Bible

Luke 6 - YLT (Malayalam)

1 And it came to pass, on the second-first sabbath, as he is going through the corn fields, that his disciples were plucking the ears, and were eating, rubbing with the hands,ഒരു ശബ്ബത്തിൽ അവൻ വിളഭൂമിയിൽ കൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിർ പറിച്ചു കൈകൊണ്ടു തിരുമ്മിതിന്നു.

2 and certain of the Pharisees said to them, `Why do ye that which is not lawful to do on the sabbaths?'പരീശന്മാരിൽ ചിലർ ശബ്ബത്തിൽ വിഹിതമല്ലാത്തതു നിങ്ങൾചെയ്യുന്നതു എന്തു എന്നു പറഞ്ഞു.

3 And Jesus answering said unto them, `Did ye not read even this that David did, when he hungered, himself and those who are with him,യേശു അവരോടു: “ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്തതു എന്തു? അവൻ ദൈവാലയത്തിൽ ചെന്നു

4 how he went into the house of God, and the loaves of the presentation did take, and did eat, and gave also to those with him, which it is not lawful to eat, except only to the priests?'പുരോഹിതന്മാർ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവർക്കു കൊടുക്കയും ചെയ്തു എന്നുള്ളതു നിങ്ങൾ വായിച്ചിട്ടില്ലയോ” എന്നു ഉത്തരം പറഞ്ഞു.

5 and he said to them, -- `The Son of Man is lord also of the sabbath.'“മനുഷ്യപുത്രൻ ശബ്ബത്തിന്നും കർത്താവു ആകുന്നു” എന്നും അവരോടു പറഞ്ഞു.

6 And it came to pass also, on another sabbath, that he goeth into the synagogue, and teacheth, and there was there a man, and his right hand was withered,മറ്റൊരു ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിക്കുമ്പോൾ വലങ്കൈ വറണ്ടുള്ളോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.

7 and the scribes and the Pharisees were watching him, if on the sabbath he will heal, that they might find an accusation against him.ശാസ്ത്രിമാരും പരീശന്മാരും അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന്നു അവൻ ശബ്ബത്തിൽ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.

8 And he himself had known their reasonings, and said to the man having the withered hand, `Rise, and stand in the midst;' and he having risen, stood.അവരുടെ വിചാരം അറിഞ്ഞിട്ടു അവൻ വരണ്ട കൈയുള്ള മനുഷ്യനോടു: “എഴുന്നേറ്റു നടുവിൽ നിൽക്ക” എന്നു പറഞ്ഞു;

9 Then said Jesus unto them, `I will question you something: Is it lawful on the sabbaths to do good, or to do evil? life to save or to kill?'അവൻ എഴുന്നേറ്റു നിന്നു. യേശു അവരോടു: “ഞാൻ നിങ്ങളോടു ഒന്നു ചോദിക്കട്ടെ: ശബ്ബത്തിൽ നന്മ ചെയ്കയോ തിന്മ ചെയ്കയോ ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏതു വിഹിതം” എന്നു പറഞ്ഞു.

10 And having looked round on them all, he said to the man, `Stretch forth thy hand;' and he did so, and his hand was restored whole as the other;അവരെ എല്ലാം ചുറ്റും നോക്കീട്ടു ആ മനുഷ്യനോടു: “കൈ നീട്ടുക എന്നു പറഞ്ഞു”. അവൻ അങ്ങനെ ചെയ്തു, അവന്റെ കൈക്കു സൌഖ്യം വന്നു.

11 and they were filled with madness, and were speaking with one another what they might do to Jesus.അവരോ ഭ്രാന്തു നിറഞ്ഞവരായി യേശുവിനെ എന്തു ചെയ്യേണ്ടു എന്നു തമ്മിൽ ആലോചന കഴിച്ചു.

12 And it came to pass in those days, he went forth to the mountain to pray, and was passing the night in the prayer of God,ആ കാലത്തു അവൻ പ്രാർത്ഥിക്കേണ്ടതിന്നു ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാർത്ഥനയിൽ രാത്രി കഴിച്ചു.

13 and when it became day, he called near his disciples, and having chosen from them twelve, whom also he named apostles,നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവർക്കു അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു.

14 (Simon, whom also he named Peter, and Andrew his brother, James and John, Philip and Bartholomew,അവർ ആരെന്നാൽ: പത്രൊസ് എന്നു അവൻ പേർവിളിച്ച ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി,

15 Matthew and Thomas, James of Alphaeus, and Simon called Zelotes,മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ,

16 Judas of James, and Judas Iscariot, who also became betrayer;)യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായ്തീർന്ന ഈസ്കായ്യോർത്ത് യൂദാ എന്നിവർ തന്നേ.

17 and having come down with them, he stood upon a level spot, and a crowd of his disciples, and a great multitude of the people from all Judea, and Jerusalem, and the maritime Tyre and Sidon, who came to hear him, and to be healed of their sicknesses,അവൻ അവരോടു കൂടെ ഇറങ്ങി സമഭൂമിയിൽ നിന്നു; അവന്റെ ശിഷ്യന്മാരുടെ കൂട്ടവും യെഹൂദ്യയിൽ എല്ലാടത്തുനിന്നും യെരൂശലേമിൽ നിന്നും സോർ സീദോൻ എന്ന സമുദ്രതീരങ്ങളിൽ നിന്നും അവന്റെ വചനം കേൾപ്പാനും രോഗശാന്തി കിട്ടുവാനും വന്ന ബഹു പുരുഷാരവും ഉണ്ടായിരുന്നു.

18 and those harassed by unclean spirits, and they were healed,അശുദ്ധാത്മാക്കൾ ബാധിച്ചവരും സൌഖ്യം പ്രാപിച്ചു.

19 and all the multitude were seeking to touch him, because power from him was going forth, and he was healing all.ശക്തി അവനിൽ നിന്നു പുറപ്പെട്ടു എല്ലാവരെയും സൌഖ്യമാക്കുകകൊണ്ടു പുരുഷാരം ഒക്കെയും അവനെ തൊടുവാൻ ശ്രമിച്ചു.

20 And he, having lifted up his eyes to his disciples, said: `Happy the poor -- because yours is the reign of God.അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞതു: “ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ, ദൈവരാജ്യം നിങ്ങൾക്കുള്ളതു.

21 `Happy those hungering now -- because ye shall be filled. `Happy those weeping now -- because ye shall laugh.ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ, നിങ്ങൾക്കു തൃപ്തിവരും; ഇപ്പോൾകരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും.

22 `Happy are ye when men shall hate you, and when they shall separate you, and shall reproach, and shall cast forth your name as evil, for the Son of Man's sake --മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേർ വിടക്കു എന്നു തള്ളുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.

23 rejoice in that day, and leap, for lo, your reward `is' great in the heaven, for according to these things were their fathers doing to the prophets.ആ നാളിൽ സന്തോഷിച്ചു തുള്ളുവിൻ; നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലിയതു; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോടു അങ്ങനെ തന്നേ ചെയ്തുവല്ലോ.

24 `But wo to you -- the rich, because ye have got your comfort.എന്നാൽ സമ്പന്നരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുപോയല്ലോ.

25 `Wo to you who have been filled -- because ye shall hunger. `Wo to you who are laughing now -- because ye shall mourn and weep.ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും.

26 `Wo to you when all men shall speak well of you -- for according to these things were their fathers doing to false prophets.സകല മനുഷ്യരും നിങ്ങളെ പുകഴത്തിപ്പറയുമ്പോൾ നിങ്ങൾക്കു അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കള്ളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ”.

27 `But I say to you who are hearing, Love your enemies, do good to those hating you,എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നതു: “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്‍വിൻ.

28 bless those cursing you, and pray for those accusing you falsely;നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ.

29 and to him smiting thee upon the cheek, give also the other, and from him taking away from thee the mantle, also the coat thou mayest not keep back.നിന്നെ ഒരു ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും കാണിച്ചുകൊടുക്ക; നിന്റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു.

30 `And to every one who is asking of thee, be giving; and from him who is taking away thy goods, be not asking again;നിന്നോടു ചോദിക്കുന്ന ഏവന്നും കൊടുക്ക; നിനക്കുള്ളതു എടുത്തുകളയുന്നവനോടു മടക്കി ചോദിക്കരുതു.

31 and as ye wish that men may do to you, do ye also to them in like manner;മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്‍വിൻ.

32 and -- if ye love those loving you, what grace have ye? for also the sinful love those loving them;നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നവല്ലോ.

33 and if ye do good to those doing good to you, what grace have ye? for also the sinful do the same;നിങ്ങൾക്കു നന്മചെയ്യുന്നവർക്കു നന്മ ചെയ്താൽ നിങ്ങൾക്കു എന്തു ഉപചാരം കിട്ടും? പാപികളും അങ്ങനെ തന്നേ ചെയ്യുന്നുവല്ലോ.

34 and if ye lend `to those' of whom ye hope to receive back, what grace have ye? for also the sinful lend to sinners -- that they may receive again as much.മടക്കി വാങ്ങിക്കൊള്ളാം എന്നു നിങ്ങൾ ആശിക്കുന്നവർക്കു കടം കൊടുത്താൽ നിങ്ങൾക്കു എന്തു കിട്ടും? പാപികളും കുറയാതെ മടക്കിവാങ്ങേണ്ടതിന്നു പാപികൾക്കു കടം കൊടുക്കുന്നുവല്ലോ.

35 `But love your enemies, and do good, and lend, hoping for nothing again, and your reward will be great, and ye shall be sons of the Highest, because He is kind unto the ungracious and evil;നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിൻ; അവർക്കു നന്മ ചെയ്‍വിൻ; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിൻ; എന്നാൽ നിങ്ങളുടെ പ്രതിഫലം വളരെ ആകും; നിങ്ങൾ അത്യുന്നതന്റെ മക്കൾ ആകും; അവൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ.

36 be ye therefore merciful, as also your Father is merciful.അങ്ങനെ നിങ്ങളുടെ പിതാവു മനസ്സലിവുള്ളവൻ ആകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവർ ആകുവിൻ.

37 `And judge not, and ye may not be judged; condemn not, and ye may not be condemned; release, and ye shall be released.വിധിക്കരുതു; എന്നാൽ നിങ്ങളെയും വിധിക്കയില്ല; ശിക്ഷെക്കു വിധിക്കരുതു; എന്നാൽ നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകയില്ല; വിടുവിൻ; എന്നാൽ നിങ്ങളെയും വിടുവിക്കും.

38 `Give, and it shall be given to you; good measure, pressed, and shaken, and running over, they shall give into your bosom; for with that measure with which ye measure, it shall be measured to you again.'കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.

39 And he spake a simile to them, `Is blind able to lead blind? shall they not both fall into a pit?അവൻ ഒരുപമയും അവരോടു പറഞ്ഞു: “കുരുടന്നു കരുടനെ വഴികാട്ടുവാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലയോ? ശിഷ്യൻ ഗുരുവിന്നു മീതെയല്ല,

40 A disciple is not above his teacher, but every one perfected shall be as his teacher.അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും.

41 `And why dost thou behold the mote that is in thy brother's eye, and the beam that `is' in thine own eye dost not consider?എന്നാൽ നീ സഹോദരന്റെ കണ്ണിലെ കരടു നോക്കുകയും സ്വന്തകണ്ണിലെ കോൽ വിചാരിക്കാതിരിക്കയും ചെയ്യുന്നതു എന്തു?

42 or how art thou able to say to thy brother, Brother, suffer, I may take out the mote that `is' in thine eye -- thyself the beam in thine own eye not beholding? Hypocrite, take first the beam out of thine own eye, and then thou shalt see clearly to take out the mote that `is' in thy brother's eye.അല്ല, സ്വന്തകണ്ണിലെ കോൽ നോക്കാതെ: സഹോദരാ, നില്ലു; നിന്റെ കണ്ണിലെ കരടു എടുത്തുകളയട്ടെ എന്നു സഹോദരനോടു പറവാൻ നിനക്കു എങ്ങനെ കഴിയും? കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിലെ കോൽ എടുത്തുകളക; എന്നാൽ സഹോദരന്റെ കണ്ണിലെ കരടു എടുത്തുകളവാൻ വെടിപ്പായി കണുമല്ലോ.

43 `For there is not a good tree making bad fruit, nor a bad tree making good fruit;ആകാത്തഫലം കായ്കുന്ന നല്ല വൃക്ഷമില്ല; നല്ലഫലം കായ്കുന്ന ആകാത്ത വൃക്ഷവുമില്ല.

44 for each tree from its own fruit is known, for not from thorns do they gather figs, nor from a bramble do they crop a grape.ഏതു വൃക്ഷത്തെയും ഫലംകൊണ്ടു അറിയാം. മുള്ളിൽനിന്നു അത്തിപ്പഴം ശേഖരിക്കുകയും ഞെരിഞ്ഞിലിൽ നിന്നു മുന്തിരിങ്ങാ പറിക്കയും ചെയ്യുമാറില്ലല്ലോ.

45 `The good man out of the good treasure of his heart doth bring forth that which `is' good; and the evil man out of the evil treasure of his heart doth bring forth that which `is' evil; for out of the abounding of the heart doth his mouth speak.നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നതു.

46 `And why do ye call me, Lord, Lord, and do not what I say?നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കയും ഞാൻ പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്തു?

47 Every one who is coming unto me, and is hearing my words, and is doing them, I will shew you to whom he is like;എന്റെ അടുക്കൽ വന്നു എന്റെ വചനം കേട്ടു ചെയ്യുന്നവൻ എല്ലാം ഇന്നവനോടു തുല്യൻ എന്നു ഞാൻ കാണിച്ചു തരാം.

48 he is like to a man building a house, who did dig, and deepen, and laid a foundation upon the rock, and a flood having come, the stream broke forth on that house, and was not able to shake it, for it had been founded upon the rock.ആഴെക്കുഴിച്ചു പാറമേൽ അടിസ്ഥാനം ഇട്ടു വീടു പണിയുന്ന മനുഷ്യനോടു അവൻ തുല്യൻ. വെള്ളപ്പൊക്കം ഉണ്ടായിട്ടു ഒഴുക്കു വീട്ടിനോടു അടിച്ചു; എന്നാൽ അതു നല്ലവണ്ണം പണിതിരിക്കകൊണ്ടു അതു ഇളകിപ്പോയില്ല.

49 `And he who heard and did not, is like to a man having builded a house upon the earth, without a foundation, against which the stream brake forth, and immediately it fell, and the ruin of that house became great.'കേട്ടിട്ടു ചെയ്യാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേൽ വീടു പണിത മനുഷ്യനോടു തുല്യൻ. ഒഴുക്കു അടിച്ച ഉടനെ അതു വീണു; ആ വീട്ടിന്റെ വീഴ്ച വലിയതുമായിരുന്നു”.

Malayalam Bible