Judges 5:5
യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി, യിസ്രായേലിൻ ദൈവമായ യഹോവെക്കു മുമ്പിൽ ആ സീനായി തന്നേ.
Judges 5:5 in Other Translations
King James Version (KJV)
The mountains melted from before the LORD, even that Sinai from before the LORD God of Israel.
American Standard Version (ASV)
The mountains quaked at the presence of Jehovah, Even yon Sinai at the presence of Jehovah, the God of Israel.
Bible in Basic English (BBE)
The mountains were shaking before the Lord, before the Lord, the God of Israel.
Darby English Bible (DBY)
The mountains quaked before the LORD, yon Sinai before the LORD, the God of Israel.
Webster's Bible (WBT)
The mountains melted from before the LORD, even that Sinai from before the LORD God of Israel.
World English Bible (WEB)
The mountains quaked at the presence of Yahweh, Even yon Sinai at the presence of Yahweh, the God of Israel.
Young's Literal Translation (YLT)
Hills flowed from the face of Jehovah, This one -- Sinai -- From the face of Jehovah, God of Israel.
| The mountains | הָרִ֥ים | hārîm | ha-REEM |
| melted | נָֽזְל֖וּ | nāzĕlû | na-zeh-LOO |
| from before | מִפְּנֵ֣י | mippĕnê | mee-peh-NAY |
| the Lord, | יְהוָ֑ה | yĕhwâ | yeh-VA |
| that even | זֶ֣ה | ze | zeh |
| Sinai | סִינַ֔י | sînay | see-NAI |
| from before | מִפְּנֵ֕י | mippĕnê | mee-peh-NAY |
| the Lord | יְהוָ֖ה | yĕhwâ | yeh-VA |
| God | אֱלֹהֵ֥י | ʾĕlōhê | ay-loh-HAY |
| of Israel. | יִשְׂרָאֵֽל׃ | yiśrāʾēl | yees-ra-ALE |
Cross Reference
പുറപ്പാടു് 19:18
യഹോവ തീയിൽ സീനായി പർവ്വതത്തിൽ ഇറങ്ങുകയാൽ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പർവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി.
സങ്കീർത്തനങ്ങൾ 97:5
യഹോവയുടെ സന്നിധിയിൽ, സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ, പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു.
എബ്രായർ 12:18
സ്ഥൂലമായതും തീ കത്തുന്നതുമായ പർവ്വതത്തിന്നും മേഘതമസ്സ്, കൂരിരുട്ടു, കൊടുങ്കാറ്റു, കാഹളനാദം, വാക്കുകളുടെ ശബ്ദം എന്നിവെക്കും അടുക്കൽ അല്ലല്ലോ നിങ്ങൾ വന്നിരിക്കുന്നതു.
ഹബക്കൂക്‍ 3:10
പർവ്വതങ്ങൾ നിന്നെ കണ്ടു വിറെക്കുന്നു; വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു; ആഴി മുഴക്കം പുറപ്പെടുവിക്കുന്നു; ഉയരത്തിലേക്കു കൈ ഉയർത്തുന്നു.
നഹൂം 1:5
അവന്റെ മുമ്പിൽ പർവ്വതങ്ങൾ കുലുങ്ങുന്നു; കുന്നുകൾ ഉരുകിപ്പോകുന്നു; അവന്റെ സന്നിധിയിൽ ഭൂമി ഞെട്ടിപ്പോകുന്നു; മഹീതലവും അതിലെ സകലനിവാസികളും തന്നേ.
യെശയ്യാ 64:1
അയ്യോ, ജാതികൾ തിരുമുമ്പിൽ വിറെക്കത്തക്കവണ്ണം നിന്റെ നാമത്തെ നിന്റെ വൈരികൾക്കു വെളിപ്പെടുത്തുവാൻ തീയിൽ ചുള്ളി കത്തുന്നതു പോലെയും
സങ്കീർത്തനങ്ങൾ 114:4
പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി.
സങ്കീർത്തനങ്ങൾ 68:8
ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ പൊഴിഞ്ഞു; ഈ സീനായി യിസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പിൽ കുലുങ്ങിപ്പോയി.
ആവർത്തനം 5:22
ഈ വചനങ്ങൾ യഹോവ പർവ്വതത്തിൽ തീ, മേഘം, അന്ധകാരം എന്നിവയുടെ നടുവിൽനിന്നു നിങ്ങളുടെ സർവ്വസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തു; ഇതിന്നപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ടു കല്പലകയിൽ എഴുതി എന്റെ പക്കൽ തന്നു.
ആവർത്തനം 4:11
അങ്ങനെ നിങ്ങൾ അടുത്തുവന്നു പർവ്വതത്തിന്റെ അടിവാരത്തു നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പർവ്വതം ആകാശ മദ്ധ്യത്തോളം തീ കാളിക്കത്തിക്കൊണ്ടിരുന്നു.
പുറപ്പാടു് 20:18
ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പർവ്വതം പുകയുന്നതും കണ്ടു; ജനം അതുകണ്ടപ്പോൾ വിറെച്ചുകൊണ്ടു ദൂരത്തു നിന്നു.