Isaiah 40:19
മൂശാരി വിഗ്രഹം വാർക്കുന്നു; തട്ടാൻ പൊന്നുകൊണ്ടു പൊതികയും അതിന്നു വെള്ളിച്ചങ്ങല തീർക്കുകയും ചെയ്യുന്നു.
Isaiah 40:19 in Other Translations
King James Version (KJV)
The workman melteth a graven image, and the goldsmith spreadeth it over with gold, and casteth silver chains.
American Standard Version (ASV)
The image, a workman hath cast `it', and the goldsmith overlayeth it with gold, and casteth `for it' silver chains.
Bible in Basic English (BBE)
The workman makes an image, and the gold-worker puts gold plates over it, and makes silver bands for it.
Darby English Bible (DBY)
The workman casteth a graven image, and the goldsmith spreadeth it over with gold, and casteth silver chains [for it].
World English Bible (WEB)
The image, a workman has cast [it], and the goldsmith overlays it with gold, and casts [for it] silver chains.
Young's Literal Translation (YLT)
The graven image poured out hath a artizan, And a refiner with gold spreadeth it over, And chains of silver he is refining.
| The workman | הַפֶּ֙סֶל֙ | happesel | ha-PEH-SEL |
| melteth | נָסַ֣ךְ | nāsak | na-SAHK |
| a graven image, | חָרָ֔שׁ | ḥārāš | ha-RAHSH |
| and the goldsmith | וְצֹרֵ֖ף | wĕṣōrēp | veh-tsoh-RAFE |
| spreadeth | בַּזָּהָ֣ב | bazzāhāb | ba-za-HAHV |
| it over with gold, | יְרַקְּעֶ֑נּוּ | yĕraqqĕʿennû | yeh-ra-keh-EH-noo |
| and casteth | וּרְתֻק֥וֹת | ûrĕtuqôt | oo-reh-too-KOTE |
| silver | כֶּ֖סֶף | kesep | KEH-sef |
| chains. | צוֹרֵֽף׃ | ṣôrēp | tsoh-RAFE |
Cross Reference
ഹബക്കൂക്‍ 2:18
പണിക്കാരൻ ഒരു ബിംബത്തെ കൊത്തിയുണ്ടാക്കുവാൻ അതിനാലോ, പണിക്കാരൻ വ്യാജം ഉപദേശിക്കുന്ന വാർപ്പുവിഗ്രഹത്തിൽ ആശ്രയിച്ചുകൊണ്ടു ഊമ മിത്ഥ്യാമൂർത്തികളെ ഉണ്ടാക്കുവാൻ അതിനാലോ എന്തു പ്രയോജനം ഉള്ളു?
യിരേമ്യാവു 10:9
തർശീശിൽനിന്നുകൊണ്ടു വന്ന വെള്ളിയും ഊഫാസിൽനിന്നുള്ള പൊന്നും അടിച്ചുപരത്തുന്നു; അതു കൌശലപ്പണിക്കാരന്റെയും തട്ടാന്റെയും കൈപ്പണിതന്നേ; നീലവും രക്താംബരവും അവയുടെ ഉടുപ്പു; അവയൊക്കെയും കൌശലപ്പണിക്കാരുടെ പണി അത്രേ.
സങ്കീർത്തനങ്ങൾ 115:4
അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നേ.
ഹോശേയ 8:6
ഇതു യിസ്രായേലിന്റെ പണി തന്നേ; ഒരു കൌശലപ്പണിക്കാരൻ അതിനെ ഉണ്ടാക്കി, അതു ദൈവമല്ല; ശമർയ്യയുടെ പശുക്കിടാവുനുറുങ്ങിപ്പോകും.
യിരേമ്യാവു 10:3
ജാതികളുടെ ചട്ടങ്ങൾ മിത്ഥ്യാമൂർത്തിയെ സംബന്ധിക്കുന്നു; അതു ഒരുവൻ കാട്ടിൽനിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി വാച്ചികൊണ്ടു ചെയ്ത പണിയും അത്രേ.
യെശയ്യാ 46:6
അവർ സഞ്ചിയിൽനിന്നു പൊന്നു കുടഞ്ഞിടുന്നു; തുലാസ്സിൽ വെള്ളി തൂക്കുന്നു; തട്ടാനെ കൂലിക്കു വെക്കുന്നു; അവൻ അതുകൊണ്ടു ഒരു ദേവനെ ഉണ്ടാക്കുന്നു; അവർ സാഷ്ടാംഗം വീണു നമസ്കരിക്കുന്നു.
യെശയ്യാ 44:10
ഒരു ദേവനെ നിർമ്മിക്കയോ ഒന്നിന്നും കൊള്ളരുതാത്ത ഒരു വിഗ്രഹത്തെ വാർക്കുകയോ ചെയ്യുന്നവൻ ആർ?
യെശയ്യാ 37:18
യഹോവേ, അശ്ശൂർരാജാക്കന്മാർ സർവ്വജാതികളെയും അവരുടെ ദേശത്തെയും ശൂന്യമാക്കി,
യെശയ്യാ 2:20
യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവന്റെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗഹ്വരങ്ങളിലും പൊട്ടിയ പാറകളുടെ വിള്ളലുകളിലും കടക്കേണ്ടതിന്നു
സങ്കീർത്തനങ്ങൾ 135:18
അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.
സങ്കീർത്തനങ്ങൾ 135:15
ജാതികളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു.
ന്യായാധിപന്മാർ 17:4
അവൻ വെള്ളി തന്റെ അമ്മെക്കു മടക്കിക്കൊടുത്തപ്പോൾ അവന്റെ അമ്മ ഇരുനൂറു വെള്ളിപ്പണം എടുത്തു തട്ടാന്റെ കയ്യിൽ കൊടുത്തു; അവൻ അതുകൊണ്ടു കൊത്തുപണിയും വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കി; അതു മീഖാവിന്റെ വീട്ടിൽ ഉണ്ടായിരുന്നു.
പുറപ്പാടു് 32:2
അഹരോൻ അവരോടു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊൻകുണുക്കു പറിച്ചു എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു.
യെശയ്യാ 41:6
അവർ അന്യോന്യം സഹായിച്ചു; ഒരുത്തൻ മറ്റേവനോടു: ധൈര്യമായിരിക്ക എന്നു പറഞ്ഞു.