തു നില്ക്കുന്നു? വീടും ഒട്ടകങ്ങൾക്കു സ്ഥലവും ഞാൻ ഒരുക്കിയിരിക്കുന്നു എന്നു പറഞ്ഞു.
32 यसर्थ अब्राहामको सेवक लबनानको घरभित्र गए अनि ऊँटहरूबाट भारी झार्न सघायो। उसले ऊँटहरूका लागि पराल ल्यायो। उनले पानी पनि तयार राख्यो ताकि सेवक अनि मानिसहरू जो उनीसंग थिए आफ्नो गोडा धुन सकुन्।അങ്ങനെ ആ പുരുഷൻ വീട്ടിൽ ചെന്നു. അവൻ ഒട്ടകങ്ങളെ കോപ്പഴിച്ചു ഒട്ടകങ്ങൾക്കു വയ്ക്കോലും തീനും അവന്നും കൂടെയുള്ളവർക്കും കാലുകളെ കഴുകുവാൻ വെള്ളവും കൊടുത്തു, അവന്റെ മുമ്പിൽ ഭക്ഷണം വെച്ചു.
33 लाबानले त्यस नोकरलाई खानु पनि दियो तर उनले खानु मानेन र भने, “म यहाँ किन आएको हुँ, जबसम्म म त्यो बताउँदिन, म खाने छैन।”यसकारण लाबानले भने, “तब हामीलाई भन्नुहोस्, किन आउनु भएको हो?”रिबेकाको विषयमा कुराकानीഞാൻ വന്ന കാര്യം അറിയിക്കും മുമ്പെ ഭക്ഷണം കഴിക്കയില്ല എന്നു അവൻ പറഞ്ഞു. പറക എന്നു അവനും പറഞ്ഞു.
34 त्यस नोकरले भने, “म अब्राहामको एकजना नोकर हुँ।അപ്പോൾ അവൻ പറഞ്ഞതു: ഞാൻ അബ്രാഹാമിന്റെ ദാസൻ.
35 परमप्रभुले मेरा मालिकलाई धेरै आशीर्वाद दिनुभएको छ। मेरा मालिक महान मानिस हुनु भएकोछ। परमप्रभुले अब्राहामलाई धेरै बगाल बाख्राहरू र धेरै बथान गाई-वस्तु दिनु भएकोछ। अब्राहामको धेरै धेरै ऊँटहरू र गधाहरू छन् दास-दासी र सुन-चाँदीहरू पनि निकै नै छन्।യഹോവ എന്റെ യജമാനനെ ഏറ്റവും അനുഗ്രഹിച്ചു അവൻ മഹാനായിത്തീർന്നു; അവൻ അവന്നു ആടു, മാടു, പൊന്നു, വെള്ളി, ദാസീദാസന്മാർ, ഒട്ടകങ്ങൾ കഴുതകൾ എന്നീവകയൊക്കെയും കൊടുത്തിരിക്കുന്നു.
36 सारा मेरा मालिक अब्राहामकी पत्नी थिइन् अनि तिनले वृद्धावस्थामा एउटा छोरो जन्माइन् र मेरा मालिकले उनीसंग भएका प्रत्येक चीज आफ्नो छोरोलाई दिएका छन्।എന്റെ യജമാനന്റെ ഭാര്യയായ സാറാ വൃദ്ധയായശേഷം എന്റെ യജമാനന്നു ഒരു മകനെ പ്രസവിച്ചു; അവൻ തനിക്കുള്ളതൊക്കെയും അവന്നു കൊടുത്തിരിക്കുന്നു.
37 मेरा मालिकले मलाई एउटा शपथ गर्न कर लाउनु भयो। मेरो मालिकले मलाई भन्नुभयो, ‘तिमीले मेरो छोरोलाई कनानी केटी विवाह गर्न नदिनु। हामी यद्धपि तिनीहरूकै माझमा बस्छौं तर म छोरोले कनानी केटी विवाह नगरोस भन्ने चाहन्छु।ഞാൻ പാർക്കുന്ന കനാൻ ദേശത്തിലെ കനാന്യ കന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ,
38 यसर्थ तिमी मेरो आफ्नो पिताको भूमिमा जानेछौ र हाम्रो सन्तान भित्रबाट उसको निम्ति एउटी कन्या केटी रोजेर ल्याउने छौ।’എന്റെ പിതൃഭവനത്തിലും വംശക്കാരുടെ അടുക്കലും ചെന്നു എന്റെ മകന്നു ഭാര്യയെ എടുക്കേണമെന്നു പറഞ്ഞു യജമാനൻ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചു.
39 मैले मालिकलाई भने, ‘हुन सक्छ कन्या मसित यो देशमा नआउलीन्।’ഞാൻ യജമാനനോടു: പക്ഷേ സ്ത്രീ എന്നോടുകൂടെ പേരുന്നില്ലെങ്കിലോ എന്നു പറഞ്ഞതിന്നു അവൻ എന്നോടു:
40 तर मेरा मालिकले मलाई भन्नुभयो, ‘म परमप्रभुको सेवा गर्छु, अनि परमप्रभुले आफ्नो स्वर्गदूत तँसित पठाउनु हुन्छ अनि तँलाईं सहायता गर्नु हुन्छ। मेरो मानिसहरूबीच नै तैंले मेरो छोरोको निम्ति एउटी दुलही पाउनेछस्।ഞാൻ സേവിച്ചുപോരുന്ന യഹോവ തന്റെ ദൂതനെ നിന്നോടുകൂടെ അയച്ചു, നീ എന്റെ വംശത്തിൽനിന്നും പിതൃഭവനത്തിൽനിന്നും എന്റെ മകന്നു ഭാര്യയെ എടുപ്പാന്തക്കവണ്ണം നിന്റെ യാത്രയെ സഫലമാക്കും;
41 तर मेरो पिताको देशमा मेरा मानिसहरूले यदि मेरो छोरोको निम्ति दुलही दिन अस्वीकार गरे भने तँ यो शपथबाट मुक्त हुनेछस्।’എന്റെ വംശക്കാരുടെ അടുക്കൽ ചെന്നാൽ നീ ഈ സത്യത്തിൽനിന്നു ഒഴിഞ്ഞിരിക്കും; അവർ നിനക്കു തരുന്നില്ല എന്നു വരികിലും നീ ഈ സത്യത്തിൽ നിന്നു ഒഴിഞ്ഞിരിക്കും എന്നു പറഞ്ഞു.
42 “आज मैले यो कूवामा आएर परमप्रभुसित बिन्ती गरें ‘हे परमप्रभु, मेरा मालिकका परमेशवर, दया गरी मेरो यो यात्रा सफल तुल्याइदिनु होस्।ഞാൻ ഇന്നു കിണറ്റിന്നരികെ വന്നപ്പോൾ പറഞ്ഞതു: എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, ഞാൻ വന്നിരിക്കുന്ന ഈ യാത്രയെ നീ സഫലമാക്കി എങ്കിൽ--
43 यहाँ यस कूवा नजिक उभिएर पानी भर्न आउने केटीलाई पर्खिन्छु। तब म भन्नेछु, “मलाई तपाईंको गाग्रोबाट पानी पिउन दिनु होस्।”ഇതാ, ഞാൻ കിണറ്റിന്നരികെ നില്ക്കുന്നു; വെള്ളം കോരുവാൻ ഒരു കന്യക വരികയും ഞാൻ അവളോടു: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരിക എന്നു പറയുമ്പോൾ, അവൾ എന്നോടു: കുടിക്ക,
44 योग्य केटीले विशेष प्रकारले उत्तर दिन्छे। उनले भन्छे, “यो पानी पिउनु होस-अनि म तपाईंका ऊँटलाई पनि पानी दिन्छु।” त्यस प्रकारले म चाल पाउनेछु परमप्रभुले मेरा मालिकको छोरोको निम्ति रोज्नु भएको दुलही यही केटी हुनु पर्छ।’ഞാൻ നിന്റെ ഒട്ടകങ്ങൾക്കും കോരി കൊടുക്കാമെന്നു പറകയും ചെയ്താൽ അവൾ തന്നേ യഹോവ എന്റെ യജമാനന്റെ മകന്നു നിയമിച്ച സ്ത്രീയായിരിക്കട്ടെ.
45 “मेरो प्रार्थना शेष हुनु अघि अचम्म हेर; रेबेका कूवामा पानी भर्न आइन्। कूवामा पानी भर्न आउँदा उनको काँधमा एउटा गाग्री थियो। मैले उनलाई अलिकति पानी मागें।ഞാൻ ഇങ്ങനെ ഹൃദയത്തിൽ പറഞ്ഞു തീരുമ്മുമ്പെ ഇതാ, റിബെക്കാ തോളിൽ പാത്രവുമായി വന്നു കിണറ്റിൽ ഇറങ്ങി വെള്ളം കോരി; ഞാൻ അവളോടു: എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു.
46 उनले झट्टै आफ्नो काँधबाट गाग्रो तल झारिन अनि मलाई पानी दिइन्। तब उसले भनिन्, ‘यो पिउनु होस् अनि तपाईंका ऊँटहरूको निम्ति केही अरू पनि पानी दिनेछु।’അവൾ വേഗം തോളിൽനിന്നു പാത്രം ഇറക്കി: കുടിക്ക, ഞാൻ നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാം എന്നു പറഞ്ഞു. അങ്ങനെ ഞാൻ കുടിച്ചു; അവൾ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുത്തു.
47 त्यसपछि मैले उनलाई सोधें, ‘तिम्रा बाबु को हुन्?’ तिनले भनिन्, ‘मेरा बाबु बतूएल हुन्, मिल्का र नाहोरका छोरा।’ तब मैले उनलाई नत्थी र पाखुरामा लाउने बालाहरू दिएँ।ഞാൻ അവളോടു: നീ ആരുടെ മകൾ എന്നു ചോദിച്ചതിന്നു അവൾ: മിൽക്കാ നാഹോറിന്നു പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ എന്നു പറഞ്ഞു. ഞാൻ അവളുടെ മൂക്കിന്നു മൂക്കുത്തിയും കൈകൾക്കു വളയും ഇട്ടു.
48 मैले मेरो शिर झुकयाएर परमप्रभुलाई धन्यवाद चढाएँ, मैले परमप्रभु मेरा मालिकका परमेशवरलाई धन्यवाद दिएँ। मलाई सोझै मेरा मालिकको भाइकी नातिनीकोमा पुर्याइदिनु भएकोमा मैले परमप्रभुलाई धन्यवाद दिएँ।ഞാൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്റെ യജമാനന്റെ സഹോദരന്റെ മകളെ അവന്റെ മകന്നായിട്ടു എടുപ്പാൻ എന്നെ നേർവ്വഴിക്കു കൊണ്ടുവന്നവനായി എന്റെ യജമാനൻ അബ്രാഹാമിന്റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു.
49 अब भन्नु होस्, के तपाईं मेरा मालिकप्रति कृपालु अनि विश्वासी भई उनका छोरोलाई तपाईंकी छोरी दिनु हुन्छ? अथवा उसलाई तपाईंकी छोरी दिनु हुन्छ? भन्नु होस् मलाई त्यपछि मैले के गर्नु पर्छ म बुझ्नेछु।”ആകയാൽ നിങ്ങൾ എന്റെ യജമാനനോടു ദയയും വിശ്വസ്തതയും കാണിക്കുമെങ്കിൽ എന്നോടു പറവിൻ; അല്ല എന്നു വരികിൽ അതും പറവിൻ; എന്നാൽ ഞാൻ ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞുകൊള്ളാം.
50 त्यसपछि लाबान र बतूएलले उत्तर दिए, “हामीले थाहा पायौ यो सब परमप्रभुबाट नै भइरहेकोछ, यसर्थ यसकुरालाई बद्ली गर्ने विषयमा हामी केही पनि भन्न सक्तैनौं।അപ്പോൾ ലാബാനും ബെഥൂവേലും: ഈ കാര്യം യഹോവയാൽ വരുന്നു; നിന്നോടു ഗുണമെങ്കിലും ദോഷമെങ്കിലും പറവാൻ ഞങ്ങൾക്കു കഴികയില്ല.
51 रिबेका यहीं छे, यसलाई लिएर जाऊ। उनले तिम्रा मालिकका छोरोसित विवाह गरोस्। परमप्रभु यही चाहनु हुँदोरहेछ।”ഇതാ, റിബെക്കാ നിന്റെ മുമ്പാകെ ഉണ്ടല്ലോ; അവളെ കൂട്ടിക്കൊണ്ടുപോക; യഹോവ കല്പിച്ചതുപോലെ അവൾ നിന്റെ യജമാനന്റെ മകന്നു ഭാര്യയാകട്ടെ എന്നു ഉത്തരം പറഞ്ഞു.
52 जब अब्राहामको नोकरले त्यो सुन्यो ऊ परमप्रभुअघि भूइँमा निहुरियो।അബ്രാഹാമിന്റെ ദാസൻ അവരുടെ വാക്കു കേട്ടപ്പോൾ യഹോവയെ സാഷ്ടാംഗം നമസ്കരിച്ചു.
53 त्यसपछि उनले ल्याएका उपहारहरू रिबेकालाई दियो। उनले राम्रो लुगाहरू र सुन चाँदीका गहनाहरू दियो। उनले रिबेकाको आमा र दाज्यूलाई पनि बहुमूल्य उपहार दियो।പിന്നെ ദാസൻ വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും എടുത്തു റിബെക്കെക്കു കൊടുത്തു; അവളുടെ സഹോദരന്നും അമ്മെക്കും വിശേഷവസ്തുക്കൾ കൊടുത്തു.
54 त्यसपछि त्यो नोकर र ऊसंगै पुगेको मानिसले खाइपिइ गरेर त्यहीं रात बिताए। बिहान मात्र चाँडै उठेर तिनीहरूले भने, “अब हामी मालिककहाँ जानै पर्छ।”അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനം ചെയ്തു രാപാർത്തു. രാവിലെ അവർ എഴുന്നേറ്റശേഷം അവൻ: എന്റെ യജമാനന്റെ അടുക്കൽ എന്നെ അയക്കേണമെന്നു പറഞ്ഞു.
55 रिबेकाकी आमा र दाज्यूले भने, “रिबेका हामीसितै केही समयको निम्ति बसोस्। हामीसित त्यो दश दिनसम्म बसोस् र त्यसपछि जान सक्छे।”അതിന്നു അവളുടെ സഹോദരനും അമ്മയും: ബാല ഒരു പത്തുദിവസമെങ്കിലും ഞങ്ങളോടുകൂടെ പാർത്തിട്ടു പിന്നെ പോരട്ടെ എന്നു പറഞ്ഞു.
56 तर नोकरले तिनीहरूलाई भने, “मलाई पर्खनु नलाउनु होला। परमप्रभुले मेरो यात्रा सफल पार्नु भएकोछ। मलाई मेरा मालिककहाँ फर्केर जानु दिनुहोस्।”അവൻ അവരോടു: എന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കൽ പോകുവാൻ എന്നെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
57 रिबेकाको दाज्यू र आमाले भने, “हामी रिबेकालाई बोलाउनेछौ र उनले के गर्न चाहन्छे सोध्नेछौं।”ഞങ്ങൾ ബാലയെ വിളിച്ചു അവളോടു ചോദിക്കട്ടെ എന്നു അവർ പറഞ്ഞു.
58 तिनीहरूले रिबेकालाई बोलाएर भने, “के तँ यी मानिसहरूसंगै अहिले नै जान चाहन्छेस्?”रिबेकाले भनिन्, “अँ, म जान्छु।”അവർ റിബെക്കയെ വിളിച്ചു അവളോടു: നീ ഈ പുരുഷനോടുകൂടെ പോകുന്നുവോ എന്നു ചോദിച്ചു. ഞാൻ പോകുന്നു എന്നു അവൾ പറഞ്ഞു.
59 यसकारण तिनीहरूले रिबेकालाई अब्राहामको नोकर अनि उसका साथीहरूसित जान दिए। रिबेकाकी सहेली पनि उसैसंग लागीन्।അങ്ങനെ അവർ തങ്ങളുടെ സഹോദരിയായ റിബെക്കയെയും അവളുടെ ധാത്രിയെയും അബ്രാഹാമിന്റെ ദാസനെയും അവന്റെ ആളുകളെയും പറഞ്ഞയച്ചു.
60 जब तिनीहरू जानु तत्पर भए तब तिनीहरूले भने,“ए हाम्री बहिनी, तिमी हजारौं हजार जनको जननी बन, र तिम्रो सन्तानले शत्रुहरूलाई हराओस्, अनि तिनीहरूको शहरहरू कब्जा गरून्।”അവർ റിബെക്കയെ അനുഗ്രഹിച്ചു അവളോടു: സഹോദരീ, നീ അനേകായിരമായി തീരുക; നിന്റെ സന്തതി, തന്നെ ദ്വേഷിക്കുന്നവരുടെ പടിവാതിൽ കൈവശമാക്കട്ടെ എന്നു പറഞ്ഞു.
61 त्यसपछि रिबेका र उसको सहेलीहरू ऊँटमा चढेर अघि लागे अनि अब्राहामको नोकर र उसको साथीहरू तिनीहरूको पछि लागे। यसरी त्यो नोकरले रिबेकालाई आफूसंगै लिएर घर फर्किन यात्रा शुरू गरे।പിന്നെ റിബെക്കയും അവളുടെ ദാസിമാരും എഴുന്നേറ്റു ഒട്ടകപ്പുറത്തു കയറി ആ പുരുഷനോടുകൂടെ പോയി; അങ്ങനെ ദാസൻ റിബെക്കയെ കൂട്ടിക്കൊണ്ടുപോയി.
62 त्यस बेला इसहाकले बेर-लहै-रोई छोडेर नेगेवमा बस्न शुरू गरेको थियो।എന്നാൽ യിസ്ഹാക്ക് ബേർലഹയിരോയീവരെ വന്നു; അവൻ തെക്കേദേശത്തു പാർക്കയായിരുന്നു.
63 एक साँझ इसहाक मैदानमा घूमि रहेको थियो। इसहाकले आँखा उठाएर हेर्यो अनि टाडोमा ऊँटहरू आउँदै गरेको देख्यो।വൈകുന്നേരത്തു യിസ്ഹാക്ക് ധ്യാനിപ്പാൻ വെളിൻ പ്രദേശത്തു പോയിരുന്നു; അവൻ തലപൊക്കി നോക്കി ഒട്ടകങ്ങൾ വരുന്നതു കണ്ടു.
64 रिबेकाले नजर घुमाई अनि इसहाकलाई देखी। तब तिनी ऊँटबाट ओर्लिन्।റിബെക്കയും തലപൊക്കി യിസ്ഹാക്കിനെ കണ്ടിട്ടു ഒട്ടകപ്പുറത്തുനിന്നു ഇറങ്ങി.
65 उनले नोकरलाई सोधी, “हामीहरूसित भेट गर्न त्यहाँ मैदानमा घूमिरहने जवान केटो को हो?”त्यो नोकरले भने, “यो मेरो मालिकको छोरो हो।” यति सुनेपछि रिबेकाले आफ्नो अनुहार छोपिन्।അവൾ ദാസനോടു: വെളിൻ പ്രദേശത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷൻ ആരെന്നു ചോദിച്ചതിന്നു എന്റെ യജമാനൻ തന്നേ എന്നു ദാസൻ പറഞ്ഞു. അപ്പോൾ അവൾ ഒരു മൂടുപടം എടുത്തു തന്നെ മൂടി.
66 जुन कुराहरू भएका थिए नोकरले इसहाकलाई सबै वृतान्त बतायो।താൻ ചെയ്ത കാര്യം ഒക്കെയും ദാസൻ യിസ്ഹാക്കിനോടു വിവരിച്ചു പറഞ്ഞു.
67 तब इसहाकले केटीलाई आफ्नो आमाको पालमा लग्यो। त्यही दिन इसहाकले रिबेकालाई विवाह गर्यो। ऊ रिबेकालाई अत्यन्तै प्रेम गर्थ्यो। यसकारण आफ्नी आमाको मृत्यु पछि उनले धेरै सान्तवना पायो।യിസ്ഹാക്ക് അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തിൽ കൊണ്ടു പോയി. അവൻ റിബെക്കയെ പരിഗ്രഹിച്ചു അവൾ അവന്നു ഭാര്യയായിത്തീർന്നു; അവന്നു അവളിൽ സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിന്നു തന്റെ അമ്മയുടെ മരണദുഃഖം തീർന്നു.
Malayalam Bible