1 Chronicles 7 - WEB (Malayalam)
1 Of the sons of Issachar: Tola, and Puah, Jashub, and Shimron, four.യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പൂവാ, യാശൂബ്, ശിമ്രോൻ ഇങ്ങനെ നാലു പേർ.
2 The sons of Tola: Uzzi, and Rephaiah, and Jeriel, and Jahmai, and Ibsam, and Shemuel, heads of their fathers' houses, [to wit], of Tola; mighty men of valor in their generations: their number in the days of David was twenty-two thousand six hundred.തോലയുടെ പുത്രന്മാർ: ഉസ്സി, രെഫായാവു, യെരിയേൽ, യഹ്മായി, യിബ്സാം, ശെമൂവേൽ എന്നിവർ അവരുടെ പിതാവായ തോലയുടെ ഭവനത്തിന്നു തലവന്മാരും അവരുടെ തലമുറകളിൽ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്തു ഇരുപത്തീരായിരത്തറുനൂറു.
3 The sons of Uzzi: Izrahiah. The sons of Izrahiah: Michael, and Obadiah, and Joel, Isshiah, five; all of them chief men.ഉസ്സിയുടെ പുത്രന്മാർ: യിസ്രഹ്യാവു; യിസ്രഹ്യാവിന്റെ പുത്രന്മാർ: മീഖായേൽ, ഓബദ്യാവു, യോവേൽ, യിശ്യാവു ഇങ്ങനെ അഞ്ചുപേർ; ഇവർ എല്ലാവരും തലവന്മാരായിരുന്നു.
4 With them, by their generations, after their fathers' houses, were bands of the host for war, thirty-six thousand; for they had many wives and sons.അവരോടുകൂടെ അവരുടെ വംശാവലിപ്രകാരം കുടുംബംകുടുംബമായി സൈന്യഗണങ്ങളായി അറുപത്താറായിരംപേരുണ്ടായിരുന്നു; അവർക്കു അനേകഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു.
5 Their brothers among all the families of Issachar, mighty men of valor, reckoned in all by genealogy, were eighty-seven thousand.അവരുടെ സഹോദരന്മാരായി യിസ്സാഖാർകുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികൾ ആകെ എണ്പത്തേഴായിരംപേർ.
6 [The sons of] Benjamin: Bela, and Becher, and Jediael, three.ബെന്യാമീന്യർ: ബേല, ബേഖെർ, യെദിയയേൽ ഇങ്ങനെ മൂന്നുപേർ.
7 The sons of Bela: Ezbon, and Uzzi, and Uzziel, and Jerimoth, and Iri, five; heads of fathers' houses, mighty men of valor; and they were reckoned by genealogy twenty-two thousand thirty-four.ബേലയുടെ പുത്രന്മാർ: എസ്ബോൻ, ഉസ്സി, ഉസ്സീയേൽ, യെരീമോത്ത്, ഈരി ഇങ്ങനെ അഞ്ചുപേർ; തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരും പരാക്രമശാലികളുമായി വംശാവലിപ്രകാരം എണ്ണപ്പെട്ടവർ ഇരുപത്തീരായിരത്തി മുപ്പത്തിനാലുപേർ.
8 The sons of Becher: Zemirah, and Joash, and Eliezer, and Elioenai, and Omri, and Jeremoth, and Abijah, and Anathoth, and Alemeth. All these were the sons of Becher.ബെഖെരിന്റെ പുത്രന്മാർ: സെമീരാ, യോവാശ്, എലീയേസർ, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാവു അനാഥോത്ത്, ആലേമെത്ത്; ഇവരെല്ലാവരും ബേഖെരിന്റെ പുത്രന്മാർ.
9 They were reckoned by genealogy, after their generations, heads of their fathers' houses, mighty men of valor, twenty thousand two hundred.വംശാവലിപ്രകാരം തലമുറതലമുറയായി അവരുടെ പിതൃഭവനങ്ങൾക്കു തലവന്മാരായി എണ്ണപ്പെട്ട പരാക്രമശാലികൾ ഇരുപതിനായിരത്തിരുനൂറു പേർ.
10 The sons of Jediael: Bilhan. The sons of Bilhan: Jeush, and Benjamin, and Ehud, and Chenaanah, and Zethan, and Tarshish, and Ahishahar.യെദീയയേലിന്റെ പുത്രന്മാർ: ബിൽഹാൻ; ബിൽഹാന്റെ പുത്രന്മാർ: യെവൂശ്, ബെന്യാമീൻ, ഏഹൂദ്, കെനയനാ, സേഥാൻ, തർശീശ്, അഹീശാഫർ.
11 All these were sons of Jediael, according to the heads of their fathers' [houses], mighty men of valor, seventeen thousand and two hundred, who were able to go forth in the host for war.ഇവരെല്ലാവരും യെദീയയേലിന്റെ പുത്രന്മാർ; പിതൃഭവനങ്ങൾക്കു തലവന്മാരും പരാക്രമശാലികളുമായി യുദ്ധത്തിന്നു പുറപ്പെടുവാൻ തക്ക പടച്ചേവകർ പതിനേഴായിരത്തിരുനൂറുപേർ.
12 Shuppim also, and Huppim, the sons of Ir, Hushim, the sons of Aher.ഈരിന്റെ പുത്രന്മാർ: ശുപ്പീം, ഹുപ്പീം;
13 The sons of Naphtali: Jahziel, and Guni, and Jezer, and Shallum, the sons of Bilhah.അഹേരിന്റെ പുത്രന്മാർ: ഹുശീം; നഫ്താലിയുടെ പുത്രന്മാർ: യഹ്സീയേൽ, ഗൂനി, യേസെർ, ശല്ലൂം; ബിൽഹയുടെ പുത്രന്മാർ.
14 The sons of Manasseh: Asriel, whom his concubine the Aramitess bore: she bore Machir the father of Gilead:മനശ്ശെയുടെ പുത്രന്മാർ: അവന്റെ വെപ്പാട്ടി അരാമ്യസ്ത്രീ പ്രസവിച്ച അസ്രീയേൽ; അവൾ ഗിലെയാദിന്റെ പിതാവായ മാഖീരിനെയും പ്രസവിച്ചു.
15 and Machir took a wife of Huppim and Shuppim, whose sister's name was Maacah; and the name of the second was Zelophehad: and Zelophehad had daughters.എന്നാൽ മാഖീർ ഹുപ്പീമിന്റെയും ശുപ്പീമിന്റെയും സഹോദരിയെ ഭാര്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേർ മയഖാ എന്നു ആയിരുന്നു; രണ്ടാമന്റെ പേർ ശെലോഫെഹാദ് എന്നു ആയിരുന്നു; ശെലോഫെഹാദിന്നു പുത്രിമാർ ഉണ്ടായിരുന്നു.
16 Maacah the wife of Machir bore a son, and she named him Peresh; and the name of his brother was Sheresh; and his sons were Ulam and Rakem.മാഖീരിന്റെ ഭാര്യ മയഖാ ഒരു മകനെ പ്രസവിച്ചു, അവന്നു പേരെശ് എന്നു പേർ വിളിച്ചു; അവന്റെ സഹോദരന്നു ശേരെശ് എന്നു പേർ; അവന്റെ പുത്രന്മാർ ഊലാമും രേക്കെമും ആയിരുന്നു.
17 The sons of Ulam: Bedan. These were the sons of Gilead the son of Machir, the son of Manasseh.ഊലാമിന്റെ പുത്രന്മാർ: ബെദാൻ. ഇവർ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ പുത്രന്മാർ ആയിരുന്നു.
18 His sister Hammolecheth bore Ishhod, and Abiezer, and Mahlah.അവന്റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബിയേസെർ, മഹ്ളാ എന്നിവരെ പ്രസവിച്ചു.
19 The sons of Shemida were Ahian, and Shechem, and Likhi, and Aniam.ശെമീദയുടെ പുത്രന്മാർ: അഹ്യാൻ, ശേഖെം, ലിക്കെഹി, അനീയാം.
20 The sons of Ephraim: Shuthelah, and Bered his son, and Tahath his son, and Eleadah his son, and Tahath his son,എഫ്രയീമിന്റെ പുത്രന്മാർ: ശൂഥേലഹ്; അവന്റെ മകൻ ബേരെദ്; അവന്റെ മകൻ തഹത്ത്; അവന്റെ മകൻ എലാദാ; അവന്റെ മകൻ തഹത്ത്; അവന്റെ മകൻ സബാദ്;
21 and Zabad his son, and Shuthelah his son, and Ezer, and Elead, whom the men of Gath who were born in the land killed, because they came down to take away their cattle.അവന്റെ മകൻ ശൂഥേലഹ്, ഏസെർ, എലാദാ; ഇവർ ആ ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിപ്പാൻ ചെന്നതുകൊണ്ടു അവർ അവരെ കൊന്നുകളഞ്ഞു.
22 Ephraim their father mourned many days, and his brothers came to comfort him.അവരുടെ പിതാവായ എഫ്രയീം ഏറീയ നാൾ വിലപിച്ചുകൊണ്ടിരുന്നു; അവന്റെ സഹോദരന്മാർ അവനെ ആശ്വസിപ്പിപ്പാൻ വന്നു.
23 He went in to his wife, and she conceived, and bore a son, and he named him Beriah, because it went evil with his house.പിന്നെ അവൻ തന്റെ ഭാര്യയുടെ അടുക്കൽ ചെന്നു, അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; തന്റെ ഭവനത്തിന്നു അനർത്ഥം ഭവിച്ചതുകൊണ്ടു അവൻ അവന്നു ബെരീയാവു എന്നു പേർ വിളിച്ചു.
24 His daughter was Sheerah, who built Beth Horon the lower and the upper, and Uzzen Sheerah.അവന്റെ മകൾ ശെയെരാ; അവൾ താഴത്തെയും മേലത്തെയും ബേത്ത്-ഹോരോനും ഉസ്സേൻ-ശെയരയും പണിതു.
25 Rephah was his son, and Resheph, and Telah his son, and Tahan his son,അവന്റെ മകൻ രേഫഹും, രേശെഫും; അവന്റെ മകൻ തേലഹ്; അവന്റെ മകൻ തഹൻ; അവന്റെ മകൻ ലദാൻ; അവന്റെ മകൻ അമ്മീഹൂദ്;
26 Ladan his son, Ammihud his son, Elishama his son,അവന്റെ മകൻ എലീശാമാ; അവന്റെ മകൻ നൂൻ;
27 Nun his son, Joshua his son.അവന്റെ മകൻ യെഹോശൂവാ.
28 Their possessions and habitations were Bethel and the towns of it, and eastward Naaran, and westward Gezer, with the towns of it; Shechem also and the towns of it, to Azzah and the towns of it;അവരുടെ അവകാശങ്ങളും വാസസ്ഥലങ്ങളും ഏവയെന്നാൽ: ബേഥേലും അതിനോടു ചേർന്ന ഗ്രാമങ്ങളും, കിഴക്കോട്ടു നയരാനും, പടിഞ്ഞാറോട്ടു ഗേസെരും അതിനോടു ചേർന്ന ഗ്രാമങ്ങളും, ഗസ്സയും അതിനോടു ചേർന്ന ഗ്രാമങ്ങളും വരെയുള്ള ശെഖേമും അതിനോടു ചേർന്ന ഗ്രാമങ്ങളും,
29 and by the borders of the children of Manasseh, Beth-shean and its towns, Taanach and its towns, Megiddo and its towns, Dor and its towns. In these lived the children of Joseph the son of Israel.മനശ്ശെയരുടെ ദേശത്തിന്നരികെ ബേത്ത്-ശെയാനും അതിന്റെ ഗ്രാമങ്ങളും, താനാക്കും അതിന്റെ ഗ്രാമങ്ങളും, മെഗിദ്ദോവും അതിന്റെ ഗ്രാമങ്ങളും, ദോരും അതിന്റെ ഗ്രാമങ്ങളും; അവയിൽ യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർ പാർത്തു.
30 The sons of Asher: Imnah, and Ishvah, and Ishvi, and Beriah, and Serah their sister.ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വി, ബെരീയാവു; ഇവരുടെ സഹോദരി സേരഹ്.
31 The sons of Beriah: Heber, and Malchiel, who was the father of Birzaith.ബെരീയാവിന്റെ പുത്രന്മാർ: ഹേബെർ, ബിർസയീത്തിന്റെ അപ്പനായ മൽക്കീയേൽ.
32 Heber became the father of Japhlet, and Shomer, and Hotham, and Shua their sister.ഹേബെർ യഫ്ളേത്തിനെയും ശേമേരിനെയും ഹോഥാമിനെയും അവരുടെ സഹോദരിയായ ശൂവയെയും ജനിപ്പിച്ചു.
33 The sons of Japhlet: Pasach, and Bimhal, and Ashvath. These are the children of Japhlet.യഫ്ളേത്തിന്റെ പുത്രന്മാർ: പാസാക്, ബിംഹാൽ, അശ്വാത്ത്; ഇവർ യഫ്ളേത്തിന്റെ പുത്രന്മാർ.
34 The sons of Shemer: Ahi, and Rohgah, Jehubbah, and Aram.ശേമേരിന്റെ പുത്രന്മാർ: അഹീ, രൊഹ്ഗാ, യെഹുബ്ബാ, അരാം.
35 The sons of Helem his brother: Zophah, and Imna, and Shelesh, and Amal.അവന്റെ സഹോദരനായ ഹേലെമിന്റെ പുത്രന്മാർ: സോഫഹ്, യിമ്നാ, ശേലെശ്, ആമാൽ.
36 The sons of Zophah: Suah, and Harnepher, and Shual, and Beri, and Imrah,സോഫഹിന്റെ പുത്രന്മാർ: സൂഹ, ഹർന്നേഫെർ, ശൂവാൽ, ബേരി, യിമ്രാ,
37 Bezer, and Hod, and Shamma, and Shilshah, and Ithran, and Beera.ബേസെർ, ഹോദ്, ശമ്മാ, ശിൽശാ, യിഥറാൻ, ബെയേരാ.
38 The sons of Jether: Jephunneh, and Pispa, and Ara.യേഥെരിന്റെ പുത്രന്മാർ: യെഫുന്നെ, പിസ്പാ, അരാ.
39 The sons of Ulla: Arah, and Hanniel, and Rizia.ഉല്ലയുടെ പുത്രന്മാർ: ആരഹ്, ഹന്നീയേൽ, രിസ്യാ.
40 All these were the children of Asher, heads of the fathers' houses, choice and mighty men of valor, chief of the princes. The number of them reckoned by genealogy for service in war was twenty-six thousand men.ഇവർ എല്ലാവരും ആശേരിന്റെ പുത്രന്മാരായി പിതൃഭവനങ്ങൾക്കു തലവന്മാരും ശ്രേഷ്ഠന്മാരും പരാക്രമശാലികളും പ്രഭുക്കന്മാരിൽ പ്രധാനികളും ആയിരുന്നു. വംശാവലിപ്രകാരം യുദ്ധസേവെക്കു പ്രാപ്തന്മാരായി എണ്ണപ്പെട്ടവരുടെ സംഖ്യ ഇരുപത്താറായിരം തന്നേ.
Malayalam Bible