Psalm 148:9
പർവ്വതങ്ങളും സകലകുന്നുകളും, ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,
Psalm 148:9 in Other Translations
King James Version (KJV)
Mountains, and all hills; fruitful trees, and all cedars:
American Standard Version (ASV)
Mountains and all hills; Fruitful trees and all cedars;
Bible in Basic English (BBE)
Mountains and all hills; fruit-trees and all trees of the mountains:
Darby English Bible (DBY)
Mountains and all hills, fruit-trees and all cedars;
World English Bible (WEB)
Mountains and all hills; Fruit trees and all cedars;
Young's Literal Translation (YLT)
The mountains and all heights, Fruit tree, and all cedars,
| Mountains, | הֶהָרִ֥ים | hehārîm | heh-ha-REEM |
| and all | וְכָל | wĕkāl | veh-HAHL |
| hills; | גְּבָע֑וֹת | gĕbāʿôt | ɡeh-va-OTE |
| fruitful | עֵ֥ץ | ʿēṣ | ayts |
| trees, | פְּ֝רִ֗י | pĕrî | PEH-REE |
| and all | וְכָל | wĕkāl | veh-HAHL |
| cedars: | אֲרָזִֽים׃ | ʾărāzîm | uh-ra-ZEEM |
Cross Reference
യെശയ്യാ 44:23
ആകശമേ, ഘോഷിച്ചുല്ലസിക്ക; യഹോവ ഇതു ചെയ്തിരിക്കുന്നു ഭൂമിയുടെ അധോഭാഗങ്ങളേ, ആർത്തുകൊൾവിൻ; പർവ്വതങ്ങളും വനവും സകലവൃക്ഷങ്ങളും ആയുള്ളോവേ, പൊട്ടിയാർക്കുവിൻ; യഹോവ യാക്കോബിനെ വീണ്ടെടുത്തു യിസ്രായേലിൽ തന്നെത്താൻ മഹത്വപ്പെടുത്തുന്നു.
യെശയ്യാ 49:13
ആകാശമേ, ഘോഷിച്ചുല്ലസിക്ക; ഭൂമിയേ, ആനന്ദിക്ക; പർവ്വതങ്ങളേ, പൊട്ടി ആർക്കുവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു; തന്റെ അരിഷ്ടന്മാരോടു കരുണ കാണിക്കുന്നു.
യേഹേസ്കേൽ 36:1
നീയോ, മനുഷ്യപുത്രാ, യിസ്രായേൽപർവ്വതങ്ങളോടു പ്രവചിച്ചുപറയേണ്ടതു: യിസ്രായേൽപർവ്വതങ്ങളേ, യഹോവയുടെ വചനം കേൾപ്പിൻ!
യെശയ്യാ 64:1
അയ്യോ, ജാതികൾ തിരുമുമ്പിൽ വിറെക്കത്തക്കവണ്ണം നിന്റെ നാമത്തെ നിന്റെ വൈരികൾക്കു വെളിപ്പെടുത്തുവാൻ തീയിൽ ചുള്ളി കത്തുന്നതു പോലെയും
യെശയ്യാ 55:12
നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും; സമാധാനത്തോടെ നിങ്ങളെ പറഞ്ഞയക്കും; മലകളും കുന്നുകളും നിങ്ങളുടെ മുമ്പിൽ പൊട്ടി ആർക്കും; ദേശത്തിലെ സകല വൃക്ഷങ്ങളും കൈ കൊട്ടും.
യെശയ്യാ 42:11
മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാർ പാർക്കുന്ന ഗ്രാമങ്ങളും ശബ്ദം ഉയർത്തട്ടെ; ശൈലനിവാസികൾ ഘോഷിച്ചുല്ലസിക്കയും മലമുകളിൽ നിന്നു ആർക്കുകയും ചെയ്യട്ടെ.
സങ്കീർത്തനങ്ങൾ 114:3
സമുദ്രം കണ്ടു ഓടി; യോർദ്ദാൻ പിൻവാങ്ങിപ്പോയി.
സങ്കീർത്തനങ്ങൾ 98:7
സമുദ്രവും അതിന്റെ നിറെവും ഭൂതലവും അതിൽ വസിക്കുന്നവരും മുഴങ്ങട്ടെ.
സങ്കീർത്തനങ്ങൾ 97:4
അവന്റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി കണ്ടു വിറെക്കുന്നു.
സങ്കീർത്തനങ്ങൾ 96:11
ആകാശം സന്തോഷിക്കയും ഭൂമി ആനന്ദിക്കയും സമുദ്രവും അതിന്റെ നിറെവും മുഴങ്ങുകയും ചെയ്യട്ടെ.
സങ്കീർത്തനങ്ങൾ 65:12
മരുഭൂമിയിലെ പുല്പുറങ്ങൾ പുഷ്ടിപൊഴിക്കുന്നു; കുന്നുകൾ ഉല്ലാസം ധരിക്കുന്നു.