Psalm 17:13
യഹോവേ, എഴുന്നേറ്റു അവനോടെതിർത്തു അവനെ തള്ളിയിടേണമേ. യഹോവേ, എന്റെ പ്രാണനെ നിന്റെ വാൾകൊണ്ടു ദുഷ്ടന്റെ കയ്യിൽനിന്നും
Psalm 17:13 in Other Translations
King James Version (KJV)
Arise, O LORD, disappoint him, cast him down: deliver my soul from the wicked, which is thy sword:
American Standard Version (ASV)
Arise, O Jehovah, Confront him, cast him down: Deliver my soul from the wicked by thy sword;
Bible in Basic English (BBE)
Up! Lord, come out against him, make him low, with your sword be my saviour from the evil-doer.
Darby English Bible (DBY)
Arise, Jehovah, anticipate him, cast him down: deliver my soul from the wicked, thy sword;
Webster's Bible (WBT)
Arise, O LORD disappoint him, cast him down: deliver my soul from the wicked, who is thy sword:
World English Bible (WEB)
Arise, Yahweh, Confront him, cast him down. Deliver my soul from the wicked by your sword;
Young's Literal Translation (YLT)
Arise, O Jehovah, go before his face, Cause him to bend. Deliver my soul from the wicked, Thy sword,
| Arise, | קוּמָ֤ה | qûmâ | koo-MA |
| O Lord, | יְהוָ֗ה | yĕhwâ | yeh-VA |
| disappoint | קַדְּמָ֣ה | qaddĕmâ | ka-deh-MA |
| him, | פָ֭נָיו | pānāyw | FA-nav |
| down: him cast | הַכְרִיעֵ֑הוּ | hakrîʿēhû | hahk-ree-A-hoo |
| deliver | פַּלְּטָ֥ה | pallĕṭâ | pa-leh-TA |
| soul my | נַ֝פְשִׁ֗י | napšî | NAHF-SHEE |
| from the wicked, | מֵרָשָׁ֥ע | mērāšāʿ | may-ra-SHA |
| which is thy sword: | חַרְבֶּֽךָ׃ | ḥarbekā | hahr-BEH-ha |
Cross Reference
സങ്കീർത്തനങ്ങൾ 3:7
യഹോവേ, എഴുന്നേൽക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ലു തകർത്തുകളഞ്ഞു.
പ്രവൃത്തികൾ 4:28
സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.
ഹബക്കൂക് 1:12
എന്റെ ദൈവമായ യഹോവേ, നീ പുരാതനമേ എന്റെ പരിശുദ്ധനല്ലയോ? ഞങ്ങൾ മരിക്കയില്ല; യഹോവേ, നീ അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; പാറയായുള്ളോവേ, ശിക്ഷെക്കായി നീ അവനെ നിയോഗിച്ചിരിക്കുന്നു.
യെശയ്യാ 51:9
യഹോവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചുകൊൾക; പൂർവ്വകാലത്തും പണ്ടത്തെ തലമുറകളിലും എന്നപോലെ ഉണരുക; രഹബിനെ വെട്ടി മഹാസർപ്പത്തെ കുത്തിക്കളഞ്ഞതു നീ അല്ലയോ?
യെശയ്യാ 37:26
ഞാൻ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി; പൂർവ്വകാലത്തു തന്നേ അതിനെ നിർമ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ മുടിച്ചു ശൂന്യകൂമ്പാരങ്ങളാക്കുവാൻ ഞാൻ ഇപ്പോൾ സംഗതി വരുത്തിയിരിക്കുന്നു.
യെശയ്യാ 13:5
ദേശത്തെ ഒക്കെയും നശിപ്പിപ്പാൻ ദൂരദേശത്തുനിന്നും ആകാശത്തിന്റെ അറ്റത്തുനിന്നും യഹോവയും അവന്റെ കോപത്തിന്റെ ആയുധങ്ങളും വരുന്നു.
യെശയ്യാ 10:15
വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? വലിക്കുന്നവനോടു ഈർച്ചവാൾ വലിപ്പം കാട്ടുമോ? അതോ, പിടിക്കുന്നവനെ വടി പൊക്കുന്നതുപോലെയും മരമല്ലാത്തവനെ കോൽ പൊന്തിക്കുന്നതുപോലെയും ആകുന്നു.
യെശയ്യാ 10:5
എന്റെ കോപത്തിന്റെ കോലായ അശ്ശൂരിന്നു അയ്യോ കഷ്ടം! അവരുടെ കയ്യിലെ വടി എന്റെ ക്രോധം ആകുന്നു.
സങ്കീർത്തനങ്ങൾ 119:126
യഹോവേ, ഇതു നിനക്കു പ്രവർത്തിപ്പാനുള്ള സമയമാകുന്നു; അവർ നിന്റെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 44:26
ഞങ്ങളുടെ സഹായത്തിന്നായി എഴുന്നേൽക്കേണമേ; നിന്റെ ദയനിമിത്തം ഞങ്ങളെ വീണ്ടെടുക്കേണമേ;
സങ്കീർത്തനങ്ങൾ 44:23
കർത്താവേ, ഉണരേണമേ; നീ ഉറങ്ങുന്നതു എന്തു? എഴുന്നേൽക്കേണമേ; ഞങ്ങളെ എന്നേക്കും തള്ളിക്കളയരുതേ.
സങ്കീർത്തനങ്ങൾ 22:20
വാളിങ്കൽനിന്നു എന്റെ പ്രാണനെയും നായുടെ കയ്യിൽനിന്നു എന്റെ ജീവനെയും വിടുവിക്കേണമേ.
സങ്കീർത്തനങ്ങൾ 7:11
ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു.
സങ്കീർത്തനങ്ങൾ 7:6
യഹോവേ, കോപത്തോടെ എഴുന്നേൽക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോടു എതിർത്തുനിൽക്കേണമേ; എനിക്കു വേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.