2 Samuel 18 - NEPALI (Malayalam)
1 दाऊदले आफ्ना मानिसहरू गने। तिनले ती मानिसहरूलाई नेतृत्व गर्न 1,000 र 100 को माथि कप्तानहरू छाने।അനന്തരം ദാവീദ് തന്നോടുകൂടെയുള്ള ജനത്തെ എണ്ണിനോക്കി; അവർക്കു സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു.
2 दाऊदले मानिसहरूलाई तीन भागमा छुट्याए। अनि दाऊदले मानिसहरू पठाए। योआबको एक तिहाइ सैनिकहरूलाई नेतृत्व गरे। अर्को तीन भागको एक तिहाई सैनिकहरू योआबका सानो भाइ अबीशैको अधिकारमा थिए अनि तीन भागको अन्तिम तिहाई ईत्तैबाटका गित्तीको अधिकारमा थिए। राजा दाऊदले मानिसहरूलाई भने, “म पनि तिमीहरूसित जानेछु।”ദാവീദ് ജനത്തിൽ മൂന്നിൽ ഒരു പങ്കു യോവാബിന്റെ കൈക്കീഴും മൂന്നിൽ ഒരു പങ്കു സെരൂയയുടെ മകനും യോവാബിന്റെ സഹോദരനും ആയ അബീശായിയുടെ കൈക്കീഴും മൂന്നിൽ ഒരു പങ്കു ഗിത്യനായ ഇത്ഥായിയുടെ കൈക്കീഴും അയച്ചു: ഞാനും നിങ്ങളോടുകൂടെ വരും എന്നു രാജാവു ജനത്തോടു പറഞ്ഞു.
3 तर मानिसहरूले भने, “होइन! तपाईं हामीसित नजानुहोस्। कारण के हो भने, यदि हामी युद्धभूमिबाट विमुख भयौं भने अब्शालोमका मानिसहरूलाई प्रभाव पर्दैन। यदि हामी आधा नै मर्यौ भने पनि त्यत्ति फरक पर्दैन। तर तपाईं 10,000 को संख्याका हामीभन्दा महत्वपूर्ण हुनुहुन्छ। तपाईं यही शहरमा बस्नु भए असल हुन्छ। यदि हामीलाई दरकार पर्यो भने सहयोग पुर्याउनुहोस्।”എന്നാൽ ജനം: നീ വരേണ്ടാ; ഞങ്ങൾ തോറ്റോടി എന്നു വരികിൽ ഞങ്ങളുടെ കാര്യം ആരും ഗണ്യമാക്കുകയില്ല; ഞങ്ങളിൽ പാതിപേർ പട്ടുപോയി എന്നുവരികിലും അതാരും ഗണ്യമാക്കുകയില്ല; നീയോ ഞങ്ങളിൽ പതിനായിരം പേർക്കു തുല്യൻ. ആകയാൽ നീ പട്ടണത്തിൽ ഇരുന്നുകൊണ്ടു ഞങ്ങൾക്കു സഹായം ചെയ്യുന്നതു നല്ലതു എന്നു പറഞ്ഞു.
4 राजाले मानिसहरूलाई भने, “तिमीहरूलाई जे राम्रो लाग्छ म त्यही गर्छु।”तब राजा द्वारमा खडा भए। फौज अघि बड्यो। सय र हजारको समूहमा तिनीहरू हिडे।രാജാവു അവരോടു: നിങ്ങൾക്കു ഉത്തമം എന്നു തോന്നുന്നതു ഞാൻ ചെയ്യാം എന്നു പറഞ്ഞു. പിന്നെ രാജാവു പടിവാതിൽക്കൽ നിന്നു; ജനമൊക്കെയും നൂറുനൂറായും ആയിരമായിരമായും പുറപ്പെട്ടു.
5 योआब, अबीशै र ईत्तैलाई दाऊदले आदेश दिए। उसले भने, “मेरो खातिर जवान अब्शालोम प्रति दयालू बन्नु।”राजाले कप्तानहरूलाई के भने सैनिकहरूले सबै सुने।അബ്ശാലോംകുമാരനോടു എന്നെ ഓർത്തു കനിവോടെ പെരുമാറുവിൻ എന്നു രാജാവു യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചു. രാജാവു അധിപതിമാരോടൊക്കെയും അബ്ശാലോമിനെക്കുറിച്ചു കല്പിക്കുമ്പോൾ ജനമെല്ലാം കേട്ടു.
6 दाऊदका सैनिकहरूले अब्शालोमका इस्राएलीहरूलाई आक्रमण गरे। तिनीहरूले एप्रैमको जङ्गलभित्र लडाईं गरे।പിന്നെ ജനം പടനിലത്തേക്കു യിസ്രായേലിന്റെ നേരെ പുറപ്പെട്ടു; എഫ്രയീംവനത്തിൽവെച്ചു പടയുണ്ടായി.
7 दाऊदका सेनाहरूले इस्राएलीहरूलाई परास्त गरे। त्यस दिन 20,000 मानिसहरू मारिए।യിസ്രായേൽ ജനം ദാവീദിന്റെ ചേവകരോടു തോറ്റു. അന്നു അവിടെ ഒരു മഹാസംഹാരം നടന്നു ഇരുപതിനായിരം പേർ പട്ടുപോയി.
8 देशभरि युद्ध फैलियो। तरवारले भन्दा ज्यादा मानिस जङ्गलमा मरे।പട ആ ദേശത്തെല്ലാടവും പരന്നു; അന്നു വാളിന്നിരയായതിലും അധികം പേർ വനത്തിന്നിരയായ്തീർന്നു.
9 अब्शालोमले दाऊदका अधिकारीहरूलाई भेटे। अब्शालोम एउटा खच्चरमा चढेर टाढ भाग्ने चेष्टा गरे। खच्चर बजराठको रूखको हाँगाहरू मुनि भाग्यो। त्यो हाँगो मोटो थियो, अब्शालोमको टाउको हाँगामा अल्झियो। खच्चर लगातार दौडिरह्यो अनि ऊ जमीन माथि हाँगामा झुण्डिए।അബ്ശാലോം ദാവീദിന്റെ ചേവകർക്കു എതിർപ്പെട്ടു; അബ്ശാലോം കോവർകഴുതപ്പുറത്തു ഓടിച്ചുപോകുമ്പോൾ കോവർകഴുത കൊമ്പു തിങ്ങിനില്ക്കുന്ന ഒരു വലിയ കരുവേലകത്തിൻ കീഴെ എത്തി; അവന്റെ തലമുടി കരുവേലകത്തിൽ പിടിപെട്ടിട്ടു അവൻ ആകാശത്തിന്നും ഭൂമിക്കും മദ്ധ്യേ തൂങ്ങി; അവന്റെ കീഴിൽനിന്നു കോവർകഴുത ഓടിപ്പോയി.
10 एकजना मानिसले यो घटना देखे। उसले योआबलाई भने, “मैले बाजको रूखमा अब्शालोम झुण्डिरहेको देखे।”ഒരുത്തൻ അതു കണ്ടിട്ടു: അബ്ശാലോം ഒരു കരുവേലകത്തിൽ തൂങ്ങിക്കിടക്കുന്നതു ഞാൻ കണ്ടു എന്നു യോവാബിനോടു അറിയിച്ചു.
11 योआबले त्यस मानिसलाई भने, “तैंले मारेर त्यसलाई रूखबाट भुइँमा किन झारिनस्? म तँलाई एउटा पेटी र चाँदीको दश टुक्रा दिने थिएँ!”യോവാബ് തന്നെ അറിയിച്ചവനോടു: നീ അവനെ കണ്ടിട്ടു അവിടെവെച്ചുതന്നേ വെട്ടിക്കളയാഞ്ഞതു എന്തു? ഞാൻ നിനക്കു പത്തു ശേക്കെൽ വെള്ളിയും ഒരു അരക്കച്ചയും തരുമായിരുന്നുവല്ലോ എന്നു പറഞ്ഞു.
12 त्यस मानिसले योआबलाइ भने, “यदि मलाई 1,000 चाँदीको टुक्रा दिएको भएता पनि म राजाको छोरालाई केही गर्ने थिइन। कारण राजाले तपाईं अबीशै र इत्तैलाई भएको आदेश हामीले सुन्यौ। राजाले भनेका थिए, ‘नौजवान अब्शालोमलाई चोट नपुर्याउनु।’അവൻ യോവാബിനോടു പറഞ്ഞതു: ആയിരം ശേക്കെൽ വെള്ളി എനിക്കു തന്നാലും ഞാൻ രാജകുമാരന്റെ നേരെ കൈ നീട്ടുകയില്ല; അബ്ശാലോംകുമാരനെ ആരും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ എന്നു രാജാവു നിന്നോടും അബീശായിയോടും ഇത്ഥായിയോടും ഞങ്ങൾ കേൾക്കെയല്ലോ കല്പിച്ചതു.
13 यदि मैले उसलाई मारेको भए राजाले पत्तो लगाउनु हुने थियो। अनि तपाईं, याओबले, मेरो रक्षागर्नु हुने थिएन।”അല്ല, ഞാൻ അവന്റെ പ്രാണനെ ദ്രോഹിച്ചിരുന്നെങ്കിൽ--രാജാവിന്നു ഒന്നും മറവായിരിക്കയില്ലല്ലോ--നീ തന്നേ എന്നോടു അകന്നു നില്ക്കുമായിരുന്നു.
14 योआबले भने, “म यहाँ तँसंग समय बरबाद गर्दिन।”अब्शालोम अझै जीवितै बाजको रूखमा झुण्डिरहेको थिए। योआबले तीनवटा भाला निकालेर अब्शालोमलाई हाने। भाला गएर अब्शालोमको मुटुमै रोपियो।എന്നാൽ യോവാബ്: ഞാൻ ഇങ്ങനെ നിന്നോടു സംസാരിച്ചു നേരം കളകയില്ല എന്നു പറഞ്ഞു മൂന്നു കുന്തം കയ്യിൽ എടുത്തു അബ്ശാലോം കരുവേലകത്തിൽ ജീവനോടു തൂങ്ങിക്കിടക്കുമ്പോൾ തന്നേ അവയെ അവന്റെ നെഞ്ചിന്നകത്തു കുത്തിക്കടത്തി.
15 योआबका दशजना जवान सिपाही थिए जो योआबका अंगरक्षक हुन। ती दशजना मानिस अब्शालोमको वरिपरी भेला भएर उसलाई मारे।യോവാബിന്റെ ആയുധവാഹകന്മാരായ പത്തു ബാല്യക്കാർ വളഞ്ഞു നിന്നു അബ്ശാലോമിനെ അടിച്ചുകൊന്നു.
16 अब्शालोमका सेनाहरूलाई नखेद्नु भन्नाका खातिर योआबले तुरही फूके।പിന്നെ യോവാബ് കാഹളം ഊതി; യോവാബ് ജനത്തെ വിലക്കിയതുകൊണ്ടു അവർ യിസ്രായേലിനെ പിന്തുടരുന്നതു വിട്ടുമടങ്ങി.
17 योआबका मानिसहरूले अब्शालोमको लाश जङ्गलको ठूलो दूलोमा फ्याँकिदिए। तिनीहरूले लाश हालेर उक्त दूलोलाई ढुङ्गाले पुरिदिए।अब्शालोमका जति पनि इस्राएली अनुयायीहरू थिए भागेर घर गए।അബ്ശാലോമിനെ അവർ എടുത്തു വനത്തിൽ ഒരു വലിയ കുഴിയിൽ ഇട്ടു; അവന്റെ മേൽ ഏറ്റവും വലിയോരു കൽക്കൂമ്പാരം കൂട്ടി; യിസ്രായേലൊക്കെയും താന്താന്റെ വീട്ടിലേക്കു ഓടിപ്പോയി.
18 जब अब्शालोम जीवित थिए तिनले राजाको बेंसीमा एउटा स्तम्भ खडा गरेका थिए। अब्शालोमले भनेका थिए, “मेरो नाउँ जीवित राख्ने कुनै छोरा छैन।” यसैले तिनले त्यस स्तम्भको नाउँ आफ्नो नाममा राखे। आज पनि उक्त स्तम्भलाई, “अब्शालोम स्मृति-चिन्ह” भनिन्छ।അബ്ശാലോം ജീവനോടിരുന്ന സമയം: എന്റെ പേർ നിലനിർത്തേണ്ടതിന്നു എനിക്കു മകനില്ലല്ലോ എന്നു പറഞ്ഞു, രാജാവിൻ താഴ്വരയിലെ തൂൺ എടുത്തു നാട്ടി അതിന്നു തന്റെ പേർ വിളിച്ചിരുന്നു; അതിന്നു ഇന്നുവരെ അബ്ശാലോമിന്റെ ജ്ഞാപക സ്തംഭം എന്നു പറഞ്ഞുവരുന്നു.
19 सादोकका छोरा अहीमासले योआबलाई भने, “राजा दाऊदलाई खबर दिन मलाई नियुक्त गर्नु होस्। म उहाँलाई परमप्रभुले उहाँको शत्रुलाई नष्ट गरिदिनु भयो भनेर स्चना दिन्छु।”അനന്തരം സാദോക്കിന്റെ മകനായ അഹീമാസ്: ഞാൻ ഓടിച്ചെന്നു രാജാവിനോടു, യഹോവ അവന്നുവേണ്ടി ശത്രുക്കളോടു പ്രതികാരം ചെയ്തിരിക്കുന്ന സദ്വർത്തമാനം അറിയിക്കട്ടെ എന്നു പറഞ്ഞു.
20 योआबले अहीमासलाई जवाफ दिए, “होइन, आज यो खबर लिएर दाऊद कहाँ जाने तिमी एक छैनौ। तिमीले यो खबर राजा भए कहाँ अरू कुनै दिनमा लिएर जाऊ। किन? किनभने राजाका छोरा मारिएका छन्।”യോവാബ് അവനോടു: നീ ഇന്നു സദ്വർത്തമാന ദൂതനാകയില്ല; ഇനി ഒരു ദിവസം സദ്വർത്തമാനം കൊണ്ടുപോകാം; രാജകുമാരൻ മരിച്ചിരിക്കകൊണ്ടു നീ ഇന്നു സദ്വർത്തമാന ദൂതനാകയില്ല എന്നു പറഞ്ഞു.
21 तब योआबले कूशबाट आएका मानिसलाई भने, “जाऊ अनि तिमीले जे जति देखेका छौ राजालाई स्चना गर।”कूशीले योआबलाई शिर झुकाएर तब दाऊदलाई खबर दिन दगुरे।പിന്നെ യോവാബ് കൂശ്യനോടു: നി കണ്ടതു രാജാവിനെ ചെന്നു അറിയിക്ക എന്നു പറഞ്ഞു. കൂശ്യൻ യോവാബിനെ വണങ്ങി ഓടി. സാദോക്കിന്റെ മകനായ അഹീമാസ് പിന്നെയും യോവാബിനോടു: ഏതായാലും ഞാനും കൂശ്യന്റെ പിന്നാലെ ഓടട്ടെ എന്നു പറഞ്ഞു.
22 तर सादोकका छोरा अहीमासले योआबलाई बिन्ती गरे, “जसरी हुन्छ, दयागरी त्यस कूशीसित समाचार पुर्याउन मलाई पनि पठाउनुहोस्।”योआबले भने, “यो खबर तँ किन लान्छस्? यो समाचारहरू दिदा तैंले कुनै पुरस्कार पाउने छैनस्।”അതിന്നു യോവാബ്: എന്റെ മകനേ, നീ എന്തിന്നു ഓടുന്നു? നിനക്കു പ്രതിഫലം കിട്ടുകയില്ലല്ലോ എന്നു പറഞ്ഞു.
23 अहीमासले जवाफ दिए, “जसरी भएता पनि म दाऊदकहाँ जान्छु।”योआबले भने, “ठीक छ, यदि तँ दाऊद कहाँ जान्छस् भने जा।”तब अहीमास यर्दन बेंसी भएर कूशीलाई नाघेर गए।അവൻ പിന്നെയും: ഏതായാലും ഞാൻ ഓടും എന്നു പറഞ്ഞതിന്നു: എന്നാൽ ഓടിക്കൊൾക എന്നു അവൻ പറഞ്ഞു. അങ്ങനെ അഹീമാസ് സമഭൂമിവഴിയായി ഓടി കൂശ്യനെ കടന്നുപോയി.
24 दाऊद शहरका दुइ द्वारको बीचमा बसिरहेका थिए। पहरादार पर्खालहरूको द्वारको छप्परमाथि चढे। पहरादारले एउटा मानिस एक्लै कुद्दै आइरहेको देखे।എന്നാൽ ദാവീദ് രണ്ടു പടിവാതിലിന്നു മദ്ധ്യേ ഇരിക്കയായിരുന്നു. കാവൽക്കാരൻ പടിവാതിലിന്നും മീതെ മതിലിന്റെ മുകളിൽ കയറി തല ഉയർത്തിനോക്കി ഒരുത്തൻ തനിച്ചു ഓടിവരുന്നതു കണ്ടു.
25 पहरादारले चिच्याएर राजा दाऊदलाई भने।राजा दाऊदले भने, “यदि मानिस एक्लै छ भने त्यसले खबर ल्याउँदैछ।”शहरको नजिकै त्यो मानिस आइपुग्यो।കാവൽക്കാരൻ രാജാവിനോടു വിളിച്ചു അറിയിച്ചു. അവൻ ഏകൻ എങ്കിൽ സദ്വർത്തമാനവും കൊണ്ടാകുന്നു വരുന്നതു എന്നു രാജാവു പറഞ്ഞു.
26 पहरादारले अर्को मानिस पनि कुद्दै गरेको देखे। त्यो पहरादारले ढोकेलाई भने हेर त्यो मानिस पनि एकलै कुदेर आइरहेछ।राजाले भने, “उसले पनि समाचार ल्याइरहेकोछ।”അവൻ നടന്നു അടുത്തു. പിന്നെ കാവൽക്കാരൻ മറ്റൊരുത്തൻ ഓടിവരുന്നതു കണ്ടു; കാവൽക്കാരൻ വാതിൽ കാക്കുന്നവനോടു: ഇതാ, പിന്നെയും ഒരു ആൾ തനിച്ചു ഓടി വരുന്നു എന്നു വിളിച്ചു പറഞ്ഞു. അവനും സദ്വർത്തമാനദൂതനാകുന്നു എന്നു രാജാവു പറഞ്ഞു.
27 त्यस पहरादारले भने, “मलाई लाग्दैछ त्यो पहिला कुद्दै आउने चाहिं सादोकका छोरा अहीमास हुनुपर्छ।”राजाले भने, “अहीमास राम्रो मानिस हो। उसले राम्रो खबर ल्याउँदैछ।”ഒന്നാമത്തവന്റെ ഓട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഓട്ടം പോലെ എനിക്കു തോന്നുന്നു എന്നു കാവൽക്കാരൻ പറഞ്ഞു. അതിന്നു രാജാവു: അവൻ നല്ലവൻ; നല്ലവർത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
28 अहीमासले राजालाई भने, “सबै राम्रै छ।” राजाका अघि शिर झुकाएर अहीमासले भने, “परमप्रभु राजाका परमेश्वरको महिमा गाऔ! परमप्रभुले तपाईंको विरोधीलाई हराउनुभयो, मेरो मालिक राजा।”അഹീമാസ് രാജാവിനോടു ശുഭം, ശുഭം എന്നു വിളിച്ചു പറഞ്ഞു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു: യജമാനനായ രാജാവിന്റെ നേരെ കൈ ഓങ്ങിയവരെ ഏല്പിച്ചുതന്ന നിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ എന്നു പറഞ്ഞു.
29 राजाले भने, “नौजवान अब्शालोम ठीकै छ त?” अहीमासले जवाफ दिए, “जब मलाई योआबले पठाए, मैले ठूलो उत्साह देखें। तर के भयो मलाई थाहा छैन।”അപ്പോൾ രാജാവു അബ്ശാലോംകുമാരൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അഹീമാസ്: യോവാബ് രാജാവിന്റെ ഭൃത്യനെയും അടിയനെയും അയക്കുമ്പോൾ വലിയോരു കലഹം കണ്ടു; എന്നാൽ അതു എന്തെന്നു ഞാൻ അറിഞ്ഞില്ല എന്നു പറഞ്ഞു.
30 तब राजाले भने, “यहाँ उभ र पर्ख।” अहीमास त्यहाँ उभिए र पर्खिए।നീ അവിടെ മാറി നിൽക്ക എന്നു രാജാവു പറഞ്ഞു. അവൻ മാറിനിന്നു.
31 कूशी आए। उनले भने, “मेरा मालिक राजालाई खबर छ। आज परमप्रभुले तपाईंका विरोधीहरूलाई दण्ड दिनुभयो।”ഉടനെ കൂശ്യൻ വന്നു: യജമാനനായ രാജാവിന്നു ഇതാ നല്ല വർത്തമാനം; നിന്നോടു എതിർത്ത എല്ലാവരോടും യഹോവ ഇന്നു നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു എന്നു കൂശ്യൻ പറഞ്ഞു.
32 राजाले कूशीलाई सोधे, “के अब्शालोम ठीक छ त?”कूशीले जवाफ दिए, “म विश्वास गर्छु जो तपाईंका बिरूद्धमा थिए ती सबैले त्यो जवान केटो (अब्शालोम)ले पाएको जस्तै सजाय पाउने छन्।”അപ്പോൾ രാജാവു കൂശ്യനോടു: അബ്ശാലോംകുമാരൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു കൂശ്യൻ യജമാനനായ രാജാവിന്റെ ശത്രുക്കളും നിന്നോടു ദോഷം ചെയ്‍വാൻ എഴുന്നേല്ക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ എന്നു പറഞ്ഞു.
33 तब राजाले अब्शालोम मरे भनेर थाहा पाए। राजा साह्रै दुःखी भए। ऊ द्वारबाट कोठामा गएर रोए। कोठामा जाँदा रूँदै गए। तिनले भन्दैथिए, “हे मेरो छोरा अब्शालोम, तिम्रो सट्टामा म मर्नु असल थियो। हे अब्शालोम, मेरो छोरा, छोरा!”ഉടനെ രാജാവു നടുങ്ങി പടിപ്പുരമാളികയിൽ കയറി: എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാൻ നിനക്കു പകരം മരിച്ചെങ്കിൽ കൊള്ളായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ! എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ടു നടന്നു.
Malayalam Bible