Bible

2 Chronicles 27 - TELUGU (Malayalam)

1 యోతాము ఏలనారంభించినప్పుడు ఇరువది... యయిదేండ్లవాడై యెరూషలేములో పదునారు సంవత్సర ములు ఏలెను; అతని తల్లి సాదోకు కుమార్తె; ఆమె పేరు యెరూషా.യോഥാം വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ പതിനാറു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു യെരൂശാ എന്നു പേർ; അവൾ സാദോക്കിന്റെ മകൾ ആയിരുന്നു.

2 ​యెహోవా మందిరములో ప్రవేశించుట తప్ప అతడు తన తండ్రియైన ఉజ్జియాయొక్క చర్య యంతటి ప్రకారముచేయుచు యెహోవా దృష్టికి యధార్థముగానే ప్రవర్తించెను; అతని కాలములో జనులు మరింత దుర్మార్గముగా ప్రవర్తించుచుండిరి.അവൻ തന്റെ അപ്പനായ ഉസ്സീയാവു ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു എങ്കിലും യഹോവയുടെ ആലയത്തിലേക്കു അവൻ കടന്നില്ല; ജനമോ വഷളത്വം പ്രവർത്തിച്ചുകൊണ്ടിരുന്നു;

3 అతడు యెహోవా మందిరపు ఎత్తు ద్వారమును కట్టించి ఓపెలు దగ్గరనున్న గోడ చాలమట్టుకు కట్టించెను.അവൻ യഹോവയുടെ ആലയത്തിന്റെ മേലത്തെ പടിവാതിൽ പണിതു; ഓഫേലിന്റെ മതിലും അവൻ വളരെ പണിതു ഉറപ്പിച്ചു.

4 మరియు అతడు యూదా పర్వతములలో ప్రాకారపురములను కట్టించి అరణ్యములలో కోటలను దుర్గములను కట్టించెను.അവൻ യെഹൂദാമലനാട്ടിൽ പട്ടണങ്ങളും വനങ്ങളിൽ കോട്ടകളും ഗോപുരങ്ങളും പണിതു.

5 అతడు అమ్మోనీయుల రాజుతో యుద్ధముచేసి జయించెను గనుక అమ్మోనీయులు ఆ సంవత్సరము అతనికి రెండు వందల మణుగుల వెండిని పదివేల కొలల గోధుమలను పదివేల కొలల యవలను ఇచ్చిరి; ఈ ప్రకారముగా అమ్మోనీయులు మరు సంవత్సరమును మూడవ సంవత్సరమును అతనికి చెల్లించిరి.അവൻ അമ്മോന്യരുടെ രാജാവിനോടു യുദ്ധവും ചെയ്തു അവരെ ജയിച്ചു; അമ്മോന്യർ അവന്നു ആ ആണ്ടിൽ തന്നേ നൂറു താലന്ത് വെള്ളിയും പതിനായിരം കോർ കോതമ്പും പതിനായിരം കോർ യവവും കൊടുത്തു; അത്രയും തന്നേ അമ്മോന്യർ രണ്ടാം ആണ്ടിലും മൂന്നാം ആണ്ടിലും കൊടുക്കേണ്ടിവന്നു.

6 ఈలాగున యోతాము తన దేవుడైన యెహోవా దృష్టికి యథార్థముగా ప్రవర్తించి బలపరచ బడెను.ഇങ്ങനെ യോഥാം തന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ക്രമമായി നടന്നതുകൊണ്ടു അവൻ ബലവാനായിത്തീർന്നു.

7 యోతాము చేసిన యితర కార్యములను గూర్చియు, అతడు చేసిన యుద్ధములన్నిటిని గూర్చియు, అతని చర్యను గూర్చియు ఇశ్రాయేలు యూదారాజుల గ్రంథమందు వ్రాయబడియున్నది.യോഥാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സകലയുദ്ധങ്ങളും അവന്റെ പ്രവൃത്തികളും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

8 అతడు ఏలనారం భించినప్పుడు ఇరువది యయిదేండ్లవాడై యెరూషలేములో పదునారు సంవత్సరములు ఏలెను.വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ പതിനാറു സംവത്സരം യെരൂശലേമിൽ വാണു.

9 ​యోతాము తన పితరులతో కూడ నిద్రించెను; అతడు దావీదు పట్టణమందు పాతిపెట్టబడెను; అతని కుమారుడైన ఆహాజు అతనికి బదులుగా రాజాయెను.യോഥാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു; അവന്റെ മകനായ ആഹാസ് അവന്നു പകരം രാജാവായി.

Malayalam Bible