Deuteronomy 20 - WEB (Malayalam)
1 When you go forth to battle against your enemies, and see horses, and chariots, [and] a people more than you, you shall not be afraid of them; for Yahweh your God is with you, who brought you up out of the land of Egypt.നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു.
2 It shall be, when you draw near to the battle, that the priest shall approach and speak to the people,നിങ്ങൾ പടയേല്പാൻ അടുക്കുമ്പോൾ പുരോഹിതൻ വന്നു ജനത്തോടു സംസാരിച്ചു:
3 and shall tell them, Hear, Israel, you draw near this day to battle against your enemies: don't let your heart faint; don't be afraid, nor tremble, neither be scared of them;യിസ്രായേലേ, കേൾക്ക; നിങ്ങൾ ഇന്നു ശത്രുക്കളോടു പടയേല്പാൻ അടുക്കുന്നു; അധൈര്യപ്പെടരുതു, പേടിക്കരുതു, നടുങ്ങിപ്പോകരുതു; അവരെ കണ്ടു ഭ്രമിക്കയുമരുതു.
4 for Yahweh your God is he who goes with you, to fight for you against your enemies, to save you.നിങ്ങളുടെ ദൈവമായയഹോവ നിങ്ങൾക്കുവേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്തു നിങ്ങളെ രക്ഷിപ്പാൻ നിങ്ങളോടുകൂടെ പോരുന്നു എന്നു അവരോടു പറയേണം.
5 The officers shall speak to the people, saying, What man is there who has built a new house, and has not dedicated it? let him go and return to his house, lest he die in the battle, and another man dedicate it.പിന്നെ പ്രമാണികൾ ജനത്തോടു പറയേണ്ടതു എന്തെന്നാൽ: ആരെങ്കിലും ഒരു പുതിയ വീടു പണിയിച്ചു ഗൃഹപ്രവേശം കഴിക്കാതെ ഇരിക്കുന്നുവെങ്കിൽ അവൻ പടയിൽ പട്ടുപോകയും മറ്റൊരുത്തൻ ഗൃഹപ്രവേശം കഴിക്കയും ചെയ്യാതിരിക്കെണ്ടതിന്നു അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
6 What man is there who has planted a vineyard, and has not used the fruit of it? let him go and return to his house, lest he die in the battle, and another man use the fruit of it.ആരെങ്കിലും ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം അനുഭവിക്കാതെ ഇരിക്കുന്നുവെങ്കിൽ അവൻ പടയിൽ പട്ടുപോകയും മറ്റൊരുത്തൻ അതിന്റെ ഫലം അനുഭവിക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
7 What man is there who has pledged to be married a wife, and has not taken her? let him go and return to his house, lest he die in the battle, and another man take her.ആരെങ്കിലും ഒരു സ്ത്രീയെ വിവഹാത്തിന്നു നിശ്ചയിച്ചു അവളെ പരിഗ്രഹിക്കാതിരിക്കുന്നു എങ്കിൽ അവൻ പടയിൽ പട്ടുപോകയും മറ്റൊരുത്തൻ അവളെ പരിഗ്രഹിക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
8 The officers shall speak further to the people, and they shall say, What man is there who is fearful and faint-hearted? let him go and return to his house, lest his brother's heart melt as his heart.പ്രമാണികൾ പിന്നെയും ജനത്തോടു പറയേണ്ടതു: ആർക്കെങ്കിലും ഭയവും അധൈര്യവും ഉണ്ടെങ്കിൽ അവൻ തന്റെ ഹൃദയംപോലെ സഹേദരന്റെ ഹൃദയവും ധൈര്യം കൊടുത്താതിരിക്കേണ്ടതിന്നു വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
9 It shall be, when the officers have made an end of speaking to the people, that they shall appoint captains of hosts at the head of the people.ഇങ്ങനെ പ്രമാണികൾ ജനത്തോടു പറങ്ഞു തീർന്നശേഷം അവർ സൈന്യാധിപന്മാരെ സേനാമുഖത്തു ആക്കേണം.
10 When you draw near to a city to fight against it, then proclaim peace to it.നീ ഒരു പട്ടണത്തോടു യുദ്ധം ചെയ്‍വാൻ അടുത്തുചെല്ലുമ്പോൾ സമാധാനം വിളിച്ചു പറയേണം.
11 It shall be, if it make you answer of peace, and open to you, then it shall be, that all the people who are found therein shall become tributary to you, and shall serve you.സമാധാനം എന്നു മറുപടി പറങ്ഞു വാതിൽ തുറന്നുതന്നാൽ അതിലുള്ള ജനം എല്ലാം നിനക്കു ഊഴിയവെലക്കാരായി സേവചെയ്യേണം.
12 If it will make no peace with you, but will make war against you, then you shall besiege it:എന്നാൽ അതു നിന്നോടു സമാധാനമാകാതെ യുദ്ധംചെയ്യുന്നു എങ്കിൽ അതിനെ നിരോധിക്കേണം.
13 and when Yahweh your God delivers it into your hand, you shall strike every male of it with the edge of the sword:നിന്റെ ദൈവമായ യഹോവ അതു നിന്റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ കൊല്ലേണം.
14 but the women, and the little ones, and the cattle, and all that is in the city, even all the spoil of it, shall you take for a prey to yourself; and you shall eat the spoil of your enemies, which Yahweh your God has given you.എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം.
15 Thus shall you do to all the cities which are very far off from you, which are not of the cities of these nations.ഈ ജാതികളുടെ പട്ടണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാതെ വളരെ ദൂരമായിരിക്കുന്ന എല്ല പട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം.
16 But of the cities of these peoples, that Yahweh your God gives you for an inheritance, you shall save alive nothing that breathes;നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ
17 but you shall utterly destroy them: the Hittite, and the Amorite, the Canaanite, and the Perizzite, the Hivite, and the Jebusite; as Yahweh your God has commanded you;ഹിത്യർ, അമോർയ്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കേണം.
18 that they not teach you to do after all their abominations, which they have done to their gods; so would you sin against Yahweh your God.അവർ തങ്ങളുടെ ദേവ പൂജയിൽ ചെയ്തുപോരുന്ന സകലമ്ളേച്ഛതളും ചെയ്‍വാൻ നിങ്ങളെ പഠിപ്പിച്ചിട്ടു നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു തന്നേ.
19 When you shall besiege a city a long time, in making war against it to take it, you shall not destroy the trees of it by wielding an axe against them; for you may eat of them, and you shall not cut them down; for is the tree of the field man, that it should be besieged of you?ഒരു പട്ടണം പിടിപ്പാൻ അതിനോടു യുദ്ധംചെയ്തു വളരെക്കാലം നിരോധിക്കേണ്ടിവന്നാൽ അതിന്റെ ചുറ്റുമുള്ള വൃക്ഷങ്ങളെ കോടാലികൊണ്ടു വെട്ടി നശിപ്പിക്കരുതു; അവയുടെ ഫലം നിനക്കു തിന്നാവുന്നതാകയാൽ അവയെ വെട്ടിക്കളയരുതു; നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാൻ അതു മനുഷ്യനാകുന്നുവോ?
20 Only the trees of which you know that they are not trees for food, you shall destroy and cut them down; and you shall build bulwarks against the city that makes war with you, until it fall.തിന്മാനുള്ള ഫലവൃകഷമല്ലെന്നു അറിയുന്ന വൃക്ഷങ്ങളെ മാത്രം വെട്ടിക്കളകയും നിന്നോടു യുദ്ധം ചെയ്യുന്ന പട്ടണം കീഴടങ്ങുംവരെ അതിന്റെ നേരെ കൊത്തളം പണികയും ചെയ്യാം.
Malayalam Bible