Bible

2 Samuel 10 - NEPALI (Malayalam)

1 पछि अम्मोनीहरूका राजा नाहाश मरे। तिनको मृत्युपछि तिनका छोरा हानून नयाँ राजा भए।അതിന്റെ ശേഷം അമ്മോന്യരുടെ രാജാവു മരിച്ചു; അവന്റെ മകനായ ഹാനൂൻ അവന്നു പകരം രാജാവായി.

2 दाऊदले भने, “नाहाश मप्रति उदार थिए। यसैले मैले पनि तिनका छोरा हानूनप्रति उद्धार बन्नुपर्छ।” त्यसैले हानूनलाई उसका पिताको मृत्युको बारे सान्त्वना प्रदान गर्न दाऊदले आफ्ना अधिकारीहरू पठाए।यसर्थ दाऊका अधिकारीहरू अम्मोनीहरूको देशमा गए।അപ്പോൾ ദാവീദ്: ഹാനൂന്റെ അപ്പനായ നാഹാശ് എനിക്കു ദയ ചെയ്തതുപോലെ അവന്റെ മകന്നു ഞാനും ദയ ചെയ്യും എന്നു പറഞ്ഞു അവന്റെ അപ്പനെക്കുറിച്ചു അവനോടു ആശ്വാസവാക്കു പറവാൻ തന്റെ ഭൃത്യന്മാരെ പറഞ്ഞയച്ചു.

3 तर अम्मोनी अधिकारीहरूले हानूनलाई भने, “दाऊदले आफ्ना मानिसहरू तपाईंको पिताको मृत्युमा तपाईंलाई सान्तवना दिन भनेर पठाएका हुन् भनी तपाईं मान्नु हुन्छ? निश्चय होइन! दाऊदले त यी मानिसहरूलाई तपाईंको शहरको जानकारी लिन पठाएका हुन्। तपाईं विरूद्ध युद्ध गर्ने योजना हो।”ദാവീദിന്റെ ഭൃത്യന്മാർ അമ്മോന്യരുടെ ദേശത്തു എത്തിയപ്പോൾ അമ്മോന്യപ്രഭുക്കന്മാർ തങ്ങളുടെ യജമാനനായ ഹാനൂനോടു: ദാവീദ് നിന്റെ അപ്പനെ ബഹുമാനിച്ചിട്ടാകുന്നു ആശ്വസിപ്പിക്കുന്നവരെ നിന്റെ അടുക്കൽ അയച്ചതു എന്നു തോന്നുന്നുവോ? പട്ടണത്തെ ശോധനചെയ്തു ഒറ്റുനോക്കുവാനും അതിനെ നശിപ്പിച്ചുകളവാനും അല്ലയോ ദാവീദ് ഭൃത്യന്മാരെ നിന്റെ അടുക്കൽ അയച്ചതു എന്നു പറഞ്ഞു.

4 यसकारणले हानूनले ती अधिकारीहरूलाई पक्रेर आधा दाह्री अनि कम्बरदेखि तलको लुगा काटेर खेदे।അപ്പോൾ ഹാനൂൻ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു അവരുടെ താടിയെ പാതി ചിരപ്പിച്ചു അവരുടെ അങ്കികളെ നടുവിൽ ആസനംവരെ മുറിപ്പിച്ചു അവരെ അയച്ചു.

5 जब मानिसहरूले दाऊदलाई सुनाए, उनले उसका दूतहरूलाई ती लज्जित व्यक्तिहरू कहाँ पठाए। राजा दाऊदले खबरमा भने, “दाह्री लामो नभइञ्जेलसम्म तिमीहरू यरीहोमा नै बस्नेछौ। तब पछी यरूशलेम आउँछौ।”ദാവീദ്‌രാജാവു ഇതു അറിഞ്ഞപ്പോൾ ആ പുരുഷന്മാർ ഏറ്റവും ലജ്ജിച്ചിരുന്നതുകൊണ്ടു അവരുടെ അടുക്കൽ ആളയച്ചു: നിങ്ങളുടെ താടി വളരുംവരെ യെരീഹോവിൽ താമസിപ്പിൻ; പിന്നെ മടങ്ങിവരാം എന്നു പറയിച്ചു.

6 अम्मोनीहरूले त्यो सम्झे दाऊदले तिनीहरूलाई उसको शत्रु सोचे। यसकारले गर्दा तिनीहरूले बेत-शहोब र सोबाबाट अरामीहरूलाई ज्यालामा झिकाए। तिनीहरू 20,000 अरामीहरू पैदल सेनाहरू आए। अम्मोनीहरूले पनि माकाका राजासहित 1,000 मानिसहरू र तोबबाट 12,000 मानिसहरू ज्यालामा झिकाए।തങ്ങൾ ദാവീദിന്നു വെറുപ്പുള്ളവരായ്തീർന്നു എന്നു അമ്മോന്യർ കണ്ടപ്പോൾ അവർ ആളയച്ചു ബേത്ത്-രെഹോബിലെ അരാമ്യരിൽനിന്നും സോബയിലെ അരാമ്യരിൽനിന്നും ഇരുപതിനായിരം കാലാളുകളെയും ആയിരംപേരുമായി മാഖാരാജാവിനെയും തോബിൽനിന്നു പന്തീരായിരംപേരെയും കൂലിക്കു വരുത്തി.

7 दाऊदले यी सबै थाहा पाए। यसैले योआब र धेरै शक्तिशाली सेनालाई पठाए।ദാവീദ് അതു കേട്ടപ്പോൾ യോവാബിനെയും ശൂരന്മാരുടെ സകലസൈന്യത്തെയും അയച്ചു.

8 अम्मोनीहरू बाहिर आए अनि युद्धको निम्ति तयार भए। तिनीहरू शहरको द्वारमा खडा भए। अरामी सैनिकहरू सोबा र रहोबबाट ती तोब र माका शहरबाट बाहिरका खेतमा जम्मा भएका थिए।അമ്മോന്യരും പുറപ്പെട്ടു പട്ടണവാതിൽക്കൽ പടെക്കു അണിനിരന്നു; എന്നാൽ സോബയിലെയും രെഹോബിലെയും അരാമ്യരും തോബ്യരും മാഖ്യരും തനിച്ചു വെളിൻ പ്രദേശത്തായിരുന്നു.

9 योआबले देखे तिनीहरू दुवैतिरबाट घेर्दै आए। यसकारण योआबले केही असल इस्राएली सैनिकहरूलाई तहलगाएर अरामीहरूका विरूद्ध युद्ध गरे।തന്റെ മുമ്പിലും പിമ്പിലും പടനിരന്നിരിക്കുന്നു എന്നു കണ്ടപ്പോൾ യോവാബ് യിസ്രായേലിന്റെ സകലവീരന്മാരിൽനിന്നും ഒരു കൂട്ടത്തെ തിരഞ്ഞെടുത്തു അരാമ്യരുടെ നേരെ അണിനിരത്തി.

10 तब उसले बाँकी मानिसहरूलाई उसको भाइ अवीशैको अधिकारमा लगाए अनि तिनीहरूलाई अम्मोनीहरूको विरूद्धमा खटाए।ശേഷം പടജ്ജനത്തെ അമ്മോന്യരുടെ നേരെ നിരത്തേണ്ടതിന്നു തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു അവനോടു:

11 योआबले अबीशैलाई भने, “यदि अरामीहरू मभन्दा शक्तिशाली भए भने तैंले मलाई साथ दिनेछस्। र उता अम्मोनीहरू तँभन्दा शक्तिशाली निस्किए म तँलाई सहायता पुर्याउनेछु।അരാമ്യർ എന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യർ നിന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ ഞാൻ വന്നു നിനക്കു സഹായം ചെയ്യും.

12 हामी शक्तिशाली हौं, हाम्रो मानिसहरू, र परमेश्वरको शहरको बचाउका निम्ति सहासी भएर युद्ध लडौं परमप्रभुले त्यही गर्नु हुन्छ जो उहाँलाई ठीक लाग्छ।”ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിന്നും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.

13 त्यसपछि योआब र तिनका मानिसहरूले अरामीहरूसँग युद्ध लडे। अरामीहरू भागे।പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു പടെക്കു അടുത്തു; അവർ അവന്റെ മുമ്പിൽനിന്നു ഓടിപ്പോയി.

14 अम्मोनीहरूले अरामीहरू भागेका देखेर आफू पनि भाग्नथाले।यसरी तिनीहरू आफ्ना शहर फर्किए। यसरी योआब अम्मोनीहरूसँग लडेर यरूशलेम फर्किए।അരാമ്യർ ഓടിപ്പോയി എന്നു കണ്ടപ്പോൾ അമ്മോന്യരും അബീശായിയുടെ മുമ്പിൽനിന്നു ഓടി പട്ടണത്തിൽ കടന്നു. യോവാബ് അമ്മോന്യരെ വിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

15 अरामीहरूले इस्राएलीबाट हारेको थाहा गर्न थाले। यसकारण तिनीहरूले फेरि ठूलो फौज भेला गरे।തങ്ങൾ യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യർ കണ്ടിട്ടു അവർ ഒന്നിച്ചുകൂടി.

16 हददेजेरले युफ्रेटिस नदी पारी टाढा पठाएर अरामीहरूलाई बोलाउन पठाए। ती अरामीहरू हेलाममा आए। शोबक तिनीहरूका अगुवा थिए जो हददेजेरका सेनाका कप्तान थिए।ഹദദേസെർ ആളയച്ചു നദിക്കു അക്കരെയുള്ള അരാമ്യരെ വരുത്തി; അവർ ഹേലാമിലേക്കു വന്നു; ഹദദേസെരിന്റെ സേനാപതിയായ ശോബക്ക് അവരുടെ നായകനായിരുന്നു.

17 दाऊदले यी सब सुने। यसर्थ तिनले सबै इस्राएलीहरूलाई भेला गराए। तिनीहरू यर्दन नदी तरेर हेलम पुगे।अरामीहरू तयारै थिए र धावा बोले।അതു ദാവീദിന്നു അറിവുകിട്ടിയപ്പോൾ അവൻ എല്ലായിസ്രായേല്യരെയും കൂട്ടിവരുത്തി യോർദ്ദാൻ കടന്നു ഹേലാമിൽചെന്നു. എന്നാറെ അരാമ്യർ ദാവീദിന്റെ നേരെ അണിനിരന്നു പടയേറ്റു.

18 तर दाऊदले अरामीहरूलाई हराए अनि अरामिहरू भागेर गए। दाऊदले 700 रथका चालक र 40,000 घोडसवार सैनिकलाई मारे। दाऊदले शोबाक, अरामी सैनिकहरूका कप्तानलाई पनि मारे।അരാമ്യർ യിസ്രായേലിന്റെ മുമ്പിൽ നിന്നു ഓടിപ്പോയി; ദാവീദ് അരാമ്യരിൽ എഴുനൂറു തേരാളികളെയും നാല്പതിനായിരം കുതിരപ്പടയാളികളെയും കൊന്നു, അവരുടെ സേനാപതിയായ ശോബക്കിനെയും വെട്ടിക്കൊന്നു.

19 हददेजेरलाई सेवा पुर्योइरहेको राजाहरूले देखे इस्राएलीहरूद्वारा परास्त भएको कुरा। यसैले तिनीहरूले इस्राएलीहरूसँग शान्ति सम्झौता गरे र इस्राएलीहरूका सेवक बने। अरामीहरूले फेरि-फेरि अम्मोनीहरूलाई सहयोग पुर्याउन डराए।എന്നാൽ ഹദദേസെരിന്റെ ആശ്രിതന്മാരായ സകലരാജാക്കന്മാരും തങ്ങൾ യിസ്രായേലിനോടു തോറ്റു എന്നു കണ്ടിട്ടു യിസ്രായേല്യരുമായി സന്ധിചെയ്തു അവരെ സേവിച്ചു. അതിൽപിന്നെ അമ്മോന്യർക്കു സഹായം ചെയ്‍വാൻ അരാമ്യർ ഭയപ്പെട്ടു.

Malayalam Bible