2 Chronicles 36 - NEPALI (Malayalam)
1 यहूदाका मानिसहरूले यहोआहाजलाई यरूशलेममा नयाँ राजा हुनका लागि चुने। यहोआहाज योशियाहका छोरा थिए।ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്നു അവനെ അപ്പന്നു പകരം യെരൂശലേമിൽ രാജാവാക്കി.
2 यहोआहाज तेईस वर्षका थिए जब तिनी यहूदाका राजा भए। तिनी यरूशलेममा तीन महीनासम्म राजा थिए।യെഹോവാഹാസ് വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തിമൂന്നു വയസ്സായിരുന്നു; അവൻ മൂന്നു മാസം യെരൂശലേമിൽ വാണു.
3 तब मिश्र देशका राजा नेकोले यहोआहाजलाई कैदी बनाए। नेकोले यहूदाका मानिसहरूलाई 100 तोडा चाँदी अनि एक तोडा सुन दण्डको रूपमा तिर्न लगाए।മിസ്രയീംരാജാവു അവനെ യെരൂശലേമിൽവെച്ചു പിഴുക്കി ദേശത്തിന്നു നൂറു താലന്ത് വെള്ളിയും ഒരു താലന്ത് പൊന്നും പിഴ കല്പിച്ചു.
4 नेकोले यहोआहाजका भाइलाई यहूदा अनि यरूशलेमका नयाँ राजा हुन भनी चुने। यहोआहाजका भाइको नाउँ एल्याकीम थियो। तब नेकोले एल्याकीमलाई नयाँ नाउँ दिए। तिनले उसको नाउँ यहोयाकीम राखे। तर नेकोले यहोआहाजलाई मिश्र देश लगे।മിസ്രയീംരാജാവു അവന്റെ സഹോദരനായ എല്യാക്കീമിനെ യെഹൂദെക്കും യെരൂശലേമിന്നും രാജാവാക്കി; അവന്റെ പേർ യെഹോയാക്കീം എന്നു മാറ്റി. അവന്റെ സഹോദരനായ യെഹോവാഹാസിനെ നെഖോ പിടിച്ചു മിസ്രയീമിലേക്കു കൊണ്ടുപോയി.
5 यहोयाकीम पच्चीस वर्षका थिए जब तिनी यहूदाका नयाँ राजा भए। तिनी यरूशलेममा एघार वर्षसम्म राजा रहे। यहोयाकीमले ती कुराहरू गरेनन् जो परमप्रभुले तिनीद्वरा गरिएका चाहनु हुन्थ्यो। तिनले परमप्रभु तिनका परमेश्वरको विरूद्ध पाप गरे।യെഹോയാക്കീം വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ ഏഴു സംവത്സരം യെരൂശലേമിൽ വാണു; അവൻ തന്റെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
6 बाबेलका राजा नबूकदनेसरले यहूदा माथि आक्रमण गरे तिनले यहोयाकीमलाई कैदगरे अनि काँसाका साङ्गलाहरूले बाँधे। तब नबूकदनेसरले राजा यहोयाकीमलाई बाबेलमा लगे।അവന്റെ നേരെ ബാബേൽരാജാവായ നെബൂഖദ് നേസർ വന്നു അവനെ ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി,
7 नबूकदनेसरले परमप्रभुको मन्दिरबाट केही चीज-बीजहरू लगे। तिनले ती चीज-बीजहरू बाबेल लगे अनि तिनीहरूलाई तिनले आफ्नै निवास स्थानमा राखे।നെബൂഖദ് നേസർ യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും ബാബേലിൽ കൊണ്ടുപോയി ബാബേലിൽ തന്റെ ദേവന്റെ ക്ഷേത്രത്തിൽ വെച്ചു.
8 अन्य कुराहरू जो यहोयाकीमले गरे, भयानका पाप जो तिनले गरे अनि ती हरेक कुरा जो गरेकोमा तिनी दोषी छन्, यी सबै कुराहरू “इस्राएल अनि यहूदाका राजाहरूका इतिहास” नाउँका पुस्तकमा लेखिएका छन्। यहोयाकीन यहोयाकीमका स्थानमा नयाँ राजा भए। यहोयाकीन यहोयाकीमका छोरा थिए।യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതും അവനിൽ കണ്ടതുമായ മ്ളേച്ഛതകളും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ യെഹോയാഖീൻ അവന്നുപകരം രാജാവായി.
9 यहोयाकीन अठाह्र वर्ष उमेरको हुँदा तिनी यहूदाका राजा भए। तिनी तीन महीना दशदिनसम्म यरूशलेममा राजा रहे। यहोयाकीनले परमप्रभुको विरूद्ध पाप गरे।യെഹോയാഖീൻ വാഴ്ച തുടങ്ങിയപ്പോൾ അവന്നു എട്ടു വയസ്സായിരുന്നു: അവൻ മൂന്നു മാസവും പത്തു ദിവസവും യെരൂശലേമിൽ വാണു; അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
10 बसन्तकालमा राजा नबूकदनेसरले यहोयाकीनलाई ल्याउनु भनी केही सेवकहरू पठाए। तिनीहरूले यहोयाकीनलाई अनि परमप्रभुको मन्दिरबाट केही मूल्यवान सम्पत्तिहरू बाबेलमा ल्याए। नबूकदनेसरले सिदकियाहलाई यहूदा अनि यरूशलेमका नयाँ राजा हुन चुने। सिदकियाह यहोयाकीनका एक आफन्त थिए।എന്നാൽ പിറ്റെയാണ്ടിൽ നെബൂഖദ് നേസർരാജാവു ആളയച്ചു അവനെയും യഹോവയുടെ ആലയത്തിലെ മനോഹരമായ ഉപകരണങ്ങളെയും ബാബേലിലേക്കു വരുത്തി, അവന്റെ സഹോദരനായ സിദെക്കീയാവെ യെഹൂദെക്കും യെരൂശലേമിന്നും രാജാവാക്കി.
11 सिदकियाह एक्काईस वर्षका थिए जब तिनी यहूदाका राजा भए। तिनी एघार वर्षसम्म यरूशलेममा राजा थिए।സിദെക്കീയാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു.
12 सिदकियाहले ती कुराहरू गरेनन् जो परमप्रभुले तिनी द्वारा गरिएका चाहनु हुन्थ्यो। सिदकियाहले परमप्रभुको विरूद्ध पाप गरे। अगमवक्ता यिर्मयाले परमप्रभुबाट प्राप्त भएका संन्देशहरू भने। तर सिदकियाहले स्वयंलाई विनम्र तुल्याएनन् अनि यिर्मयाले भनेका कुराहरू पालन गरेनन्।അവൻ തന്റെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവയുടെ വായിൽനിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാപ്രവാചകന്റെ മുമ്പിൽ തന്നെത്താൻ താഴ്ത്തിയില്ല.
13 सिदकियाह राजा नबूकदनेसरको विरूद्ध गए। अतीतकालमा नबूकदनेसरले सिदकियालाई नबूकदनेसर प्रती विश्वासी रहनु भनी प्रतिज्ञा गर्न वाध्य तुल्याएका थिए। सिदकियाहले परमेश्वरको नाउँ लिए अनि नबूकदनेसर प्रति विश्वासी रहने प्रतिज्ञा गरे। तर सिदकियाह ढीट थिए अनि तिनले आफ्नो जीवन बद्लने एवं फर्केर आउने इस्राएलका परमप्रभु परमेश्वरको आज्ञा पालन गर्ने कुरा अस्वीकार गरे।അവനെക്കൊണ്ടു ദൈവനാമത്തിൽ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ് നേസർ രാജാവിനോടു അവൻ മത്സരിച്ചു ശാഠ്യം കാണിക്കയും യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിയാത വണ്ണം തന്റെ ഹൃദയം കഠിനമാക്കുകയും ചെയ്തു.
14 पूजाहारीहरूका अगुवाहरू अनि यहूदाका मानिसहरूका प्रमुखहरूले पनि धेरै पापहरू गरे अनि परमप्रभु प्रति झन बढ्ता अविश्वसनीय बने। तिनीहरूले अन्य राष्ट्रहरूका नराम्रा उदाहरण अनुसरण गरे। ती अगुवाहरूले परमप्रभुको मन्दिरलाई अशुद्ध पारे। परमप्रभुले यरूशलेममा मन्दिरलाई पवित्र तुल्याउनु भएको थियो।പുരോഹിതന്മാരിൽ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകലമ്ളേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമിൽ യഹോവ വിശുദ്ധീകരിച്ച അവന്റെ ആലയത്തെ അശുദ്ധമാക്കി.
15 परमप्रभु तिनीहरूका पुर्खाहरूका परमेश्वरले आफ्ना मानिसहरूलाई चेताउनी दिनका निम्ति बारम्बार अगमवक्ताहरू पठाउनु भयो। परमप्रभुले यसो गर्नु भयो किनभने उहाँ तिनीहरू अनि आफ्ना मन्दिर प्रति दुःखित हुनुहुन्थ्यो। परमप्रभु तिनीहरूलाई वा आफ्ना मन्दिरलाई नष्ट गर्न चाहनु हुन्न थियो।അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവെക്കു തന്റെ ജനത്തോടും തന്റെ നിവാസത്തോടും സഹതാപം തോന്നീട്ടു അവൻ ജാഗ്രതയോടെ തന്റെ ദൂതന്മാരെ അവരുടെ അടുക്കൽ അയച്ചു.
16 तर परमेश्वरका मानिसहरूले परमेश्वरका अगमवक्ताहरूलाई हाँसोका पात्र बनाए। तिनीहरूले परमेश्वरका अगमवक्ताहरूका कुरा सुन्न अस्वीकार गरे। तिनीहरूले परमेश्वरका संन्देशहरूलाई तिरस्कार गरे। यसकारण परमेश्वर आफ्ना मानिसहरू प्रति क्रोधित हुनुभयो अनि त्यसलाई रोक्नका निम्ति केही थिएन।അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകും വണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.
17 यसर्थ परमेश्वरले बाबेलका राजालाई यहूदा अनि यरूशलेमका मानिसहरू माथि आक्रमण गर्न निम्ति ल्याउनु भयो। बाबेलका राजाले युवाहरूलाई मन्दिरमा भएको समयमा पनि मारिदिए। यहूदा अनि यरूशलेमका मानिसहरू प्रति तिनको केही दया-माया थिएन। बाबेलका राजाले युवा अनि बृद्ध मानिसहरूलाई मारे। तिनले पुरूष अनि स्त्रीहरूलाई मारे। तिनले रोगी अनि स्वस्थ्य मानिसहरूलाई मारे। परमेश्वरले यहूदा अनि यरूशलेमका मानिसहरू दण्ड दिनु नबूकदनेसरलाई अनुमति दिन भयो।അതുകൊണ്ടു അവൻ കൽദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവൻ അവരുടെ യൌവനക്കാരെ അവരുടെ വിശുദ്ധമന്ദിരമായ ആലയത്തിൽവെച്ചു വാൾകൊണ്ടു കൊന്നു; അവൻ യൌവനക്കാരനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിക്കാതെ അവരെ ഒക്കെയും അവന്റെ കയ്യിൽ ഏല്പിച്ചുകൊടുത്തു.
18 नबूकदनेसरले परमेश्वरको मन्दिरका सबै चीज-बीजहरू चाहे त्यो ठूलो हो वा सानो बाबेलतिर लगे। तिनले मन्दिरबाट, राजाबाट अनि राजाका अधिकारीहरूबाट सबै मूल्यवान चीजहरू लगे।ദൈവാലയത്തിലെ ചെറിയതും വലിയതുമായ ഉപകരണങ്ങളൊക്കെയും യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജാവിന്റെയും അവന്റെ പ്രഭുക്കന്മാരുടെയും ഭണ്ഡാരങ്ങളുമെല്ലാം അവൻ ബാബേലിലേക്കു കൊണ്ടുപോയി.
19 नबूकदनेसर अनि तिनका सेनाले परमेश्वरको मन्दिर जलाई दिए। तिनीहरूले यरूशलेमको पर्खालहरू भत्काए अनि राजाको महल अनि उसका अधिकरीहरूका भवनहरू जलाईदिए। तिनीहरूले यरूशलेमको प्रत्येक बहूमुल्य चीजहरू लगे अथवा नष्ट गरिदिए।അവർ ദൈവാലയം ചുട്ടു, യെരൂശലേമിന്റെ മതിൽ ഇടിച്ചു, അതിലെ അരമനകൾ എല്ലാം തീക്കിരയാക്കി അതിലെ മനോഹരസാധനങ്ങളൊക്കെയും നശിപ്പിച്ചുകളഞ്ഞു.
20 नबूकदनेसरले ती मानिसहरूलाई बाबेल फर्काइ लगे जो अझ जीवित थिए अनि तिनीहरूलाई दास हुन बाध्य तुल्याए। ती मानिसहरू फारस राज्यले बाबेल राज्यलाई परास्त नगरे सम्म दासको रूपमा बाबेलमा बसे।വാളിനാൽ വീഴാതെ ശേഷിച്ചവരെ അവൻ ബാബേലിലേക്കു കൊണ്ടുപോയി; പാർസിരാജ്യത്തിന്നു ആധിപത്യം സിദ്ധിക്കുംവരെ അവർ അവിടെ അവന്നും അവന്റെ പുത്രന്മാർക്കും അടിമകളായിരുന്നു.
21 यस प्रकारले यिर्मायाह अगमवक्ताको माध्यमबाट परमप्रभुले इस्राएलका मानिसहरू प्रति भन्नु भएका कुराहरू साँच्चै घट्न गयो। परमप्रभुले यिर्मायाह द्वारा भन्नु भएको थियोः “यो स्थान सत्तरी वर्षसम्म शून्य उज्जाड भूमि रहनेछ। यो शबात विश्रामको क्षति पूर्तिको रूपमा हुनेछ जो मानिसहरूले गरेनन्।”യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു ദേശം അതിന്റെ ശബ്ബത്തുകളെ അനുഭവിച്ചു കഴിയുവോളം തന്നേ; എഴുപതു സംവത്സരം തികയുവോളം അതു ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്തു അനുഭവിച്ചു.
22 कोरेस फारसको राजा रहेको पहिलो वर्ष परमप्रभुले कोरेसलाई विशेष घोषणा गर्न लगाउनु भयो। उहाँले यसो गर्नु भयो जसद्वारा परमप्रभुले यिर्मयाह अगमवक्ता मार्फत दिनु भएका वचनका कुराहरू साँच्चै नै घटित् हुने छन्। कोरेसले आफ्नो राज्यका हरेक स्थानमा संन्देशवाहकहरू पठाए। तिनीहरूले यो संन्देश बोकेःഎന്നാൽ യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു പാർസിരാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ യഹോവ പാർസിരാജാവായ കോരെശിന്റെ മനസ്സുണർത്തി; അവൻ തന്റെ രാജ്യത്തെല്ലാടവും ഒരു വിളംബരം പ്രസിദ്ധമാക്കി രേഖാമൂലം പരസ്യം ചെയ്തതെന്തെന്നാൽ:
23 कोरेस, फारसका राजा भन्छन् - “परमप्रभु, स्वर्गका परमेश्वरले मलाई सम्पूर्ण पृथ्वीको राजा बनाउनु भएको छ। उहाँले मलाई उहाँका निम्ति यरूशलेममा एउटा मन्दिर निर्माण गर्ने जिम्मा दिनु भएको छ। अब तिमीहरू सबै, जो परमेश्वरका मानिसहरू हौ, यरूशलेममा जानका निम्ति स्वतन्त्र छौ। अनि परमप्रभु तिम्रा परमेश्वर तिमीहरू साथ रहुन्।” പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമിൽ അവന്നു ഒരു ആലയം പണിവാൻ അവൻ എന്നോടു കല്പിച്ചുമിരിക്കുന്നു; നിങ്ങളിൽ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കട്ടെ; അവൻ യാത്രപുറപ്പെടട്ടെ.
Malayalam Bible