Bible

Joshua 17 - BBE (Malayalam)

1 And this was the part marked out for the tribe of Manasseh, because he was the oldest son of Joseph. As for Machir, the oldest son of Manasseh, the father of Gilead, because he was a man of war he had Gilead and Bashan.യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിന്നും ഓഹരി കിട്ടി; മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ അപ്പനും ആയ മാഖീർ യുദ്ധവീരനായിരുന്നതുകൊണ്ടു അവന്നു ഗിലെയാദും ബാശാനും ലഭിച്ചു.

2 And as for the rest of the children of Manasseh, their heritage was given to them by families; for the children of Abiezer, and for the children of Helek, and for the children of Asriel, and for the children of Shechem, and for the children of Hepher, and for the children of Shemida: these were the male children of Manasseh, the son of Joseph, by their families.മനശ്ശെയുടെ ശേഷം പുത്രന്മാരായ അബീയേസെരിന്റെ മക്കൾ, ഹേലെക്കിന്റെ മക്കൾ, അസ്രീയേലിന്റെ മക്കൾ, ശേഖെമിന്റെ മക്കൾ, ഹേഫെരിന്റെ മക്കൾ, ശെമീദാവിന്റെ മക്കൾ എന്നിവർക്കും കുടുംബംകുടുംബമായി ഓഹരി കിട്ടി; ഇവർ കുടുംബംകുടുംബമായി യോസേഫിന്റെ മകനായ മനശ്ശെയുടെ മക്കൾ ആയിരുന്നു.

3 But Zelophehad, the son of Hepher, the son of Gilead, the son of Machir, the son of Manasseh, had no sons, but only daughters; and these are the names of his daughters: Mahlah, and Noah, Hoglah, Milcah, and Tirzah.എന്നാൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകൻ ശെലോഫഹാദിന്നു പുത്രിമാരല്ലാതെ പുത്രന്മാർ ഇല്ലായിരുന്നു; അവന്റെ പുത്രിമാർക്കും: മഹ്ള, നോവ, ഹൊഗ്ള, മിൽക്ക, തിർസ എന്നു പേരായിരുന്നു.

4 And they came before Eleazar the priest, and Joshua, the son of Nun, and before the chiefs, saying, The Lord gave orders to Moses to give us a heritage among our brothers: so in agreement with the orders of the Lord he gave them a heritage among their father's brothers.അവർ പുരോഹിതനായ എലെയാസരിന്റെയും നൂന്റെ മകനായ യോശുവയുടെയും പ്രഭുക്കന്മാരുടെയും മുമ്പിൽ അടുത്തുചെന്നു: ഞങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തിൽ ഒരു അവകാശം ഞങ്ങൾക്കു തരുവാൻ യഹോവ മോശെയോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു. അങ്ങനെ അവൻ യഹോവയുടെ കല്പനപ്രകാരം അവരുടെ അപ്പന്റെ സഹോദരന്മാരുടെ കൂട്ടത്തിൽ അവർക്കു ഒരു അവകാശം കൊടുത്തു.

5 And ten parts were given to Manasseh, in addition to the land of Gilead and Bashan, which is on the other side of Jordan;ഇങ്ങനെ മനശ്ശെയുടെ പുത്രിമാർക്കു അവന്റെ പുത്രന്മാരുടെ കൂട്ടത്തിൽ അവകാശം ലഭിച്ചതുകൊണ്ടു മനശ്ശെക്കു യോർദ്ദാന്നക്കരെ ഗിലെയാദ് ദേശവും ബാശാനും കൂടാതെ പത്തു ഓഹരി കിട്ടി.

6 Because the daughters of Manasseh had a heritage among his sons, and the land of Gilead was the property of the other sons of Manasseh.മനശ്ശെയുടെ ശേഷം പുത്രന്മാർക്കു ഗിലെയാദ് ദേശം കിട്ടി.

7 And the limit of Manasseh's land was from Asher to Michmethath, which is before Shechem; the line goes on to the right hand, to the people of En-tappuah.മനശ്ശെയുടെ അതിരോ ആശേർമുതൽ ശേഖെമിന്നു കിഴക്കുള്ള മിഖ്മെഥാത്ത്‌വരെ ചെന്നു വലത്തോട്ടു തിരിഞ്ഞു ഏൻ-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടുകിടക്കുന്നു.

8 The land of Tappuah was the property of Manasseh; but Tappuah on the edge of Manasseh was the property of the children of Ephraim.തപ്പൂഹദേശം മനശ്ശെക്കുള്ളതായിരുന്നു; എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യർക്കു ഉള്ളതായിരുന്നു.

9 And the limit goes down to the stream Kanah, to the south of the stream: these towns were Ephraim's among the towns of Manasseh; Manasseh's limit was on the north side of the stream, ending at the sea:പിന്നെ ആ അതിർ കാനാതോട്ടിങ്കലേക്കു തോട്ടിന്റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങൾ മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമിന്നുള്ളവ; മനശ്ശെയുടെ അതിർ തോട്ടിന്റെ വടക്കുവശത്തുകൂടി ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.

10 To the south it is Ephraim's, and to the north it is Manasseh's, and the sea is his limit; and they are touching Asher on the north, and Issachar on the east.തെക്കുഭാഗം എഫ്രയീമിന്നും വടക്കുഭാഗം മനശ്ശെക്കും ഉള്ളതു. സമുദ്രം അവന്റെ അതിർ ആകുന്നു;

11 In Issachar and Asher, Manasseh had Beth-shean and its daughter-towns, and Ibleam and its daughter-towns, and the people of Dor and its daughter-towns, and the people of En-dor and its daughter-towns, and the people of Taanach and its daughter-towns, and the people of Megiddo and its daughter-towns, that is, the three hills.അതു വടക്കു ആശേരിനോടും കിഴക്കു യിസ്സാഖാരിനോടും തൊട്ടിരിക്കുന്നു. യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്റെ അധീനനഗരങ്ങളും യിബ്ളെയാമും അതിന്റെ അധീനനഗരങ്ങളും ദോർനിവാസികളും അതിന്റെ അധീനനഗരങ്ങളും ഏൻ-ദോർനിവാസികളും അതിന്റെ അധീനനഗരങ്ങളും താനാക്ക് നിവാസികളും അതിന്റെ അധീനനഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്റെ അധീനനഗരങ്ങളും ഉണ്ടായിരുന്നു; മൂന്നു മേടുകൾ തന്നേ.

12 But the children of Manasseh were not able to make the people of those towns go out; but the Canaanites would go on living in that land.എന്നാൽ മനശ്ശെയുടെ മക്കൾക്കു ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാൻ കഴിഞ്ഞില്ല; കനാന്യർക്കു ആ ദേശത്തിൽ തന്നേ പാർപ്പാനുള്ള താല്പര്യം സാധിച്ചു.

13 And when the children of Israel had become strong, they put the Canaanites to forced work, in place of driving them out.എന്നാൽ യിസ്രായേൽമക്കൾ ബലവാന്മാരായി തീർന്നപ്പോൾ അവരെ നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു.

14 Then the children of Joseph said to Joshua, Why have you given me only one part and one stretch of land for my heritage? For through the blessing given to me by the Lord up to now, I am a great people.അനന്തരം യോസേഫിന്റെ മക്കൾ യോശുവയോടു: യഹോവ ഇതുവരെ ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങൾ ഒരു വലിയ ജനമായി തീർന്നിരിക്കെ ഒരു നറുക്കും ഓഹരിയും മാത്രം നീ ഞങ്ങൾക്കു തന്നതു എന്തു എന്നു ചോദിച്ചു.

15 Then Joshua said to them, If you are such a great people, go up into the woodlands, clearing a place there for yourselves in the land of the Perizzites and the Rephaim, if the hill-country of Ephraim is not wide enough for you.യോശുവ അവരോടു: നിങ്ങൾ വലിയൊരു ജനം എങ്കിൽ എഫ്രയീംപർവ്വതം നിങ്ങൾക്കു വിസ്താരം പോരാത്തതാകകൊണ്ടു കാട്ടുപ്രദേശത്തു ചെന്നു പെരിസ്യരുടെയും മല്ലന്മാരുടെയും ദേശത്തു കാടുവെട്ടി സ്ഥലം എടുത്തു കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.

16 And the children of Joseph said, The hill-country is not enough for us: and all the Canaanites living in the valley have iron war-carriages, those in Beth-shean and its towns as well as those in the valley of Jezreel.അതിന്നു യോസേഫിന്റെ മക്കൾ: മലനാടു ഞങ്ങൾക്കു പോരാ; ബേത്ത്-ശെയാനിലും അതിന്റെ അധീനനഗരങ്ങളിലും യിസ്രായേൽ താഴ്വരയിലും ഇങ്ങനെ താഴ്‍വീതി പ്രദേശത്തു പാർക്കുന്ന കനാന്യർക്കൊക്കെയും ഇരിമ്പു രഥങ്ങൾ ഉണ്ടു എന്നു പറഞ്ഞു.

17 Then Joshua said to the children of Joseph, to Ephraim and Manasseh, You are a great people, and have great power: you are not to have one property only,യോശുവ യോസേഫിന്റെ കുലമായ എഫ്രയീമിനോടും മനശ്ശെയോടും പറഞ്ഞതു: നിങ്ങൾ വലിയോരു ജനം തന്നേ; മഹാശക്തിയും ഉണ്ടു; നിങ്ങൾക്കു ഒരു ഓഹരിമാത്രമല്ല വരേണ്ടതു.

18 For the hill-country of Gilead will be yours ... the woodland and cut down ... its outskirts will be yours ... get the Canaanites out, for they have iron war-carriages ... strong.മലനാടു നിനക്കുള്ളതു ആയിരിക്കേണം; അതു കാടാകുന്നു എങ്കിലും നിങ്ങൾ അതു വെട്ടിത്തെളിക്കേണം അതിന്റെ അറുതിപ്രദേശങ്ങളും നിങ്ങൾക്കുള്ളവ തന്നേ; കനാന്യർ ഇരിമ്പുരഥങ്ങൾ ഉള്ളവരും ബലവാന്മാരും ആകുന്നു എങ്കിലും നിങ്ങൾ അവരെ നീക്കിക്കളയും.

Malayalam Bible