Galatians 4:12
സഹോദരന്മാരേ, ഞാൻ നിങ്ങളേപ്പോലെ ആകയാൽ നിങ്ങളും എന്നെപ്പോലെ ആകുവാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു. നിങ്ങൾ എന്നോടു ഒരു അന്യായവും ചെയ്തിട്ടില്ല.
Galatians 4:12 in Other Translations
King James Version (KJV)
Brethren, I beseech you, be as I am; for I am as ye are: ye have not injured me at all.
American Standard Version (ASV)
I beseech you, brethren, become as I `am', for I also `am become' as ye `are'. Ye did me no wrong:
Bible in Basic English (BBE)
My desire for you, brothers, is that you may be as I am, because I am as you are. You have done me no wrong;
Darby English Bible (DBY)
Be as *I* [am], for *I* also [am] as *ye*, brethren, I beseech you: ye have not at all wronged me.
World English Bible (WEB)
I beg you, brothers, become as I am, for I also have become as you are. You did me no wrong,
Young's Literal Translation (YLT)
Become as I `am' -- because I also `am' as ye brethren, I beseech you; to me ye did no hurt,
| Brethren, | Γίνεσθε | ginesthe | GEE-nay-sthay |
| I beseech | ὡς | hōs | ose |
| you, | ἐγώ | egō | ay-GOH |
| be | ὅτι | hoti | OH-tee |
| as | κἀγὼ | kagō | ka-GOH |
| I | ὡς | hōs | ose |
| am; for | ὑμεῖς | hymeis | yoo-MEES |
| I | ἀδελφοί | adelphoi | ah-thale-FOO |
| as am | δέομαι | deomai | THAY-oh-may |
| ye | ὑμῶν | hymōn | yoo-MONE |
| at not have ye are: all. | οὐδέν | ouden | oo-THANE |
| injured | με | me | may |
| me | ἠδικήσατε· | ēdikēsate | ay-thee-KAY-sa-tay |
Cross Reference
കൊരിന്ത്യർ 2 2:5
ഒരുവൻ എന്നെ ദുഃഖിപ്പിച്ചു എങ്കിൽ അവൻ എന്നെയല്ല ഒരുവിധത്തിൽ — ഞാൻ കണക്കിൽ ഏറെ പറയരുതല്ലോ — നിങ്ങളെ എല്ലാവരെയും ദുഃഖിപ്പിച്ചിരിക്കുന്നു.
രാജാക്കന്മാർ 1 22:4
അവൻ യെഹോശാഫാത്തിനോടു: നീ എന്നോടുകൂടെ ഗിലെയാദിലെരാമോത്തിൽ യുദ്ധത്തിന്നു പോരുമോ? എന്നു ചോദിച്ചു. അതിന്നു യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു: ഞാനും നീയും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു.
ഉല്പത്തി 34:15
നിങ്ങളിലുള്ള ആണെല്ലാം പരിച്ഛേദന ഏറ്റു നിങ്ങൾ ഞങ്ങളെപ്പോലെ ആയ്തീരുമെങ്കിൽ
ഫിലിപ്പിയർ 3:7
എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു.
ഗലാത്യർ 6:14
എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുതു; അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു.
ഗലാത്യർ 2:14
അവർ സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവരും കേൾക്കെ കേഫാവിനോടു പറഞ്ഞതു: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാൻ നിർബന്ധിക്കുന്നതു എന്തു?
കൊരിന്ത്യർ 2 6:13
ഇതിന്നു പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിപ്പിൻ എന്നു ഞാൻ മക്കളോടു എന്നപോലെ നിങ്ങളോടു പറയുന്നു.
കൊരിന്ത്യർ 1 9:20
യെഹൂദന്മാരെ നേടേണ്ടതിന്നു ഞാൻ യെഹൂദന്മാർക്കു യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിൻ കീഴുള്ളവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണത്തിൻ കീഴുള്ളവൻ അല്ല എങ്കിലും ന്യായപ്രമാണത്തിൻ കീഴുള്ളവർക്കു ന്യാപ്രമാണത്തിൻ കീഴുള്ളവനെപ്പോലെ ആയി.
പ്രവൃത്തികൾ 21:21
മക്കളെ പരിച്ഛേദന ചെയ്യരുതു എന്നും നമ്മുടെ മര്യാദ അനുസരിച്ചു നടക്കരുതു എന്നും നീ ജാതികളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞു മോശെയെ ഉപേക്ഷിച്ചുകളവാൻ ഉപദേശിക്കുന്നു എന്നു അവർ നിന്നെക്കുറിച്ചു ധരിച്ചിരിക്കുന്നു.
ഗലാത്യർ 6:18
സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടു ഇരിക്കുമാറാകട്ടെ. ആമേൻ.