Daniel 12 - NEPALI (Malayalam)
1 “त्यस समयमा प्रमुख र्स्वगदूत माइकल तिम्रा मानिसहरूको रक्षक खडा हुनेछ। त्यस समयमा दुखहरू र संकटहरू हुनेछन्। यस्तो संकट तिनीहरूमाथि तिनीहरू संयुक्त भएदेखि यता कहिल्यै आएको थिएन। तर त्यसै बेला तिम्रा मानिसहरू, जसको नाउँ यस पुस्तकमा लेखिएकोछ, मुक्त गरिनेछन्।ആ കാലത്തു നിന്റെ സ്വജാതിക്കാർക്കു തുണനില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കും; ഒരു ജാതി ഉണ്ടായതുമുതൽ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തകത്തിൽ എഴുതിക്കാണുന്ന ഏവനും തന്നേ, രക്ഷ പ്രാപിക്കും.
2 अनि ती पृथ्वीको धूलोमा सुतेका कति चाँहि अनन्त जीवनको निम्ति अनि कति चाँहि अनन्त शरम र घृणा तिस्कारका निम्ति ब्यूँझने छन्।നിലത്തിലെ പൊടിയിൽ നിദ്ര കൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും.
3 ज्ञानी-शिक्षकहरू उज्जवल आकाश झैं चम्कनेछन्। अनि तिनीहरू तिनीहरूलाई सत्यको मार्गमा सदा-सर्वदाको निम्ति डोर्याउने ताराहरू झैं हुनेछन्।എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭുപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.
4 “‘तर तिमी दानियल यो दर्शनलाई बचाएर सुरक्षित ठाउँमा राख। धेरै मानिसहरू ज्ञानको खोजीमा यता उति जानेछन्। अनि साँचो ज्ञान बढ्नेछ।’നീയോ ദാനീയേലേ, അന്ത്യകാലംവരെ ഈ വചനങ്ങളെ അടെച്ചു പുസ്തകത്തിന്നു മുദ്രയിടുക; പലരും അതിനെ പരിശോധിക്കയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.
5 “त्यसपछि म दानियलले हेरें, अनि देखें अरू दुइ जना त्यहाँ उभिरहेको थिए, एउटा चाँहि नदी यताको किनारमा र अर्को चाँहि नदीको अर्को किनारमा थिए।അനന്തരം ദാനീയേലെന്ന ഞാൻ നോക്കിയപ്പോൾ, മറ്റുരണ്ടാൾ ഒരുത്തൻ നദീതീരത്തു ഇക്കരെയും മറ്റവൻ നദീതീരത്തു അക്കരെയും നില്ക്കുന്നതു കണ്ടു.
6 एकजना मलमलको लुगा लगाएको मानिसले अर्को मानिसलाई सोध्यो जो नदीको प्रवाहमाथि उभिएको थियो, ‘यस आर्श्चय अन्त गराउन कति समय लाग्नेछ?’എന്നാൽ ഒരുവൻ ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നില്ക്കുന്ന പുരുഷനോടു: ഈ അതിശയകാര്യങ്ങളുടെ അവസാനം എപ്പോൾ വരും എന്നു ചോദിച്ചു.
7 “त्यो मानिस जसले मलमलको लुगा लगाएको थियो अनि नदीको वहावको विरूद्ध उभिएको थियो उसले आफ्नो दुवै हात आकाश पट्टि उठायो। मैले त्यस मानिसलाई अमर परमेश्वरको नाउँ प्रयोग गरेर एउटा शपथ गर्दै गरेको सुनें। उसले भन्यो, ‘यो साँढे तीन वर्षको निम्ति हुनेछ। पवित्र मानिसको शक्ति घट्ने छ अनि यी सबै कुराहरू एकदमै समाप्त हुन्छन्।’ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നില്ക്കുന്ന പുരുഷൻ വലങ്കയ്യും ഇടങ്കയ്യും സ്വർഗ്ഗത്തേക്കുയർത്തി: എന്നേക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാർദ്ധവും ചെല്ലും; അവർ വിശുദ്ധജനത്തിന്റെ ബലത്തെ തകർത്തുകളഞ്ഞശേഷം ഈ കാര്യങ്ങൾ ഒക്കെയും നിവൃത്തിയാകും എന്നിങ്ങനെ സത്യം ചെയ്യുന്നതു ഞാൻ കേട്ടു.
8 “मैले यो सुनें तर बुझ्न सकिनँ, यसैले मैले सोधें, ‘हे महाशय! यी सबै कुराहरू सत्य भए पछि के हुन्छ।’ഞാൻ കേട്ടു എങ്കിലും ഗ്രഹിച്ചില്ല; ആകയാൽ ഞാൻ: യജമാനനേ, ഈ കാര്യങ്ങളുടെ അവസാനം എന്തായിരിക്കും എന്നു ചോദിച്ചു.
9 “उसले भन्यो, ‘दानियल, तिमी आफ्नो जीवन बिताऊ, यो कुराहरू गुप्त राखिएकाछन् अनि अन्तको समय सम्मलाई बन्द गरिएकाछन्।അതിന്നു അവൻ ഉത്തരം പറഞ്ഞതു: ദാനീയേലേ, പൊയ്ക്കൊൾക; ഈ വചനങ്ങൾ അന്ത്യകാലത്തേക്കു അടെച്ചും മുദ്രയിട്ടും ഇരിക്കുന്നു.
10 धेरै जनाले आफूलाई पवित्र पार्नेछन् तर दुष्टहरूले चाँहि दुष्ट्याँई गरिनैरहने छन् र तिनीहरू मध्येका कसैले पनि बुझ्न सक्ने छैनन्। ज्ञानी शिक्षकहरूले मात्र बुझ्नेछन्।പലരും തങ്ങളെ ശുദ്ധീകരിച്ചു നിർമ്മലീകരിച്ചു ശോധനകഴിക്കും; ദുഷ്ടന്മാരോ, ദുഷ്ടതപ്രവർത്തിക്കും; ദുഷ്ടന്മാരിൽ ആരും അതു തിരിച്ചറികയില്ല; ബുദ്ധിമാന്മാരോ ഗ്രഹിക്കും.
11 “‘नित्य बलि रोकिएको समयदेखि र उजाडको घृणित बस्तु स्थापना गरिएको समय सम्म 1,290 दिन हुनेछ।നിരിന്തരഹോമയാഗം നിർത്തലാക്കുകയും ശൂന്യമാക്കുന്ന മ്ളേച്ഛബിംബത്തെ പ്രതിഷ്ഠിക്കയും ചെയ്യുന്ന കാലംമുതൽ ആയിരത്തിരുനൂറ്റിത്തൊണ്ണൂറു ദിവസം ചെല്ലും.
12 त्यो मानिस धन्य हो जसले 1,335 दिन पूरा भएको हेर्न पर्खिरहन्छ।ആയിരത്തി മുന്നൂറ്റിമുപ്പത്തഞ്ചു ദിവസത്തോളം കാത്തു ജീവിച്ചിരിക്കുന്നവൻ ഭാഗ്യവാൻ.
13 “‘अब तिम्रो लागि अन्त सम्मको बाटो पूरा भयो। तिमी विश्राम गर, सुन अनि त्यसपछि अन्तमा तिमी आफ्नो भाग प्राप्त गर्नको निम्ति मृत्युबाट फेरि उठेर आऊ।”‘ നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റുവരും.
Malayalam Bible