Matthew 12:2
പരീശർ അതു കണ്ടിട്ടു: ഇതാ, ശബ്ബത്തിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്നു അവനോടു പറഞ്ഞു.
Matthew 12:2 in Other Translations
King James Version (KJV)
But when the Pharisees saw it, they said unto him, Behold, thy disciples do that which is not lawful to do upon the sabbath day.
American Standard Version (ASV)
But the Pharisees, when they saw it, said unto him, Behold, thy disciples do that which it is not lawful to do upon the sabbath.
Bible in Basic English (BBE)
But the Pharisees, when they saw it, said to him, See, your disciples do that which it is not right to do on the Sabbath.
Darby English Bible (DBY)
But the Pharisees, seeing [it], said to him, Behold, thy disciples are doing what is not lawful to do on sabbath.
World English Bible (WEB)
But the Pharisees, when they saw it, said to him, "Behold, your disciples do what is not lawful to do on the Sabbath."
Young's Literal Translation (YLT)
and the Pharisees having seen, said to him, `Lo, thy disciples do that which it is not lawful to do on a sabbath.'
| But | οἱ | hoi | oo |
| when the | δὲ | de | thay |
| Pharisees | Φαρισαῖοι | pharisaioi | fa-ree-SAY-oo |
| saw | ἰδόντες | idontes | ee-THONE-tase |
| said they it, | εἶπον | eipon | EE-pone |
| unto him, | αὐτῷ | autō | af-TOH |
| Behold, | Ἰδού, | idou | ee-THOO |
| thy | οἱ | hoi | oo |
| μαθηταί | mathētai | ma-thay-TAY | |
| disciples | σου | sou | soo |
| do | ποιοῦσιν | poiousin | poo-OO-seen |
| that which | ὃ | ho | oh |
| is not | οὐκ | ouk | ook |
| lawful | ἔξεστιν | exestin | AYKS-ay-steen |
| do to | ποιεῖν | poiein | poo-EEN |
| upon | ἐν | en | ane |
| the sabbath day. | σαββάτῳ | sabbatō | sahv-VA-toh |
Cross Reference
മത്തായി 12:10
അവർ അവനിൽ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ സൌഖ്യമാക്കുന്നതു വിഹിതമോ എന്നു അവനോടു ചോദിച്ചു.
ലൂക്കോസ് 14:3
യേശു ന്യായശാസ്ത്രിമാരോടും പരീശന്മാരോടും: “ശബ്ബത്തിൽ സൌഖ്യമാക്കുന്നതു വിഹിതമോ അല്ലയോ ” എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
പുറപ്പാടു് 20:9
ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.
യോഹന്നാൻ 9:14
യേശു ചേറുണ്ടാക്കി അവന്റെ കണ്ണു തുറന്നതു ശബ്ബത്ത് നാളിൽ ആയിരുന്നു.
യോഹന്നാൻ 7:21
യേശു അവരോടു ഉത്തരം പറഞ്ഞതു: “ഞാൻ ഒരു പ്രവൃത്തി ചെയ്തു; അതിങ്കൽ നിങ്ങൾ എല്ലാവരും ആശ്ചര്യപ്പെടുന്നു.
യോഹന്നാൻ 5:16
യേശു ശബ്ബത്തിൽ അതു ചെയ്കകൊണ്ടു യെഹൂദന്മാർ അവനെ ഉപദ്രവിച്ചു.
യോഹന്നാൻ 5:9
ഉടനെ ആ മനുഷ്യൻ സൌഖ്യമായി കിടക്ക എടുത്തു നടന്നു.
ലൂക്കോസ് 23:56
മടങ്ങിപ്പോയി സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരന്നു.
ലൂക്കോസ് 13:10
ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു;
ലൂക്കോസ് 6:6
മറ്റൊരു ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിക്കുമ്പോൾ വലങ്കൈ വറണ്ടുള്ളോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.
മർക്കൊസ് 3:2
അവർ അവനെ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ അവനെ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.
യെശയ്യാ 58:13
നീ എന്റെ വിശുദ്ധദിവസത്തിൽ നിന്റെ കാര്യാദികൾ നോക്കാതെ ശബ്ബത്തിൽ നിന്റെ കാൽ അടക്കിവെച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറകയും നിന്റെ വേലെക്കു പോകയോ നിന്റെ കാര്യാദികളെ നോക്കുകയോ വ്യർത്ഥസംസാരത്തിൽ നേരം പോക്കുകയോ ചെയ്യാതവണ്ണം അതിനെ ബഹുമാനിക്കയും ചെയ്യുമെങ്കിൽ, നീ യഹോവയിൽ പ്രമോദിക്കും;
സംഖ്യാപുസ്തകം 15:32
യിസ്രായേൽമക്കൾ മരുഭൂമിയിൽ ഇരിക്കുമ്പോൾ ശബ്ബത്ത് നാളിൽ ഒരുത്തൻ വിറകു പെറുക്കുന്നതു കണ്ടു.
പുറപ്പാടു് 35:2
ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങൾക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവൻ എല്ലാം മരണ ശിക്ഷ അനുഭവിക്കേണം.
പുറപ്പാടു് 31:15
ആറു ദിവസം വേല ചെയ്യേണം; എന്നാൽ ഏഴാം ദിവസം സ്വസ്ഥമായുള്ള ശബ്ബത്തായി യഹോവെക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്ത് നാളിൽ വേല ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം.
പുറപ്പാടു് 23:12
ആറു ദിവസം വേല ചെയ്ക; ഏഴാം ദിവസം നിന്റെ കാളയും കഴുതയും വിശ്രമിപ്പാനും നിന്റെ ദാസിയുടെ പുത്രനും പരദേശിയും ആശ്വസിപ്പാനും വേണ്ടി നീ സ്വസ്ഥമായിരിക്കേണം.