Bible

2 Chronicles 16 - NEPALI (Malayalam)

1 आसाका राज्य कालका छत्तीसौं वर्षमा बाशाले यहूदा देश माथि आक्रमण गरे। बाशा इस्राएलका राजा थिए। तिनी रामा शहरमा गए अनि त्यसलाई किल्लाको रूप दिए। बासाले रामा शहरलाई यहूदाका राजा आसा कहाँ मानिसहरूलाई आउँन जानबाट रोक्नका निम्ति एक स्थानको रूपमा प्रयोग गरे।ആസയുടെ വാഴ്ചയുടെ മുപ്പത്താറാം ആണ്ടിൽ യിസ്രായേൽരാജാവായ ബയെശായെഹൂദെക്കു നേരെ വന്നു യെഹൂദാരാജാവായ ആസയുടെ അടുക്കൽ വരത്തുപോക്കിന്നു ആരെയും സമ്മതിക്കാത്തവണ്ണം രാമയെ പണിതു ഉറപ്പിച്ചു.

2 आसाले परमप्रभुको मन्दिरको भण्डार गृहहरूमा भएका सुन अनि चाँदी निकाले। तिनले राज भवनबाट सुन अनि चाँदी निकाले। तब आसाले बेन-हदद कहाँ संन्देश बाहक पठाए। बेनहदद अरामका राजा थिए, अनि तिनी दमीशक शहरमा बस्दथे। आसाको संन्देश थियो।അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളിൽനിന്നു വെള്ളിയും പൊന്നും എടുത്തു ദമ്മേശെക്കിൽ വസിച്ച അരാം രാജാവായ ബെൻ-ഹദദിന്നു കൊടുത്തയച്ചു:

3 “बेनहदद, तिमी अनि म माझ एक सन्धि होस्। हामी यसलाई तपाईंका पिता अनि मेरा पिताले गरेका सन्धि जस्तै तुल्याऔं। हेर्नुहोस्, म तपाईं कहाँ सुन अनि चाँदी पठाउँदै छु। अब, बाशा, इस्राएलका राजा सँगको तपाईंको सन्धि भङ्ग गरी दिनुहोस् जसद्वारा तिनले मलाई एक्लो छाडने छन् अनि मलाई दिकदारी दिन बन्द गर्ने छन्।”എനിക്കും നിനക്കും എന്റെ അപ്പനും നിന്റെ അപ്പന്നും തമ്മിൽ സഖ്യതയുണ്ടല്ലോ; ഇതാ, ഞാൻ നിനക്കു വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേൽരാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന്നു നീ ചെന്നു അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറഞ്ഞു.

4 बेनहदद राजा आसासँग सहमत भए। बेनहददले आफ्ना सेनाका सेनापतिहरूलाई इस्राएलका शहरहरू माथि आक्रमण गर्न पठाए। ती सेनापतिहरूले इयोन, दान अनि आबेल-मैम शहरहरूमाथि आक्रमण गरे। तिनीहरूले नप्तालीका इलाकामा भएका सबै शहरहरू माथि पनि आक्रमण गरे जहाँ खाद्य-वस्तु संग्रह गरिएको थिए।ബെൻ-ഹദദ് ആസാരാജാവിന്റെ വാക്കു കേട്ടു തന്റെ സേനാധിപതിമാരെ യിസ്രായേൽപട്ടണങ്ങൾക്കു നേരെ അയച്ചു; അവർ ഈയോനും ദാനും ആബേൽ-മയീമും നഫ്താലിയുടെ സകലസംഭാരനഗരങ്ങളും പിടിച്ചടക്കി.

5 बाशाले इस्राएलका शहरहरू माथि आक्रमण भएको कुरा सुने। यसर्थ तिनले रामा शहरलाई किल्लाको रूपमा निर्माण गर्ने काम रोके। तिनले तिनको काम बन्द गरिदिए।ബയെശാ അതു കേട്ടപ്പോൾ രാമയെ പണിയുന്ന തന്റെ പ്രവൃത്തി നിർത്തിവെച്ചു.

6 तब राजा आसाले यहूदाका सबै मानिसहरूलाई एकत्रित बोलाए। तिनीहरू रामा शहरमा गए ढुँङ्गा अनि काठहरू लगे जो बाशाले किल्ला बनाउनमा प्रयोग गरेका थिए। आसा र यहूदाका मानिसहरूले ती ढुँङ्गा अनि काठहरू गेबा अनि मिस्पा शहरहरूलाई अधिक सुदृढ तुल्याउनमा प्रयोग गरे।അപ്പോൾ ആസാരാജാവു യെഹൂദ്യരെ ഒക്കെയും കൂട്ടി, ബയെശാ പണിത രാമയുടെ കല്ലും മരവും എടുത്തു കൊണ്ടുപോയി: അവൻ അവകൊണ്ടു ഗേബയും മിസ്പയും പണിതു ഉറപ്പിച്ചു.

7 त्यसबेला दर्शी हनानी यहूदाका राजा आसा कहाँ आए। हनानीले तिनलाई भने, “आसा तिमीलाई सहायता गरोस् भनी तिमी अरामका राजा माथि भर पर्यौ। परमप्रभु तिम्रा परमेश्वर माथि भर परेनौ। तिमी परमप्रभु माथि भरपर्नु पर्ने थियो। तर तिमी सहायताका निम्ति परमप्रभु माथि भर नपरेको हुनाले राजा अरामका सैनिकहरू तिमीबाट उम्किए।ആ കാലത്തു ദർശകനായ ഹനാനി യെഹൂദാ രാജാവായ ആസയുടെ അടുക്കൽ വന്നു അവനോടു പറഞ്ഞതു എന്തെന്നാൽ: നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാംരാജാവിൽ ആശ്രയിക്കകൊണ്ടു അരാംരാജാവിന്റെ സൈന്യം നിന്റെ കയ്യിൽനിന്നു തെറ്റിപ്പോയിരിക്കുന്നു.

8 कूशीहरू अनि लूबीहरूको अत्यन्त विशाल, शक्तिशाली सेना थिए। तिनीहरूसित अनेक रथ अनि सारथिहरू थिए। तर आसा त्यो विशाल शक्तिशाली सेनालाई परास्त गर्न सहायताका निम्ति तिमी परमप्रभु माथि भर पर्यौ अनि परमप्रभुले तिमीलाई तिनीहरूलाई परास्त पार्न दिनु भयो।കൂശ്യരും ലൂബ്യരും അനവധി രഥങ്ങളോടും കുതിരച്ചേവകരോടും കൂടിയ ഒരു മഹാസൈന്യമായിരുന്നില്ലയോ? എന്നാൽ നീ യഹോവയിൽ ആശ്രയിക്കകൊണ്ടു അവൻ അവരെ നിന്റെ കയ്യിൽ ഏല്പിച്ചുതന്നു.

9 परमप्रभुको दृष्टि पृथ्वीभरि ती मानिसहरूलाई हेर्दै नजर राख्नुहुन्छ जो उहाँ प्रति विश्वसनीय छन् जसद्वारा उहाँले ती मानिसहरूलाई शक्तिशाली तुल्याउन सक्नु हुन्छ। आसा, तिमीले मूर्खता पूर्ण काम गर्यौ। यसर्थ अब उप्रान्त तिमीले युद्ध गरिरहनु पर्नेछ।”യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു; ഇതിൽ നീ ഭോഷത്വം പ്രവർത്തിച്ചിരിക്കുന്നു; ഇനി നിനക്കു യുദ്ധങ്ങൾ ഉണ്ടാകും.

10 आसा हनानी सित उनले भनेका कुरामा क्रोधित भए। आसा यति पागल भए कि तिनले हनानीलाई कैदखानामा बन्द गरिदिए। आसा त्यस बेला कोही मानिसहरूसित नीच र कठोरता पूर्वक व्यवहार गर्थे।അപ്പോൾ ആസാ ദർശകനോടു ക്രുദ്ധിച്ചു അവനെ കാരാഗൃഹത്തിൽ ആക്കി; ഈ കാര്യംനിമിത്തം അവന്നു അവനോടു ഉഗ്രകോപമുണ്ടായിരുന്നു; ആ സമയത്തു ആസാ ജനത്തിൽ ചിലരെ പീഡിപ്പിച്ചു.

11 आसाले शुरू देखि अन्तसम्म गरेका कुराहरू यहूदा अनि इस्राएलका राजाहरूको इतिहासको पुस्तकमा लेखिएका छन्।ആസയുടെ വൃത്താന്തങ്ങൾ ആദ്യാവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

12 आसा राजा भएको उन्चालीस वर्षमा खुट्टा कुहुने रोगले ग्रस्त भए। तिनको रोग अत्यन्त नराम्रो थियो तर पनि तिनले परमप्रभुबाट सहाएता खोजेनन्। आसाले वैद्यहरूको सहायता खोजे।ആസെക്കു തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ കാലിൽ ദീനംപിടിച്ചു; ദീനം അതികഠിനമായിരുന്നു; എന്നാൽ അവൻ തന്റെ ദീനത്തിൽ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചതു.

13 आफ्नो राज्य कालको एकचालीसौं वर्षमा आसाको मृत्यु भयो अनि उनका पिता-पुखाहरूसित गाडिए।ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു തന്റെ വാഴ്ചയുടെ നാല്പത്തൊന്നാം ആണ്ടിൽ മരിച്ചു.

14 मानिसहरूले आसालाई तिनकै चिहानमा गाडि दिए जो तिनी आफैंले दाऊदका शहरमा बनाएका थिए। मानिसहरूले तिनलाई पलङ्गमा सुताए जो मसालाहरू अनि विभिन्न प्रकारका मिस्रित सुगन्धित पदार्थहरू द्वारा भरिएको थियो। मानिसहरूले आसाका सम्मानका निम्ति विशाल आगो बाले।അവൻ ദാവീദിന്റെ നഗരത്തിൽ തനിക്കായിട്ടു വെട്ടിച്ചിരുന്ന സ്വന്ത കല്ലറയിൽ അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ യോഗപ്രകാരം ഉണ്ടാക്കിയ സുഗന്ധവർഗ്ഗവും പലതരം പരിമളസാധനങ്ങളും നിറെച്ചിരുന്ന ശയ്യമേൽ അവനെ കിടത്തുകയും അവന്നു വേണ്ടി എത്രയും വലിയോരു ദഹനം കഴിക്കയും ചെയ്തു.

Malayalam Bible