Matthew 16:20
പിന്നെ താൻ ക്രിസ്തു ആകുന്നു എന്നു ആരോടും പറയാതിരിപ്പാൻ ശിഷ്യന്മാരോടു കല്പിച്ചു.
Matthew 16:20 in Other Translations
King James Version (KJV)
Then charged he his disciples that they should tell no man that he was Jesus the Christ.
American Standard Version (ASV)
Then charged he the disciples that they should tell no man that he was the Christ.
Bible in Basic English (BBE)
Then he gave orders to the disciples to give no man word that he was the Christ.
Darby English Bible (DBY)
Then he enjoined on his disciples that they should say to no man that he was the Christ.
World English Bible (WEB)
Then he charged the disciples that they should tell no one that he is Jesus the Christ.
Young's Literal Translation (YLT)
Then did he charge his disciples that they may say to no one that he is Jesus the Christ.
| Then | τότε | tote | TOH-tay |
| charged he | διεστείλατο | diesteilato | thee-ay-STEE-la-toh |
| his | τοῖς | tois | toos |
| μαθηταῖς | mathētais | ma-thay-TASE | |
| disciples | αὐτοῦ | autou | af-TOO |
| that | ἵνα | hina | EE-na |
| tell should they | μηδενὶ | mēdeni | may-thay-NEE |
| no man | εἴπωσιν | eipōsin | EE-poh-seen |
| that | ὅτι | hoti | OH-tee |
| he | αὐτός | autos | af-TOSE |
| was | ἐστιν | estin | ay-steen |
| Jesus | Ἰησοῦς | iēsous | ee-ay-SOOS |
| the | ὁ | ho | oh |
| Christ. | Χριστός | christos | hree-STOSE |
Cross Reference
മർക്കൊസ് 8:30
പിന്നെ തന്നെക്കുറിച്ചു ആരോടും പറയരുതെന്നു അവൻ അവരോടു ഖണ്ഡിതമായി പറഞ്ഞു.
ലൂക്കോസ് 9:21
“ഇതു ആരോടും പറയരുതെന്നു” അവൻ അവരോടു അമർച്ചയായിട്ടു കല്പിച്ചു.
മത്തായി 17:9
അവൻ മലയിൽ നിന്നു ഇറങ്ങുമ്പോൾ യേശു അവരോടു: “മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുംവരെ ഈ ദർശനം ആരോടും പറയരുതു” എന്നു കല്പിച്ചു.
യോഹന്നാൻ 1:41
അവൻ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടു: ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു.
മത്തായി 8:4
യേശു അവനോടു: “നോക്കൂ, ആരോടും പറയരുതു; അവർക്കു സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക” എന്നു പറഞ്ഞു.
യോഹന്നാൻ 1 5:1
യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.
യോഹന്നാൻ 1 2:22
യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.
പ്രവൃത്തികൾ 2:36
ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.
യോഹന്നാൻ 20:31
എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.
യോഹന്നാൻ 1:45
ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു.
ലൂക്കോസ് 9:36
ശബ്ദം ഉണ്ടായ നേരത്തു യേശുവിനെ തനിയേ കണ്ടു; അവർ കണ്ടതു ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൌനമായിരുന്നു.
മർക്കൊസ് 9:9
അവർ മലയിൽ നിന്നു ഇറങ്ങുമ്പോൾ: മനുഷ്യപുത്രൻ മരിച്ചവരിൽ നിന്നു എഴുന്നേറ്റിട്ടല്ലാതെ ഈ കണ്ടതു ആരോടും അറിയിക്കരുതു എന്നു അവൻ അവരോടു കല്പിച്ചു.